- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
ന്യൂഡൽഹി : കേന്ദ്ര വിഹിതത്തിന്റെ കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിന് കൂടുതൽ കേന്ദ്ര വിഹിതം ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞതെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി. നേരത്തെ കേന്ദ്ര ബഡ്‌ജറ്റിലെ കേരളത്തോടുള്ള അവഗണനയെ പറ്റിയുള്ള ചോദ്യത്തോട് കേരളം പിന്നാക്കം ആണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ സഹായങ്ങൾ നൽകാം എന്നാണ് ജോർജ് കുര്യൻ പറഞ്ഞത്. ഈ പ്രസ്താവനയെ പാടേ വിഴുങ്ങുന്ന നിലപാടാണ് കേന്ദ്രസഹമന്ത്രി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.കേരളത്തിന് ഇപ്പോൾ ലഭിക്കുന്ന കേന്ദ്ര വിഹിതം 1.9 ശതമാനം ആണ്. ഇത് വർദ്ധിപ്പിക്കണമെന്നാണ് കേരള സർക്കാർ ആവശ്യപ്പെടുന്നത്. ഇത് നടപ്പിലാകണമെങ്കിൽ സർക്കാർ ധനകാര്യ കമ്മിഷനെ സമീപിക്കണം. അവർക്ക് അവരുടേതായ ചില നിബന്ധനകൾ ഉണ്ട്. അതിനെ അടിസ്ഥാനമാക്കിയാണ് കൂടുതൽ വിഹിതത്തിന്റെ കാര്യത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാകും കേന്ദ്രസർക്കാർ തുടർനടപടി സ്വീകരിക്കുന്നത്. കേരള സർക്കാർ കേന്ദ്രത്തോട് കൂടുതൽ കടം ആവശ്യപ്പെടുന്നുണ്ട്. അത് വികസനത്തിന് വേണ്ടിയല്ല. മറിച്ച് സംസ്ഥാന…
മുംബയ്: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 മത്സരത്തിനിടെ ഇന്ത്യൻ താരം സഞ്ജു സാംസണിന് പരിക്ക് . ഇംഗ്ലണ്ടിനെതിരെ ബാറ്റുചെയ്യുന്നതിനിടെ ജോഫ്ര ആർച്ചറുടെ പന്ത് തട്ടിയാണ് സഞ്ജുവിന്റെ വിരലിന് പരിക്കേറ്റത്. മൂന്നാം പന്തിലായിരുന്നു പരിക്ക്. തുടർന്ന് ടീം ഫിസിയോയെത്തി സഞ്ജുവിന്റെ പരിക്ക് പരിശോധിച്ചു. ഇതേ ഓവറിൽ ഒരു സിക്സും ഫോറുമുൾപ്പടെ രണ്ട് ബൗണ്ടറികൾ കൂടി നേടിയെങ്കിലും അടുത്ത ഓവറിൽ താരം പുറത്തായിരുന്നു.ആദ്യ ഓവറിൽ 16 റൺസാണ് സഞ്ജു അടിച്ചെടുത്തത്. എന്നാൽ മാർക് വുഡ് എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ സഞ്ജു പുറത്തായി. രണ്ടാം ഓവറിൽ പുറത്തായെങ്കിലും ഇന്ത്യൻ ജഴ്സിയിൽ അപൂർവ നേട്ട സ്വന്തമാക്കിയിരിക്കുകയാണ് മലയാളി കൂടിയായ സഞ്ജു. ട്വന്റി 20യിലെ ആദ്യ പന്തിൽ തന്നെ സിക്സ് നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് സഞ്ജു. ജോഫ്രയുടെ ആദ്യ പന്താണ് സഞ്ജു സിക്സ് പറത്തിയത്.രോഹിത് ശർമയും യശസ്വി ജയ്സ്വാളുമാണ് സഞ്ജുവിന് മുൻപ് ട്വന്റി 20യിലെ ആദ്യ പന്തിൽ സിക്സ് പറത്തിയത്. സഞ്ജുവിന്റെ ആദ്യ…
‘ഉപ്പുമാവിന് പകരം ബിരിയാണി വേണം’; അങ്കണവാടിയിലെ മെനു പരിഷ്ക്കരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവ് മാറ്റിയിട്ട് ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന കുഞ്ഞിന്റെ ആവശ്യത്തില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നത് ചെയ്യുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ദേവികുളം പഞ്ചായത്തിലെ ഒന്നാം നമ്പര്‍ അങ്കണവാടിയിലെ ശങ്കു എന്നു വിളിക്കുന്ന പ്രജുല്‍ എസ് സുന്ദര്‍ എന്ന ബാലനാണ് ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യം ഉയര്‍ത്തിയത്. കുട്ടി ഇക്കാര്യം ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിഷ്‌കളങ്കമായ ആവശ്യമാണ് കുഞ്ഞ് പറഞ്ഞതെന്ന് മന്ത്രി വീണാ ജോര്‍ജ് അഭിപ്രായപ്പെട്ടു. അത് ഉള്‍ക്കൊള്ളുകയാണ്. അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി നടപ്പിലാക്കി. അത് വിജയകരമായി നടക്കുന്നുണ്ട്. അങ്കണവാടിയുടെ മെനു എങ്ങനെ പരിഷ്‌കരിക്കാമെന്നത് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
50 നമോഭാരത് ട്രെയിനുകള്‍; 200 പുതിയ വന്ദേഭാരത് അനുവദിക്കും; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് 200 വന്ദേഭാരത് ട്രെയിനുകളും 50 നമോഭാരത് ട്രെയിനുകളും പുതുതായി ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. നൂറ് കിലോ മീറ്റര്‍ ദൂരപരിധിയിലാവും നമോ ഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക. കൂടാതെ 100 അമൃത് ഭാരത് ട്രെയിനുകളും സര്‍വീസ് നടത്തുമെന്നും അശ്വനി വൈഷ്ണവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിനുള്ള റെയില്‍വേ ബജറ്റ് വിഹിതം 3042 കോടി രൂപയാണെന്ന് അശ്വനി വൈഷ്ണവ് പറഞ്ഞു. ഇത് യുപിഎ കാലത്തേക്കാള്‍ എട്ട് ഇരട്ടി അധികമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 15742 കോടി രൂപയുടെ വികസനം പുരോഗമിക്കുന്നതായും 32 സ്റ്റേഷനുകള്‍ നവീകരിക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് കൂടുതല്‍ ട്രെയിനുകള്‍ എത്തിക്കുന്നത് പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയില്‍വേ സുരക്ഷയ്ക്കായി കൂടുതല്‍ തുക വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ 10,066 കോടി രൂപയും, ആന്ധ്രാപ്രദേശില്‍ 9,417 കോടിയും ഒഡീഷയില്‍ 10,599 കോടി രൂപയുമാണ് ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. 2,52,200 കോടി രൂപയാണ് ബജറ്റില്‍ റെയില്‍വേ വികസനത്തിനായി നീക്കിവച്ചത്. 17,500 ജനറൽ…
പവിഴദ്വീപിലെ തൃശ്ശൂർക്കാരുടെ കൂട്ടായ്മയായ ബഹറിൻ തൃശ്ശൂർ കുടുംബം ഒരുക്കിയബി.ടി.കെ. സമന്വയം 2025 ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചവൈകിട്ട് 5 മണി മുതൽഅദില്യ കാൾട്ടൺ ഹോട്ടലിൽ വച്ച് അത്യധികം ഗംഭീരമായി ആഘോഷിച്ചു. ചടങ്ങിൽ കേരള സമാജം സെക്രട്ടറി വർഗ്ഗീസ് കാരയ്ക്കൽ. ബഹറിൻ ക്യാൻസർ സൊസൈറ്റി ജനറൽ സെക്രട്ടറി കെ.ടി.സലിം ,പ്രവാസി ലീഗൽ സെൽ പ്രസിഡണ്ട് സുധീർ തിരുനിലത്ത്. ബഹറിൻ കെ.സി.എ. പ്രസിഡണ്ട് ജയിംസ് ജോൺ, സാമൂഹ്യ പ്രവർത്തകരായ സയ്യദ് ഹനീഫ, അമൽദേവ് എന്നിവർ ചടങ്ങിൽ വിശിഷ്ടാധിതികൾ ആയിരുന്നു. ബി.ടി.കെ. 2025 ലെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ചടങ്ങിൽ വച്ച് നടന്നു. ഒട്ടനവധി കലാപരിപാടികളും മെൻ്റലിസം, മാജിക് ഷോ, കൂടാതെ തരംഗ്, പിങ്ക് ബാംഗ് എന്നീ ടീമുകൾ അവതരിപ്പിച്ച സംഗീത നിശയും പരിപാടിക്ക് മാറ്റ് കൂട്ടി. പ്രശസ്ത പോപ്പ് ഗായകൻമിച്ച് റോസറിൻ്റെ പ്രകടനം കാണികൾക്ക് വേറിട്ടൊരു അനുഭൂതി നൽകി.യൂണികോൺ ഇവൻ്റ്സിൻ്റെ നിറ സാന്നിദ്ധ്യംബി.ടി.കെ.സമന്വയം 2025 ന് പത്തരമാറ്റ് തിളക്കം വർദ്ധിപ്പിച്ചു. ബി.ടി.കെ. പ്രസിഡണ്ട് ജോഫി നീലങ്കാവിൽ അദ്ധ്യക്ഷത…
76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.സി.എ. (എൻ. എസ്. എസ്. ബഹ്‌റൈൻ) ലേഡീസ് വിഭാഗം, വെള്ളിയാഴ്ച, ജനുവരി 31, 2025, കെ.എസ്.സി.എ. ഹാളിൽവെച്ച് ‘ദ പാട്രിയോട്ടിക് പർസ്യൂട്ട്” എന്ന് നാമകരണം ചെയ്ത ക്വിസ് മത്സരം വിജയകരമായി സംഘടിപ്പിച്ചു.മുപ്പതോളം വിദ്യാർഥികൾ പ്രാഥമിക എഴുത്തുപരീക്ഷയിൽ പങ്കെടുക്കുകയും അതിൽനിന്നും തിരഞ്ഞെടുത്ത പത്തു വിദ്യാർത്ഥികളാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്. തുടർന്ന് രണ്ടുപേരടങ്ങുന്ന അഞ്ചു ടീമുകളായാണ് മത്സരത്തിൽ പങ്കാളികളായത്. ഇന്ത്യയുടെ സമ്പന്നമായ ചരിത്രം, സംസ്കാരം, കായികം, നേട്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവ് പ്രദർശിപ്പിക്കുന്ന ടീമുകളുടെ ആവേശകരമായ പങ്കാളിത്തത്തിന് പരിപാടി സാക്ഷ്യം വഹിച്ചു. വാശിയേറിയ മത്സരത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളായ ഉമാ ഈശ്വരിയും, അറൈന മൊഹൻതെയും പ്രതിനിധീകരിച്ച ടീം “വേദിക് മൈൻഡ്‌സ്” ജേതാക്കളായി. യുണിഗ്രാഡ് എജ്യുക്കേഷൻ സെൻ്റർ ഡബ്ല്യു.എൽ.എൽ. പ്രിൻസിപ്പലും ഡയറക്ടറുമായ സുജ ജെ. പി. മേനോൻ പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. തൻ്റെ പ്രചോദനാത്മകമായ വാക്കുകളിലൂടെ അവർ പങ്കെടുത്തവരെ പ്രോത്സാഹിപ്പിച്ച് ആശംസകൾ അറിയിച്ചു. ലേഡീസ് വിങ് പ്രസിഡൻ്റ്, രമാ സന്തോഷ് അധ്യക്ഷത വഹിച്ച…
‘കോടതി കുറ്റക്കാരനെന്ന് കണ്ടെത്തട്ടെ; നിയമപരമായി രാജിവയ്ക്കേണ്ടതില്ല’; മുകേഷിനെ ന്യായീകരിച്ച് വനിത കമ്മീഷന്‍
കണ്ണൂര്‍: മുകേഷ് എംഎല്‍എക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും തള്ളിപ്പറയാന്‍ തയാറാകാതെ സിപിഎം വനിതാ നേതാക്കള്‍. വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടക്കമാണ് മുകേഷിനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുന്നത്. ധാര്‍മികമായി രാജിവെക്കണോ എന്നത് മുകേഷിന് തീരുമാനിക്കാമെന്നും നിയമപരമായി രാജിവയ്ക്കേണ്ടതില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു കോടതി രണ്ടുവര്‍ഷത്തിലധികം ശിക്ഷിച്ചാല്‍ മാത്രം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതിയെന്ന് പി സതീദേവി പ്രതികരിച്ചു. കോടതിയില്‍ വിചാരണ നടക്കണം. കുറ്റക്കാരനാണെന്ന് കണ്ടെത്തണം. അതിനുശേഷമേ ഇത്തരം ചര്‍ച്ചകളുടെ ആവശ്യമുള്ളൂ. ധാര്‍മികത ഓരോര്‍ത്തര്‍ക്കും ഓരാന്നാണ്. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജിവയ്ക്കണോ എന്ന മുകേഷാണ് തീരുമാനിക്കേണ്ടതെന്നും സതീദേവി പറഞ്ഞു. കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ മുകേഷിനെ സംരക്ഷിക്കില്ലെന്ന് മുതിര്‍ന്ന നേതാവ് പികെ ശ്രീമതി പറഞ്ഞു. മുകേഷ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടില്ല. അങ്ങനെ കണ്ടെത്തിയാല്‍ ഇരക്കൊപ്പം തന്നെ പാര്‍ട്ടിയും സര്‍ക്കാരും നില്‍ക്കും. കുറ്റവാളികളെ സംരക്ഷിക്കില്ല. അതുവരെ ഈ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും ശ്രീമതി പ്രതികരിച്ചു. കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയ്‌ക്കെതിരായ…
മുംബൈ: മഹാരാഷ്ട്രയ്ക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിലേക്ക് കൂടി ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പടരുന്നു. ജിബിഎസ് ബാധിച്ച് സംസ്ഥാനങ്ങളിലായി അഞ്ചുപേരാണ് മരിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍ രോഗം ബാധിച്ച് നാലുപേര്‍ മരിച്ചു. പൂനെയില്‍ രോഗം ബാധിച്ച 140 പേരില്‍ 18 പേര്‍ വെന്റിലേറ്ററിലാണ്. പശ്ചിമ ബംഗാളിനെ നോര്‍ത്ത് 24 പര്‍ഗാനായില്‍ ചികിത്സയിലായിരുന്ന 17 കാരന്‍ മരിച്ചത് ജിബിഎസ് രോഗം മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ സംശയിക്കുന്നത്. രോഗം ബാധിച്ച ഏഴും എട്ടും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികള്‍ വെന്റിലേറ്ററിലാണ്. അസുഖബാധിതരായി എത്തിയ നിരവധി കുട്ടികളില്‍ ജിബിഎസ് ബാധയുണ്ടെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. തെലങ്കാനയില്‍ സിദ്ദിപ്പേട്ട് സ്വദേശിനിയായ 25 വയസ്സുള്ള യുവതിക്കാണ് രോഗം കണ്ടെത്തിയത്. അസമില്‍ 17 വയസ്സുള്ള പെണ്‍കുട്ടിക്കും രോഗബാധ കണ്ടെത്തിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും ആദ്യ ജിബിഎസ് കേസുകളാണിത്. രോഗം പടര്‍ന്നു പിടിക്കുന്ന മഹാരാഷ്ട്രയിലെ പൂനെയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കുടിവെള്ളം മലിനമാണെന്ന് കണ്ടെത്തി. ഇതും രോഗപ്പകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്രയിലെ നാന്ദേഡ്ഗാവ്, സിംഹഗഡ്…
കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, കേക്ക് കാണിച്ച് പ്രലോഭിപ്പിച്ചു, എട്ടു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു
മാണ്ഡ്യ: കര്‍ണാടകയില്‍ എട്ടു വയസ്സുള്ള ബാലികയെ സ്‌കൂള്‍ വളപ്പിന് സമീപം വെച്ച് കൂട്ടബലാത്സംഗം ചെയ്തുവെന്ന് പരാതി. മാണ്ഡ്യ സിറ്റിയിലെ സര്‍ക്കാര്‍ സ്‌കൂളിന് സമീപമാണ് ജനുവരി 31 ന് ക്രൂരത നടന്നത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയെ കേക്ക് കാണിച്ച് വശീകരിച്ച് കൂട്ടിക്കൊണ്ടുപോയശേഷം, കത്തി കാണിച്ച് ഭയപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. അമിതരക്തസ്രാവം ഉണ്ടായത് കുട്ടിയുടെ അമ്മായിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മാണ്ഡ്യ പൊലീസ് കുട്ടിയോട് സംഭവത്തെപ്പറ്റി ചോദിച്ചറിഞ്ഞു. സ്‌കൂള്‍ അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചോദ്യം ചെയ്തു. കുട്ടിയുടെ മൊഴി വ്യക്തമല്ലെന്നും, കുട്ടിക്ക് കൗണ്‍സലിങ് നല്‍കി വരികയാണെന്നും മാണ്ഡ്യ എസ്പി മല്ലികാര്‍ജുന്‍ ബലദന്തി അറിയിച്ചു. മൂന്ന് ആണ്‍കുട്ടികളാണ് ആക്രമിച്ചതെന്നാണ് കുട്ടി പറയുന്നത്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന രണ്ടു കുട്ടികളുടെ പേരും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തില്‍ ആ കുട്ടികള്‍ അന്നേദിവസം സ്‌കൂളില്‍ വന്നിട്ടില്ലെന്ന് വ്യക്തമായി. കുട്ടിയെ ഉപദ്രവിച്ചത് കുട്ടികളാണോ മുതിര്‍ന്നവരാണോ എന്നതും വ്യക്തമല്ല. അതിനാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും, വിശദമായ അന്വേഷണം നടത്തിവരികയാണെന്നും മാണ്ഡ്യ…
ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയ്ക്ക് വന്‍മൂല്യത്തകര്‍ച്ച. 54 പൈസയുടെ ഇടിവ് നേരിട്ടതോടെ രൂപ ആദ്യമായി 87 കടന്ന് താഴ്ചയില്‍ സര്‍വകാല റെക്കോര്‍ഡ് ഇട്ടു. ഡോളര്‍ ഒന്നിന് 87.16 എന്ന നിലയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് വിനയായത്. അമേരിക്ക വിവിധ രാജ്യങ്ങള്‍ക്കുമേല്‍ താരിഫ് ഏര്‍പ്പെടുത്തി വരികയാണ്. ചൈന, കാനഡ അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് അമേരിക്ക താരിഫ് ചുമത്തിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് മേലും താരിഫ് ചുമത്തുമോ എന്ന ആശങ്കയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയെയും ബാധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 700ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. സെന്‍സെക്‌സില്‍ 77000ല്‍ താഴെയാണ് വ്യാപാരം പുരോഗമിക്കുന്നത്. എണ്ണ, പ്രകൃതി വാതക, മെറ്റല്‍, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്. ലാര്‍സന്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം രേഖപ്പെടുത്തുന്നത്.
