- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം ബഹ്റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.
Author: News Desk
തിരുവനന്തപുരം: കാന്‍സര്‍ എന്ന രോഗത്തേക്കാള്‍ അപകടകാരി രോഗത്തെ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യര്‍. സംസ്ഥാന സര്‍ക്കാരിന്റെ ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാംപയിന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പരിപാടിയുടെ ഗുഡ് വില്‍ അംബാസഡറായ മഞ്ജു വാര്യര്‍. ‘എന്റെ അമ്മ കാന്‍സര്‍ അതിജീവിതയാണ്, എന്റെ മുന്നിലുള്ള മാതൃകയാണ് അമ്മ. കാന്‍സര്‍ എന്ന രോഗത്തേക്കാള്‍ അപകടകാരി രോഗത്തെ കുറിച്ചുള്ള തെറ്റായ അറിവുകളാണ്. അറിവും ബോധവത്കരണവും പ്രധാനമാണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. പരിപാടിയുടെ സംസ്ഥാനതല ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കാന്‍സര്‍ പരിശോധനകളോട് വിമുഖത കാണിക്കുന്ന സമീപനം മാറ്റി രോഗം കണ്ടെത്തിയാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ ചികിത്സ തേടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു വര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന ക്യാംപയിന്റെ ഭാഗമായി എല്ലാ ജില്ലകളിലും പരിശോധനക്കുള്ള പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 855 ആരോഗ്യ കേന്ദ്രങ്ങളില്‍ പരിശോധന നടക്കും. സ്വകാര്യ ആശുപത്രികളിലും പ്രത്യേക സ്‌ക്രീനിംഗ് ഉണ്ടാകും. നാടിന്റെ എല്ലാ മേഖലയും സഹകരിപ്പിച്ചു കൊണ്ടാണ്…
തിരുവനന്തപുരം: തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എല്‍പി സ്‌കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിഷയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ടെന്നും മന്ത്രി അറിയിച്ചു. കുട്ടികള്‍ അയച്ച കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് നടപടിയെടുത്തതായി മന്ത്രി അറിയിച്ചത്. കുട്ടികള്‍ രാവിലെയും വൈകിട്ടും നനച്ച് വളര്‍ത്തിയെടുത്ത 30 കോളിഫ്‌ളവറുകളാണ് ആരോ കവര്‍ന്നത്. ഇന്നലെ വിളവെടുക്കാനിരിക്കെയാണ് മോഷണം നടന്നത്. കൊവിഡിനു ശേഷമാണ് സ്‌കൂളില്‍ ഒരു പച്ചക്കറിത്തോട്ടമുണ്ടായത്. ബീറ്റ് റൂട്ട്, വഴുതന, വെണ്ട, തക്കാളി, കോളിഫ്‌ളവര്‍, പച്ചമുളക്, ചീര എന്നിവയെല്ലാം കുട്ടികള്‍ കൃഷി ചെയ്യുന്നുണ്ട്. രാവിലെയും വൈകിട്ടും കുട്ടികള്‍ തന്നെയാണ് പച്ചകറികള്‍ നനയ്ക്കാറുള്ളത്.
ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് ഇക്കുറി പ്രദര്‍ശന ഇനമാക്കിയതിനെതിരേ കോടതിയെ സമീപിച്ച ഹരിയാണക്കാരി ഹര്‍ഷിത യാദവ് രണ്ടു വെങ്കലമെഡലുകള്‍ നേടി. മെയ്പ്പയറ്റ്, വാളും വാളും ഇനങ്ങളിലായിരുന്നു നേട്ടം. പ്രദര്‍ശന ഇനം മാത്രമായിരുന്നതിനാല്‍ ഇത് ദേശീയ ഗെയിംസിന്റെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെടുത്തില്ല. കളരിപ്പയറ്റ് മത്സരയിനമാക്കാന്‍ അടുത്തതവണയും ശ്രമിക്കുമെന്ന് ഹര്‍ഷിത പറഞ്ഞു. ഹര്‍ഷിതയുടേതുള്‍പ്പെടെ ഹരിയാണ കളരിപ്പയറ്റില്‍ ഏഴു മെഡലുകള്‍ നേടി. മൂന്നു വെള്ളിയും നാലു വെങ്കലവും. കേരളം പോലുള്ള ചില സംസ്ഥാനങ്ങളില്‍ മാത്രമേ കളരിപ്പയറ്റ് ഉള്ളൂവെന്ന കാരണം പറഞ്ഞ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐ.ഒ.എ.) കളരിപ്പയറ്റിനെ ഇക്കുറി ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ഹര്‍ഷിത ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇക്കാര്യം പരിഗണിക്കാന്‍ കോടതി ഐ.ഒ.എ.യോട് ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും കളരിപ്പയറ്റിനെ ഉള്‍പ്പെടുത്തിയില്ല.
ന്യൂഡല്‍ഹി: കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിച്ച ദുരന്തത്തെ നിസ്സാരവത്കരിച്ച് ബിജെപി എംപി ഹേമമാലിനി. അവിടെ തിക്കും തിരക്കും ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാല്‍ അത് അത്ര വലിയ അപകടമൊന്നുമല്ല. അതേപ്പറ്റി പര്‍വതീകരിച്ചു പറയുകയാണെന്നും ഹേമമാലിനി പറഞ്ഞു. ദുരന്തത്തില്‍ മരിച്ചവരുടെ യഥാര്‍ഥ കണക്കുകള്‍ യുപി സര്‍ക്കാര്‍ മറച്ചുവയ്ക്കുകയാണെന്ന സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു ഹേമമാലിനി. കഴിഞ്ഞ ജനുവരി 29ന് പ്രയാഗ് രാജിലെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ മരിക്കുകയും 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നാണ് യുപി സര്‍ക്കാര്‍ വ്യക്തമാക്കിയത്. ‘ഞങ്ങള്‍ കുംഭമേളയ്ക്ക് പോയിരുന്നു… ഞങ്ങള്‍ നന്നായി സ്‌നാനം നടത്തി…. എല്ലാം നന്നായി നടന്നു. ഒരുപാട് ആളുകളാണ് വരുന്നത്, അതുകൊണ്ടുതന്നെ നിയന്ത്രിക്കുക വളരെ ബുദ്ധിമുട്ടാണ്, പക്ഷേ സര്‍ക്കാര്‍ പരമാവധി ഭംഗിയായി ചെയ്യുന്നു… തെറ്റായി സംസാരിക്കുക മാത്രമാണ് അഖിലേഷിന്റെ ജോലി. വ്യാജ പ്രചാരണം നടത്തുകയാണ്. അപകടം നടന്നു, പക്ഷേ അത്…
ന്യൂഡല്‍ഹി: പാർലമെന്റിൽ നന്ദി പ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ പ്രസംഗത്തെക്കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പ്രധാനമന്ത്രി മോദി രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു. ദരിദ്രരുടെ കുടിലുകളില്‍ ഫോട്ടോ സെഷന്‍ നടത്തുന്നവര്‍ക്ക് രാഷ്ട്രപതിയുടെ പ്രസംഗം ബോറടിപ്പിക്കുന്നതായി തോന്നും, അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യപത്രമാണ് രാഷ്ട്രപതി അവതരിപ്പിച്ചത്. ദാരിദ്ര്യ നിര്‍മ്മാര്‍ജനം ലക്ഷ്യം കണ്ടു. രാജ്യത്തെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയത്തിന് മറുപടി നല്‍കാന്‍ രാജ്യത്തെ ജനങ്ങള്‍ എനിക്ക് 14ാം തവണയും അവസരം നല്‍കിയതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. ജനങ്ങളോട് ഞാന്‍ ആദരപൂര്‍വ്വം നന്ദി പറയുന്നു,’ മോദി പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ തങ്ങളുടെ സമ്പാദ്യം ‘ശീഷ് മഹല്‍ നിര്‍മ്മിക്കാന്‍’ വേണ്ടിയല്ല, രാജ്യം നിര്‍മ്മിക്കാന്‍ വേണ്ടിയാണ് ഉപയോഗിച്ചത്. കേന്ദ്രം രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ക്ക് ‘തെറ്റായ മുദ്രാവാക്യം’ അല്ല, യഥാര്‍ത്ഥ…
ബെയ്ജിങ്: ഇറക്കുമതി തീരുവ കൂട്ടി വ്യാപാര യുദ്ധം പ്രഖ്യാപിച്ച ട്രംപ് ഭരണകൂടത്തിന് അതേ നാണയത്തിൽ തിരിച്ചടിയുമായി ചൈന രംഗത്ത്. യു.എസിൽനിന്നുള്ള കൽക്കരിക്കും പ്രകൃതിവാതകത്തിനും 15 ശതമാനവും ക്രൂഡ് ഓയിലിന് പത്ത് ശതമാനവും ഇറക്കുമതി തീരുവയാണ് ചൈന ഏർപ്പെടുത്തിയത്. കാർഷികോപകരണങ്ങൾക്കും കാറുകൾക്കും പത്ത് ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയിട്ടുണ്ട്. സാധനങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയതിന് പുറമെ, യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് ഭീമൻ ഗൂഗ്ളിനെതിരെ ചൈന വിശ്വാസ വഞ്ചനക്ക് അന്വേഷണവും ആരംഭിച്ചു. “യു.എസ് ഏകപക്ഷീയമായി തീരുവ വർധിപ്പിച്ചത് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ ഗുരുതര ലംഘനമാണ്. ഇതിലൂടെ സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കാനാകില്ലെന്ന് മാത്രമല്ല, യു.എസും ചൈനയും തമ്മിലുള്ള സാമ്പത്തിക -വ്യാപാര സഹകരണത്തെ മോശമാക്കുകയും ചെയ്യും” -ചൈനയുടെ ഔദ്യോഗിക പ്രതികരണത്തിൽ പറയുന്നു. നേരത്തെ ചൈനീസ് ഉൽപന്നങ്ങൾക്ക് യു.എസ് പത്ത് ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ചൈനയുടെ നീക്കം. കമ്പോള നിയന്ത്രണവുമായി ബന്ധപ്പെട്ട ചട്ടലംഘനത്തിനാണ് ഗൂഗ്ളിനെതിരെ അന്വേഷണം നടക്കുന്നത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ പുറത്തുവിടാൻ…
ബത്തേരി ∙ ഐ.സി.ബാലകൃഷ്ണൻ എംഎൽഎയെ കരിങ്കൊടി കാണിച്ച് സിപിഎം പ്രവർത്തകർ. കോൺഗ്രസ് പ്രവർത്തകരും സിപിഎം പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഇതിനിടെ എംഎൽഎയുടെ ഗൺമാൻ സുദേശനു മർദനമേറ്റു. താളൂര്‍ ചിറയില്‍ സ്വാശ്രയസംഘത്തിന്റെ മീന്‍കൃഷി വിളവെടുപ്പിന് എത്തിയപ്പോഴായിരുന്നു സംഭവം. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ എംഎൽഎയെ തടയുകയും കരിങ്കൊടി കാണിക്കുകയുമായിരുന്നു. ഇതോടെയാണ് സംഘർഷം ഉടലെടുത്തത്. ഗൺമാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ല. ഡിസിസി ട്രഷറർ എൻ.എം.വിജയനും മകനും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐ.സി.ബാലകൃഷ്ണൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രതിഷേധത്തിലാണ്. ഇതിന്റെ ഭാഗമായാണ് കരിങ്കൊടി കാണിച്ചത്. ആത്മഹത്യപ്രേരണക്കേസിൽ പ്രതികളായ ഐ.സി.ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ, മുൻ ഡിസിസി ട്രഷറർ കെ.കെ.ഗോപിനാഥൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനാൽ ഇവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു.
ന്യൂഡല്‍ഹി: കോഴിക്കോട്ടെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി രാജ്യസഭയില്‍. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. കിനാലൂരില്‍ എയിംസ് സ്ഥാപിച്ചാല്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും അതിന്റെ ഗുണം ലഭിക്കുമെന്നും പിടി ഉഷ പറഞ്ഞു. കിനാലൂരിലെ കാലാവസ്ഥയും എയിംസിന് ഗുണകരമാണ്. ആരോഗ്യ സുരക്ഷ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്നതാണ് നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലെ കിനാലൂരില്‍ എയിംസ് സ്ഥാപിക്കണമെന്നും പിടി ഉഷ രാജ്യസഭയില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ ഏറെക്കാലത്തെ ആവശ്യമാണ് എയിംസ് സ്ഥാപിക്കുകയെന്നത്. എയിംസിനായി കേരളസര്‍ക്കാര്‍ കിനാലൂരില്‍ സ്ഥലം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം അടുത്തിടെ, കേരളത്തില്‍ എയിംസ് സ്ഥാപിച്ചാല്‍ അത് ആലപ്പുഴയില്‍ ആയിരിക്കണമെന്നാണ് തന്റെ താല്‍പ്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടിരുന്നു.
കേരള കാത്തലിക് അസോസിയേഷൻ നേതൃത്വത്തിൽ 4എ സൈഡ് വോളി ബാൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണി മുതൽ KCA ഗ്രൗണ്ടിൽ വച്ച് നടത്തുന്ന ടൂർണമെന്റിൽ ബഹ്‌റൈനിലെ 6 പ്രമുഖ ടീമുകൾ മത്സരിക്കുന്നു. റൈസൻ മാത്യു കൺവീനറും, ജയകുമാർ വൈസ് കൺവീനറും, അനൂപ് കോഡിനേറ്ററുമായ കമ്മിറ്റിയാണ് ടൂർണമെന്റ് നിയന്ത്രിക്കുന്നത്. ഒന്നും രണ്ടും സ്ഥാനക്കാർക്ക് അവാർഡും ട്രോഫികളും നൽകും. കൂടാതെ ബെസ്റ്റ് സെറ്റർ , ബെസ്റ്റ് അറ്റാക്കർ, പ്ലെയർ ഓഫ് ദി ടൂർണമെന്റ്, ടീം ഫെയർ പ്ലേ അവാർഡ് എന്നീ അവാർഡുകളും സമ്മാനിക്കുമെന്ന് സംഘാടകർ അറിയിച്ചു. പൂൾ എ, പൂൾ ബീ വിഭാഗങ്ങളിലാകും ടീമുകൾ ഏറ്റുമുട്ടുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ജയകുമാർ- 66678072.
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഐഎന്‍ടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) ആഹ്വാനം ചെയ്ത സമരത്തില്‍ കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി ബസ്സുകള്‍ കേടുപാടുകള്‍ വരുത്തി. കൊട്ടാരക്കര ഡിപ്പോയിലെ പത്ത് കെഎസ്ആര്‍ടിസി ബസ്സുകളുടെ വയറിങ് കിറ്റ് അടക്കം നശിപ്പിച്ചതോടെ സര്‍വീസ് മുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍ അന്വഷണത്തിന് ഉത്തരവിട്ടു അഞ്ച് ഫാസ്റ്റ്, അഞ്ച് ഓര്‍ഡിനറി ബസ്സുകളുടെ വയറിങ് കിറ്റും, സ്റ്റാര്‍ട്ടര്‍, കേബിളുകളും, ഹെഡ് ലൈറ്റും അടക്കമാണ് നശിപ്പിച്ചത്. ആറ് ബസ്സുകളുടെ തകരാറുകള്‍ പരിഹരിച്ചു സര്‍വീസ് നടത്തിയെങ്കിലും ആദ്യ സര്‍വീസ് മുടങ്ങിയത് വന്‍ നഷ്ടമായി. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസ് എടത്തു. വാഹനങ്ങള്‍ നശിപ്പിച്ചുകൊണ്ടുള്ള ഇത്തരം സമരങ്ങള്‍ക്ക് എതിരെ കടുത്ത പ്രതിഷേധമുണ്ടെന്ന് സിഐടിയു അറിയിച്ചു. കഴിഞ്ഞ അര്‍ധരാത്രി മുതല്‍ ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. 12 പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എല്ലാ മാസവും അഞ്ചിനു മുന്‍പു നല്‍കുമെന്ന് മുഖ്യമന്ത്രിയും…
