- തിരുവനന്തപുരം മേയര്‍: മത്സരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും, പി ആര് ശിവജി സിപിഎം സ്ഥാനാര്‍ഥി; സസ്പെന്‍സ് വിടാതെ ബിജെപി
- സൗദി ഈ വര്‍ഷം നടപ്പാക്കിയത് 347 വധശിക്ഷകള്‍, പട്ടികയില്‍ അഞ്ച് സ്ത്രീകളും മാധ്യമ പ്രവര്‍ത്തകനും
- ഇലക്ട്രിക് സ്കൂട്ടർ വിപണി ഇളകിമറിയും: മൂന്ന് പുതിയ താരങ്ങൾ വരുന്നു
- സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
- വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ
- കാരുണ്യത്തിൻ്റെ തണലൊരുക്കി ‘പാപ്പാ സ്വപ്നഭവനം’; താക്കോൽദാനം നാളെ കോന്നിയിൽ
- വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ബഹ്‌റൈൻ ദേശീയ ദിനം ആഘോഷിച്ചു .
- മലയാള സിനിമയ്ക്ക് തീരാനഷ്ടം: ശ്രീനിവാസന്റെ നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന് അനുശോചനം രേഖപ്പെടുത്തി.
Author: News Desk
വാഷിങ്ടണ്‍: ഗാസ മുനമ്പ് ഏറ്റെടുക്കാന്‍ യു.എസ് തയ്യാറാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം ചരിത്രം തിരുത്തിക്കുറിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചക്കുശേഷം ഇരുനേതാക്കളും സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് നെതന്യാഹു ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തത്. ഇസ്രയേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും നല്ല സുഹൃത്താണ് ട്രംപ് എന്നും എല്ലാവരും ശ്രദ്ധ നല്‍കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ടുവെച്ചതെന്നും നെതന്യാഹു വ്യക്തമാക്കി. ഗാസയെ ഏറ്റെടുക്കുമെന്നും പുനര്‍നിര്‍മാണം നടത്തുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. പ്രദേശത്തെ എല്ലാ ആയുധങ്ങളും ബോംബുകളും നിര്‍വീര്യമാക്കി സാമ്പത്തിക ഉന്നമനം കൊണ്ടുവരാന്‍ യു.എസ് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം ഗാസയെ വാസയോഗ്യമല്ലാതാക്കിയിരിക്കുകയാണെന്നും ഈ മേഖലയില്‍ നിന്ന് പലസ്തീന്‍ ജനത ഒഴിഞ്ഞുപോകണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചര്‍ച്ച ആരംഭിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം. ‘ഗാസയില്‍ യു.എസ് പുതിയ തൊഴിലുകളും ഭവനങ്ങളുമുണ്ടാക്കും. മധ്യപൂര്‍വേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി ഗാസയെ മാറ്റിയെടുക്കും. ഇത് വെറുതെ പറയുന്നതല്ല. ഞാന്‍…
കണ്ണൂര്‍: പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സന്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ ഏഴാം പ്രതിയാണ് ലാലി വിന്‍സന്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ മാത്രം രണ്ടായിരത്തോളം പരാതികളാണ് ലഭിച്ചത്. രണ്ട് വര്‍ഷം മുന്‍പ് ജില്ലയില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയാണ് കോടികള്‍ സമാഹരിച്ചത്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം തട്ടിയെന്നാണ് കേസ്. ഓരോ ജില്ലയിലെയും ചെറുകിട സന്നദ്ധ സംഘടനകളെ അംഗങ്ങളാക്കി നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ എന്ന പേരില്‍ സന്നദ്ധ സംഘടനകളുടെ കൂട്ടായ്മ രൂപീകരിച്ച് അതിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്. സീഡ് എന്ന സൊസൈറ്റി രൂപീകരിച്ച്, അതുവഴി രജിസ്‌ട്രേഷന്‍ നടത്തിയാണ് പണം സമാഹരിച്ചത്. പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് പണം സമാഹരിച്ചെങ്കിലും രജിസ്‌ട്രേഷന്‍ നടത്തിയവര്‍ക്ക് വാഗ്ദാനം ചെയ്ത…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ആദ്യമായി 62000 കടന്ന സ്വര്‍ണവില ഇന്ന് 63,000 കടന്നും കുതിച്ചു. 760 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,000 കടന്നത്. 63,240 രൂപയായാണ് സ്വര്‍ണവില കുതിച്ചത്. ഗ്രാമിന് 95 രൂപയാണ് വര്‍ധിച്ചത്. 7905 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണി ഇടിഞ്ഞിരുന്നു. തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതാണ് വില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 840 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.
എന്നെ വകവരുത്താനാണ് ഉദ്ദേശമെങ്കില്‍ പിന്നെ ഇറാന്‍ ബാക്കിയുണ്ടാവില്ല; ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: ഇറാന്‍ ആണവായുധം വികസിപ്പിക്കാനൊരുങ്ങുന്നുവെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ ഇറാനെതിരേ ഉപരോധനയം സ്വീകരിക്കാന്‍ അമേരിക്ക ഒരുങ്ങുന്നതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവില്‍, ഈ നയം കടുപ്പിക്കേണ്ട സാഹചര്യമുണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. വൈറ്റ് ഹൗസിലെ തന്റെ ആദ്യ ടേമിലേതിന് സമാനമായി ഉപരോധം പുനഃസ്ഥാപിക്കുന്നതിനുള്ള മെമ്മോറാണ്ടത്തില്‍ ഒപ്പുവയ്ക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ആണവ മേഖലയില്‍ ഉള്‍പ്പെടെ ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്താന്‍ അമേരിക്കയിലെ എല്ലാ വകുപ്പുകളോടും നിര്‍ദേശിക്കുന്ന മെമ്മോറാണ്ടത്തിലാണ് ട്രംപ് ഒപ്പുവെച്ചിരിക്കുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ അതിക്രമങ്ങളെ തടയുന്നതിന് ട്രംപ് ഭരണകൂടത്തിന് ഈ ഉപരോധം കൂടുതല്‍ കരുത്തേകുമെന്നാണ് വൈറ്റ് ഹൗസ് വിലയിരുത്തുന്നത്. എന്നാല്‍, കടുത്ത നടപടിയിലേക്ക് നീങ്ങുന്നതില്‍ ദുഃഖമുണ്ടെന്നാണ് ട്രംപ് പ്രതികരിച്ചിരിക്കുന്നത്. അമേരിക്കയുടെ ഈ നീക്കം ഇറാനെ സംബന്ധിച്ച് വളരെ കഠിനമായ ഒന്നാണ്. ഒട്ടും മനസോടെയല്ല ഞാന്‍ ഈ നിര്‍ദേശത്തില്‍ ഒപ്പുവയ്ക്കുന്നത്. പക്ഷെ, എല്ലാവരും ഇതാണ് ആഗ്രഹിക്കുന്നതെന്നാണ് മെമ്മോറാണ്ടത്തില്‍ ഒപ്പുവെച്ച ശേഷം ട്രംപ് പ്രതികരിച്ചത്. എന്നാല്‍, കടുത്ത പ്രതിരോധത്തിലേക്ക് പോകേണ്ടിവരില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍…
പീരുമേട്: ഇടുക്കി പീരുമേട് വനംവകുപ്പിന്റെ എക്കോ ഷോപ്പ് ഉദ്ഘാടനം ചെയ്യാതെ മടങ്ങി വനംമന്ത്രി എകെ ശശീന്ദ്രന്‍. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്നാണ് മടക്കം. എക്കോ ഷോപ്പിന് ഒന്നര കിലോമീറ്റര്‍ അകലെ എത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. വന്യമൃഗങ്ങള്‍ ജനവാസമേഖലയിലേക്ക് കടക്കുകയും ആളുകള്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വനം വകുപ്പിനെതിരെ പ്രതിഷേധം ശക്തമാണ്. കുട്ടിക്കാനത്ത് രണ്ട് പരിപാടികളിലാണ് വനം വകുപ്പ് മന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്. കുട്ടിക്കാനത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിരുന്നു. അതോടൊപ്പം പൈന്‍ ഫോറന്‍സിന് സമീപം എക്കോഷോപ്പ് ഉദ്ഘാടന പരിപാടിയുമുണ്ടായിരുന്നു.വിനോദ സഞ്ചാരികള്‍ക്കുള്ള ഈ കേന്ദ്രം മന്ത്രി ഉദ്ഘാടനം ചെയ്യുന്നതായി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നതാണ്. പ്രതിഷേധം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടും ജനപ്രതിനിധികളില്‍ നിന്നുള്ള മുന്നറിയിപ്പും മന്ത്രിക്ക് ലഭിച്ചിരുന്നു. അവസാന നിമിഷം ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം നടത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് അതും ഒഴിവാക്കി. വന്യജീവി ശല്യവുമായി ബന്ധപ്പെട്ട പരാതി നല്‍കുന്നതിനായി നിരവധിയാളുകള്‍ സ്ഥലത്ത് കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.
മനാമ: വിവിധ വേദികളിലായി നടന്ന സിബിഎസ്ഇ ക്ലസ്റ്റർ ബഹ്‌റൈൻ ചാപ്റ്റർ സ്‌പോർട്‌സ് മത്സരങ്ങളിൽ ഇന്ത്യൻ സ്‌കൂൾ മികവ് തെളിയിച്ചു. ചെസ്സ്,ബാസ്‌ക്കറ്റ്‌ബോൾ, ബാഡ്മിന്റൺ, ടേബിൾ ടെന്നീസ് എന്നിവയിലുടനീളം സ്‌കൂൾ ശ്രദ്ധേയമായ വിജയം നേടിയെടുത്തു. ചെസ്സിൽ, അണ്ടർ-14 പെൺകുട്ടികളുടെ വിഭാഗത്തിൽ ഇന്ത്യൻ സ്‌കൂൾ ഒന്നാം സ്ഥാനം നേടി. സഞ്ജന സെൽവരാജ് (VII F), ധ്രുവി ശ്രീകാന്ത് പാണിഗ്രഹി (VII E), ഉമ ഈശ്വരി (VIII G), ജാനറ്റ് ജോർജ് (V Y) എന്നിവരായിരുന്നു ടീം അംഗങ്ങൾ. അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിൽ റിച്ച ആൻ ബിജു (X T), മെർലിൻ ജെമിനിച്ചൻ (X D), ജെസീക്ക ആൻ പ്രിൻസ് (VIII H), അലക്‌സിയ വിനോദ് തോമസ് (VIII B) എന്നിവരടങ്ങുന്ന ചെസ് ടീം രണ്ടാം സ്ഥാനം നേടി. യെദു നന്ദൻ (VIII A), വൈഷ്ണവ് സുമേഷ് (VIII V), കാശിനാഥ് കെ. സിൽജിത്ത് (VI T), ദക്ഷ് പ്രവീൺ ഗാഡി പി (VII N) എന്നിവരടങ്ങുന്ന…
“ഗാന്ധിവധിക്കപ്പെട്ട 77 വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും ” മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിച്ച ചർച്ച ശ്രദ്ധേയമായി.
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ എഴുപത്തേഴാമത് രക്തസാക്ഷിദിനം ഗാന്ധിവധിക്കപ്പെട്ട എഴുപത്തേഴ് വർഷങ്ങളിലെ ഇന്ത്യയും ഗാന്ധിയൻ ദർശനങ്ങളും എന്ന വിഷയത്തിൽ സമുചിതമായ ചർച്ചയോടെ നടത്തപ്പെട്ടു. ഗാന്ധിയൻ ഭജനോടുകൂടി ആരംഭിച്ച ചടങ്ങിൽ ദീപ ജയചന്ദ്രൻ സ്വാഗതവും ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷതയും വഹിച്ചു. വ്യത്യസ്ത തലത്തിൽ നിന്നുള്ള സാമൂഹിക, പ്രവർത്തകരും വാഗ്മികളുമായ അമല ബിജു, ഇ. എ സലീം, എബ്രഹാം ജോൺ, ആർ പവിത്രൻ, ശ്രീജ ദാസ്, സി. എസ് പ്രശാന്ത്, സജിത്ത് വെള്ളിക്കുളങ്ങര, അബ്ദുൾ സലാം എന്നിവർ ചർച്ചയിൽ പങ്കെടുത്ത് വിഷയം അവതരിപ്പിച്ചു. അധികാരം സാധാരണ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് വ്യക്തമായ തീരുമാനിച്ച ഗാന്ധിയെ വെടിയുതിർത്തവർ, ആ മരണത്തെപ്പോലും പേടിക്കുന്നതായി ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. എങ്കിലും രാഷ്ട്രം ഗാന്ധിയൻ ദർശനങ്ങൾ പറഞ്ഞും പ്രചരിപ്പിച്ചും ശീലിച്ചും ചർച്ച ചെയ്തും മുന്നോട്ടു പോകേണ്ടതാണെന്നും, ഗാന്ധി തുടരേണ്ട ഒരു പ്രക്രിയയാണെന്നും ചർച്ചകർ വ്യക്തമാക്കി.പൊതുരംഗത്തെ മുതിർന്ന പ്രവർത്തകരായ കൊല്ലം നിസ്സാർ, നിസ്സാർ മുഹമ്മദ്, ഹരീഷ് നായർ, മൻഷീർ, അൻവർ നിലമ്പൂർ,…
മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ സംഘടിപ്പിക്കുന്ന “തണലാണ് കുടുംബം” കാംപയിന് പ്രൗഢോജ്ജ്വല തുടക്കം. കുടുംബ ബന്ധങ്ങൾ ശിഥിലമാക്കാനുള്ള ലിബറൽ വാദങ്ങൾ നമുക്ക് ചുറ്റിലും ശക്തമായി പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇതിനെതിരെ എല്ലാവരും ഒരുമിച്ചുള്ള ശ്രമങ്ങളാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം സിഞ്ചിലെ ഫ്രൻഡ്‌സ് സെൻ്ററിൽ നടന്ന കാംപയിൻ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച വിവിധ സംഘടനാ പ്രതിനിധികൾ അഭിപ്രായപ്പെട്ടു. പാഠ്യപദ്ധതിയിൽ പോലും നവലിബറൽ വാദങ്ങളും ജെന്റർ ന്യൂട്രൽ ആശയങ്ങളുമൊക്കെ കുത്തിത്തിരുകി ധാർമിക ജീവിത ശീലങ്ങൾ റദ്ദ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആണും പെണ്ണുമാണ് ജീവിത പങ്കാളികൾ ആവേണ്ടതും വിവാഹം കഴിക്കേണ്ടതെന്നുമുള്ള അടിസ്ഥാനങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. സ്വവർഗ ലൈംഗികതക്ക് നിയമ സാധുത നൽകപ്പെടുന്നതിലൂടെ മനുഷ്യവംശത്തിന്റെ നിലനിൽപ് തന്നെ അപകടകരമായ അവസ്ഥയിലേക്ക് എത്തിപ്പെടുകയാണ്. തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടുപോകുമെന്ന് ഭയന്ന് വൈവാഹികജീവിതം തന്നെ വേണ്ടെന്ന് വെക്കുന്ന യുവാക്കളുടെയും യുവതികളുടെയും എണ്ണം ഭീകരമായ രീതിയിലാണ് വർധിക്കുന്നത്.സൗന്ദര്യവും ആകാര സൗഷ്ടവവും ദൈവിക അനുഗ്രഹങ്ങളും അതിനാൽ തന്നെ സംരക്ഷിക്കപ്പെടേണ്ടതുമാണ്. എന്നാൽ സൗന്ദര്യഭ്രമവും കൃത്രിമ സൗന്ദര്യ പ്രദർശനവും ആഭാസവും…
ബോളിവുഡ് താരം സൂരജ് പഞ്ചോളിക്ക് ഷൂട്ടിങ്ങിനിടെ ഗുരുതരമായി പൊള്ളലേറ്റതായി റിപ്പോര്‍ട്ടുകള്‍. കേസരി വീര്‍; ലെജന്‍ഡ് ഓഫ് സോമനാഥ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പൊള്ളലേറ്റത്. ആക്ഷന്‍ സീന്‍ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. താരത്തിന് പരിക്കേറ്റ വിവരം പിതാവ് ആദിത്യ പഞ്ചോളിയും സ്ഥിരീകരിച്ചിട്ടുണ്ട്. ആക്ഷന്‍ സീന്‍ ചെയ്യുന്നതിനിടെയാണ് സംഭവം. സെറ്റില്‍ തീ ഉണ്ടായിരുന്നു. പെട്ടന്ന് കാര്യങ്ങള്‍ നിയന്ത്രണാതീതമായി. പൊള്ളലേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സ തുടരുകയാണെന്നും എല്ലാം മെച്ചപ്പെട്ട് വരുമെന്നാണ് പ്രതീക്ഷയെന്നും ആദിത്യ പഞ്ചോളി പറഞ്ഞു. പ്രിന്‍സ് ധിമാന്‍ സംവിധാനം ചെയ്ത് കനു ചൗഹാന്‍ നിര്‍മിക്കുന്ന ചിത്രമാണ് കേസരി വീര്‍. ചരിത്ര സിനിമയായി എത്തുന്ന കേസരി വീറില്‍ സുനില്‍ ഷെട്ടി, വിവേക് ഒബ്‌റോയ് എന്നിവരും വേഷമിടുന്നുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ പ്രസിദ്ധമായ സോമനാഥ് ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കാനായി രംഗത്തിറങ്ങിയവരുടെ കഥയാണ് ചിത്രം പറയുന്നത്. വീര്‍ ഹമിര്‍ജി ഗോഹില്‍ എന്ന പോരാളിയായിരുന്നു പടയെ നയിച്ചിരുന്നു. ഈ കഥാപാത്രമായാണ് സൂരജ് പഞ്ചോളി അഭിനയിക്കുന്നത്.
കഷായം പരാമർശത്തിൽ തനിക്കെതിരെ പൊലീസിൽ പരാതി നൽകിയ രാഹുൽ ഈശ്വറിന് മറുപടിയുമായി എഴുത്തുകാരി കെ ആർ മീര. ബന്ധങ്ങളിൽ വളരെ ‘ടോക്സിക് ‘ആയി പെരുമാറുന്ന പുരുഷൻമാർക്ക് ‘ചിലപ്പോൾ കഷായം കൊടുക്കേണ്ടി വരും’ എന്നു പറഞ്ഞാൽ, അതിനർത്ഥം വിദഗ്ധരായ ആയുർവേദ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മാനസമിത്രം ഗുളിക ചേർത്ത ദ്രാക്ഷാദി കഷായം, ബ്രഹ്മിദ്രാക്ഷാദി കഷായം തുടങ്ങിയവ ഗുണംചെയ്തേക്കുമെന്നാണെന്നു പരാതിക്കാരന് മനസിലാക്കാവുന്നതേയുള്ളൂവെന്നും അത്തരക്കാർക്കു മേൽപ്പറഞ്ഞ കഷായങ്ങളോ ആധുനിക ചികിൽസാശാസ്ത്രപ്രകാരമുള്ള വൈദ്യസഹായമോ അത്യാവശ്യമാണെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു. കോഴിക്കോട് നടന്ന സാഹിത്യോത്സവത്തില്‍ മീര നടത്തിയ പരാമര്‍ശത്തിനെതിരെയാണ് രാഹുല്‍ ഈശ്വർ പരാതി നൽകിയത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. ഭാരതീയ ന്യായ സംഹിതയിലെ 352, 353,196 ഐ ടി ആക്ട് 67 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. മീരയുടേത് വിദ്വേഷ പ്രസംഗമാണെന്നും കൊലപാതകത്തെ ന്യായികരിക്കുകയാണ് ചെയ്തതെന്നും രാഹുൽ പറഞ്ഞു. ഇമെയിലായാണ് പരാതി നൽകിയത്.
