Author: newadmin3 newadmin3

തിരുവനന്തപുരം: വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആളെ തട്ടിക്കൊണ്ടുപോയതായി പരാതി. വിമാനത്താവളത്തിൽനിന്നു തമ്പാനൂർ ബസ് സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോൾ, കാറിലെത്തിയ മൂന്നംഗ സംഘമാണ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷ ഡ്രൈവറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ് സംസാരിച്ച വ്യക്തിയാണ് തമ്പാനൂരിലേക്ക് ഓട്ടം വിളിച്ചതെന്നും ശ്രീകണ്ഠേശ്വം എത്തിയപ്പോൾ കാറിലെത്തിയ 3 പേർ ഓട്ടോ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ടുപോയെന്നുമാണ് ഓട്ടോ ‍ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. യാത്രക്കാരൻ ആരെന്നോ തട്ടിക്കൊണ്ടുപോകലിന്റെ ഉദ്ദേശ്യമെന്തെന്നോ വ്യക്തമായിട്ടില്ല. കാർ തിരിച്ചറിഞ്ഞുവെന്നാണ് സൂചന. വാടകയ്ക്കെടുത്ത കാറിലാണ് സംഘമെത്തിയതെന്നാണ് വിവരം.

Read More

ഉത്തർപ്രദേശ്: കടുത്ത വയറുവേദനയേത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ നാല്‍പത്തിയാറുകാരന്റെ ഉദരത്തില്‍ സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ കണ്ടെത്തി ചികിത്സകര്‍. രണ്ട് കുട്ടികളുടെ പിതാവായ രാജ്ഗിര്‍ മിസ്ത്രിയ്ക്ക് ഹെര്‍ണിയയുടെ ശസ്ത്രക്രിയ നിര്‍ദേശിക്കുകയും അതിനുള്ള നടപടികള്‍ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കിടെയാണ് മിസ്ത്രിയുടെ വയറ്റില്‍ സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. വയറുവേദന അധികരിച്ചതോടെയാണ് മിസ്ത്രി ഡോക്ടറെ സമീപിച്ചത്. അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തിയതോടെ മിസ്ത്രിയുടെ ആന്തരാവയവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഒരു മാംസപിണ്ഡം ഉള്ളതായും അതാണ് ഹെര്‍ണിയയ്ക്ക് കാരണമായതെന്നുമുള്ള നിഗമനത്തില്‍ ഡോക്ടര്‍മാരെത്തി. തുടര്‍ന്ന് ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോക്ടര്‍ നരേന്ദ്ര ദേവിനെ മിസ്ത്രി തുടര്‍ചികിത്സക്കായി കണ്ടു. ഡോക്ടര്‍ നരേന്ദ്ര ദേവ് മിസ്ത്രിയുടെ ശസ്ത്രക്രിയ നിശ്ചയിച്ചു. ശസ്ത്രക്രിയക്കിടെയാണ് ഹെര്‍ണിയയ്ക്ക് കാരണമായ മാംസപിണ്ഡം വളര്‍ച്ച പൂര്‍ത്തിയാകാത്ത ഗര്‍ഭപാത്രമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഗര്‍ഭപാത്രത്തിനോട് ചേര്‍ന്ന് ഒരു അണ്ഡാശയവും ഉണ്ടായിരുന്നു. ഇവ നീക്കം ചെയ്തു. സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിസ്ത്രിയ്ക്ക് സ്ത്രീസമാനമായ പ്രത്യേകതകള്‍ ഒന്നുതന്നെ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.…

Read More

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സൽമാനിയ സെന്റ്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറൽപരം രക്തദാതാക്കൾ പങ്കെടുത്ത ക്യാമ്പ് അസോസിയേഷൻ സീനിയർ മെംബറും ചാരിറ്റി കോർഡിനേറ്ററുമായ ജോർജ്ജ് അമ്പലപ്പുഴ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ ജയ്സൺ കൂടാംപള്ളത്ത് അസോസിയേഷനുമായി സഹകരിച്ച സൽമാനിയ സെന്റ്രൽ ബ്ലഡ് ബാങ്ക് ടീമിന് മെമന്റോ കൈമാറി. APAB ഭാരവാഹികളായ ഹരിഷ് ചെങ്ങന്നൂർ, പൗലോസ് കാവാലം , സാം കാവാലം, ശ്രീകുമാർ കറ്റാനം , ജുബിൻ ചെങ്ങന്നൂർ , അരുൺ ഹരിപ്പാട്‌ , സതീഷ്‌ മുതുകുളം എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് കോർഡിനേറ്റർ സുജേഷ് എണ്ണയ്ക്കാട് ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

Read More

തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണു പിൻവലിച്ചത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ ശനിയാഴ്ചകളിൽ ക്ലാസുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണു സർക്കാർ തീരുമാനം. അധ്യാപക സംഘടനകളുടെയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെയും ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് എ.സിയാദ് റഹ്മാൻ നേരത്തെ ഉത്തരവ് റദ്ദാക്കിയത്. വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ടവർ എന്നിവരുമായി കൂടിയാലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയതിനെതിരെ അധ്യാപക സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിനു പുറമെ സിപിഐയുടെ അധ്യാപക സംഘടനയും എതിർപ്പ് പരസ്യമാക്കി. സിപിഎമ്മിന്റെ അധ്യാപക സംഘടനയും സർക്കാരിനെ എതിർപ്പറിയിച്ചു. ഒരു അധ്യയന വർഷം 220 പ്രവൃത്തിദിവസങ്ങൾ വേണമെന്നു കേരള വിദ്യാഭ്യാസ ചട്ടം പറയുന്നു. 2022ൽ ഇത് 195 ആയിരുന്നു. 2023ൽ മന്ത്രി വി.ശിവൻകുട്ടിയുടെ…

Read More

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ സ്വര്‍ണം പൂശി ധനകാര്യസ്ഥാപനങ്ങളില്‍ പണയം വച്ച് 15 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഘത്തിലെ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ ശാസ്തവട്ടം സ്വദേശി സിദ്ധിഖ്, കൊല്ലം പരവൂര്‍ സ്വദേശി വിജി, ആറ്റിങ്ങല്‍ സ്വദേശി അജിത്ത് എന്നിവരാണ് അറസ്റ്റിലായത്. ചെമ്പ്, വെള്ളി ആഭരണങ്ങളില്‍ തൂക്കത്തിന്റെ 15 ശതമാനം വരെ സ്വര്‍ണം പൂശിയ ശേഷം സ്വര്‍ണാഭരണമാണെന്നു തെറ്റിദ്ധരിപ്പിച്ചാണു പണയം വച്ചിരുന്നത്. ആറ്റിങ്ങൽ വൃന്ദാവൻ ഫൈനാൻസിയേഴ്സിൽ 2024 ജനുവരി മുതല്‍ ജൂലൈ വരെ ഏകദേശം 50 പവനോളം വ്യാജ സ്വർണം ഇവർ പണയംവച്ചിരുന്നു. വ്യാജ ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐഡി എന്നിവ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ബെംഗളൂരു സ്വദേശിയില്‍നിന്നാണ് ഇവര്‍ സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ വാങ്ങിയത്. ഹാള്‍മാര്‍ക്കും 916 ചിഹ്നവും പതിച്ചിട്ടുള്ള ഈ ആഭരണങ്ങള്‍ തട്ടിപ്പാണെന്നു പെട്ടെന്നു തിരിച്ചറിയാന്‍ കഴിയില്ലെന്നു പൊലീസ് പറഞ്ഞു. നല്ല രീതിയില്‍ വേഷം ധരിച്ചു യാതൊരു സംശയവും തോന്നാത്ത രീതിയിലാണ് ഇവര്‍ എത്തിയിരുന്നത്.…

Read More

തിരുവനന്തപുരം: വയനാട് ദുരന്തബാധിതര്‍ക്ക് വാടക വീടുകളിലേക്ക് മാറാനുള്ള വാടക നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. പ്രതിമാസം 6000 രൂപ വരെ വാടക അനുവദിക്കും. ബന്ധു വീടുകളിലേക്ക് മാറുന്നവര്‍ക്കും ഈ തുക ലഭിക്കും. സര്‍ക്കാര്‍ കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്ക് വാടക തുക കിട്ടില്ല. സ്വകാര്യ വ്യക്തികള്‍ സൗജന്യമായി വിട്ട് കൊടുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പ് വഴി താമസ സൗകര്യം കിട്ടുന്നവര്‍ക്കും വാടക തുക ലഭിക്കില്ല. ഭാഗിക സ്‌പോണ്‍സര്‍ഷിപ്പ് കിട്ടുന്നവര്‍ക്ക് സഹായം ലഭിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് 20 നുള്ളില്‍ ദുരന്ത ബാധിതരെ വാടക വീടുകളിലേക്ക് മാറ്റുമെന്നാണ് കണക്കുകൂട്ടല്‍. അഞ്ച് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായാണ് മാറ്റിത്താമസിപ്പിക്കുന്നത്.

Read More

വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ ലഭിച്ച മൃതദേഹങ്ങളും ശരീരഭാഗങ്ങളുമുൾപ്പെടെ 401 ഡിഎൻഎ പരിശോധന പൂർത്തിയായതായി മന്ത്രിസഭാ ഉപസമിതി. ഇതിൽ 349 ശരീരഭാഗങ്ങൾ 248 ആളുകളുടേതാണ്. ഇതു 121 പുരുഷൻമാരും 127 സ്ത്രീകളുമാണെന്നു തിരിച്ചറിഞ്ഞു. 52 ശരീരഭാഗങ്ങൾ പൂർണ്ണമായും അഴുകിയ നിലയിലാണ്. ഇതുവരെ നടന്ന തിരച്ചലിൽ 437 മൃതദേഹങ്ങളും ശരീരഭാഗങ്ങളുമാണു ലഭിച്ചത്. 115 പേരുടെ രക്ത സാംപിളുകൾ ഇത് വരെ ശേഖരിച്ചു. ബിഹാർ സ്വദേശികളായ മൂന്നുപേരുടെ രക്ത സാംപിളുകൾ ഇനി ലഭ്യമാവാനുണ്ട്. താത്കാലിക പുനരധിവാസത്തിനായി ഹാരിസൺ മലയാളത്തിലെ തൊഴിലാളി യൂണിയനുകൾ ഇപ്പോൾ നൽകാൻ തയ്യാറായിട്ടുള്ള 53 വീടുകളും നൽകാമെന്നേറ്റ ബാക്കി വീടുകളുടെയും ഭദ്രതയും നടത്തിപ്പും സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂണിയൻ പ്രതിനിധികൾ , മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ പരിശോധന നടത്തി ഏതൊക്കെ തൊഴിലാളികളെ പരിഗണിക്കും എന്നുൾപ്പെടെയുള്ള കണക്ക് ലഭ്യമാക്കണമെന്നു നിർദേശം നൽകിയിട്ടുണ്ട്. താൽക്കാലിക പുനരധിവാസം ഉറപ്പാക്കുമ്പോൾ മേപ്പാടി, മുപൈനാട്, വൈത്തിരി, കൽപ്പറ്റ, മുട്ടിൽ, അമ്പലവയൽ തദ്ദേശ സ്വയംഭരണ പരിധിയിലുള്ള പൂർണ്ണസജ്ജമായ വാസസ്ഥലമാണ്…

Read More

മനാമ: കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഒരു മാസത്തോളമായി സംഘടിപ്പിച്ചു വരുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റയുടെ ഗ്രാൻഡ് ഫിനാലെ ആഗസ്ത് 16 ന് കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും . ജൂലൈ 21 ന് ആരംഭിച്ച ക്യാമ്പിൽ 6 മുതൽ 14 വയസ്സ് വരെയുള്ള നിരവധി കുട്ടികൾ ആണ് പങ്കെടുത്തു കൊണ്ടിരിക്കുന്നത് . ആക്ടിവിറ്റികൾ കലാപ്രകടങ്ങളും, ആർട്സ് ഫെസ്റ്റ്, സ്പോർട്സ് മീറ്റ്, ലൈഫ് സ്കിൽ ട്രെയിനിങ്, ട്രോമാ കെയർ ഫസ്റ്റ് എയ്ഡ് ട്രെയിനിങ്, ഗെയിംസ്, മാഗസിൻ റിലീസ് തുടങ്ങി നിരവധി പ്രവർത്തങ്ങൾ കാമ്പിന്റെ ഭാഗമായി നടന്നു. വ്യക്തിത്വ വികസനം, നേതൃപാടവം, ലൈഫ് സ്കിൽസ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഫ്യൂചർ വേൾഡ്, എൻട്രപ്രണർഷിപ്പ്, കരിയർ തുടങ്ങി വിവിധ വിഷയങ്ങളിൽ ട്രെയിനിംഗ് സെഷനുകൾ നടന്നു. വിദ്യാർത്ഥികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ നിന്നെത്തിയ പ്രശസ്ത ലൈഫ് സ്കിൽ ട്രൈനെർമാരായ നബീൽ പാലത്തും യഹ്‌യ മുബാറക്കും ആണ്…

Read More

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ വിനിയോഗം സംബന്ധിച്ച് ലോകായുക്തയുടെ മൂന്നംഗബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നും പുനര്‍വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ട് ആര്‍എസ് ശശി കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സെപ്റ്റംബര്‍ 24 ന് വാദം കേള്‍ക്കും. ലോകായുക്തയിലെ പരാതിക്കാരന്‍കൂടിയാണ് ശശികുമാര്‍. മുഖ്യമന്ത്രി പിണറായി വിജയനെയും ഒന്നാം പിണറായി സര്‍ക്കാരിലെ 17 മന്ത്രിമാരെയും ചീഫ് സെക്രട്ടറിയേയും എതിര്‍കക്ഷികളാക്കി വാദംകേള്‍ക്കാന്‍ ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. ജനുവരിയില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കും ചീഫ് സെക്രട്ടറിക്കും നോട്ടീസ് അയക്കുവാന്‍ കോടതി ഉത്തരവിട്ടിരുന്നു. മന്ത്രിമാരായിരുന്ന മാത്യു ടി തോമസ്, കെ രാജു, ടി പി രാമകൃഷ്ണന്‍ ഇപ്പോഴത്തെ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ നോട്ടീസ് കൈപ്പറ്റാത്തതുകൊണ്ട് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെച്ചിരുന്നു. എന്നാല്‍ കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം ഇവര്‍ നാലു പേരും നോട്ടീസ് കൈപ്പറ്റിയതായി കണക്കാക്കി ഹര്‍ജിയില്‍ വാദം കേള്‍ക്കുവാന്‍ ഇന്ന് ഡിവിഷന്‍ ബെഞ്ച് ഉത്തരവിടുകയായിരുന്നു.

Read More

കോഴിക്കോട്: അബുദാബി ശക്തി സാഹിത്യ പുരസ്‌കാരം ദേശാഭിമാനി മുന്‍ ചീഫ് ന്യൂസ് എഡിറ്ററും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ പി.പി. അബൂബക്കറിന്. ചിന്ത ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദേശാഭിമാനി ചരിത്രം’ എന്ന ഗവേഷണ ഗ്രന്ഥത്തിനാണ് പ്രത്യേക പുരസ്‌കാരം. കാല്‍ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 25ന് ചെങ്ങന്നൂരില്‍ നടക്കുന്ന ചടങ്ങില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ സമ്മാനിക്കും. മികച്ച മാധ്യമപഠനമെന്ന് വിലയിരുത്തിയാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്. ദേശാഭിമാനിയുടെ എട്ടുപതിറ്റാണ്ടിലേറെ നീണ്ട ചരിത്രം സമഗ്രമായി ഈ കൃതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയാണ് അബൂബക്കർ. ബഹ്റൈനിൽ ദേശാഭിമാനി എഡിഷൻ തുടങ്ങിയ കാലത്ത് അവിടെയും ജോലി ചെയ്തിരുന്നു. ഭാര്യ: ടി. റസിയ (റിട്ട. ഇന്ത്യന്‍ ബാങ്ക് ഓഫീസര്‍). മക്കള്‍: നീതു, ഡോ. നൂറ. മരുമക്കൾ : ഡോ. കെ.വി ഷാനവാസ് (യു. എസ്), നബീൽ അഹമ്മദ് .

Read More