Author: newadmin3 newadmin3

ചാരുംമൂട്: തുർക്കി ആസ്ഥാനമായ കപ്പൽ കമ്പനിയുടെ കപ്പലുകളിൽ ഡെക്ക് കേഡറ്റായി ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി വിദേശത്തേക്ക് കടന്ന യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കാസർകോഡ് പെർള ജീലാനി മൻസിൽ അഹമ്മദ് അസ്ബക് (28) നെയാണ് മംഗലാപുരം എയർപോർട്ടിൽ നിന്ന് നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം, പാവുമ്പ സ്വദേശിയായ യുവാവിനെയാണ് പ്രതി കബളിപ്പിച്ച് ഏഴ് ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ പ്രതി ദുബായിലേക്ക് കടന്നുവെന്ന് വ്യക്തമായതിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നവംബർ 24 ന് ദുബായിൽ നിന്നും മംഗലാപുരം എയർപോർട്ടിൽ ഇറങ്ങി ബാംഗ്ലൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ വലപ്പാട്, പാലക്കാട് കോങ്ങാട് എറണാകുളം കല്ലൂർക്കാട്, മലപ്പുറത്തെ താനൂർ, പൊന്നാനി, ആലപ്പുഴയിലെ പുളിങ്കുന്ന്, കൊല്ലം ജില്ലയിൽ കുണ്ടറ, കോട്ടയം ഈസ്റ്റ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയെ…

Read More

തിരുവനന്തപുരം: ശബരി റെയില്‍ പദ്ധതി ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡിസംബര്‍ 17ന് ഓണ്‍ലൈനായാണു യോഗം. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലാ കലക്ടര്‍മാരോട് യോഗത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശം നല്‍കി. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ സഹകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണു യോഗം വിളിച്ചത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിഷയങ്ങളും ത്രികക്ഷി കരാറിനെക്കുറിച്ചും ചര്‍ച്ച ചെയ്യും.

Read More

മനാമ: ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും മുഹറഖ് അൽ ഇസ്ലാഹി സെന്ററിൽ നടന്നു,ഹൂറ ഗുദൈബിയ എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി (ക്യാപ്പിറ്റൽ ഗവർണറേറ്റ് ഫസ്റ്റ് ഡിസ്ട്രിക്ട്) മുഖ്യാതിഥിയായിരുന്നു, ഷംസ് അക്കാദമി ഡയറക്ടർ ഫരീദ് ഷായിബ്, ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സാമൂഹിക പ്രവർത്തകൻ സെയ്‌ദ് ഹനീഫ്, ബോധി ധർമ്മ മെമ്പർ ചാക്കോ ജോസഫ്,അൽ മിനാർ ഡയറക്ടർ അബ്ദുല്ലത്തീഫ് എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. ബോധി ധർമ്മ ചീഫ് മാസ്റ്റർ ഷാമിർ ഖാന്റെ നേതൃത്വത്തിൽ ആണ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടന്നത്, ബഹ്റൈൻ മാർഷ്വൽ ആർട്സ് അധ്യാപന രംഗത്തെ ഇരുപത്തിയാറാമത്തെ വർഷം പിന്നിട്ട ചീഫ് മാസ്റ്റർ ഷാമിർഖാനു എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി മോമെന്റോ നൽകി ആദരിച്ചു. ബീ ഡി എം എ യുടെ കീഴിൽ ബഹ്റൈനിൽ ഉള്ള സൽമാനിയ ഫിറ്റ്നസ് സെൻറർ ഡോജോ,…

Read More

തിരുവനന്തപുരം: കൈക്കൂലി കേസില്‍ പോലീസുകാരന് സസ്‌പെന്‍ഷന്‍. മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷബീറിനെയാണ് തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. തുമ്പ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളുടെ അച്ഛന്റെ പക്കല്‍ നിന്നും 2000 രൂപ ഗൂഗിള്‍ പേ വഴിയാണ് ഷബീര്‍ കൈക്കൂലിയായി സ്വീകരിച്ചത്. തുമ്പ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന സമയത്ത് മോശം പ്രവൃത്തികളുടെ പേരില്‍ ഷബീറിനെ മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. അതിനു പിന്നാലെയാണ് സസ്‌പെന്‍ഷനിലായത്. ഇതിനു മുന്‍പും പത്തിലേറെ തവണ ഇത്തരം വകുപ്പുതല അച്ചടക്ക നടപടികള്‍ക്ക് ഷബീര്‍ വിധേയനായിട്ടുണ്ട്. സ്ത്രീധന പീഡനം, മോഷണം ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ തുമ്പ പോലീസ് സ്റ്റേഷനില്‍ മൂന്ന് ക്രിമിനല്‍ കേസുകളുണ്ട്. കെ-റെയില്‍ സമരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തറയില്‍ തള്ളിയിട്ട് നെഞ്ചില്‍ ചവിട്ടിയതും ഇയാളായിരുന്നു.

Read More

മനാമ: ഭിന്നശേഷിയുള്ളവരുടെ പരിപാലനത്തിനായുള്ള ബഹ്‌റൈനിലെ ഉന്നത സമിതി ‘നല്ല നാളേക്കായി ഐക്യപ്പെടുക’ എന്ന പ്രമേയത്തിൽ അന്തർദേശീയ ഭിന്നശേഷി ദിനാചരണ പരിപാടി സംഘടിപ്പിച്ചു.സാമൂഹിക വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി സഹർ റാഷിദ് അൽ മന്നായ്, കമ്മിറ്റി അംഗങ്ങൾ, ബന്ധപ്പെട്ട സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.ഭിന്നശേഷിക്കാരെ ശാക്തീകരിക്കാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനുമായി മേഖലകളിലുടനീളമുള്ള സഹകരണത്തിനുള്ള ഒരു വേദിയെന്ന നിലയിൽ ഈ പരിപാടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അൽ മന്നായ് പറഞ്ഞു.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശി സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ തുടർച്ചയായ പിന്തുണയോടെയും സമഗ്ര വികസന പ്രക്രിയയുടെ ഭാഗമായി ഭിന്നശേഷിയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽ ബഹ്‌റൈൻ മുൻനിര മാതൃകയാണെന്നും അൽ മന്നായ് അഭിപ്രായപ്പെട്ടു.

Read More

മനാമ: ബഹ്റൈനിൽ തടങ്കലിലോ കസ്റ്റഡിയിലോ ഉള്ള, 15 മുതൽ 18 വരെ വയസുള്ള കുട്ടികളുടെ പരാതികൾ കൈകാര്യം ചെയ്യുന്ന ഓംബുഡ്സ്മാനിൽ പുതിയ ഡിവിഷൻ ആരംഭിച്ചു. ബ്രിട്ടീഷ് എംബസിയുടെയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജുഡീഷ്യൽ ആന്റ് ലീഗൽ സ്റ്റഡീസിൻ്റെയും സഹകരണത്തോടെ ഓംബുഡ്സ്മാൻ ഓഫീസ്, കുട്ടികളുടെ പരാതികൾ സംബന്ധിച്ചു നടത്തിയ ശിൽപശാലയിലാണ് ഈ പ്രഖ്യാപനമുണ്ടായത്. ഈ സംവിധാനം ബഹ്‌റൈൻ്റെ യൂണിവേഴ്‌സൽ പീരിയോഡിക് റിവ്യൂ (യു.പി.ആർ) പദ്ധതിയുമായി ബന്ധപ്പെടുത്തി മെച്ചപ്പെട്ട പരാതി സംവിധാനങ്ങളിലൂടെ കുട്ടികൾക്കുള്ള സംരക്ഷണം വർദ്ധിപ്പിക്കും.അന്താരാഷ്‌ട്ര വിദഗ്ധരുടെ നേതൃത്വത്തിൽ നടന്ന ശിൽപശാല കുട്ടികളുടെ പരാതികൾ കൈകാര്യം ചെയ്യാനും ഫലപ്രദമായ ഇൻ്റർവ്യൂ മാർഗങ്ങൾ വികസിപ്പിക്കാനുമുള്ള മികച്ച രീതികളെക്കുറിച്ച് ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷൻ, ദേശീയ മനുഷ്യാവകാശ സ്ഥാപനം തുടങ്ങിയ പ്രധാന സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു. പരാതി കൈകാര്യം ചെയ്യാനുള്ള സംവിധാനങ്ങൾ വികസിപ്പിക്കും അന്താരാഷ്ട്ര നിലവാരം പുലർത്തുകയും ചെയ്യുമെന്ന് ഓംബുഡ്സ് വുമൺ ഗദാ ഹമീദ് ഹബീബ് പറഞ്ഞു. നീതിയും കുട്ടികളുടെ…

Read More

സന്ദീപ് വാര്യറിന് കെപിസിസി ആസ്ഥാനത്ത് സ്വീകരണം നല്‍കി. കെ.പി.സി.സി സംഘടനാ ചുമതയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു ഷാള്‍ അണിയിച്ച് സന്ദീപിനെ സ്വീകരിച്ചു.കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്.ബാബു,രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവരും സന്ദീപിനെ സ്വീകരിക്കാന്‍ കെപിസിസി ആസ്ഥാനത്തുണ്ടായിരുന്നു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നിയമസഭയില്‍ നടന്നസത്യപ്രതിജ്ഞാ ചടങ്ങളില്‍ സന്ദീപ് വാര്യര്‍ പങ്കെടുത്തു. =================================================================== https://youtu.be/1J9B1xgjcTk?si=UXiXFgtC4SOkZsm9 ============================================================= ബിജെപിയെന്ന സ്വേച്ഛാധിപത്യ സംവിധാനത്തില്‍ നിന്നും പുറത്ത് വന്ന് കോണ്‍ഗ്രസെന്ന ജനാധിപത്യ-മതേതര സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷം ഭിന്നിപ്പിന്റെ രാഷ്ട്രീയവുമായി ബിജെപി രാജ്യം ഭരിച്ചപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കുന്ന സുരക്ഷാ മതിലായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചതെന്നും ആ പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് പൊതുജീവിതത്തിലെ വലിയ സൗഭാഗ്യമായി കാണുന്നുവെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിൽ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചം ചൊല്ലിക്കൊടുത്തു. https://youtube.com/shorts/VdGagyU01Bw?si=dRAsY3JWYcy_mDA4 ആദ്യം പ്രദീപും പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും സത്യവാചകംചൊല്ലി. യുആര്‍ പ്രദീപ് സഗൗരവത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ് പ്രദീപ് എംഎല്‍എയാകുന്നത്. കന്നി വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ചീഫ് വിപ്പ് എന്‍. ജയരാജ്, മന്ത്രിമാരായ കെബി ഗണേഷ്‌കുമാര്‍, കെ കൃഷ്ണന്‍കുട്ടി, പി പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ രാജന്‍, സജി ചെറിയാന്‍, എകെ ശശീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച്, കെപിസിസി ഓഫിസിലുമെത്തിയ ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായി രാഹുല്‍ നിയമസഭയിലെത്തിയത്. എകെജി സെന്ററിലെത്തിയ ശേഷമാണ് യുആര്‍ പ്രദീപ് സഭയിലെത്തിയത്.

Read More

കരിപ്പൂർ: ഈ മാസം 20 മുതൽ ഇൻഡിഗോയുടെ പുതിയ സർവീസ് കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ആരംഭിക്കുമെന്ന് അധികൃതർ. എല്ലാദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയിൽ എത്തും.അവിടെ നിന്ന് പുലർച്ചെ 1.30ന് തിരികെ പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. ഈ സർവീസ് ജനുവരി 15 വരെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ സർവീസ് നീട്ടിയേക്കും.

Read More

മനാമ: ബഹ്റൈന്റെ വടക്കൻ സമുദ്രമേഖലയിൽ (ഹരേ ബുൽ തമാഹ്) ബുധനാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ തത്സമയ വെടിമരുന്ന് അഭ്യാസങ്ങൾ നടത്തുമെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) അറിയിച്ചു. 21,000 അടി വരെയുള്ള സുരക്ഷാ ഉയരത്തിലായിരിക്കും അഭ്യാസങ്ങൾ. ബന്ധപ്പെട്ടവർ അവരുടെ സുരക്ഷയ്ക്കായി നിർദിഷ്ട പ്രദേശത്തുനിന്ന് മാറിനിൽക്കണമെന്ന് ബി.ഡി.എഫ് അഭ്യർത്ഥിച്ചു.

Read More