- ‘ഫലം അനുകൂലമാകുമ്പോൾ രാഹുൽ സ്വീകരിക്കുന്നു’; കേരളത്തിലെ കോൺഗ്രസിന്റെ വിജയം ആയുധമാക്കി ബിജെപി
- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്‌റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
Author: News Desk
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് തിരിച്ചടിയായി പഞ്ചാബിലും ഭിന്നതയെന്ന് റിപ്പോര്‍ട്ട്. പഞ്ചാബിലെ 30 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ഭഗവന്ത് മന്‍ എഎപി നേതാവ് അരവിന്ദ് കെജരിവാളുമായി നാളെ കൂടിക്കാഴ്ച നടത്തും. എഎപി എംഎല്‍എമാരെയും മന്ത്രിമാരെയും കെജരിവാള്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. പഞ്ചാബ് നിയമസഭ പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ് വയാണ് 30 എഎപി എംഎല്‍എമാര്‍ കോണ്‍ഗ്രസിലേക്ക് വരാന്‍ സന്നദ്ധത അറിയിച്ച് ബന്ധപ്പെട്ടിരുന്നതായി വെളിപ്പെടുത്തിയത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം എഎപിയുടെ അവസാനത്തിന്റെ സൂചനയാണെന്നും ബജ് വ പറഞ്ഞു. മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രവര്‍ത്തനരീതിയോട് അതൃപ്തിയുള്ള എംഎല്‍എമാരാണ് വിമത ഭീഷണിയുമായി രംഗത്തു വന്നത്. ഏകാധിപത്യ നിലപാടാണ് ഭഗവന്ത് മന്നിന്റേതെന്നും, ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമത എംഎല്‍എമാര്‍ ആരോപിക്കുന്നു. പഞ്ചാബില്‍ നേതൃമാറ്റം കൂടിയേ തീരുവെന്നും വിമത പക്ഷം ആവശ്യപ്പെടുന്നു.
ദിലീപ് ഫാൻസ് ബഹ്‌റൈൻ ഇന്റർനാഷണൽ നു 2025-2027 വർഷത്തേക്ക് റസാഖ് ബാബു , പ്രശോബ് ധർമ്മൻ ന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റിയെ ഫാൻസ് അസോസിയേഷൻ ചെയർമാൻ റിയാസ് തിരഞ്ഞെടുത്തു, പുതിയ കമ്മിറ്റി ഭാരവാഹികൾ : രക്ഷാധികാരി – സാദത്ത് , പ്രസിഡന്റ് – റസാഖ് ബാബു , സെക്രട്ടറി – പ്രശോബ് ധർമ്മൻ , ട്രഷറർ – ഷമീർ അലി , സോഷ്യൽ മീഡിയ കോർഡിനേറ്റർ – ഷംസീർ , എന്റർടൈൻമെന്റ് കോർഡിനേറ്റർ – ഹിജാസ്.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ +973 33858005 ,+973 33769767 , +973 35962613, 0091 9633688744
ന്യൂഡൽഹി∙ രാഷ്ട്രപതി ദ്രൗപദി മുർമു നാളെ പ്രയാഗ്‌രാജിലെത്തും. മഹാകുംഭമേള ചടങ്ങുകളിൽ പങ്കെടുക്കുന്നതിനാണു രാഷ്ട്രപതി നാളെ ഇവിടേക്ക് എത്തുക. തുടർന്നു ത്രിവേണി സംഗമത്തിൽ സ്നാനം നടത്തും. എട്ടു മണിക്കൂറോളം പ്രയാഗ്‌രാജിൽ തുടരുന്ന രാഷ്ട്രപതി അക്ഷയവത്, ബഡേ ഹനുമാൻ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ദർശനം നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാഷ്ട്രപതിയെ അനുഗമിക്കും. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായ ഡോ. രാജേന്ദ്ര പ്രസാദും മുൻപു കുംഭമേളയിൽ സ്‌നാനം നടത്തിയിരുന്നു. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചു പ്രയാഗ്‌രാജിലും ത്രിവേണി സംഗമം നടക്കുന്ന മേഖലയിലും വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം∙ വെള്ളറട കിളിയൂരിൽ അച്ഛനെ വെട്ടികൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മകൻ പ്രജിൻ (28) ചൈനയിൽ എംബിബിഎസ് പഠനം നടത്തിയിരുന്നതായി വിവരം. മകനെ പുറത്തുവിട്ടാൽ തന്നെ അപായപ്പെടുത്തുമെന്ന അമ്മ സുഷമയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണു പ്രജിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്. സ്വാതന്ത്ര്യം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു കിളിയൂർ ചരുവിള ബംഗ്ലാവിൽ ജോസിനെ (70) മകൻ പ്രജിൻ അതിക്രൂരമായി കൊലപ്പെടുത്തിയതു. കഴിഞ്ഞ ബുധനാഴ്ച രാത്രി നടന്ന കൊലപാതകത്തിനു പിന്നാലെ പ്രജിൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. വെട്ടുകത്തികൊണ്ടു തലയിൽ വെട്ടിയാണു പ്രജിൻ പിതാവിനെ കൊലപ്പെടുത്തിയത്. തുടർന്നു മരണം ഉറപ്പിക്കാൻ പ്രജിൻ പിതാവിന്റെ കഴുത്തറുക്കുകയും ചെയ്തു. ജോസിന്റെ മൃതദേഹം അടുക്കളയിലായിരുന്നു കിടന്നിരുന്നത്. കൊലപാതകം നടന്ന ശേഷം കാറോടിച്ച് സ്റ്റേഷനിൽ എത്തിയാണു പ്രജിൻ പൊലീസിൽ കീഴടങ്ങിയത്. സ്വാതന്ത്ര്യം അനുവദിക്കാത്തതിനാലാണു പിതാവിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പ്രജിൻ പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ ഏഴു വർഷത്തിലധികമായി ഭർത്താവ് ജോസും താനും മകൻ പ്രജിനെ ഭയന്നാണു ജീവിച്ചിരുന്നതെന്നായിരുന്നു അമ്മ സുഷമയുടെ വെളിപ്പെടുത്തൽ. കൊച്ചിയിൽ നിന്നും സിനിമാ പഠനം കഴിഞ്ഞെത്തിയ ശേഷമാണു…
ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനു പിന്നാലെ ഡൽഹിയിലെ മുസ്തഫാബാദ് മണ്ഡലത്തിന്റെ പേരു മാറ്റുമെന്നു പ്രഖ്യാപിച്ചു ബിജെപി. മണ്ഡലത്തിൽനിന്നും വിജയിച്ച മോഹൻ സിങ് ബിഷ്ടാണ് പ്രഖ്യാപനം നടത്തിയത്. മുസ്തഫാബാദിന്റെ പേര് ശിവപുരി എന്നോ ശിവവിഹാർ എന്നോ മാറ്റുമെന്നാണു പ്രഖ്യാപനം. ഡൽഹിയിലെ മുസ്തഫാബാദിൽ ബിജെപിയുടെ അപ്രതീക്ഷിത വിജയത്തിനു പിന്നാലെയാണു പേരു മാറ്റുമെന്ന ബിഷ്ടിന്റെ പ്രഖ്യാപനം. 2020ൽ കലാപം നടന്ന മണ്ഡലമാണു മുസ്തഫാബാദ്. ‘ഔദ്യോഗിക കണക്കുകൾ പ്രകാരം മണ്ഡലത്തിൽ 45 ശതമാനം മുസ്‌ലീം വിഭാഗമാണ്. പക്ഷേ, മണ്ഡലത്തിൽ യാത്ര ചെയ്തതിൽ നിന്നും മുസ്‌ലീം വിഭാഗം 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് മനസിലാക്കി. ഞങ്ങൾ ഒരു സെൻസസ് നടത്തും. മുസ്തഫാബാദിന്റെ പേര് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്നു മാറ്റുകയും ചെയ്യും.’ – മോഹൻ സിങ് ബിഷ്ട് പറഞ്ഞു. എഎപി നേതാവ് അദീൽ അഹമ്മദ് ഖാനെയും എഐഎംഐഎം സ്ഥാനാർത്ഥി മുഹമദ് താഹിർ ഹുസൈനെയും പരാജയപ്പെടുത്തിയാണു മോഹൻ സിങ് ബിഷ്ട് മുസ്തഫാബാദിൽ നിന്നും ഇക്കുറി വിജയിച്ചു കയറിയത്.…
കൊച്ചി: ക്ലിയോസ്പോര്‍ട്സ് സംഘടിപ്പിച്ച മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണില്‍ പുരുഷ വിഭാഗത്തില്‍ അഭിഷേക് സോണിയും വനിതാ വിഭാഗത്തില്‍ ശ്യാമലി സിംഗും ജേതാക്കളായി. 42.1 കി.മി ഫുള്‍ മാരത്തണില്‍ മധ്യപ്രദേശ് സ്വദേശി അഭിഷേക് 2 മണിക്കൂര്‍ 33 മിനിറ്റ് 38 സെക്കന്‍ഡില്‍ ഓടിയെത്തിയപ്പോള്‍ 3 മണിക്കൂര്‍ 10 മിനിറ്റ് 59 സെക്കന്‍ഡിലാണ് പശ്ചിമ ബംഗാള്‍ സ്വദേശി ശ്യാമലി ഓടിയെത്തിത്. പുരുഷ വിഭാഗം ഫുള്‍ മാരത്തണില്‍ 2 മണിക്കൂര്‍ 36 മിനിറ്റ് 34 സെക്കന്‍ഡില്‍ ഓടിയെത്തിയ കമലാകര്‍ ലക്ഷ്മണ്‍ ദേശ്മുഖ് രണ്ടാം സ്ഥാനവും തെലങ്കാന സ്വദേശി രമേശ് ചന്ദ്ര( 2 മണിക്കൂര്‍ 38 മിനിറ്റ് 56 സെക്കന്‍ഡ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ഹൈദരാബാദ് സ്വദേശി മാരിപ്പള്ളി ഉമ( മൂന്ന് മണിക്കൂര്‍ 17 മിനിറ്റ് 57 സെക്കന്‍ഡ്) രണ്ടാം സ്ഥാനവും മൂന്നു മണിക്കൂര്‍ 25 മിനിറ്റ് 40 സെക്കന്‍ഡില്‍ ഓടിയെത്തിയ സാക്ഷി ആനന്ദ് കസ്ബെ മൂന്നാം സ്ഥാനവും സ്വന്തമാക്കി. 21.0975 കി.മീ…
ഇംഫാൽ∙ മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു. ഇന്നു രാവിലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ബിരേൻ സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു രാജി. വൈകിട്ട് മന്ത്രിമാർക്കൊപ്പം ഇംഫാലിലെ രാജ്ഭവനിലെത്തി ഗവർണർ അജയ് കുമാർ ഭല്ലയ്ക്ക് രാജിക്കത്ത് കൈമാറി. നാളെ സംസ്ഥാന ബജറ്റ് സമ്മേളനം നടക്കാനിരിക്കെയാണു മുഖ്യമന്ത്രിയുടെ രാജി. പാർട്ടിയിലെ കുക്കി എംഎൽഎമാർ ബിരേൻ സിങ്ങിനെ മുഖ്യമന്ത്രി പദത്തിൽനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ബിരേൻ സിങ്ങിനെ മാറ്റണമെന്നു കേന്ദ്ര നേതൃത്വത്തിലെ ഒരു വിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ ബിരേൻ സിങ്ങിനെ അമിത് ഷാ ഡൽഹിയിലേക്കു വിളിപ്പിച്ചത്. കോൺഗ്രസ് പിസിസി അധ്യക്ഷനും എംഎൽഎയുമായ കെ.മേഘ്ന ചന്ദ്രസിങ് ബിരേൻ സിങ്ങിനെതിരെ നാളെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു. അവിശ്വാസ പ്രമേയ നോട്ടിസിനു പിന്നാലെ ബിരേൻ സിങ് പാർട്ടി എംഎൽഎമാരുടെ യോഗം വിളിച്ചിരുന്നെങ്കിലും എല്ലാ എംഎൽഎമാരും പങ്കെടുത്തിരുന്നില്ല. ഇതോടെയാണ് രാജി എന്ന കേന്ദ്രആവശ്യത്തിനു മുന്നിൽ ബിരേൻ…
റിയാദ്: പലസ്തീൻ ജനതക്ക് അവരുടെ ഭൂമിയിൽ അവകാശമുണ്ടെന്നും അവർ നുഴഞ്ഞുകയറ്റക്കാരോ കുടിയേറ്റക്കാരോ അല്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം. ഗസ്സ മുനമ്പിൽനിന്ന് പലസ്തീനികളെ മാറ്റണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവർത്തിച്ചതിന് പിന്നാലെയാണ് സൗദി വിദേശകാര്യ മന്ത്രാലയത്തിെൻറ ചുട്ട മറുപടി. ഫലസ്തീൻ വിഷയത്തിൽ ഞങ്ങളുടെ ഉറച്ച നിലപാട് ആവർത്തിക്കുന്നു. കുടിയൊഴിപ്പിക്കൽ ഒരുതരത്തിലും അംഗീകരിക്കില്ല. പലസ്തീൻ ജനതയുടെ അവകാശം ദൃഢമായി നിലനിൽക്കുമെന്നും എത്ര കാലമെടുത്താലും ആർക്കും അത് എടുത്തുകളയാൻ കഴിയില്ലെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. പലസ്തീനികളുടെ പലായനം സംബന്ധിച്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിെൻറ പ്രസ്താവനകളെ തള്ളിക്കളയുന്നു. പലസ്തീൻ പ്രശ്നത്തിെൻറ കേന്ദ്രബിന്ദുവിന് ഊന്നൽ നൽകുന്ന നിലപാടുകളെ അഭിനന്ദിക്കുന്നു. കുടിയേറ്റം സംബന്ധിച്ച നെതന്യാഹുവിെൻറ പ്രസ്താവനകളെ അപലപിക്കുന്ന സഹോദരരാജ്യങ്ങളുടെ നിലപാടുകളോടുള്ള അഭിനന്ദനവും അറിയിക്കുന്നു. ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ സഹവർത്തിത്വത്തിെൻറ തത്വം അംഗീകരിക്കുകയല്ലാതെ ശാശ്വതസമാധാനം കൈവരിക്കാനാവില്ലെന്നും സൗദി വിദേശകാര്യ മന്ത്രാലയം പറഞ്ഞു. പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിനെക്കുറിച്ചുള്ള സൗദിയുടെ നിലപാട് ഉറച്ചതാണെന്ന് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ബുധനാഴ്ച ആവർത്തിച്ചിരുന്നു. സ്വതന്ത്ര ഫലസ്തീൻ…
നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെയ്ൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘എൽ ക്ലാസിക്കോ’ എന്നാണ് ചിത്രത്തിന്റെ പേര്. ‘അധികാരം അഹങ്കാരവുമായി ഏറ്റുമുട്ടുമ്പോൾ ഒരു സ്ഫോടനം പ്രതീക്ഷിക്കുക’ എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ ഷെയ്ൻ നിഗം പങ്കു വച്ചത്. മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ടൈറ്റിൽ സോഷ്യൽ മീഡിയയിൽ കൂടി ഷെയർ ചെയ്തിട്ടുണ്ട്. നവാഗതനായ റോഷ് റഷീദ് ആണ് ‘എൽ ക്‌ളാസ്സിക്കോ’യുടെ സംവിധാനം നിർവഹിക്കുന്നത്. ചെമ്പൻ വിനോദും അനുപമ പരമേശ്വരനുമാണ് ഷെയ്ൻ നിഗത്തിനോടൊപ്പം എൽ ക്ലാസിക്കോയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീർ സുഹൈലും രോഹിത് റെജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. കഠിന കഠോരമീ അണ്ഡകടാഹം, ആഭ്യന്തര കുറ്റവാളി എന്നീ ചിത്രങ്ങൾക്ക് ശേഷം നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാമാണ് എൽ ക്ലാസിക്കോയുടെ നിർമ്മാണം നിർവഹിക്കുന്നത്. പി.ആർ.ഒ. ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് : പ്രതീഷ് ശേഖർ.
കട്ടക്ക്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുത്തു. ബാരാമതി സ്‌റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ജയിച്ചാല്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും മൂന്നുമത്സരങ്ങളുള്ള പരമ്പര സ്വന്തമാക്കാം. ആദ്യമത്സരത്തില്‍ ഇന്ത്യ നാലുവിക്കറ്റിന് ജയിച്ചിരുന്നു. കഴിഞ്ഞ കളിയില്‍നിന്ന് രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യന്‍ ടീം രണ്ടാം ഏകദിനത്തിന് ഇറങ്ങുന്നത്. വിരാട് കോലി ടീമില്‍ തിരിച്ചെത്തി. യശ്വസി ജയ് സ്വാളിനാണ് സ്ഥാനം നഷ്ടമായത്. കോലിയുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ക്യാപ്റ്റന്റെ പ്രഖ്യാപനത്തെ വലിയ ആരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. കുല്‍ദീപ് യാദവിന് പകരം വരുണ്‍ ചക്രവര്‍ത്തി ടീമിലെത്തി. ഏകദിനത്തില്‍ വരുണിന്റെ അരങ്ങേറ്റമാണിത്. ഇംഗ്ലണ്ടും മൂന്നുമാറ്റങ്ങളോടെയാണ് ഇറങ്ങിയത്. വുഡും, ആറ്റ്കിന്‍സണും, ഒവര്‍ട്ടണും അവസാന ഇലവനില്‍ ഇടംപിടിച്ചപ്പോള്‍ ജോഫ്ര ആര്‍ച്ചറും, കാര്‍സും, ബെഥലും പുറത്തായി.
