- യുവതിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട സംഭവം: ‘പെൺകുട്ടി വാതിൽക്കൽ നിന്ന് മാറിയില്ല,’ അതിന്റെ ദേഷ്യത്തിൽ ചവിട്ടിയിട്ടെന്ന് പ്രതിയുടെ മൊഴി
- മെസി മാർച്ചിൽ വരുമെന്ന് കായികമന്ത്രി, 2 ദിവസം മുമ്പ് അർജന്റീന ടീമിന്റെ മെയിൽ വന്നുവെന്ന് വി അബ്ദുറഹ്മാൻ
- കൗമാരക്കാരനെ ആക്രമിച്ച് താടിയെല്ല് തകര്‍ത്തു; ബഹ്റൈനില്‍ രണ്ടു കൗമാരക്കാര്‍ക്ക് തടവുശിക്ഷ
- മദ്ധ്യപൗരസ്ത്യ മേഖലയുടെ സുരക്ഷിതത്വത്തിന് പലസ്തീന്റെ രാഷ്ട്രപദവി അനിവാര്യം: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി
- ഗ്രാന്‍ഡ് ഈജിപ്ഷ്യന്‍ മ്യൂസിയം ഉദ്ഘാടന ചടങ്ങില്‍ ബഹ്റൈന്‍ കിരീടാവകാശി പങ്കെടുത്തു
- കളഞ്ഞുകിട്ടിയ സി.പി.ആര്‍. കാര്‍ഡ് ഉപയോഗിച്ച് ആള്‍മാറാട്ടം: ബഹ്റൈനില്‍ ബംഗ്ലാദേശിക്ക് മൂന്നു വര്‍ഷം തടവ്
- ബുധനാഴ്ച ബഹ്റൈന്‍ ആകാശത്ത് സൂപ്പര്‍മൂണ്‍ പ്രകാശം പരത്തും
- തൊഴില്‍ നിയമ ഭേദഗതി പുനഃപരിശോധിക്കാന്‍ ബഹ്റൈന്‍ പാര്‍ലമെന്റിന് സര്‍ക്കാരിന്റെ നിര്‍ദേശം
Author: News Desk
മസ്തിഷ്കമരണ നിർണയം ചോദ്യം ചെയ്തുകൊണ്ടുള്ള പൊതുതാല്പര്യ ഹർജി തള്ളി കേരള ഹൈക്കോടതി. 1994-ലെ മനുഷ്യ അവയവങ്ങൾ മാറ്റിവെക്കലും ടിഷ്യു മാറ്റിവെക്കലും നിയമത്തിലെ (THOTA) സെക്ഷൻ 2(d) , 2(e) എന്നിവയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയാണ് കോടതി തള്ളിയത്. മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നത് ഇന്ത്യയിൽ നിയമവിധേയമാക്കിയാതാണെന്നും ഇത് കോടതിക്ക് പു:നപരിശോധിക്കാനാകില്ലെന്നും മസ്തിഷ്കമരണം നിർണയിക്കുന്നത് കൃത്യമായ മെഡിക്കൽ പ്രക്രിയയിലൂടെയാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മസ്തിഷ്ക മരണം എന്ന ആശയം ശാസ്ത്രീയമല്ലാത്തതും ഏകപക്ഷീയവുമാണെന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 21-ന്റെ (ജീവിക്കാനുള്ള അവകാശം) ലംഘനമാണെന്നും ആരോപിച്ച് കൊല്ലം സ്വദേശി ഡോ.എസ് ഗണപതി നൽകിയ ഹർജി തള്ളിയാണ് കോടതി ഉത്തരവ്. മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച ശേഷം രോഗികൾ സുഖം പ്രാപിച്ചതായി റിപ്പോർട്ടുകളുണ്ടെന്നും മസ്തിഷ്ക മരണം പ്രഖ്യാപിക്കുന്നതിന് ലോകമെമ്പാടുമുള്ള ഏകീകൃത ശാസ്ത്രീയ വിലയിരുത്തൽ ഇല്ലെന്നും ഡോ. ഗണപതി ചൂണ്ടിക്കാട്ടി. മസ്തിഷ്ക മരണം ശാസ്ത്രീയമാണെന്ന് കേസിൽ കക്ഷി ചേർന്ന…
കൊച്ചി: ആലുവയിൽ യുവതിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. രാവിലെ ആലുവ യുസി കോളജിന് സമീപം സ്നേഹ തീരം റോഡിവെച്ചാണ് സംഭവം. സംഭവത്തില്‍ മുപ്പത്തടം സ്വദേശി അലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടി സ്വദേശിനിയായ യുവതിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്. ഇരുവരും കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം. യുവതി മൊബൈലിൽ ഇയാളെ ബ്ലോക്ക് ചെയ്ത വൈരാഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതിന് പുറമെ വീട്ടിൽ വരുന്നതും യുവതി വിലക്കിയിരുന്നു. ഇതും തന്നെ പ്രകോപിപ്പിച്ചതായി ഇയാൾ പൊലീസിന് മൊഴി നൽകി. ആലുവയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിലെത്തി തടഞ്ഞു നിർത്തിയ ശേഷം ഇരുവരും തമ്മിൽ വാക്കുതര്‍ക്കമുണ്ടായി. തുടർന്ന് കയ്യിൽ കരുതിയ പെട്രോൾ യുവാവ് യുവതിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഇതിനിടെ യുവതി ഓടി ഒരു വീട്ടിൽ അഭയം തേടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയുടെ നിര്‍ദേശം. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയാണെന്നും സുപ്രീം കോടതി ചോദിച്ചു. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഹരിയാനയും ഏതാനും കോണ്‍ഗ്രസ് നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയടങ്ങിയ ബെഞ്ചിന്റേതാണ് നിർദേശം. തിരഞ്ഞെടുപ്പിന് ശേഷം ഇ.വി.എം മെമ്മറിയും മൈക്രോ കണ്‍ട്രോളറുകളും തിരിച്ചെടുക്കാൻ കഴിയാത്ത വണ്ണം മറ്റൊരു പ്രോഗ്രാം ഡിസ്ക്കിലേയ്ക്ക് മാറ്റുന്നത് സംബന്ധിച്ച നടപടി ക്രമങ്ങൾ കമ്മിഷന്‍ നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സ്ഥാനാര്‍ഥിക്ക് വ്യക്തത ആവശ്യമാണെങ്കില്‍ അത് നല്‍കേണ്ടതുണ്ടെന്നും ക്രമക്കേട് നടന്നിട്ടില്ലെന്ന് എന്‍ജിനീയര്‍ വ്യക്തമാക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ക്രമക്കേട് നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ വിവരങ്ങൾ മാറ്റപ്പെട്ട ഇ.വി.എം മെമ്മറിയും മൈക്രോകണ്‍ട്രോളറും എന്‍ജിനീയർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ മാര്‍ച്ച് മൂന്നിന് അടുത്ത വാദം കേള്‍ക്കും.
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അഖ്‌നൂരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. സ്‌ഫോടനം നടന്ന പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പട്രോളിങ് പോയ സൈനിക സംഘത്തിലെ ജവാന്മാര്‍ക്കാണ് കുഴിബോംബ് സ്‌ഫോടനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. മൂന്നുപേരടങ്ങുന്ന സംഘമാണ് പട്രോളിങ്ങിനായി പോയത്. ഇതില്‍ രണ്ടുപേര്‍ക്ക് സംഭവ സ്ഥലത്തുവെച്ച് തന്നെ ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം. ഒരു ഉദ്യോഗസ്ഥനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്‌ഫോടനത്തിന് പിന്നാലെയാണ് കൂടുതല്‍ കരസേന ഉദ്യോഗസ്ഥര്‍ ആ മേഖലയിലേക്ക് എത്തി തിരച്ചില്‍ ഊര്‍ജിതമാക്കിയത്.
കോഴിക്കോട്: കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച 72 കാരനെ പൊലീസ് അറസ്റ്റുചെയ്തു. കോഴിക്കോട് വിലങ്ങാട് സ്വദേശി കുഞ്ഞിരാമനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക് പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ആരോടും പറയരുതെന്നും ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ വീട്ടിലേക്ക് പറഞ്ഞുവിട്ടത്. എന്നാല്‍, വീട്ടിലെത്തിയപ്പോള്‍ തന്നെ പെണ്‍കുട്ടി തനിക്കേറ്റ ഉപദ്രവത്തെ കുറിച്ച് രക്ഷിതാക്കളോട് പറയുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതിയെ പിടികൂടുകയും കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി കാര്യക്ഷമമാക്കുന്നതിന് നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഐഎസ്വിഐആര്‍-2025 സമ്മേളനം സമാപിച്ചു
കൊച്ചി: നിര്‍മ്മിതബുദ്ധിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ ഭാവി കൂടുതല്‍ കാര്യക്ഷമമാക്കാനാകുമെന്ന് മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജ എം.എല്‍.എ. കൊച്ചിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഇന്ത്യന്‍ സൊസൈറ്റി ഓഫ് വാസ്‌കുലര്‍ ആന്‍ഡ് ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിയുടെ (ഐഎസ്വിഐആര്‍) 25-ാമത് വാര്‍ഷിക ദേശീയ സമ്മേളനം സമാപിച്ചു. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.കെ ശൈലജ എം.എല്‍.എ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി രോഗനിര്‍ണയത്തിനുപുറമേ ചികിത്സാ നടപടികളും ഉള്‍ക്കൊള്ളുന്ന വൈദഗ്ദ്ധ്യമുള്ള മേഖലയാണെന്ന് പറഞ്ഞു. ഇമേജിങ് ടെക്‌നോളജിയുടെ സഹായത്താല്‍ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് സംഭവിച്ചിരിക്കുന്നത്. സിടി സ്‌കാന്‍, എംആര്‍ഐ തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഉപയോഗം വര്‍ദ്ധിച്ചിരിക്കുമ്പോഴും അവയുടെ അത്യാവശ്യമില്ലാത്ത ഉപയോഗം ഒഴിവാക്കേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. സമ്മേളനത്തിന്റെ ഉടഘടന ചടങ്ങിൽ ദക്ഷിണ നാവിക കമാന്‍ഡിലെ കമാന്‍ഡ് മെഡിക്കല്‍ ഓഫീസര്‍ സര്‍ജന്‍ റിയര്‍ അഡ്മിറല്‍ രജത് ശുക്ല മുഖ്യാതിഥിയായിരുന്നു. സെന്‍ട്രല്‍ റീജിയണിലെ പോസ്റ്റല്‍ സര്‍വീസസ് ഡയറക്ടര്‍ എന്‍.ആര്‍. ഗിരി അനുസ്മരണ സ്റ്റാമ്പ് പ്രകാശനം ചെയ്തു. സമ്മേളനം ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി മേഖലയിലെ ഗവേഷണ സാധ്യതകള്‍…
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ സ്പോർട്സ് വിംഗിന്റെ ആഭിമുഖ്യത്തിൽ, കേരള ഫുട്ബോൾ അസോസിയേഷൻ ബഹ്‌റൈനുമായി സഹകരിച്ച് ഹൂറ അൽ തീൽ മൈതാനത്ത് വെച്ച് നടന്ന ” പ്രൊഫഷനൽ ഫുട്ബോൾ ” ടൂർണമെന്റ്ൽ ഗോസി എഫ് സി ജേതാക്കളും, മറീന എഫ് സി റണ്ണർ അപ്പുമായി. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജന്നാഹി എം പി ഉത്ഘാടനം ചെയ്തു. ഐ.വൈ.സി.സി ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതം പറഞ്ഞു. ചാമ്പ്യൻസിനുള്ള ട്രോഫി സന്തോഷ് ട്രോഫി താരം പാച്ചനും, റണ്ണേഴ്സ് അപ്പ് ട്രോഫി ജനറൽ കൺവീനർ റിനോ സ്കറിയയും നൽകി. ഇരു ടീമുകൾക്കുമുള്ള ക്യാഷ് അവാർഡ് ട്രെഷറർ ബെൻസി ഗനിയുഡ്, അസിസ്റ്റന്റ് ട്രെഷറർ മുഹമ്മദ് ജസീൽ വിതരണം ചെയ്തു. വിവിധ കളികളിലെ പ്ലയേർസ് ഓഫ് മാച്ചസായി അഷ്‌കർ സ്കോപ്പിയൻസ് എഫ് സി, അരുൺ അൽ മിനാർ എഫ് സി, ഇസൈൻ എവറസ്റ്റ് എഫ്…
പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ പത്തുവയസ്സുകാരിയെ ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. കേസില്‍ സമീപവാസിയായ 16 വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയാണ് പിടിയിലായ ഒരാള്‍. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വായ പൊത്തിപ്പിടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. കൂട്ടുകാരികള്‍ക്കൊപ്പം കുട്ടി നില്‍ക്കുമ്പോഴായിരുന്നു കുട്ടിയെ കൂട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുന്നത്. പെണ്‍കുട്ടിക്ക് പരിചയമുള്ളവരാണ് പ്രതികളെന്ന് ഡിവൈഎസ്പി സന്തോഷ് പറഞ്ഞു. ആളൊഴിഞ്ഞ വീട്ടില്‍ വെച്ചായിരുന്നു കുട്ടിയെ ഉപദ്രവിച്ചത്. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് ഒരു ചടങ്ങിന് വന്നതാണ് എറണാകുളം സ്വദേശിയായ പ്രതി. ചടങ്ങിന് ശേഷമാണ് ഈ സംഭവം ഉണ്ടായതെന്നും പൊലീസ് പറഞ്ഞു പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് വിവരം വീട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തി. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ റിമാന്‍ഡ് ചെയ്തു.
ന്യൂഡല്‍ഹി: ലോട്ടറി വില്‍പ്പനയ്ക്ക് കേന്ദ്രത്തിന് സേവന നികുതി ചുമത്താനാകില്ലെന്ന് സുപ്രീംകോടതി. ലോട്ടറികള്‍ക്ക് നികുതി ചുമത്താനുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് എന്‍ കെ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. 1994 ലെ ധനകാര്യ നിയമത്തില്‍, 2010 ല്‍ ഭേദഗതി കൊണ്ടു വന്നാണ് ലോട്ടറിക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയത്. ഇതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട്, 2010 ലെ ധനകാര്യ നിയമത്തില്‍ ചേര്‍ത്ത 1994 ലെ ധനകാര്യ നിയമത്തിലെ സെക്ഷന്‍ 65(105) ലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് സിക്കിം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിക്കിം ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. ലോട്ടറി ഒരു സേവനമല്ലെന്നും, അധിക വരുമാനം കണ്ടെത്താനുള്ള മാര്‍ഗമാണെന്നും അതിനാല്‍ സേവന നികുതി ചുമത്താനാകില്ലെന്നുമായിരുന്നു സിക്കിം ഹൈക്കോടതി നിരീക്ഷിച്ചിരുന്നത്. ഈ വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. സുപ്രീംകോടതി വിധി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ഏറെ…
യുകെയിലെ റോയല്‍ നേവിയില്‍ (നാവികസേന) ഡ്രസ് കോഡില്‍ മാറ്റം വരുത്തിയതായി റിപ്പോര്‍ട്ട്. മെസ് ഡ്രസ് കോഡ് നയത്തിലാണ് നാവികസേന കാര്യമായ മാറ്റം വരുത്തിയത്. ഇതനുസരിച്ച് ഔപചാരിക ചടങ്ങുകളിലും വിശേഷപ്പെട്ട ദിവസങ്ങളിലും ജീവനക്കാര്‍ക്ക് സാരി ധരിക്കാനുള്ള അനുമതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുകെയിലെ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡ്രസ് കോഡില്‍ സാരി കൂടി ഉള്‍പ്പെടുത്തിയത്. നാവിക സേനയിലെ സാംസ്‌കാരിക തുല്യത സംരംഭത്തിന്റെ ഭാഗമായാണ് ഡ്രസ് കോഡില്‍ മാറ്റം വരുത്തിയതെന്ന് നാവിക സേനയുടെ റേസ് ഡൈവേഴ്‌സിറ്റി നെറ്റ്‌വര്‍ക്കിന്റെ ചെയര്‍മാനായ ലാന്‍സ് കോര്‍പ്പറല്‍ ജാക് കനാനി പറഞ്ഞു. ’’ റോയല്‍ നേവി റേസ് ഡൈവേഴ്‌സിറ്റി നെറ്റ് വര്‍ക്കിന്റെ അധ്യക്ഷനെന്ന നിലയില്‍ നിലവിലെ മെസ് ഡ്രസ് പോളിസിയില്‍ മാറ്റം കൊണ്ടുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ബ്രിട്ടീഷ് സാംസ്‌കാരിക സ്വത്വത്തിന്റെ വൈവിധ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു,’’ എന്ന് ലാന്‍സ് കോര്‍പ്പറല്‍ ജാക് കനാനി എക്‌സില്‍ കുറിച്ചു.
