Author: News Desk

പാരീസ് : പാരീസ് ഉടമ്പടിക്കെതിരായ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട് തള്ളി പ്രധാനന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണും. പാരീസ് ഉടമ്പടിയിൽ ഉറച്ചുനിൽക്കാൻ ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചു. സൈനികേതര ആണവോർജ്ജ മേഖലയിൽ ഫ്രാൻസുമായുള്ള ബന്ധം ശക്തമാക്കാനും ഇന്ത്യ തീരുമാനിച്ചു. ചെറിയ റിയാക്ടറുകൾ സ്ഥാപിക്കുന്നതിൽ അടക്കം പരസ്പര സഹകരണത്തിിന് ഇരുരാജ്യങ്ങളും ധാരണയായി.ഇന്നലെ ഫ്രാൻസിൽ നടന്ന എ.ഐ ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം ഇരുനേതാക്കളും രാത്രി നടത്തിയ ചർച്ചയിലാണ് സൈനികേതര ആണവോർജ രംഗത്തെ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായത്. ചെറിയ ആണവ റിയാക്ടറുകൾ സ്ഥാപിക്കാൻ ഫ്രഞ്ച് കമ്പനികളെ ഇന്ത്യയിലേക്ക് മോദി ക്ഷണിച്ചു. ഇന്ത്യയിൽ പുതിയ നാഷണൽ മ്യൂസിയം നിർമ്മിക്കാൻ സഹകരിക്കുമെന്ന് ഫ്രാൻസ് വ്യക്തമാക്കി. ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ മോദി വൈകിട്ട് അഞ്ചരയോടെ അമേരിക്കയിലേക്ക് തിരിച്ചു. നാളെയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച. ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ,​ ഇറക്കുമതി തീരുവ തുടങ്ങിയ വിഷയങ്ങളിൽ ചർച്ച നടക്കുമെന്നാണ് സൂചന.

Read More

ആലപ്പുഴ: താമല്ലാക്കൽ പാലക്കുന്നേൽ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നാടൻ പാട്ടിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. താമല്ലാക്കൽ കൈതപറമ്പ് വടക്കതിൽ അനന്തു സത്യനെ (അഖിൽ-30) യാണ് മാരാരിക്കുളത്ത് നിന്ന് പൊലീസ് പിടികൂടിയത്. കേസിലെ മറ്റു പ്രതികളായ താമല്ലാക്കൽ കാട്ടിൽ പടീറ്റതിൽ അനന്ദു(23), സുബീഷ് ഭവനിൽ സുബീഷ് (36) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. തലയ്ക്ക് കുത്തേറ്റ കുമാരപുരം ആഞ്ഞിലിക്കപ്പറമ്പിൽ അമ്പാടി (21) ചികിത്സയിലാണ്. ഹരിപ്പാട് എസ്എച്ച്ഒ മുഹമ്മദ് ഷാഫി, എസ്ഐമാരായ ശ്രീകുമാർ, ഷൈജ, എഎസ്ഐ പ്രിയ, സിപിഒമാരായ നിഷാദ്, സജാദ്, രാകേഷ് വിഷ്ണു എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

അഹമ്മദാബാദ്: 2023 ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം ആദ്യമായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ഇന്ത്യ വിജയത്തോടെ മടങ്ങി. ഇം​ഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ രോഹിത്തിനും സംഘത്തിനും ആധികാരിക വിജയം. പരമ്പരയിലെ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ ചാമ്പ്യൻസ് ട്രോഫിക്ക് ആത്മവിശ്വാസത്തോടെ തയ്യാറെടുത്തു. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 214 ന് ഓൾഔട്ടായി. ഇന്ത്യ 142 റൺസിന്റെ കൂറ്റൻ ജയം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 357 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ ഫിലിപ് സാള്‍ട്ടും ബെന്‍ ഡക്കറ്റും വെടിക്കെട്ടോടെയാണ് ഇന്നിങ്‌സ് ആരംഭിച്ചത്. ടീം ആറോവറില്‍ 60-റണ്‍സിലെത്തി. പിന്നാലെ ബെന്‍ ഡക്കറ്റ് പുറത്തായി. 22 പന്തില്‍ നിന്ന് 34 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ഫിലിപ് സാള്‍ട്ടിനെയും(23) പുറത്താക്കി അര്‍ഷ്ദീപ് സിങ് രണ്ടാം വിക്കറ്റ് വീഴ്ത്തി. ടോം ബാന്റൺ(38), ജോ റൂട്ട് (24),ഹാരി ബ്രൂക്ക്(19) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. എന്നാൽ പിന്നീടിറങ്ങിയവരെ വേ​ഗം…

Read More

കല്‍പറ്റ: മനുഷ്യമൃഗ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്. ജില്ലാ കലക്ടര്‍ക്ക് പണം കൈമാറും. വനാതിര്‍ത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കാം. വയനാട്ടില്‍ നിരന്തരം വന്യജീവി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വയനാട്ടില്‍ ഉണ്ടായിട്ടുള്ള വന്യജീവി ആക്രമണങ്ങള്‍ തടയുന്നതിന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. വയനാട് കലക്ടറുടെ ആവശ്യപ്രകാരമാണ് പണം അനുവദിച്ചത്. നേരത്തെ തന്നെ ഈ പണം അനുവദിച്ചു കൊണ്ടുള്ള തീരുമാനമുണ്ടായിരുന്നു. ജനുവരി 24ന് ആദിവാസി സ്ത്രീയായ രാധയെ നരഭോജി കടുവ കൊലപ്പെടുത്തിയിരുന്നു. 26ന് ചേര്‍ന്ന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ് വന്യജീവി ആക്രമണം നേരിടാന്‍ പണം അനുവദിക്കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടത്. വയനാട്ടിലെ കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റി ഇന്ന് വൈകിട്ട് യോഗം ചേരുന്നുണ്ട്.

Read More

ന്യൂഡല്‍ഹി: അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി കണ്ടെത്തിയ ഇന്ത്യന്‍ പൗരന്മാരോട് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുകയും നാടുകടത്തുകയും ചെയ്തതില്‍ പഴയ സുഹൃത്തും അമേരിക്കന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനോട് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദീകരണം ചോദിക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇനി ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് പറയണമെന്നും ഗാര്‍ഖെ പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഈ പ്രസ്താവന. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറാണ് പങ്കെടുത്തത്. ഈ യാത്രയില്‍ യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോയുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തിയിരുന്നു. മോദിയുടെ അമേരിക്കന്‍ യാത്രയേയും ഖാര്‍ഗെ പരിഹസിച്ചു. മോദിയെ ആദ്യം യു.എസിലേക്ക് ക്ഷണിച്ചിരുന്നില്ല. പക്ഷെ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ആദ്യം അമേരിക്കയിലേക്ക് പോയി ചില ഇടപെടലുകള്‍ നടത്തിയതിന് ശേഷമാണ് മോദിക്കുള്ള ക്ഷണം വരുന്നത്. ഈ സന്ദര്‍ശനം വിജയമാകുമോയെന്നാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നുമായിരുന്നു ഖാര്‍ഗെയുടെ പരിഹാസം. മാലിന്യങ്ങള്‍…

Read More

തിരുവനന്തപുരം: ഭൂമിയേറ്റെടുക്കുന്ന നടപടി വൈകുന്നതാണ് കിഫ്ബി പദ്ധതികളുടെ കാലതാമസത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയേറ്റെടുത്തും വളവുകള്‍ നിവര്‍ത്തിയുമാണ് കിഫ്ബി റോഡുകള്‍ പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. കിഫ്ബി പദ്ധതികള്‍ക്ക് വേഗം കുറവാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വര്‍ധിച്ചുവരുന്ന വാഹനസാന്ദ്രത കണക്കിലെടുത്ത് റോഡുകള്‍ നിലവിലുള്ള വീതിയില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനു പകരം അധികമായി ഭൂമി ഏറ്റെടുത്ത് വീതി കൂട്ടിയും വളവുകള്‍ നിവര്‍ത്തിയും ഡിസൈന്‍ റോഡുകളായാണ് ഭൂരിഭാഗം കിഫ്ബി റോഡുകളും നിര്‍മിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടുന്നത് കൊണ്ട് നിയമപ്രകാരമുള്ള നടപടി പാലിക്കുമ്പോള്‍ ഉണ്ടാക്കുന്ന സ്വാഭാവികമായ കാലതാമസം പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തില്‍ പ്രകടമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പൂര്‍ത്തീകരണത്തില്‍ സാധാരണഗതിയില്‍ ശരാശരി രണ്ടുമൂന്നു വര്‍ഷം സമയമെടുക്കുമെങ്കിലും ഭൂവുടമകളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം, കോടതി വ്യവഹാരങ്ങളിലേക്ക് ഉള്‍പ്പെടെ നയിക്കുന്ന പ്രാദേശികമായ എതിര്‍പ്പുകള്‍, ഇത്തരം കാരണങ്ങളാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനിയന്ത്രിതമായ കാലതാമസത്തിന് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ അനുമതി, പാരിസ്ഥിതിക അനുമതി, തീരദേശ പരിപാലന…

Read More

പൂനെ: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫി സെമിയില്‍ കടന്ന് കേരളം. ജമ്മു കശ്മീരിനെ സമനിലയില്‍ തളച്ചാണ് കേരളത്തിന്റെ മുന്നേറ്റം. 399 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരള താരങ്ങള്‍ തീര്‍ത്ത പ്രതിരോധമാണ് സെമി പ്രവേശനത്തിന് കരുത്തായത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 295 റണ്‍സ് നേടി. സ്‌കോര്‍: ജമ്മു കശ്മീര്‍ – 280 & 399/9 ഡിക്ലയേര്‍ഡ്, കേരളം 281 & 295/6. ഒന്നാം ഇന്നിങ്‌സില്‍ നേടിയ ഒറ്റ റണ്‍ ലീഡിന്റെ ബലമാണ് കേരളത്തിന് തുണയായത്. ഒന്‍പതിന് 200 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്ന കേരളത്തിന്, പത്താം വിക്കറ്റില്‍ സല്‍മാന്‍ നിസാര്‍ – ബേസില്‍ തമ്പി സഖ്യം പടുത്തുയര്‍ത്തിയ 81 റണ്‍സ് കൂട്ടുകെട്ടാണ് സെമിയിലേക്ക് വഴി കാട്ടിയത്. സല്‍മാന്‍ നിസാര്‍ രണ്ടാം ഇന്നിങ്‌സിലും ഉറച്ച പ്രതിരോധവുമായി കേരളത്തിന്റെ രക്ഷകനായി.സച്ചിന്‍ ബേബി (48), ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ (48), സല്‍മാന്‍ നിസാര്‍ (പുറത്താകാതെ 44), മുഹമ്മദ് അസ്ഹറുദ്ദീന്‍ (പുറത്താകാതെ 67) എന്നിവര്‍…

Read More

ആലപ്പുഴ: ചേര്‍ത്തലയില്‍ വീട്ടമ്മയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ അസ്വഭാവിക മരണത്തിന് കേസ് എടുത്തതിന് പിന്നാലെ കല്ലറ പൊളിച്ച് യുവതിയുടെ മൃതദേഹം പുറത്തെടുത്തു. ഞായറാഴ്ച സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച, ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണിയുടെ ഭാര്യ സജിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് സജി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് സജി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോണിയെ പൊലീസ് കസ്റ്റഡിലെടുത്തത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തഹസില്‍ദാര്‍ കെആര്‍ മനോജ്, എഎസ്പി ഹരീഷ് ജയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സോണിക്കെതിരെ പൊലീസിന്റെ തുടര്‍നടപടികള്‍ ഉണ്ടാകുക. ഭര്‍ത്താവ് സോണി കട നടത്തുകയാണ്. അവിടുത്തെ ജീവനക്കാരിയുമായിയുള്ള സോണിയുടെ അടുപ്പത്തെ തുടര്‍ന്ന് ദമ്പതികള്‍ പതിവായി വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതിനെ ചൊല്ലി…

Read More

ബെംഗളൂരു: ഇന്ത്യയില്‍ നിക്ഷേപം നടത്താനെത്തുന്നവര്‍ക്ക് ഇപ്പോള്‍ ചുവപ്പുനാടയുടെ കുരുക്കില്ലെന്നും അവര്‍ക്ക് സര്‍ക്കാര്‍ ചുവപ്പുപരവതാനി വിരിച്ചുകൊടുക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ബെംഗളൂരുവിലാരംഭിച്ച ആഗോള നിക്ഷേപകസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയസ്ഥിരതയും വലിയ വിപണനസാധ്യതകളും നിയമവാഴ്ചയിലധിഷ്ഠിതമായ ആവാസവ്യവസ്ഥയും ഇന്ത്യയില്‍ നിക്ഷേപകര്‍ക്ക് അനുഗുണമായ സാഹചര്യമുണ്ടാക്കി. ആഗോള നിക്ഷേപകരോട് ഇന്ത്യയിലെ നിക്ഷേപവുമായി മുന്നേറാന്‍ അദ്ദേഹമാവശ്യപ്പെട്ടു. ഇന്ത്യ ലോകത്തിലെ ഏറ്റവുംവേഗത്തില്‍ വളരുന്ന വിപണിയാണ്. ഇത്തവണത്തെ ബജറ്റില്‍ ആദായനികുതിയുടെ പരിധി ഉയര്‍ത്തിയത് വ്യാപാരം വര്‍ധിക്കുന്നതിനിടയാക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഐ.ടി., സോഫ്റ്റ്വേര്‍ വ്യവസായങ്ങളുടെ ഹബ്ബായ ബെംഗളൂരു ഇപ്പോള്‍ നിര്‍മിതബുദ്ധിയുടെ കേന്ദ്രമായും വളരുകയാണെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം ശക്തിപ്പെടുത്താനായി ഒരുമിച്ചുപ്രവര്‍ത്തിക്കേണ്ട കാലമാണിതെന്നും രാജ്നാഥ് സിങ് പറഞ്ഞു. പത്തുലക്ഷംകോടിരൂപയുടെ നിക്ഷേപപ്രതീക്ഷയുമായാണ് കര്‍ണാടക സര്‍ക്കാര്‍ ‘ഇന്‍വെസ്റ്റ് കര്‍ണാടക 2025’ എന്നപേരില്‍ ആഗോള നിക്ഷേപകസംഗമം ഒരുക്കിയിരിക്കുന്നത്. മൂന്നുദിവസത്തെ സംഗമത്തില്‍ 18 രാജ്യങ്ങളില്‍നിന്നുള്ള 2000-ത്തിലധികം നിക്ഷേപകരാണ് പങ്കെടുക്കുന്നത്. ‘റീ ഇമേജിങ് ഗ്രോത്ത്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ നിക്ഷേപകസംഗമം. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി പ്രഹ്ലാദ്…

Read More

സേലം: സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അടിയേറ്റുവീണ ഒമ്പതാംക്ലാസുകാരന്‍ മരിച്ചു. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കണ്ടഗാരു(14) ആണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ സഹപാഠിയായ ഒമ്പതാംക്ലാസുകാരനെതിരേ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍വിട്ട് മടങ്ങുന്നതിനിടെയാണ് സഹപാഠികളായ രണ്ടുപേരും തമ്മില്‍ സ്‌കൂള്‍ബസില്‍വെച്ച് തര്‍ക്കമുണ്ടായത്. ബസില്‍ സീറ്റിനെച്ചൊല്ലിയായിരുന്നു ഇരുവരും വഴക്കിട്ടതെന്നാണ് വിവരം. വഴക്കിനിടെ സഹപാഠി കണ്ടഗാരുവിന്റെ നെഞ്ചില്‍ ഇടിച്ചു. അടിയേറ്റ കുട്ടി ബസിനുള്ളില്‍ തലയിടിച്ച് വീഴുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ ബസില്‍തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് സേലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഐ.സി.യുവില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സഹപാഠിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. സ്‌കൂളിന് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read More