- ബഹ്റൈനില്‍ പുതിയ കെട്ടിടനിര്‍മ്മാണ നിയമം വരുന്നു
- നിര്‍മ്മിതബുദ്ധി ദുരുപയോഗത്തിന് കടുത്ത ശിക്ഷ: നിയമ ഭേദഗതി ബഹ്റൈന്‍ ശൂറ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതി മികച്ച മാതൃക: അര്ജുന് റാം മേഘ്വാള്
- അഹമ്മദാബാദ് വിമാന അപകടം പൈലറ്റുമാരുടെ പിഴവ് കൊണ്ടാണെന്ന് ആരും വിശ്വസിക്കില്ല’; കേസിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീം കോടതി
- ബഹ്റൈനില്‍ ക്യാമ്പിംഗ് സീസണ് ഡിസംബര്‍ 5ന് ആരംഭിക്കും
- ബഹ്റൈനില്‍ സൂപ്പര്‍മൂണ്‍ ദര്‍ശിക്കാന്‍ വന്‍ ജനസാന്നിധ്യം
- ‘ബഹ്റൈന്‍- ഇന്ത്യ വാണിജ്യം’ അന്താരാഷ്ട്ര തര്‍ക്കപരിഹാര കൗണ്‍സില്‍ സമ്മേളനം സംഘടിപ്പിച്ചു
- വേണുവിന്റെ മരണം; ‘എല്ലാ രോഗികളും ഒരുപോലെ, പ്രോട്ടോക്കോള്‍ അനുസരിച്ച് എല്ലാ ചികിത്സയും നൽകി’; പ്രതികരിച്ച് ഡോക്ടര്‍മാര്‍
Author: News Desk
ഐ.വൈ.സി.സി ബഹ്‌റൈൻ; ഗുദൈബിയ – ഹൂറ ഏരിയ; ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് വിതരണം രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിച്ചു
ഐ.വൈ.സി.സി ബഹ്‌റൈൻ, ഗുദൈബിയ – ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷി ” ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ്പ് ” വിതരണം ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ നിർവഹിച്ചു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല പ്രസിഡന്റ് വിജിൻ മോഹൻ അധ്യക്ഷൻ ആയിരുന്നു. ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ സൽമാനിയ ഏരിയ സെക്രട്ടറി മുഹമ്മദ് റജാസ് സന്നിഹിതനായിരുന്നു. ഷുഹൈബിന്റെ ജീവിത കാലത്ത് അദ്ദേഹം ഏറ്റെടുത്ത ഒരു കുടുംബത്തിലെ നാല് വിദ്യാർത്ഥികൾക്കാണ് പഠന സ്കോളർഷിപ്പ് നൽകുന്നത്. സ്കോളർഷിപ്പ് സംസ്ഥാന പ്രസിഡന്റ്‌ൽ നിന്നും മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ കൊളപ്പ ഏറ്റുവാങ്ങി. വിദ്യാർത്ഥികൾക്ക് വീട്ടിൽ എത്തിച്ചു നൽകുന്നതാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ : അബിൻ വർക്കി കോടിയാട്ട്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ അഡ്വ : വി പി അബ്ദുൽ റഷീദ്, രാഹുൽ വെച്ചിയോട്ട്, ഡിസിസി കണ്ണൂർ പ്രസിഡന്റ് അഡ്വ…
സജിയുടെ മരണം: തലയ്ക്ക് പിന്നില്‍ ക്ഷതം, തലയോട്ടിയില്‍ പൊട്ടല്‍; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
ആലപ്പുഴ: ചേര്‍ത്തലയിലെ വീട്ടമ്മ സജിയുടെ മരണകാരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതമെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തല്‍. സജിയുടെ തലയോട്ടിയില്‍ പൊട്ടലുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അമ്മയെ അച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്ന് മകള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സജി വെന്റിലേറ്ററില്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ഞായറാഴ്ചയാണ് യുവതി മരിച്ചത്. തുടര്‍ന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ സംസ്‌കരിക്കുകയായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചതിനാല്‍ നേരത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയിരുന്നില്ല. മകള്‍ പരാതി നല്‍കിയതോടെ സജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോര്‍ട്ടം നടത്തുകയായിരുന്നു. മകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സജിയുടെ ഭര്‍ത്താവ് സോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നിലവില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നത്. പോസ്റ്റ്മോർട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭർത്താവ് സോണിക്കെതിരെ മറ്റ് കുറ്റങ്ങൾ ചുമത്തുന്ന കാര്യത്തിൽ പൊലീസ് ഉടന്‍ തീരുമാനമെടുക്കും. ചേർത്തല മുട്ടം സ്വദേശിയായ…
കൊച്ചി: മറൈന്‍ ഡ്രൈവിനെ പുല്ലാങ്കുഴലിന്റെ ശബ്ദത്താല്‍ സുന്ദരമാക്കിയിരുന്ന പ്രകാശന്‍ ചേട്ടന് ഇനി പുതിയ നിയോഗം. വര്‍ഷങ്ങളായി മറൈന്‍ ഡ്രൈവില്‍ പുല്ലാങ്കുഴല്‍ വില്‍പനയും വായനയുമായി കഴിഞ്ഞിരുന്ന കേച്ചേരി സ്വദേശി പ്രകാശന്‍ ഇനി കൊച്ചിയിലെ ആഡംബര ഹോട്ടലായ ലെ മെറിഡിയന്റെ ഭാഗമാകും. പ്രശസ്ത പാചക വിദഗ്ധന്‍ ഷെഫ് പിള്ളയുടെ സ്ഥാപനമായ റെസ്റ്റോറന്റ് ഷെഫ് പിള്ളയില്‍ ആണ് പ്രകാശന് സ്ഥിരം വേദി ലഭിക്കുക. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ഷെഫ് പിള്ള തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ പ്രണയദിനം മുതല്‍ കൊച്ചി ലെ-മെറിഡിയനിലെ ആര്‍സിപിയിലെ അതിഥികളെ സന്തോഷിപ്പിക്കാനായി പ്രകാശന്‍ മാസ്റ്ററുടെ പുല്ലാങ്കുഴല്‍ വാദ്യവും ഉണ്ടാകുമെന്നാണ് ഷെഫ് പിള്ളയുടെ കുറിപ്പ്.
ലഖ്‌നൗ: വാഹനാപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ ജീവന്‍രക്ഷിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശിയായ രജത്കുമാറി(25)നെയാണ് കാമുകിക്കൊപ്പം വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രജതിനൊപ്പം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച കാമുകി മനു കശ്യപ്(21) മരിച്ചു. ഫെബ്രുവരി 9-ാം തീയതി മുസാഫര്‍നഗര്‍ ബുഛാബസ്തിയിലായിരുന്നു സംഭവം. പ്രണയബന്ധത്തെ ഇവരുടെ കുടുംബങ്ങള്‍ എതിര്‍ത്തതിനാലാണ് കമിതാക്കളായ ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിഷം കഴിച്ചനിലയില്‍ കണ്ടെത്തിയ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ യുവതി മരിക്കുകയായിരുന്നു. ചികിത്സയിലുള്ള രജത് കുമാറിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാലാണ് ഇരുവരുടെയും കുടുംബങ്ങള്‍ പ്രണയത്തെ എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും കുടുംബങ്ങള്‍ മറ്റുവിവാഹവും നിശ്ചയിച്ചിരുന്നു. ഇതാണ് ആത്മഹത്യശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അതേസമയം, മനു കശ്യപിനെ രജത് കുമാര്‍ തട്ടിക്കൊണ്ടുപോയി വിഷം നല്‍കിയതാണെന്ന് ആരോപിച്ച് യുവതിയുടെ മാതാവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കാര്‍ അപകടത്തില്‍പ്പെട്ട ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ…
തിരുവനന്തപുരം: ബാലരാമപുരം കോട്ടുകാല്‍ക്കോണത്ത് രണ്ടുവയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മാവന്‍ മാത്രമാണ് പ്രതിയെന്ന് പൊലീസ്. പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. പ്രതി ഹരികുമാറും സഹോദരി ശ്രീതുവും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് സൂചിപ്പിച്ചു. 29-ാം തീയതി രാത്രി ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്സ് ആപ്പില്‍ സന്ദേശമയച്ചു. ശ്രീതു മുറിയിലെത്തിയെങ്കിലും ദേവേന്ദു കരഞ്ഞതിനെത്തുടര്‍ന്ന് ശ്രീതു തിരികെപ്പോയി. ഈ വൈരാഗ്യത്തിലാണ് പുലര്‍ച്ചെ കുഞ്ഞിനെ കിണറ്റിലെടുത്തിട്ടതെന്ന് പ്രതി പൊലീസിനോടു പറഞ്ഞു. കഴിഞ്ഞ മാസം 30-ന് പുലര്‍ച്ചെയാണ്, അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ അമ്മാവനായ ഹരികുമാര്‍ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. അമ്മ ശ്രീതു ശുചിമുറിയില്‍ പോയ തക്കത്തിനാണ് പ്രതി കുഞ്ഞിനെ കിണറ്റിലെറിഞ്ഞത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഹരികുമാറിനെ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കി. കോടതി പ്രതിയെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയിലാക്കി.
മൊബൈലില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന് ഗണേഷ് കുമാര്‍
തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് മുറിച്ച് കടക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ഇതിന് പൊലീസ് നടപടി സ്വീകരിക്കണം. കാല്‍നടയാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നിയമസഭയില്‍ ഐസി ബാലകൃഷ്ണന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ‘കാല്‍നട യാത്രക്കാരില്‍ പലരും റോഡില്‍ നടക്കുന്നത് മൊബൈല്‍ കാതില്‍ വച്ചുകൊണ്ടാണ്. മൊബൈലില്‍ ശ്രദ്ധിക്കുന്ന സമയത്ത് വണ്ടി പോകുന്നത് അവര്‍ അറിയുന്നില്ല. തട്ടിക്കഴിയുമ്പോഴാണ് അറിയുക. റോഡ് ക്രോസ് ചെയ്യുന്നത് എങ്ങനെയാണെന്നുള്ള പാഠം ഇവര്‍ക്ക് അറിയാറില്ല. ഇരുവശവും നോക്കാതെ മൊബൈലില്‍ സംസാരിച്ചുകൊണ്ട് റോഡ് ക്രോസ് ചെയ്യും. നമ്മുടെ നാട്ടില്‍ ഡ്രൈവിങ് പഠിച്ചവര്‍ക്ക് എന്തിനാണ് സീബ്രാലൈന്‍ വച്ചതെന്ന് അറിയില്ല’ ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഇക്കാര്യത്തില്‍ എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണ്. പൊലീസ് വകുപ്പ് ചെയ്യേണ്ടതാണ്. മുഖ്യമന്ത്രി ഇടപെട്ടാല്‍ അത് നടക്കും. കാല്‍ നടയാത്രക്കാരന്‍ വട്ടം ചാടിയാലും മൊബൈല്‍ ഫോണില്‍ സംസാരിച്ച് റോഡ് ക്രോസ് ചെയ്താലും പിഴയൊന്നുമില്ല. പൊലീസ് നിയമത്തില്‍…
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ നിയമസഭാ പ്രസംഗം നീണ്ടുപോയതുമായി ബന്ധപ്പെട്ട തര്‍ക്കം ബഹളത്തില്‍ കലാശിച്ചു. താന്‍ പ്രസംഗിക്കുമ്പോള്‍ സ്പീക്കര്‍ ഇടപെടുന്നുവെന്ന് കഴിഞ്ഞ ദിവസംതന്നെ പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നും സംഭവിച്ചത്. വി.ഡി സതീശന്റെ വാക്കൗട്ട് പ്രസംഗം ഒമ്പത് മിനിറ്റ് കടന്നതോടെ സ്പീക്കര്‍ നിര്‍ത്താനാവശ്യപ്പെട്ടതാണ് രണ്ടാംദിവസത്തെ ബഹളത്തിന് കാരണം. എന്നാല്‍, ഒരുതരത്തിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് ക്ഷുഭിതനായതോടെ അത് തര്‍ക്കത്തിലേക്കും കടന്നു. പിന്നാക്കവിഭാഗത്തെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരന്നു വി.ഡി സതീശന്‍ സംസാരിച്ചത്. ഇതിനിടെയായിരുന്നു സ്പീക്കറുടെ ഇടപെടല്‍. സഭ നടത്തിക്കൊണ്ടുപോവണോ എന്ന് അങ്ങ് തീരുമാനക്കണമെന്നും എന്നെ തടസ്സപ്പെടുത്തിക്കൊണ്ട് സഭനടത്തിക്കൊണ്ട് പോവാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും സഭയില്‍ സംസാരിക്കുന്നത് ഔദാര്യമല്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു. എന്നാല്‍, ഒമ്പത് മിനിറ്റ് കഴിഞ്ഞപ്പോഴാണ് താന്‍ ഇടപെട്ടതെന്നായിരുന്നു സ്പീക്കറുടെ മറുപടി. തുടര്‍ന്ന് പ്രതിപക്ഷ എ.എല്‍.എമാര്‍ ഒന്നാകെ സ്പീക്കറുടെ ഡയസിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. ഇതിനിടെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മൈക്ക് ഓഫ് ചെയ്യുകയും അംഗങ്ങളെ തിരിച്ച്…
കൊച്ചി: നഗരത്തില്‍ അതിക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. കഴിഞ്ഞദിവസം രണ്ടിടങ്ങളിലാണ് പോലീസിനും വാഹനങ്ങള്‍ക്കുമെതിരേ അതിക്രമം നടന്നത്. പാലാരിവട്ടം സംസ്‌കാര ജങ്ഷനില്‍ നടുറോഡില്‍ കത്തിയുമായി പരാക്രമം കാണിച്ച രണ്ടു യുവാക്കള്‍ പോലീസ് കസ്റ്റഡിയിലായി. വ്യാഴാഴ്ച്ച രാത്രി 12.15-ഓടെയാണ് സംഭവം. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നെത്തിയ പോലീസ് സംഘത്തിന് നേരെയും പ്രതികള്‍ അക്രമം അഴിച്ചുവിട്ടു. പോലീസ് വാഹനത്തിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സംഭവത്തില്‍ പാലാരിവട്ടം സ്വദേശി പ്രവീണിനെയും സുഹൃത്ത് കോഴിക്കോട് സ്വദേശി റെസ്ലിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനുപുറമേയാണ് മട്ടാഞ്ചേരിയില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകളുടെയും ഒരു ഓട്ടോറിക്ഷയുടെയും ചില്ലുകള്‍ അടിച്ചു തകര്‍ത്ത നിലയില്‍ കാണപ്പെട്ടത്. മട്ടാഞ്ചേരി കരുവേലിപ്പടി ആര്‍.കെ. പിള്ള റോഡിലാണ് സംഭവം. സമീപവാസികളായ ഉവൈസ്, സഫ്വാന്‍, അജ്മല്‍, എന്നിവരുടെ കാറുകളും മുഹമ്മദ് ഷമീറിന്റെ ഓട്ടോയുടെയും ചില്ലുമാണ് തകര്‍ത്തിരിക്കുന്നത്. സ്ഥിരമായി ഈ വാഹനങ്ങള്‍ ഇവിടെ പാര്‍ക്ക് ചെയ്യാറുണ്ട്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ പുലര്‍ച്ചെ നാല് മണിയോടെ ഒരാള്‍ കാറുകള്‍ ചില്ലെറിഞ്ഞ് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇയാള്‍ക്കായുള്ള…
വാഷിങ്ടണ്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച പുലര്‍ച്ചെ അമേരിക്കയിലെത്തി. വാഷിങ്ടണിലെ സൈനികവിമാനത്താവളത്തിലെത്തിയ മോദിക്ക് ഇന്ത്യന്‍വംശജരും സര്‍ക്കാര്‍ പ്രതിനിധികളും ചേര്‍ന്ന് ഉഷ്മള വരവേല്‍പ്പ് നല്‍കി. ഭാരത് മാതാ കി ജയ് വിളിച്ചാണ് ആളുകള്‍ മോദിയെ സ്വീകരിച്ചത്. വ്യാഴാഴ്ച സര്‍ക്കാരിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസില്‍ തങ്ങുന്ന മോദി നാളെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടക്കും. ട്രംപ് രണ്ടാമത് പ്രസിഡന്റായ ശേഷം മോദി നടത്തുന്ന ആദ്യ അമേരിക്കന്‍ സന്ദര്‍ശനത്തേയും കൂടിക്കാഴ്ചയേയും വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യക്കാരായ അമേരിക്കന്‍ വംശജരടക്കം നോക്കിക്കാണുന്നത്. കാരണം മോദിയുടെ കുടിയേറ്റ നയമടക്കം വലിയ രീതിയില്‍ ചര്‍ച്ചയാകുന്ന സമയത്താണ് സന്ദര്‍ശനം. പ്രധാനമായും ഇക്കാര്യമെല്ലാം ചര്‍ച്ചയില്‍ വരുമെന്നാണ് കരുതുന്നത്. നാടുകടത്തപ്പെടുന്ന അമേരിക്കന്‍ കുടിയേറ്റക്കാരെ വിലങ്ങണിയിച്ച് കയറ്റിവിടുന്നതടക്കം വലിയ വിമര്‍ശനത്തിന് വിധേയമായിരുന്നു. ഇതിന് പുറമെ വ്യാപാരം, ഇറക്കുമതി തീരുവ, പ്രതിരോധ രംഗത്തെ സഹകരണം എന്നിവയും പ്രധാന ചര്‍ച്ചാവിഷയവമാവും. ചര്‍ച്ചയ്ക്ക് ശേഷം ഇരുനേതാക്കളും നാളെ സംയുക്തമായി മാധ്യമങ്ങളെ കാണുമെന്നാണ് കരുതുന്നത്.…
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കേരളാ പോലീസിന്റെ ഫേസ്ബുക്ക് മെസെഞ്ചറിലാണ് സന്ദേശമെത്തിയത്. സന്ദേശം അയച്ചത് തെലങ്കാനയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തി. ഇരുസ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. നെടുമ്പാശ്ശേരി വിമാനത്താവളം, തിരുവനന്തപുരം , കൊല്ലം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളിൽ ബോംബ് പൊട്ടുമെന്നുമായിരുന്നു സന്ദേശം. നിലവിൽ സർവീസുകൾ മുടങ്ങിയ സാഹചര്യമില്ലെങ്കിലും വ്യാജഭീഷണിയാണോ എന്നത് പരിശോധിച്ച് വരികയാണ്. ബോംബ് ഭീഷണി നേരിട്ടയിടങ്ങളിൽ സുരക്ഷാ ഏജൻസികൾ പ്രത്യേകയോഗം ചേർന്നു. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് പിൻവശത്തുള്ള ഹോട്ടലിൽ ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജബോംബ് ഭീഷണിയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
