Author: News Desk

തിരുവനന്തപുരം: ഭൂമിയേറ്റെടുക്കുന്ന നടപടി വൈകുന്നതാണ് കിഫ്ബി പദ്ധതികളുടെ കാലതാമസത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമിയേറ്റെടുത്തും വളവുകള്‍ നിവര്‍ത്തിയുമാണ് കിഫ്ബി റോഡുകള്‍ പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി. കിഫ്ബി പദ്ധതികള്‍ക്ക് വേഗം കുറവാണെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. വര്‍ധിച്ചുവരുന്ന വാഹനസാന്ദ്രത കണക്കിലെടുത്ത് റോഡുകള്‍ നിലവിലുള്ള വീതിയില്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനു പകരം അധികമായി ഭൂമി ഏറ്റെടുത്ത് വീതി കൂട്ടിയും വളവുകള്‍ നിവര്‍ത്തിയും ഡിസൈന്‍ റോഡുകളായാണ് ഭൂരിഭാഗം കിഫ്ബി റോഡുകളും നിര്‍മിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടുന്നത് കൊണ്ട് നിയമപ്രകാരമുള്ള നടപടി പാലിക്കുമ്പോള്‍ ഉണ്ടാക്കുന്ന സ്വാഭാവികമായ കാലതാമസം പ്രവര്‍ത്തികളുടെ പൂര്‍ത്തീകരണത്തില്‍ പ്രകടമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ പൂര്‍ത്തീകരണത്തില്‍ സാധാരണഗതിയില്‍ ശരാശരി രണ്ടുമൂന്നു വര്‍ഷം സമയമെടുക്കുമെങ്കിലും ഭൂവുടമകളുടെ ഭാഗത്തു നിന്നുള്ള പ്രതിഷേധം, കോടതി വ്യവഹാരങ്ങളിലേക്ക് ഉള്‍പ്പെടെ നയിക്കുന്ന പ്രാദേശികമായ എതിര്‍പ്പുകള്‍, ഇത്തരം കാരണങ്ങളാല്‍ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ അനിയന്ത്രിതമായ കാലതാമസത്തിന് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ അനുമതി, പാരിസ്ഥിതിക അനുമതി, തീരദേശ പരിപാലന…

Read More

പൂനെ: ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി ട്രോഫി സെമിയില്‍ കടന്ന് കേരളം. ജമ്മു കശ്മീരിനെ സമനിലയില്‍ തളച്ചാണ് കേരളത്തിന്റെ മുന്നേറ്റം. 399 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരള താരങ്ങള്‍ തീര്‍ത്ത പ്രതിരോധമാണ് സെമി പ്രവേശനത്തിന് കരുത്തായത്. ആറ് വിക്കറ്റ് നഷ്ടത്തില്‍ കേരളം 295 റണ്‍സ് നേടി. സ്‌കോര്‍: ജമ്മു കശ്മീര്‍ – 280 & 399/9 ഡിക്ലയേര്‍ഡ്, കേരളം 281 & 295/6. ഒന്നാം ഇന്നിങ്‌സില്‍ നേടിയ ഒറ്റ റണ്‍ ലീഡിന്റെ ബലമാണ് കേരളത്തിന് തുണയായത്. ഒന്‍പതിന് 200 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്ന കേരളത്തിന്, പത്താം വിക്കറ്റില്‍ സല്‍മാന്‍ നിസാര്‍ – ബേസില്‍ തമ്പി സഖ്യം പടുത്തുയര്‍ത്തിയ 81 റണ്‍സ് കൂട്ടുകെട്ടാണ് സെമിയിലേക്ക് വഴി കാട്ടിയത്. സല്‍മാന്‍ നിസാര്‍ രണ്ടാം ഇന്നിങ്‌സിലും ഉറച്ച പ്രതിരോധവുമായി കേരളത്തിന്റെ രക്ഷകനായി.സച്ചിന്‍ ബേബി (48), ഓപ്പണര്‍ അക്ഷയ് ചന്ദ്രന്‍ (48), സല്‍മാന്‍ നിസാര്‍ (പുറത്താകാതെ 44), മുഹമ്മദ് അസ്ഹറുദ്ദീന്‍ (പുറത്താകാതെ 67) എന്നിവര്‍…

Read More

ആലപ്പുഴ: ചേര്‍ത്തലയില്‍ വീട്ടമ്മയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ അസ്വഭാവിക മരണത്തിന് കേസ് എടുത്തതിന് പിന്നാലെ കല്ലറ പൊളിച്ച് യുവതിയുടെ മൃതദേഹം പുറത്തെടുത്തു. ഞായറാഴ്ച സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച, ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണിയുടെ ഭാര്യ സജിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് സജി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് സജി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോണിയെ പൊലീസ് കസ്റ്റഡിലെടുത്തത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. തഹസില്‍ദാര്‍ കെആര്‍ മനോജ്, എഎസ്പി ഹരീഷ് ജയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സോണിക്കെതിരെ പൊലീസിന്റെ തുടര്‍നടപടികള്‍ ഉണ്ടാകുക. ഭര്‍ത്താവ് സോണി കട നടത്തുകയാണ്. അവിടുത്തെ ജീവനക്കാരിയുമായിയുള്ള സോണിയുടെ അടുപ്പത്തെ തുടര്‍ന്ന് ദമ്പതികള്‍ പതിവായി വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതിനെ ചൊല്ലി…

Read More

ബെംഗളൂരു: ഇന്ത്യയില്‍ നിക്ഷേപം നടത്താനെത്തുന്നവര്‍ക്ക് ഇപ്പോള്‍ ചുവപ്പുനാടയുടെ കുരുക്കില്ലെന്നും അവര്‍ക്ക് സര്‍ക്കാര്‍ ചുവപ്പുപരവതാനി വിരിച്ചുകൊടുക്കുമെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ബെംഗളൂരുവിലാരംഭിച്ച ആഗോള നിക്ഷേപകസംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയസ്ഥിരതയും വലിയ വിപണനസാധ്യതകളും നിയമവാഴ്ചയിലധിഷ്ഠിതമായ ആവാസവ്യവസ്ഥയും ഇന്ത്യയില്‍ നിക്ഷേപകര്‍ക്ക് അനുഗുണമായ സാഹചര്യമുണ്ടാക്കി. ആഗോള നിക്ഷേപകരോട് ഇന്ത്യയിലെ നിക്ഷേപവുമായി മുന്നേറാന്‍ അദ്ദേഹമാവശ്യപ്പെട്ടു. ഇന്ത്യ ലോകത്തിലെ ഏറ്റവുംവേഗത്തില്‍ വളരുന്ന വിപണിയാണ്. ഇത്തവണത്തെ ബജറ്റില്‍ ആദായനികുതിയുടെ പരിധി ഉയര്‍ത്തിയത് വ്യാപാരം വര്‍ധിക്കുന്നതിനിടയാക്കുമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഐ.ടി., സോഫ്റ്റ്വേര്‍ വ്യവസായങ്ങളുടെ ഹബ്ബായ ബെംഗളൂരു ഇപ്പോള്‍ നിര്‍മിതബുദ്ധിയുടെ കേന്ദ്രമായും വളരുകയാണെന്ന് പ്രതിരോധമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യത്തിന്റെ സാമ്പത്തികരംഗം ശക്തിപ്പെടുത്താനായി ഒരുമിച്ചുപ്രവര്‍ത്തിക്കേണ്ട കാലമാണിതെന്നും രാജ്നാഥ് സിങ് പറഞ്ഞു. പത്തുലക്ഷംകോടിരൂപയുടെ നിക്ഷേപപ്രതീക്ഷയുമായാണ് കര്‍ണാടക സര്‍ക്കാര്‍ ‘ഇന്‍വെസ്റ്റ് കര്‍ണാടക 2025’ എന്നപേരില്‍ ആഗോള നിക്ഷേപകസംഗമം ഒരുക്കിയിരിക്കുന്നത്. മൂന്നുദിവസത്തെ സംഗമത്തില്‍ 18 രാജ്യങ്ങളില്‍നിന്നുള്ള 2000-ത്തിലധികം നിക്ഷേപകരാണ് പങ്കെടുക്കുന്നത്. ‘റീ ഇമേജിങ് ഗ്രോത്ത്’ എന്ന ആശയത്തിലൂന്നിയാണ് ഇത്തവണത്തെ നിക്ഷേപകസംഗമം. മുഖ്യമന്ത്രി സിദ്ധരാമയ്യ, കേന്ദ്രമന്ത്രി പ്രഹ്ലാദ്…

Read More

സേലം: സ്‌കൂള്‍ ബസില്‍ സീറ്റിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അടിയേറ്റുവീണ ഒമ്പതാംക്ലാസുകാരന്‍ മരിച്ചു. സേലത്തിന് സമീപം എടപ്പാടിയിലെ സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കണ്ടഗാരു(14) ആണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ സഹപാഠിയായ ഒമ്പതാംക്ലാസുകാരനെതിരേ പോലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍വിട്ട് മടങ്ങുന്നതിനിടെയാണ് സഹപാഠികളായ രണ്ടുപേരും തമ്മില്‍ സ്‌കൂള്‍ബസില്‍വെച്ച് തര്‍ക്കമുണ്ടായത്. ബസില്‍ സീറ്റിനെച്ചൊല്ലിയായിരുന്നു ഇരുവരും വഴക്കിട്ടതെന്നാണ് വിവരം. വഴക്കിനിടെ സഹപാഠി കണ്ടഗാരുവിന്റെ നെഞ്ചില്‍ ഇടിച്ചു. അടിയേറ്റ കുട്ടി ബസിനുള്ളില്‍ തലയിടിച്ച് വീഴുകയും ബോധരഹിതനാവുകയുമായിരുന്നു. ഉടന്‍തന്നെ ഡ്രൈവര്‍ ബസില്‍തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് സേലത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഐ.സി.യുവില്‍ കഴിയുന്നതിനിടെ ചൊവ്വാഴ്ച രാവിലെയാണ് കുട്ടി മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സഹപാഠിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. സ്‌കൂളിന് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: പിസി ചാക്കോ എന്‍സിപി അധ്യക്ഷ സ്ഥാനം രാജിവച്ചു. രാജിക്കത്ത് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് കൈമാറി. ഇന്നലെ വൈകീട്ടാണ് ചാക്കോ പവാറിന് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ചേരിപ്പോരാണ് രാജിക്ക് കാരണം. ദേശീയ വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്ത് തുടരണോയെന്നത് ശരദ് പവാര്‍ തീരുമാനിക്കുമെന്ന് പിസി ചാക്കോ പറഞ്ഞു. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ എകെ ശശീന്ദ്രന്‍ വിഭാഗം പങ്കെടുത്തിരുന്നില്ല. പിസി ചാക്കോയുടെ നേതൃത്വം അംഗീകരിക്കാനാകില്ലെന്ന് ശശീന്ദ്രന്‍ വിഭാഗം നിലപാട് എടുത്തിരുന്നു. കഴിഞ്ഞ ദിവസം പിസി ചാക്കോ നിയോഗിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചുമതലയേല്‍ക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ എതിര്‍വിഭാഗം തടഞ്ഞിരുന്നു. സ്ഥാനമൊഴിയില്ലെന്ന നിലപാട് പ്രസിഡന്റ് ആട്ടുകാല്‍ അജി സ്വീകരിച്ചതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കസേരകള്‍ ഉള്‍പ്പെടെ എടുത്ത് തമ്മിലടിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് പ്രവര്‍ത്തകരെ അനുനയിപ്പിച്ചത്.

Read More

ചെന്നൈ ∙ തമിഴ്നാട്ടിൽ ജൂലൈയിൽ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കമൽഹാസനു നൽകാൻ ഡിഎംകെ. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരം കമൽഹാസനുമായി മന്ത്രി ശേഖർ ബാബു കൂടിക്കാഴ്ച നടത്തി. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും. മക്കൾ നീതി മയ്യത്തിൽനിന്നു കമൽഹാസൻ മത്സരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ മത്സരിക്കാൻ രംഗത്തിറങ്ങിയ കമലിനോട് പിന്മാറണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. പകരം ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പത്താം ക്ലാസുകാരനെ തട്ടികൊണ്ടുപോയ സംഭവത്തിൽ നാല് പേര്‍ അറസ്റ്റിൽ. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ ശ്രീജിത്തിന്റെ പെൺ സുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ് പത്താം ക്ലാസുകരനെ നാലം​ഗ സംഘം തട്ടിക്കൊണ്ട് പോയതെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 7.45 ഓടെയായിരുന്നു വിദ്യാർഥിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കികൊണ്ട് ബലമായി കാറിൽ കയറ്റി കൊണ്ടു പോയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാ​ഗത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ തടഞ്ഞുവെച്ചിരുന്ന പത്താം ക്ലാസുകാരനെ പിൻതുടർന്ന് എത്തിയ പൊലീസാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഘത്തിലെ രണ്ട് പേർ ഇന്നലെ തന്നെ പിടിയിലായിരുന്നു. തട്ടികൊണ്ട് പോകാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read More

ലക്‌നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ മുഖ്യപൂജാരി ആചാര്യ സത്യേന്ദ്ര ദാസ് (85) അന്തരിച്ചു. ലക്‌നൗവിലെ സഞ്ജയ് ഗാന്ധി പിജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ഫെബ്രുവരി മൂന്നിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്‌കാരം വ്യാഴാഴ്ച അയോദ്ധ്യയിലെ സരയൂനദിയുടെ തീരത്ത് നടത്തുമെന്ന് അധികൃതർ അറിയിച്ചു.1992 മാർച്ച് ആറിനാണ് ആചാര്യ സത്യേന്ദ്ര ദാസ് അയോദ്ധ്യയിൽ മുഖ്യപൂജാരിയായി ചുമതല ഏറ്റെടുത്തത്. അതേവർഷം ഡിസംബറിൽ ബാബറി മസ്ജിദ് പൊളിച്ചതോടെ അന്നത്തെ രാംലല്ല വിഗ്രഹം ടെന്റിലേക്ക് മാറ്റി. പിന്നീട് 2020 മാർച്ച് 25നാണ് രാംലല്ല വിഗ്രഹം ടെന്റിൽ നിന്ന് മാറ്റിയത്. 28 വർഷത്തോളം ടെന്റിനകത്തുവച്ചാണ് ആചാര്യ സത്യേന്ദ്ര ദാസ് പൂജ നടത്തിയിരുന്നത്.

Read More

കോട്ടയം: കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിങ് കോളിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാ​ഗ് ചെയ്ത കേസിൽ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. ഒന്നാം വർഷ വിദ്യാർഥികളെ മൂന്ന് മാസത്തോളം അതിക്രൂരമായി റാഗ് ചെയ്തുവെന്നാണ് പരാതി. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്. സംഭവത്തിൽ കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Read More