Author: News Desk

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി നിയമിതനായ വെരി. റവ. ഫാ. സ്ലീബാ പോൾ കോർ എപ്പിസ്ക്കോപ്പ വട്ടവേലിക്ക് സ്വീകരണവും, കഴിഞ്ഞ രണ്ട് വർഷക്കാലം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ അച്ചന് യാത്ര അയപ്പും ഇടവക നൽകി. ഇടവക വൈസ് പ്രസിഡന്റ് ശ്രീ. ബെന്നി പി. മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ ശ്രീ. വി. കെ. തോമസ് ( ഐ. സി. ആർ. എഫ്. ചെയർമാൻ ) ശ്രീ. ബിനു മണ്ണിൽ (ഇന്ത്യൻ സ്കൂൾ ചെയർമാൻ ) എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു.റവ. ഫാ. ജേക്കബ് കല്ലുവിള (വികാർ, മലങ്കര കാത്തലിക് ചർച്ച് ), റവ. ഫാ. അനൂപ് കെ. സാം ( വികാർ, സി. എസ്. ഐ. സൗത്ത് കേരള ഡായോസിസ് ), റവ. ഫാ. മാത്യു ഡേവിഡ് ( വികാർ, സി. എസ്. ഐ.…

Read More

തുബ്ലി : ഈ വർഷത്തെ വോയിസ് ഓഫ് ട്രിവാൻഡ്രത്തിന്റെ ഇഫ്താർ വിരുന്നു മാർച്ച്‌ 21ന് തുബ്ലി യിലുള്ള ഫാത്തിമ കാനൂ ഹാളിൽ വച്ചു സംഘടിപ്പിക്കുന്നതിനായി തീരുമാനിച്ചു, ഇഫ്താർ മജ്‌ലിസ് 2025 സ്വാഗത സംഘം വൈസ് പ്രസിഡന്റ് മനോജ് വർക്കലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ശ്രീ അരവിന്ദ് സ്വാഗതം ആശംസിച്ചു . ശ്രീ ഷാജി മൂ തല വനിതാ വിഭാഗം സെക്രട്ടറി ഐഷാ സിനോജ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇഫ്താർ മജ്‌ലിസ് 2025 ന്റെ കൺവീനർ മാരായി ശ്രീ അൻഷാദ് ശ്രീ അനീഷ് ശ്രീ മനോജ് വർക്കല എന്നിവരെ തെരഞ്ഞെടുത്തു. ശ്രീ സെൻ ചന്ദ്രബാബു യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

Read More

മൂന്നാര്‍: ഗതാഗതമന്ത്രി ഗണേഷ് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നാര്‍ മേഖലയിലെ വാഹന പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ശക്തമാക്കി. കഴിഞ്ഞ നാല് ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ 300 കേസുകളില്‍നിന്നായി എട്ട് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കി. പ്രദേശത്തെ ഓട്ടോ ടാക്‌സി വാഹനങ്ങളും വിനോദസഞ്ചാരികളുടെ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളും പരിശോധിച്ചു. ഇന്‍ഷുറന്‍സ്, ടാക്‌സ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവയില്ലാത്ത വാഹനങ്ങളില്‍നിന്നാണ് ഭൂരിഭാഗവും പിഴ ഈടാക്കിയത്. രൂപമാറ്റം വരുത്തിയ ഓട്ടോകള്‍ക്കും ജീപ്പുകള്‍ക്കും വലിയ സ്പീക്കറുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. നിയമലംഘനം കണ്ടെത്തിയ 20 വാഹനങ്ങള്‍ പിടിച്ചെടുത്തു. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കെ.എസ്.ആര്‍.ടി.സി.യുടെ ഡബിള്‍ഡെക്കര്‍ ബസിനെതിരേ സമരവുമായി മൂന്നാറിലെ ഒരു വിഭാഗം ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ രംഗത്ത് എത്തിയിരുന്നു. വിനോദസഞ്ചാരികള്‍ക്കായുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ഉല്ലാസയാത്രാ സര്‍വീസുകള്‍ അവസാനിപ്പിക്കണമെന്നും ഓണ്‍ലൈന്‍ ടാക്‌സികള്‍ പ്രദേശത്ത് അനുവദിക്കരുതെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഉദ്ഘാടനത്തിനെത്തിയ മന്ത്രി ഗണേഷ് കുമാറിന് നേരേ ഇവര്‍ കരിങ്കൊടി വീശിയിരുന്നു. ഇതേ തുടര്‍ന്ന് ഉദ്ഘാടനപ്രസംഗത്തില്‍…

Read More

കോഴിക്കോട്: കേരളം വ്യവസായ സൗഹൃദമാണെന്ന ശശി തരൂരിന്റെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും. തരൂര്‍ വിശ്വപൗരനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ തന്നെ പോലുള്ള സാധാരണ പ്രവര്‍ത്തകന് അഭിപ്രായം പറയാനാകില്ലെന്നും മുരളീധരന്‍ പറഞ്ഞു. തരൂരിന്റെ പ്രസ്താവനയ്ക്ക് ദേശീയ നേതൃത്വം മറുപടി പറയുമെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമാണ് തരൂരിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയേണ്ടത്. ഞങ്ങളൊക്കെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അദ്ദേഹം ദേശീയ വര്‍ക്കിങ് കമ്മിറ്റി അംഗവും വിശ്വപൗരനുമാണ്. അങ്ങനെയുള്ളവരുടെ കാര്യത്തില്‍ ഞങ്ങളെ പോലെയുള്ള സാധാരണക്കാര്‍ അഭിപ്രായം പറയുന്നത് ശരിയല്ല. ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം എടുക്കും. തരൂര്‍ പറഞ്ഞത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല. കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു കാരണവശാലും എല്‍ഡിഎഫിന്റെ ഒരു നയങ്ങളെയും അംഗീകരിക്കാനാകില്ല. സര്‍ക്കാരിനെതിരെ ശക്തമായ സമരവുമായി യുഡിഎഫും കോണ്‍ഗ്രസും മുന്നോട്ടുപോകും. കേരളത്തില്‍ ജനവിരുദ്ധ സര്‍ക്കാരിനെ പുറത്താക്കാനാണ് പ്രവര്‍ത്തിക്കുന്നത്’ – മുരളീധരന്‍ പറഞ്ഞു. ‘കേരളത്തിലെ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ നന്നായി അറിയാം. ആരുടെയും സര്‍ട്ടിഫിക്കറ്റ് നോക്കിയിട്ടില്ല, അവര്‍ അവരുടെ അനുഭവങ്ങള്‍ നോക്കിയിട്ടാണ്…

Read More

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന ഭരണത്തെ പ്രശംസിച്ചുകൊണ്ടുള്ള കോൺഗ്രസ് എംപി ശശി തരൂരിന്റെ വാക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി സർക്കാരിന്റെ ഭരണത്തിൽ വ്യവസായ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളെ തന്റെ ലേഖനത്തിൽ തരൂർ പുകഴ്‌ത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലെ കൂടിക്കാഴ്‌ചയെയും തരൂർ പ്രശംസിച്ചിരുന്നു. കൂടിക്കാഴ്ചയിൽ വലിയ ആശങ്കകൾ പരിഹരിക്കപ്പെട്ടതായാണ് മനസിലാക്കുന്നതെന്നും എഫ് -35 വിമാനം ഇന്ത്യയ്ക്ക് കൈമാറാനുള്ള അമേരിക്കയുടെ തീരുമാനം വളരെ മൂല്യമുള്ളതുമെന്നാണ് തരൂർ ബംഗളൂരുവിൽ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇതിനെല്ലാമെതിരെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചിരിക്കുന്നത്. സ്റ്റാർട്ട് അപ്പ് രംഗത്തെ വളർച്ചയും വ്യവസായ സൗഹൃദ റാങ്കിംഗിൽ കേരളം ഒന്നാമതെത്തിയതും ചൂണ്ടിക്കാട്ടിയുള്ള തരൂരിന്റെ ‘ചേഞ്ചിംഗ് കേരള; ലംബറിംഗ് ജംബോ ടു എ ലൈത് ടൈഗർ’ എന്ന ലേഖനത്തെയാണ് വി ഡി സതീശൻ വിമർശിച്ചത്. കേരളം വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനമല്ലെന്നും ഏത് സാഹചര്യത്തിലും കണക്കുകളുടെ അടിസ്ഥാനത്തിലുമാണ് ശശി തരൂർ ലേഖനം…

Read More

തൊടുപുഴ: ഇടുക്കി ദേവികുളത്ത് വീണ്ടു കാട്ടാന ആക്രമണം. ഓടിക്കൊണ്ടിരുന്ന കാര്‍ കാട്ടാന കുത്തിമറിച്ചിട്ടു. തലനാരിഴയ്ക്കാണ് മൂന്നാര്‍ കാണാനെത്തിയ വിദേശസഞ്ചാരികള്‍ രക്ഷപ്പെട്ടത്. സമീപത്ത് മേഞ്ഞിരുന്ന പശുവിനെ ആന ആക്രമിച്ചു കൊന്നു. ലണ്ടനില്‍ നിന്നും മൂന്നാര്‍ കാണാനെത്തിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് അപകടത്തില്‍പ്പെട്ട കാര്‍ ഡ്രൈവര്‍ പറഞ്ഞു. അപ്രതീക്ഷിതമായി പാഞ്ഞെടുത്ത കാട്ടാനെയെ കണ്ട് വാഹനം വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന വാഹനം കുത്തിമറിച്ചിടുകയായിരുന്നു. മറിച്ചിട്ട ശേഷം വാഹനത്തില്‍ ചവിട്ടുകയും ചെയ്തു. ഫോറസ്്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് കാറിനകത്തുണ്ടായിരുന്ന തങ്ങളെ പുറത്തെടുത്തതെന്നും ഡ്രൈവര്‍ പറഞ്ഞു. വിദേശ സഞ്ചാരികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുന്നിന്‍ മുകളില്‍ നിന്ന് താഴോട്ട് പാഞ്ഞടുക്കുന്ന കാട്ടാനയെ കണ്ട് വാഹനം റിവേഴ്‌സ് അടിക്കാന്‍ ശ്രമിച്ചെങ്കിലും ആപ്പോഴെക്കും ആന വാഹനം കുത്തിമറിച്ചിട്ടു. വിചാരിക്കാത്ത ഒരാക്രമണമാതിനാല്‍ സഞ്ചാരികള്‍ ഭയപ്പെട്ടുപോയെന്നും ഡ്രൈവര്‍ പറഞ്ഞു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍ടിടി സംഘം ആനയെ കാടുകയറ്റി.

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ, മനാമ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീരരക്തസാക്ഷി ” ഷുഹൈബ് എടയന്നൂർ ” അനുസ്മരണ സംഗമം മനാമ എം സി എം എ ഹാളിൽ വെച്ച് ചേർന്നു. ഐ.വൈ.സി.സി ബഹ്‌റൈൻ മനാമ ഏരിയ പ്രസിഡന്റ്‌ റാസിബ് വേളത്തിന്റെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. മുൻ ദേശീയ പ്രസിഡന്റ്‌ ജിതിൻ പരിയാരം ഷുഹൈബിനെ അനുസ്മരിച്ചു മുഖ്യ പ്രഭാഷണം നടത്തി. 7 വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിൽ വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. നാട്ടിലെ സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലകളിൽ നന്മയിലധിഷ്ട്ടിതമായി അനവധി ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ ശുഹൈബിനെ, രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ അക്രമകാരികൾ ബോംബ് എറിഞ്ഞു ഭീതി പരത്തി കൊലപ്പെടുത്തുകയായിരുന്നു എന്നത് അതീവ മനുഷ്യത്ത രഹിതമായ കാര്യമാണ്. എല്ലാ കൊലപാതകത്തിലെയും പോലെ പാർടിക്ക് പങ്കില്ല എന്ന് പറയുകയും, എന്നാൽ കാലക്രമേണ സിപിഎം പങ്കു വ്യക്തമാവുകയും ചെയ്യുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നതെന്ന് അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ സൂചിപ്പിച്ചു. ഐ.വൈ.സി.സി…

Read More

ദില്ലി:  ദില്ലി മുഖ്യമന്ത്രിയെ ബി ജെ പി നാളെ പ്രഖ്യാപിച്ചേക്കാൻ സാധ്യത. യു എസ് സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദില്ലിയിൽ തിരിച്ചെത്തുന്നതിന് പിന്നാലെ ബി ജെ പി നേതൃയോഗം ചേരും. എം എൽ എമാരിൽ നിന്നുതന്നെയാകും മുഖ്യമന്ത്രിയെന്നാണ് വ്യക്തമാകുന്നത്. പർവേഷ് വർമ, വിജേന്ദർ ​ഗുപ്ത, സതീഷ് ഉപാധ്യായ, ഷിഖ റായ്, രേഖ ​ഗുപ്ത, എന്നിവർക്കൊപ്പം മുതിർന്ന നേതാവ് ആഷിഷ് സൂദിന്റെ പേരും സജീവ പരിഗണനയിലുണ്ടെന്നാണ് വിവരം. വിശദ വിവരങ്ങൾ ഇങ്ങനെ ഫലം വന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് ദില്ലിയിൽ ബി ജെ പി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിനായി പോയതാണ് പ്രഖ്യാപനം വൈകാൻ കാരണം. ദില്ലിയിൽ മടങ്ങിയെത്തുന്ന മോദി മുഖ്യമന്ത്രി ചർച്ചകളിലേക്ക് കടക്കും. നാളെ ചേരുന്ന നിയമസഭാ കക്ഷി യോ​​ഗത്തിൽ എം എൽ എമാരെ പാർട്ടിയുടെ തീരുമാനം അറിയിക്കും. പിന്നാലെയാകും പ്രഖ്യാപനം. ഇതിനോടകം ആർ എസ് എസ് നേതൃത്വവുമായി അമിത് ഷായും, രാജ്നാഥ് സിം​ഗുമടക്കം ചർച്ചകൾ…

Read More

കൊച്ചി: എറണാകുളം കലൂർ സ്റ്റേഡിയത്തിലെ ഐ ഡെയ്ലി കഫേയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം രണ്ടായി. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നാഗാലാൻഡ് സ്വദേശി കൈമുൾ ആണ് മരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശി സുമിത് അപകട സമയത്ത് മരിച്ചിരുന്നു. പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്നത് 3 പേരാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സ്റ്റീമർ പ്രവർത്തിപ്പിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Read More

വാഷിംഗ്ടൺ: ബഹ്റൈൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, അമേരിക്കൻ പോളിസി ഫോർ ഡിഫൻസ് ആക്ടിംഗ് അണ്ടർ സെക്രട്ടറി അലക്സാണ്ടർ വെലസ് ഗ്രീനുമായി പെന്റഗൺ ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി.അമേരിക്കയിലെ ബഹ്‌റൈൻ അംബാസഡർ ഷെയ്ഖ് അബ്ദുല്ല ബിൻ റാഷിദ് അൽ ഖലീഫ, ദേശീയ സുരക്ഷാ ഡെപ്യൂട്ടി ഉപദേഷ്ടാവ് ഷെയ്ഖ് ഖാലിദ് ബിൻ അലി അൽ ഖലീഫ, സ്ട്രാറ്റജിക് സെക്യൂരിറ്റി ബ്യൂറോ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖലീഫ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.വിവിധ മേഖലകളിൽ ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള ശക്തമായ ബന്ധത്തെക്കുറിച്ച് ഷെയ്ഖ് നാസർ ബിൻ ഹമദ് പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ സംരക്ഷിക്കാനായി അമേരിക്കയുമായുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള രാജ്യത്തിന് താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.പരസ്പര താൽപര്യമുള്ള മേഖലകളിൽ സംയുക്ത ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചർച്ച നടന്നു.

Read More