- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്‌റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
- ബഹ്റൈനിന്റെ ഭൂവിസ്തൃതി 787.79 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചു
- ഓണ്‍ലൈനില്‍ അശ്ലീലം: ബഹ്റൈനില്‍ ശിക്ഷ കടുപ്പിക്കാന്‍ നിര്‍ദേശം
- പാര്‍ലമെന്റിലെ ചിരിയും തമാശയും: നടപടി വേണമെന്ന് എം.പി.
- കിംഗ് ഹമദ് ഹൈവേയില്‍ റോഡ് സുരക്ഷ ഉറപ്പാക്കണമെന്ന് എം.പിമാര്‍
- സാമ്പത്തിക വളര്‍ച്ചയ്ക്ക് നിര്‍മ്മിതബുദ്ധി ഉപയോഗപ്പെടുത്താന്‍ ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈന്‍ അന്താരാഷ്ട്ര പൊതുജനാരോഗ്യ സമ്മേളനം സമാപിച്ചു
Author: News Desk
അഹമ്മദാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ ഗുജറാത്തിനെതിരേ കേരളത്തിന്റെ ബാറ്റിങ് കരുത്ത്. മുഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ചുറിത്തിളക്കമുള്ള ഇന്നിങ്‌സ് ബലത്തില്‍ കേരളം 127 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 316 റണ്‍സെന്ന നിലയിലാണ്. മികച്ച പിന്തുണയുമായി സല്‍മാന്‍ നിസാറും ക്രീസില്‍ കൂട്ടിനുണ്ട്. ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ 110 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ആറാംവിക്കറ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീനും തകര്‍പ്പനടിക്കാരന്‍ സല്‍മാന്‍ നിസാറും ഒന്നുചേര്‍ന്നതോടെ ഗുജറാത്ത് ബൗളിങ് നിര ഒന്നടങ്കം വിയര്‍ത്തു. ആദ്യ ഇന്നിങ്‌സ് ലീഡ് പ്രതീക്ഷിച്ച് ബാറ്റുചെയ്യുന്ന കേരളത്തിന് രണ്ടാംദിനം ആദ്യ സെഷനില്‍ തലേന്നത്തെ ഹീറോ സച്ചിന്‍ ബേബിയെ മാത്രമാണ് നഷ്ടപ്പെട്ടത്. രണ്ടാംദിനം നേരിട്ട രണ്ടാംപന്തില്‍ത്തന്നെ സച്ചിന്‍ മടങ്ങി. അര്‍സാന്‍ നഗ്വാസ്വല്ലയെറിഞ്ഞ ഓവറില്‍ ആര്യന്‍ ദേശായിക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. 195 പന്തില്‍ എട്ട് ഫോര്‍ സഹിതം 69 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. തലേന്നത്തെ സ്‌കോറിനോട് ഒന്നും ചേര്‍ത്തിരുന്നില്ല. തുടര്‍ന്ന് അസ്ഹറുദ്ദീനും (100നോട്ടൗട്ട് ) സല്‍മാന്‍ നിസാറും…
കൊച്ചി: സംവിധായകനും തിരക്കഥാകൃത്തും നടനുമായ അനുറാം കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മറുവശം’ 28ന് തിയേറ്ററിൽ റിലീസ് ചെയ്യും. ജയശങ്കർകാരി മുട്ടമാണ് ചിത്രത്തിലെ നായകൻ. കള്ളം, കല്ല്യാണിസം, ദം, ആഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം റാംസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ അനുറാം സ്വന്തമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് മറുവശം. ഷെഹിന്‍ സിദ്ദിഖ്, പ്രശാന്ത് അലക്സാണ്ടര്‍, കൈലാഷ്, ശീജിത്ത് രവി എന്നിവരും മറുവശത്തിലെ ശ്രദ്ധേയരായ അഭിനേതാക്കളാണ്. മറുവശത്തിലൂടെയാണ് ആദ്യമായി ജയശങ്കര്‍ നായകനിരയിലേക്ക് എത്തുന്നത്. മറുവശം പ്രമേയം കൊണ്ട് വളരെ മികച്ച സിനിമയാണ്. പ്രേക്ഷകര്‍ സ്വീകരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തില്‍ ഒരുക്കിയിട്ടുണ്ടെന്നും ജയശങ്കര്‍ സൂചിപ്പിച്ചു. പ്രമേയത്തിലെ പുതുമയും അവതരണത്തിലെ വ്യത്യസ്തതയും കൊണ്ട് മറുവശം ശ്രദ്ധേയമായ ഒരു ചിത്രമായിരിക്കുമെന്നും സംവിധായകന്‍ വ്യക്തമാക്കി.രാജ്യാന്തര ചലച്ചിത്ര മേളയായ ഐ എഫ് എഫ് കെ യില്‍ ഫിലിം മാർക്കറ്റിൽ മറുവശം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അഥിതി മോഹൻ , അഖിൽ പ്രഭാകരൻ, സ്മിനു സിജോ, നദി ബക്കർ, റ്റ്വിങ്കിൾ…
മനാമ: ബഹ്‌റൈനിൽ വാണിജ്യ മത്സ്യബന്ധനം നിരോധിച്ച സമുദ്രമേഖലയിൽനിന്ന് അനധികൃതമായി ഞണ്ടുകളെ പിടിച്ച നാലു ബംഗ്ലാദേശികൾ പിടിയിലായി. ഇവരിൽനിന്ന് 364 കിലോഗ്രാം ഞണ്ടുകളെ പിടിച്ചെടുത്തു.മത്സ്യബന്ധനത്തിനിടയിൽ ഇവരെ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർന്ന് കോസ്റ്റ് ഗാർഡ് ഇവരെ അറസ്റ്റ് ചെയ്തു. രണ്ടു ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്തതെല്ലാം ലേലത്തിൽ വിൽക്കാനും അതിൽനിന്ന് കിട്ടുന്ന തുക കോടതിയുടെ ട്രഷറിയിൽ അടയ്ക്കാനും കോടതി ഉത്തരവിട്ടു. കേസ് കോടതിയിൽ തുടരും.
കോഴിക്കോട്: പയ്യോളിയിൽ ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരനെ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു. ചിങ്ങപുരം സി.കെ.ജി.എം. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീഡിയോയിൽ തല്ലരുതെന്നും അസുഖമുണ്ടെന്നുമെല്ലാം കുട്ടി അപേക്ഷിക്കുന്നുണ്ടെങ്കിലും ആക്രമണം തുടരുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. മൂന്നു മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മർദിച്ചതെന്നാണ് പരാതി. ഈ മാസം ഒന്നിനായിരുന്നു ആക്രമണം. തിക്കോടിയൻ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനത്തിനെത്തിയതായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് അറിയുന്നു.
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സിപിഎമ്മിന്റെ ഇരട്ടത്താപ്പ്. സംസ്ഥാന സെക്രട്ടറിയടക്കം എ.ഐക്കെതിരെ നിലപാട് സ്വീകരിക്കുമ്പോഴാണ് പാർട്ടി സംസ്ഥാന സമ്മേളനത്തിന് ആശംസകൾ അറിയിക്കുന്ന ഇ.കെ നായനാരുടെ എ.ഐ. വീഡിയോ സിപിഎം പുറത്തിറക്കിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ.) സഹായത്തോടെ സി.പി.എം. കൊല്ലം ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വീഡിയോയിലാണ് സംസ്ഥാന സമ്മേളനത്തിന് സഖാക്കളെ ക്ഷണിച്ചുകൊണ്ട് നായനാർ സംസാരിക്കുന്നത്. ‘സഖാക്കളെ, നൂറുകൊല്ലം കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വരില്ലെന്നല്ലേ അവരെല്ലാം പറഞ്ഞത്. അന്നിട്ടെന്താ, ഞാൻ മുഖ്യമന്ത്രിയായില്ലേ… വി.എസ്. ആയി, പിണറായി ആയി. നമ്മുടെ പിണറായി രണ്ടാമതും മുഖ്യമന്ത്രി ആയില്ലേടോ.. എന്തുക്കൊണ്ടാണ് അത്. ജനത്തിന് വേണ്ടത് നമ്മളാടോ.. ഈ രാജ്യത്ത് ആദ്യം കർഷക തൊഴിലാളികൾക്ക് പെൻഷൻ കൊടുത്തത് ആരാ? കോൺഗ്രസുകാരാ… ബിജെപിക്കാരാ… അവരൊന്നുമല്ല.. നമ്മളാ… നാടിന് വികസനം വേണ്ടേ.. ആര് പാര വെച്ചാലും അതൊന്നും വകവെച്ച് കൊടുക്കരുത്, പോരാടണം.. അതിന് നമ്മളുടെ പാർട്ടി ശക്തിപ്പെടുത്തണം. സംസ്ഥാന സമ്മേളനം ഉഷാറാക്കണം. നാട്ടിലെ ജനങ്ങളെല്ലാം നമ്മളോടൊപ്പം നിൽക്കും’. എഐ വീഡിയോയിൽ പറയുന്നു. പാർട്ടി കോൺഗ്രസിന്റെ കരടുനയത്തിൽ…
മലപ്പുറം: മലപ്പുറം ചുങ്കത്തറയില്‍ കാണാതായ വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ (71) യാണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ മരുന്ന് വാങ്ങാനായി പോയ വയോധികയെ പിന്നീട് കാണാതാകുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് വ്യാപകമായ തിരിച്ചില്‍ നടത്തിയിരുന്നു. വയോധികയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ കൂത്തുകല്‍ പൊലീസിലും പരാതി നല്‍കി. ഇതിനിടെ ചുങ്കത്തറ പാല്‍ സൊസൈറ്റിക്ക് സമീപം വൈകീട്ട് തങ്കമ്മയെ കണ്ടതായി ചിലര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സമീപപ്രദേശത്തായി വയോധികയുടെ മൃതദേഹം കണ്ടെത്തിയത്. പാല്‍ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലായിട്ടായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവുകളോ അസ്വാഭാവികതയോ കണ്ടെത്തിയിട്ടില്ല. എങ്കിലും വിശദമായ പരിശോധനകളും അന്വേഷണവും തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.
ന്യൂഡൽഹി: ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. 1988 ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാർ. നിലവിലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഇന്ന് സ്ഥാനമൊഴിയും. വിവേക് ജോഷിയാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ. ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പും ഗ്യാനേഷ് കുമാറാകും നിയന്ത്രിക്കുക. കേരള കേഡർ ഉദ്യോഗസ്ഥനായിരുന്ന ഗ്യാനേഷ് കുമാർ എറണാകുളം അസിസ്റ്റന്റ് കലക്ടർ, അടൂർ സബ് കലക്ടർ, കേരള സംസ്ഥാന പട്ടികജാതി/വർഗ വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടർ, കൊച്ചി കോർപ്പറേഷൻ മുനിസിപ്പൽ കമ്മീഷണർ, കേരള സംസ്ഥാന കോ- ഓപ്പറേറ്റീവ് ബാങ്ക് എംഡി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ സെക്രട്ടറി എന്ന നിലയിൽ ഫാസ്റ്റ് ട്രാക്ക് പ്രോജക്ടുകൾ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളും ഗ്യാനേഷ് കുമാർ കൈകാര്യം ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും…
കണ്ണൂര്‍: കെ കെ ശൈലജയ്‌ക്കെതിരായ വ്യാജ വിഡിയോ കേസില്‍ മുസ്ലീം ലീഗ് നേതാവിന് 15,000 രൂപ പിഴ. ന്യൂ മാഹി കമ്മിറ്റി ചെയര്‍മാന്‍ ടി എച്ച് അസ്ലമിനാണ് പിഴ ശിക്ഷ. തലശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പിഴ വിധിച്ചത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് വടകരയില്‍ എല്‍ഡിഎഫ് സഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച വിഡിയോയുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. മുസ്ലീങ്ങള്‍ വര്‍ഗീയവാദികളാണെന്ന തരത്തില്‍ കെകെ ശൈലജ പറഞ്ഞുവെന്ന തരത്തിലാണ് വിഡിയോ പ്രചരിച്ചത്. ഈ വിഡിയോ പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് മുസ്ലീം ലീഗ് നേതാവിനെതിരെ കേസെടുത്തത്. 2024 ഏപ്രില്‍ 8 നാണ് ഈ വിഡിയോ പ്രചരിച്ചത്. സംഭവത്തില്‍ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ചാനല്‍ അഭിമുഖം എഡിറ്റ് ചെയ്തത് യുഡിഎഫ് ആണെന്നും എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു.
ആരോഗ്യ ഡാറ്റ രജിസ്ട്രേഷൻ മെച്ചപ്പെടുത്തൽ: ബഹ്റൈൻ ആരോഗ്യ മന്ത്രാലയവും ലോകാരോഗ്യ സംഘടനയും ചേർന്ന് ശിൽപശാല നടത്തി
മനാമ: ലോകാരോഗ്യ സംഘടനയുടെ ബഹ്‌റൈനിലെ കൺട്രി ഓഫീസുമായി സഹകരിച്ച് ആരോഗ്യ മന്ത്രാലയം മരണ അറിയിപ്പ്, ആരോഗ്യ ഡാറ്റ രജിസ്ട്രേഷൻ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള പരിശീലന ശിൽപശാല നടത്തി. ആരോഗ്യ ഡാറ്റ ഗുണനിലവാരം മെച്ചപ്പെടുത്താനും അന്താരാഷ്ട്ര വർഗ്ഗീകരണ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു ശിൽപശാല. ബഹ്‌റൈനിൽ രോഗ വർഗ്ഗീകരണ സംവിധാനങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. സാമ്യ അലി ബഹ്‌റാം ചൂണ്ടിക്കാട്ടി. ആരോഗ്യ വർഗ്ഗീകരണ സംവിധാനങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് ആരോഗ്യ സംരക്ഷണ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് പ്രധാനമാണെന്നും അവർ പറഞ്ഞു.
15 കാരന്‍ തോക്ക് കൊണ്ട് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി; നാലു വയസുകാരന്‍ മരിച്ചു
ബംഗലൂരു: കര്‍ണാടകയില്‍ 15 കാരന്‍ തോക്ക് ഉപയോഗിച്ച് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി നാലു വയസുകാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.മാണ്ഡ്യ ജില്ലയിലെ നാഗമംഗല താലൂക്കിലാണ് സംഭവം. പശ്ചിമ ബംഗാളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ മകനായ അഭിജിത്ത് ആണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം 5.45 ഓടേയാണ് സംഭവം. കുടുംബം ജോലി ചെയ്യുന്ന കോഴി ഫാമിലെ ചെറിയ വീട്ടില്‍ എത്തിയ 15 വയസുള്ള കുട്ടിയുടെ ശ്രദ്ധയില്‍ ചുമരില്‍ തൂങ്ങിക്കിടന്ന സിംഗിള്‍ ബാരല്‍ ബ്രീച്ച് ലോഡിങ് (എസ്ബിബിഎല്‍) തോക്ക് പെടുകയായിരുന്നു. കുട്ടി തോക്ക് എടുത്ത് കളിക്കാന്‍ തുടങ്ങി. അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിപൊട്ടി നാല് വയസ്സുള്ള കുട്ടിയുടെ വയറ്റിലാണ് വെടിയുണ്ടയേറ്റത്. 30 വയസ്സുള്ള അമ്മയുടെ കാലിനും പരിക്കേറ്റു.
