Author: newadmin3 newadmin3

തൃശൂര്‍: നാലു വയസുകാരിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 14 വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു. തൃശ്ശൂർ ചെറുതുരുത്തി കുളമ്പുമുക്ക് പ്ലാക്കൂട്ടിത്തില്‍ അബൂബക്കറിനെയാണ് (68) വടക്കാഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ആര്‍. മിനി 14 വര്‍ഷം കഠിന തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്‌സോ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം 14 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും പിഴത്തുക അടയ്ക്കാത്തപക്ഷം എട്ടുമാസം അധിക തടവും അനുഭവിക്കണം. പ്രോസിക്യൂഷന്‍ 16 സാക്ഷികളെ വിസ്തരിച്ചു. 19 രേഖകള്‍ തെളിവില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എ. സീനത്ത് ഹാജരായി. അതിജീവിതയ്ക്ക് പുനരധിവാസത്തിനായുള്ള നഷ്ടപരിഹാരത്തിനും വിധിന്യായത്തില്‍ ശുപാര്‍ശയുണ്ട്. ചെറുതുരുത്തി പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറയിരുന്ന ശ്രീദേവി രേഖപ്പെടുത്തിയ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ്.ഐ ഫക്രുദീന്‍, കുന്നംകുളം എ.സി.പി സി.ആര്‍.…

Read More

എടത്വാ: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പോക്സോ കേസ് ചുമത്തി റിമാന്‍ഡ് ചെയ്തു. തലവടി കുന്തിരിക്കൽ തൈപ്പറമ്പിൽ രഞ്ജു രാജനെ (41) യാണ് കോടതി റിമന്‍ഡ് ചെയ്തത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് പ്രതിയെ വീട്ടിൽ എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എസ് ഐ സജി കുമാർ, എഎസ്ഐ ശ്രീകല, സീനിയർ സിവിൽ പോലീസ് ഓഫീസർ വിഷ്ണു, ഹരികൃഷ്ണൻ, സിപിഒമാരായ ശ്രീരാജ്, ഇമ്മാനുവേൽ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Read More

കൊച്ചി: കോളജിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലിക്കിടെ കുഴഞ്ഞുവീണ അധ്യാപകന്‍ മരിച്ചു. തേവര എസ്എച്ച് കോളജിലെ സ്റ്റാഫ് സെക്രട്ടറിയും ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ തൊടുപുഴ കല്ലൂര്‍ക്കാട് വെട്ടുപാറക്കല്‍ ജെയിംസ് വി ജോര്‍ജ് (38) ആണ് മരിച്ചത്. വൈകിട്ട് നാലോടെ കോളജിലെ അദ്ധ്യാപകരുടെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള വടംവലി മത്സരത്തില്‍ പങ്കെടുത്തശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. വെട്ടുപാറക്കല്‍ പരേതനായ വര്‍ക്കിയുടെയും മേരിയുടെയും മകനാണ്. ഭാര്യ: സോന ജോര്‍ജ് (അസി. പ്രൊഫസര്‍, ന്യൂമാന്‍ കോളേജ്, തൊടുപുഴ ). രണ്ട് വയസുള്ള ഒരു കുട്ടിയുണ്ട്.

Read More

കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു. വയനാട് സ്വദേശിനി അരുന്ധതി (24 വയസ്) ആണ് മരിച്ചത്. ആര്‍എംവി റോഡ് ചിക്കപ്പറമ്പ് ശാരദ നിവാസില്‍ രാഹുലിന്റെ ഭാര്യയാണ് അരുന്ധതി. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് എളമക്കര സ്വദേശിയായ രാഹുലുമായി അരുന്ധതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹത്തിന് ശേഷമാണ് യുവതി കൊച്ചിയിലേക്ക് താമസം മാറിയത്. ചൊവ്വാഴ്ച രാവിലെ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. ട്രെഡ് മില്ലില്‍ നടക്കുകയായിരുന്ന അരുന്ധതി പെട്ടെന്ന് ക്ഷീണിച്ച് ബോധരഹിതയായി വീഴുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ജിമ്മിലുണ്ടായിരുന്നവര്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം അരുന്ധതിയുടെ മൃതദേഹം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും.

Read More

കൊച്ചി : ലൈംഗിക പീഡനക്കേസിൽ നടൻമാരായ ജയസൂര്യയും ബാബുരാജും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പരാതി അടിസ്ഥാന രഹിതമാണെന്നും പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് നടന്നിട്ടില്ലെന്നും ജയസൂര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ ജയസൂര്യക്കെതിരെ രണ്ട് പീഡനക്കേസുകളാണ് ഉള്ളത്. . പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് നടന്നിട്ടില്ല. വിദേശത്ത് ആയതിനാൽ എഫ്.ഐ.ആർ നേരിട്ട് കണ്ടിട്ടില്ലെന്നും അടുത്ത ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തുമെന്നും ജയസൂര്യ ഹർജിയിൽ പറയുന്നു. സെക്രട്ടറിയേറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗിക പീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്ഷൻ 354,​ 354 എ,​ 509 വകുപ്പുകൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയേറ്റ് ഇടനാഴിയിൽ വച്ച് നടൻ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലാണ് ബാബുരാജ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.

Read More

ന്യൂഡല്‍ഹി: എഴുപത് വയസ്സും കഴിഞ്ഞവര്‍ക്ക് സൗജന ചികിത്സ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം വരെയുള്ള ചികിത്സയാണ് സൗജന്യമായി നല്‍കുക. ആറ് കോടിയിലധികം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. ആയുഷ് മാന്‍ ഭാരത് ജന്‍ ആരോഗ്യ യോജനയ്ക്ക് കിഴിലാണ് പദ്ധതി നടപ്പാക്കുക. അടുത്ത ദിവസം മുതല്‍ പദ്ധതി കീഴില്‍ വരും. ഇതോടെ, 70 വയസ്സും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ ആയുഷ്മാന്‍ ഭാരതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. ഇതിനായി പ്രത്യേകം കാര്‍ഡുകള്‍ നല്‍കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 70 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം വരെ ആരോഗ്യപരിരക്ഷ ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ ബിജെപി പ്രകടനപത്രികയില്‍ ഇക്കാര്യം പറഞ്ഞിരുന്നു.

Read More

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് വൈദ്യുതി ബോർഡിന്റെ കൈത്താങ്ങ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെ.എസ്.ഇ.ബി. ജീവനക്കാരിൽനിന്ന് സമാഹരിക്കുന്ന തുകയുടെ ആദ്യ ഗഡുവായ 10 കോടി രൂപയുടെ ചെക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിയും കെ.എസ്‌.ഇ.ബി. ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.കെ.എസ്.ഇ.ബി. വിതരണവിഭാഗം ഡയറക്ടർ പി. സുരേന്ദ്ര, സ്വതന്ത്ര ഡയറക്ടർ അഡ്വ. വി. മുരുഗദാസ്, ഫിനാൻഷ്യൽ അഡ്വൈസർ അനിൽ റോഷ് റ്റി.എസ്‌, സീനിയർ ഫിനാൻസ് ഓഫീസർ ശിവശങ്കരൻ ആർ, പി.ആർ.ഒ. വിപിൻ വിൽഫ്രഡ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.ദുരിതാശ്വാസനിധിയിലേക്ക് ധനം സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ തൊഴിലാളി – ഓഫീസർ സംഘടനകളുമായി ചെയർമാൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. അഞ്ചു ദിവസത്തെ ശമ്പളം മൂന്ന് ഗഡുക്കളായി നൽകാനാണ് തീരുമാനിച്ചത്. സെപ്റ്റംബർ മാസം സമാഹരിച്ച ഒരു ദിവസത്തെ ശമ്പളത്തിനൊപ്പം വരും മാസങ്ങളിൽ കിട്ടാനുള്ള തുകയുടെ ഒരു ഭാഗം കൂടി മുൻകൂർ ചേർത്താണ് ആദ്യ ഗഡുവായി 10 കോടി രൂപ നൽകിയത്.

Read More

മനാമ: ഒക്ടോബർ 18 ന് സല്ലാക്കിലെ ബഹറൈൻ ബീച്ച് ബേ റിസോർട്ടിൽ നടത്തുന്ന ഗുദൈബിയ കൂട്ടം ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ രക്ഷാധികാരികളായ കെ.ടി. സലീം,സയിദ് ഹനീഫ്, റോജി ജോൺ, ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് വടകര , ജയിസ് ജാസ്, ജിഷാർ കടവല്ലൂർ,മുജീബ് റഹ്മാൻ.എസ്, രേഷ്മ മോഹൻ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ബിജു വർഗീസ്, ജിൻസി മോൾ സോണി , സിമി, ഷാനിഫ എന്നിവർ പങ്കെടുത്തു. അംഗങ്ങൾക്കുള്ള ഓണക്കളികളും, തിരുവാതിരയും, ഒപ്പനയും, ഓണപ്പാട്ടുകളും, വടം വലിയും, ഗുദേബിയ കൂട്ടം കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കും ഗുദൈബിയ കൂട്ടം സദ്യ ഒരുക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: എല്‍.ഡി.എഫ്. ഘടകകക്ഷികള്‍ ശക്തമായ പ്രതിഷേധമറിയിച്ചിട്ടും എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ നടപടി വേണ്ടെന്ന നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികള്‍ എല്‍.ഡി.എഫ്. യോഗത്തില്‍ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഉടനെ നടപടി ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.സി.പി.ഐ, എന്‍.സി.പി, ആര്‍.ജെ.ഡി. എന്നീ കക്ഷികളാണ് അജിത് കുമാറിനെ മാറ്റണമെന്ന് മുന്നണി യോഗത്തില്‍ ശക്തമായി ആവശ്യപ്പെട്ടത്. എന്നാല്‍ കൂടിക്കാഴ്ച സംബന്ധിച്ച് പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ആരോപണങ്ങളെല്ലാം അന്വേഷിക്കും. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കും. അന്വേഷണം തീരുംവരെ നടപടി വേണ്ടെന്നും മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി എ.ഡി.ജി.പിയെ പ്രതിരോധിച്ചത്. എ.ഡി.ജി.പിയെ മാറ്റാന്‍ നടപടിക്രമങ്ങളുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് കിട്ടണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ആര്‍.എസ്.എസ്. നേതാക്കളെ എ.ഡി.ജി.പി. കണ്ടത് ചര്‍ച്ച ചെയ്യണമെന്ന് യോഗത്തില്‍ ആര്‍.ജെ.ഡി. ആവശ്യപ്പെട്ടതായി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് യോഗത്തിനു ശേഷം അറിയിച്ചു. വിഷയം യോഗത്തിന്റെ…

Read More

മനാമ: കരുനാഗപ്പള്ളി എം ൽ എ സി ആർ മഹേഷ്‌ എസ് എൻ സി എസ് സന്ദർശിച്ചു. ശ്രീനാരായണഗുരുദേവന്റെ ദർശനങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കേണ്ടവയാണെന്നും, ഗുരുദേവൻ ഒരിക്കലും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു, ദൈവ ദശകം പോലെയുള്ള കൃതികൾ എത്ര കാലം കഴിഞ്ഞാലും മനുഷ്യ മനസുകളിൽ കുടികൊള്ളും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൽമാനിയയിലെ എസ് എൻ സി എസ് ആസ്ഥാനത്തു ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുയായിരുന്നു അദ്ദേഹം, ചടങ്ങിൽ ചെയർമാൻ കൃഷ്‌ണകുമാറും ജനറൽ സെക്രട്ടറി ശ്രീകാന്തും ചേർന്ന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു, മറ്റു ഭരണസമിതി അംഗങ്ങളുൾപ്പെടെ നിരവധി പേർ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിച്ചേർന്നിരുന്നു.

Read More