Author: News Desk

കൊച്ചി: കീം റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് നാളെ പരിഗണിക്കും. പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച കീം പരീക്ഷാ ഫലമാണ് ഹൈക്കോടതി റദ്ദാക്കിയത്. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്നും ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്.

Read More

മനാമ: രണ്ട് അറബ് യുവതികളെ ബഹ്‌റൈനിലേക്ക് കടത്തിക്കൊണ്ടുവന്ന് തടവിലാക്കി ഉപദ്രവിച്ച കേസില്‍ വിചാരണ തുടങ്ങി. ഒരു അറബ് സ്തീയും രണ്ട് ഏഷ്യന്‍ പുരുഷന്‍മാരുമാണ് കേസിലെ പ്രതികള്‍. ഹൈ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയ ഇവര്‍ കുറ്റം നിഷേധിച്ചു. അടുത്ത വാദം കേള്‍ക്കാനായി കേസ് ജൂലൈ 15ലേക്ക് മാറ്റി. നര്‍ത്തകികളായി ജോലി ചെയ്യാനെന്നു പറഞ്ഞ് കൊണ്ടുവന്ന ഇവര്‍ വളരെ മോശം അനുഭവങ്ങളെയാണ് നേരിട്ടതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വന്നയുടന്‍ അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവാങ്ങി. പുരുഷ ഉപഭോക്താക്കളെ രസിപ്പിക്കാന്‍ അവരെ നിര്‍ബന്ധിച്ചു. ഭീഷണിപ്പെടുത്തുകയും ദിവസേന ദീര്‍ഘനേരം വിശ്രമമില്ലാതെ ജോലി ചെയ്യിക്കുകയുമുണ്ടായി. ശമ്പളം നല്‍കിയില്ലെന്നും പ്രോസിക്യൂട്ടര്‍മാര്‍ വ്യക്തമാക്കി. രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലാത്ത തരത്തില്‍ അവരെ രാത്രി ലോഹവാതിലുള്ളൊരു മുറിയില്‍ പൂട്ടിയിട്ടതായും പരാതിയില്‍ പറയുന്നു.

Read More

മനാമ: നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലെബനാനില്‍ വീണ്ടും എംബസി തുറക്കാന്‍ ബഹ്‌റൈന്‍ ഒരുങ്ങുന്നു. ലെബനാനും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനെ തുടര്‍ന്നാണ് 2021 ഒക്ടോബറില്‍ ബെയ്‌റൂത്തിലുണ്ടായിരുന്ന ബഹ്‌റൈന്‍ എംബസി അടച്ചത്. ലെബനാന്‍ പ്രധാനമന്ത്രി നവാഫ് സലാമും നിലവില്‍ സിറിയ പ്രവര്‍ത്തിക്കുന്ന, ബഹ്‌റൈന്റെ ലെബനാനിലെ പുതിയ അംബാസഡര്‍ വഹീദ് മുബാറക് സയ്യാറും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് എംബസി തുറക്കുമെന്ന പ്രഖ്യാപനമുണ്ടായത്. ലെബനാന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബഹ്‌റൈന്റെ പിന്തുണയുണ്ടെന്നും ശക്തമായ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നതായും കൂടിക്കാഴ്ചയില്‍ സയ്യാര്‍ പറഞ്ഞു. ബഹ്‌റൈനുമായും മറ്റ് അറബ് രാഷ്ട്രങ്ങളുമായും ബന്ധം ശക്തിപ്പെടുത്താന്‍ ലെബനാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് നവാഫ് സലാം പറഞ്ഞു.

Read More

മനാമ: 2024ന്റെ ആരംഭം മുതല്‍ 2025 മദ്ധ്യം വരെ ബഹ്റൈനില്‍ സെന്‍ട്രല്‍ ബാങ്ക് 16 പുതിയ സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കി. 52 ലൈസന്‍സ് അപേക്ഷകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ക്കായുള്ള ഒരു മുന്‍നിര കേന്ദ്രമെന്ന നിലയിലുള്ള ബഹ്റൈന്റെ ആകര്‍ഷണം അടയാളപ്പെടുത്തുന്നതാണ് പുതിയ ധനകാര്യ സ്ഥാപനങ്ങളുടെ കടന്നുവരവ്. ഈ കാലയളവില്‍ മൊത്തം ലഭിച്ച 68 അപേക്ഷകളില്‍ 75% അന്താരാഷ്ട്ര സ്ഥാപനങ്ങളുടേതാണ്. അനുമതി നല്‍കപ്പെട്ട സ്ഥാപനങ്ങള്‍ തുടക്കത്തില്‍ 850ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവ വികസിക്കുമ്പോള്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. പുതിയ ലൈസന്‍സുകളില്‍ രണ്ട് മൊത്തവ്യാപാര ബാങ്കുകളും ഉള്‍പ്പെടുന്നു. ബഹ്റൈന്‍ സാമ്പത്തിക വികസന ബോര്‍ഡുമായി സഹകരിച്ച് സെന്‍ട്രല്‍ ബാങ്ക് സംഘടിപ്പിച്ച ‘ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഹൊറൈസണ്‍സ്’ ഫോറത്തിലാണ് പുതിയ ലൈസന്‍സുകളുടെ പ്രഖ്യാപനമുണ്ടായത്. ഡിജിറ്റല്‍ ബാങ്കിംഗ്, പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍, ഡിജിറ്റല്‍ പരിവര്‍ത്തനത്തിനായി ദേശീയ പ്രതിഭകളെ വികസിപ്പിക്കല്‍ എന്നിവയിലെ പുരോഗതിയെക്കുറിച്ച് ഫോറത്തില്‍ ചര്‍ച്ച നടന്നു.

Read More

തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ വിമർശനം ശക്തമാകുന്നതിനിടെ വീണയെ പ്രശംസിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത്. ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജെന്ന് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. ദൗർഭാഗ്യകരമായ സംഭവത്തെ സർക്കാരിനെതിരെ തിരിക്കാനുള്ള ചിലരുടെ ശ്രമം അപലനീയമാണ്. ആരോഗ്യ മന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കാനും മാതൃകയായ കേരളത്തിൻ്റെ പൊതുജന ആരോഗ്യസമ്പ്രദായത്തെ തകർക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും റിയാസ് കുറ്റപ്പെടുത്തി. മുഹമ്മദ് റിയാസിന്‍റെ കുറിപ്പ് ഏൽപ്പിച്ച ഉത്തരവാദിത്തം നാടിനു വേണ്ടി ആത്മാത്ഥമായി നിറവേററുന്ന മന്ത്രിയാണ് വീണാ ജോർജജ്. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് സ്ത്രീ മരിച്ച സംഭവം ദൗർഭാഗ്യകരവും വേദനാജനകവുമാണ്. അപകടത്തിൽ മരിച്ച സഹോദരി ബിന്ദുവിന് ആദരാഞ്ജലികൾ. ബന്ധുമിത്രാദികൾക്ക് അവരുടെ വിയോഗം നികത്താനാകാത്തതാണ്. മറ്റ് കാര്യങ്ങൾ എല്ലാം പരിശോധിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞിട്ടുണ്ട്. ദൗർഭാഗ്യകരമായ സംഭവത്തെ…

Read More

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സര്‍ക്കാരിന്റെ എല്ലാ സഹായങ്ങളും പിന്തുണയും കുടുംബത്തിനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജിലുണ്ടായതുപോലുളള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുളള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ബിന്ദുവിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജും രംഗത്തെത്തിയിരുന്നു. ആ കുടുംബത്തിന്റെ ദുഃഖം തന്‍റേത് കൂടിയാണെന്നും ബിന്ദുവിന്റെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും വീണാ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചു. ‘കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണ്. ആ കുടുംബത്തിന്റെ ദുഃഖം എന്റേയും ദുഃഖമാണ്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകും’, വീണാ ജോര്‍ജ് ഫേസ്ബുക്കില്‍…

Read More

മനാമ: ബഹ്‌െൈറെനിലെ അല്‍ ബുദയ്യ തീരത്ത് വിനോദയാത്രയ്‌ക്കെത്തിയ കുടുംബത്തിലെ പിഞ്ചുകുഞ്ഞ് കടലില്‍ മുങ്ങിമരിച്ചു.അബ്ദുറഹ്‌മാന്‍ ഖാസിം (2) എന്ന കുഞ്ഞാണ് മരിച്ചത്. കടപ്പുറത്ത് കളിച്ചുകൊണ്ടിരിക്കെ കുടുംബാംഗങ്ങളുടെ ശ്രദ്ധയില്‍ പെടാതെ കുഞ്ഞ് കടലിലേക്കിറങ്ങിയതിനെ തുടര്‍ന്നാണ് മുങ്ങിമരിച്ചത്.

Read More

വി. അബ്ദുല്‍ മജീദ് മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ ചൂടുള്ള ചര്‍ച്ചയായി സി.പി.എമ്മിന്റെ ആര്‍.എസ്.എസ്. ബന്ധം. ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ട് ശത്രുപക്ഷത്തിന് ആയുധം നല്‍കിയത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.കഴിഞ്ഞ കുറെ ദിവസങ്ങളിലായി പ്രചാരണത്തില്‍ നിറഞ്ഞുനിന്നത് യു.ഡി.എഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധമായിരുന്നു. ജമാഅത്തെ ഇസ്ലാമി നിയന്ത്രിക്കുന്ന രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചതു ചൂണ്ടിക്കാട്ടി യു.ഡി.എഫ് വര്‍ഗീയ ശക്തികളുടെ തണലിലാണ് മത്സരിക്കുന്നതെന്ന ആരോപണവുമായി മുന്നേറുകയായിരുന്നു എല്‍.ഡി.എഫ്. ചേരി. ജമാഅത്തെ ഇസ്ലാമിയുമായുള്ള എല്‍.ഡി.എഫിന്റെ ആദ്യകാല ബന്ധം ചൂണ്ടിക്കാട്ടി യു.ഡി.എഫും കളത്തിലിറങ്ങിയതോടെ അങ്കം കൊഴുത്തു. മണ്ഡലത്തിന്റെ വികസന പ്രശ്‌നങ്ങളും മറ്റു രാഷ്ട്രീയ വിഷയങ്ങളും പിറകിലേക്ക് പോയി. ഇതിനിടയിലാണ് എം.വി. ഗോവിന്ദന്‍ ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖം ശബ്ദപ്രചാരണത്തിന്റെ കലാശക്കൊട്ട് ദിനമായ ഇന്നലെ പുറത്തുവന്നത്. സി.പി.എം. മുമ്പ് ആര്‍.എസ്.എസുമായി ബന്ധമുണ്ടാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമായി പറയുകയുണ്ടായി. അടിയന്തരാവസ്ഥയ്‌ക്കൊടുവില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ രാഷ്ട്രീയ സഖ്യം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം…

Read More

മനാമ: ഗള്‍ഫ് മേഖലയിലെ നിലവിലെ സംഘര്‍ഷ സാഹചര്യത്തില്‍ വിദേശത്തു കുടുങ്ങിയ ബഹ്‌റൈന്‍ പൗരരെ തിരിച്ചു നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം. നിരവധി ബഹ്റൈന്‍ പൗരരുടെ തിരിച്ചുവരവ് വിജയകരമായി സാധ്യമാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അവരില്‍ ഒരു സംഘം ഇന്നലെ കര അതിര്‍ത്തി കടന്നുള്ള വഴികളിലൂടെയാണ് രാജ്യത്തെത്തിയത്. ബഹ്റൈന്റെ നയതന്ത്ര കാര്യാലയങ്ങളുമായും ബന്ധപ്പെട്ട രാജ്യങ്ങളുമായും നേരിട്ട് ബന്ധപ്പെട്ട് ആവശ്യമായ യാത്രാ നടപടിക്രമങ്ങള്‍ ലഘൂകരിച്ചുകൊണ്ട് വിദേശത്തുള്ള പൗരരുടെ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു.ഇറാഖ് വഴി മടങ്ങാന്‍ ആഗ്രഹിക്കുന്നവരോ തുര്‍ക്കുമാനിസ്ഥാനിലേക്ക് പ്രവേശന വിസ ലഭിക്കുന്നതിന് സഹായം ആവശ്യമുള്ളവരോ ഉള്‍പ്പെടെ നിലവില്‍ ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ബഹ്റൈന്‍ പൗരരുമായി മന്ത്രാലയം നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ട്. കൃത്യമായ വിവരങ്ങള്‍ക്ക് ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കണം. കൂടാതെ അന്വേഷണങ്ങള്‍ക്ക് മറുപടി ലഭിക്കാനും ആവശ്യമായ പിന്തുണ ലഭിക്കാനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹോട്ട്ലൈന്‍ സേവനം (+973 17227555) ലഭ്യമാണെന്നും മന്ത്രാലയം പറഞ്ഞു.

Read More

മനാമ: ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല റിഫ കേമ്പസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം പാഠശാല രക്ഷാധികാരിയും അസോസിയേഷൻ റിഫ ഏരിയ വൈസ് പ്രസിഡന്റുമായ അഹ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ബി.കെ.എസ് പാഠശാല വൈസ് പ്രിൻസിപ്പളും മലയാളം മിഷൻ ബഹറൈൻ ചാപ്റ്റർ കോഡിനേറ്ററുമായ രജിത അനി മുഖ്യപ്രഭാഷണം നടത്തി. ഹിബ, സന, ഹന എന്നിവരുടെ പ്രാർത്ഥനാ ഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ ഖദീജ സഫ്ന ഭാഷാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. പാഠശാല അസിസ്റ്റൻറ് കോഡിനേറ്റർ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ഷാനി സക്കീർ സ്വാഗതം പറയുകയും ലുലു പറളി സമാപനം നിർവഹിക്കുകയും ചെയ്തു. കഥ, കവിത, പാട്ട്, പ്രസംഗം, നൃത്തം തുടങ്ങിയ കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. ഷാരോൺ കോമത്ത് കാര, റയാൻ സക്കരിയ, ജസ ഫാത്തിമ, ഇഷാൽ സക്കരിയ, ഫൈഹ ഫാത്തിമ, ഹംദ അയിഷ, അയിഷ സാലിഹ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. നസീല ഷഫീഖ്, സഈദ റഫീഖ് എന്നിവർ പരിപാടി നിയന്ത്രിച്ചു.

Read More