- ജ്വല്ലറി അറേബ്യ- സെന്റ് അറേബ്യ നവംബര്‍ 25ന് തുടങ്ങും; ഡിജിറ്റല്‍ ആപ്പ് പുറത്തിറക്കി
- ബഹ്റൈനില്‍ 60 മില്യണ്‍ ഡോളറിന്റെ ആഗോള പരിശോധനാ, മൊബൈല്‍ പൈപ്പ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ പ്യുവര്‍ പൈപ്പ്
- ബഹ്റൈനിലെ വാണിജ്യ വാഹനങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനം വേണമെന്ന് നിര്‍ദേശം
- ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍പ്പാത ആരംഭിച്ചു
- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
Author: News Desk
ടെഹ്‌റാൻ: നിമിഷ പ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് യമൻ ജയിൽ അധികൃതർ. നിമിഷയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന സാമുവൽ ജെറോമിനെയാണ് ജയിൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചെന്നറിയിച്ച് അഭിഭാഷകയുടെ ഫോൺ കോൾ വന്നിരുന്നുവെന്നും വധശിക്ഷ നടപ്പാക്കാൻ തീയതി നിശ്ചയിച്ചുവെന്നും ഇക്കാര്യം ജയിലധികൃതരെ അറിയിച്ചു എന്നുമായിരുന്നു നിമിഷയ്ക്ക് ലഭിച്ച സന്ദേശം. ആക്ഷൻ കൗൺസില്‍ ഭാരവാഹികള്‍ക്ക് അയച്ച ശബ്ദസന്ദേശത്തിലാണ് നിമിഷ പ്രിയ ഇക്കാര്യങ്ങൾ പറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള യാതൊരു വിവരങ്ങളും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഈ വാർത്തയെ മുഴുവനായും തള്ളിക്കളയുകയുമാണ് യമൻ ജയിൽ. യമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയ നിലവിൽ യമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. 2017ൽ യമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ നിമിഷ പ്രിയയ്ക്ക് വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നു. നിമിഷ പ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട്…
ആശമാര്‍ക്കുവേണ്ടി ഒരുകോടി രൂപ നല്‍കും, 25 കോടി കണ്‍സോര്‍ഷ്യത്തിലൂടെ സ്വരൂപിക്കും- സുരേഷ് ഗോപി
തിരുവനന്തപുരം: ആശമാരുടെ പ്രശ്‌നപരിഹാരത്തിന് കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താന്‍ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ആശമാരുടെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു. മരണത്തെ മുഖാമുഖം നേരിട്ടാണ് ആശമാര്‍ കോവിഡ് കാലത്ത് സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചത്. അവര്‍ക്കുവേണ്ടി നമുക്ക് ചെയ്യാന്‍ കഴിയുന്നത് ചെയ്യണം. ആശമാരുടെ മാസവരുമാനത്തിനോടൊപ്പം നല്ലൊരു വിഹിതം കണ്‍സോര്‍ഷ്യത്തിലൂടെ നല്‍കാന്‍ കഴിയും. ആദ്യഘട്ടത്തില്‍ ഒരുകോടി രൂപ നല്‍കാന്‍ താന്‍ തയ്യാറാണ്. ബാക്കി സമൂഹത്തില്‍നിന്നും സ്വരൂപിക്കാം. 25 കോടിയുടെ കണ്‍സോര്‍ഷ്യം രൂപീകരിക്കാനാകും. നല്ല മനസുള്ളവര്‍ ചേര്‍ന്നാല്‍ ഇതിനാകും, കേന്ദ്രമന്ത്രി പറഞ്ഞു.
പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക, വിശദീകരിച്ച് രംഗത്ത്
തിരുവനന്തപുരം: പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്എസി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷൻ പരീക്ഷയിലാണ് സംഭവം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു സെന്‍ററുകൾ. 200 ലധികം പേരാണ് പരീക്ഷ എഴുതാനെത്തിയത്. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു. ആറ് മാസം കൂടുമ്പോഴാണ് വകുപ്പ്തല പരീക്ഷ നടത്തുന്നത്. ഇത്തവണ രണ്ട് വർഷം വൈകിയാണ് പരീക്ഷ നടത്തിയത്. പരീക്ഷ ഇനിയും വൈകുന്നതോടെ നിരവധി പേര്‍ക്ക് പ്രെമോഷന് സാധ്യത നഷ്ടപ്പെടും. ചോദ്യകര്‍ത്താക്കൾ നല്‍കിയ കവര്‍ അതേ പടി പ്രസിലേക്ക് പോയതാണ് കാരണമെന്ന് പിഎസ്എസി പ്രതികരിച്ചു. ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയ കവറാണ് അച്ചടിക്കാൻ കൊടുത്തത്. ഇത് അതേപടി പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കുകയായിരുന്നു. ചോദ്യങ്ങൾ മാത്രമാണ് പരീക്ഷ സെന്‍ററുകളിലേക്ക് നല്‍കേണ്ടിയിരുന്നതെന്നും പിഎസ്‍സി വ്യക്തമാക്കുന്നു.
മനാമ: ഗായകൻ അഫ്‌സലിന്റെ സഹോദരനും ബഹ്‌റൈനിലെ പ്രവാസിയുമായ ഷംസ് കൊച്ചിൻ അന്തരിച്ചു. വൃക്ക, ഹൃദയ സംബദ്ധമായ രോഗങ്ങൾക്ക് മൂന്ന് മാസത്തോളമായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം. നാല് പതിറ്റാണ്ടു കലാ സാമൂഹിക സംസ്കരിക രംഗത്ത് നിറ സാന്നിധ്യമായിരുന്നു.സംഗീത കുടുംബത്തിൽ ജനിച്ച ഷംസ് കൊച്ചിൻ ബഹ്‌റൈനിൽ സംഗീതം പഠിപ്പിക്കുകയും, നിരവധി ഗായകർക്ക് ബഹ്‌റൈനിലെ സംഗീത വേദികളിൽ ഏറെക്കാലം പിന്നണിയൊരുകുകയും ചെയ്തിരുന്നു. വിവിധ കലാ സാംസ്‌കാരിക കൂട്ടയ്മകളിൽ അംഗമായിരുന്ന അദ്ദേഹം പടവ് കുടുംബ വേദിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ്. കലാരംഗത്തു നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കെ.എം.സി.സി ബഹ്‌റൈൻ ഉൾപ്പെടെ വിവിധ സംഘടനളുടെ ആദരം ലഭിച്ചിട്ടുണ്ട്. അഫ്സലിന് പുറമെ അൻസാർ, അഷറഫ്, ഷക്കീർ, സലീം, ശരീഫ്, റംല, ഷംല എന്നിവർ സഹോദരങ്ങളാണ്. മക്കൾ: നഹ്‌ല ദുബൈ, നിദാൽ ഷംസ്. മരുമകൻ: റംഷി ദുബൈ, കബറടക്കം ശനി രാവിലെ എട്ടിന് കൊച്ചി കപ്പലണ്ടിമുക്ക് പടിഞ്ഞാറേപള്ളിയിൽ നടക്കും.
മനാമ: മാമീർ അൽ ഹിലാൽ മാർബിൾ സ്റ്റോൺ ലേബർ ക്യാംപിൽ ഇന്ഡക്സ് ബഹ്‌റൈൻ ഈ വർഷത്തെ രണ്ടാമത്തെ ഇഫ്‌താർ സംഘടിപ്പിച്ചു. നൂറിൽ പരം ആളുകൾ പങ്കെടുത്ത ഇഫ്റ്റാറിനു ഇന്ഡക്സ് ബഹ്‌റൈൻ ചെയർമാൻ സേവി മാത്തുണ്ണി , പ്രസിഡന്റ് റഫീക്ക് അബ്ദുള്ള, രക്ഷാധികാരികളായ കെ ആർ ഉണ്ണി , സ്റ്റാലിൻ ജോസഫ്, സുരേഷ് ദേശികൻ, അശോക് കുമാർ, ലത്തീഫ് ആയഞ്ചേരി, ഭാരവാഹികളായ അനീഷ് വർഗ്ഗീസ് , അജി ഭാസി, തിരുപ്പതി, ജമാൽ കുറ്റിക്കാട്ടിൽ, രാജേഷ് , ശശി , ലേബർ ക്യാമ്പ് സൂപ്പർ വൈസർ ബിജു കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി.
മനാമ: ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് യാത്രയാവുന്ന അനു കെ വർഗീസിന് ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ യാത്ര അയപ്പ് നൽകി. കഴിഞ്ഞ ഇരുപതു വർഷക്കാലമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന അനു ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ മാനേജിങ് കമ്മിറ്റി മെമ്പർ, യുവജന പ്രസ്ഥാനം സെക്രട്ടറി, വൈസ് പ്രസിഡണ്ട്, അടൂർ അസോസിയേഷൻ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങി ബഹ്‌റൈന്റെ സാംസ്‌കാരിക പൊതു മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച യാത്ര അയപ്പ് യോഗത്തിൽ ICRF ചെയർമാൻ വി കെ തോമസ്, എൻ കെ മാത്യു എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. ബിനോജ് മാത്യു സ്വാഗതം പറഞ്ഞു, അടൂർ അസോസിയേഷൻ പ്രസിഡണ്ട് ബിനു രാജ് തരകൻ, വർഗീസ് ടി ഐപ്പ്, എബി കുരുവിള, എ ഒ ജോണി, ഷിബു സി ജോർജ്, സജി ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്നു. അജു ടി കോശി നന്ദി അറിയിച്ചു.
മുംബയ്: മുംബയ് വിമാനത്താവളത്തിലെ ടോയ്ലറ്റിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടോയ്ലറ്റിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 10.30നാണ് ജീവനക്കാർ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.
മനാമ:ബഹ്റൈനിലെ WMF എല്ലാ വര്‍ഷങ്ങളിലേയും പോലെ മനാമയിലെ ലേബർ ക്യാമ്പിൽ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി. WMF ബഹ്‌റൈൻ പ്രസിഡന്റ് മിനി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ WMF മിഡിൽ ഈസ്റ്റ് ട്രഷറർ മുഹമ്മദ് സാലി റമദാൻ സന്ദേശം നല്‍കി.WMF ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമുവൽ അശംസകൾ അറിയിച്ചു. ചടങ്ങിൽ WMF സെക്രട്ടറി അലിൻ ജോഷി നന്ദി അറിയിച്ചു. WMF ഭാരവാഹികളായ ജേക്കബ് തെക്കുതോട്(ചാരിറ്റി ഫോറം ) നെൽസൻ വർഗീസ്(പ്രവാസി വെൽഫെയർ ഫോറം )റിതിൻ തിലക്( യൂത്ത് ആൻഡ് സ്പോർട്സ് ) ബിജു ഡാനിയേൽ, മറ്റ് WMF ബഹ്‌റൈൻ അംഗങ്ങളും നേതൃത്വം നൽകിയ ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ കാത്തു സച്ചിദേവ്, തോമസ് ഫിലിപ്പ് ജയേഷ് താന്നിക്കൽ, ഗിരീഷ് കുറുപ്പ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇങ്ങനെ ഒരു ഇഫ്താർ സംഗമം ക്യാമ്പിൽ നടത്തിയതിൽ ക്യാമ്പ് ഇൻചാർജ് മജീദ് WMF നോടുള്ള നന്ദി അറിയിച്ചു.
പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി
മലപ്പുറം: മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച്എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതെന്ന് അദ്ധ്യാപകർ പരാതിയിൽ പറയുന്നു. സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടക്കം എറിഞ്ഞത്. ഇന്നലെയായിരുന്നു സംഭവം. ഇന്നലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ചില വിദ്യാർത്ഥികൾ കോപ്പിയടിക്കാൻ ശ്രമിച്ചെന്നും ഇത് തടഞ്ഞതിനാലാണ് വിദ്യാർത്ഥികൾ പടക്കം എറിഞ്ഞതെന്നും അദ്ധ്യാപകർ പറയുന്നു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കാനാണ് പൊലീസ് തീരുമാനം.
ദുരന്തമുഖത്ത് രാഷ്ട്രീയമില്ല; 530 കോടി രൂപ കേരളത്തിന് നൽകി, 36 കോടി കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ല; ഇനിയും സഹായം തുടരുമെന്ന് അമിത് ഷാ
ന്യൂഡൽഹി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത സമയത്ത് കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേരളത്തിന് 215 കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രിതല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകിയെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചർച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ മറുപടി. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതിൽ 530 കോടി രൂപ നൽകിയെന്ന് അമിത് ഷാ പറഞ്ഞു. തുടർസഹായം മാനദണ്ഡങ്ങൾക്കനുസരിച്ച് നൽകും. ദുരന്തമുഖത്ത് കേന്ദ്രത്തിന് രാഷ്ട്രീയമില്ല. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സർക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ല. അവശിഷ്ടങ്ങൾ മാറ്റാൻ 36 കോടി നൽകിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന്കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
