- ബഹ്റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയിൽ മനോഷ് കോരയ്ക്ക് ഹൃദ്യമായ യാത്രയയപ്പ്
- കെപിഎഫ് ഒളിമ്പ്യൻ ടി. അബ്ദുൽ റഹ്മാൻ എവർ റോളിംഗ് ട്രോഫി അൽ കേരളാവി എഫ്.സിക്ക്
- ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം വിദ്യ ജ്യോതി 2026 അവാർഡ് ദാനം സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ പപ്പൻ ചിരന്തന അന്താരാഷ്ട്ര നാടക രചന അവാർഡ് 2025′ രാജ്മോഹന് നീലേശ്വരത്തിന്
- എൽ ഡി എഫ് സർക്കാരിന്റെ തെറ്റായ തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രിക്ക് പരാതി നൽകി കെഎംസിസി
- “ആരോഗ്യമുള്ള ശരീരമാണ് മനുഷ്യന്റെ ആയുസ്സ്” മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് കത്തീഡ്രലിൽ OVBS-ന് തുടക്കമായി
- മുഖ്യമന്ത്രി സതീശൻ അഹങ്കാരി; കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചില്ല, ഇനി കാൽപിടിക്കാനില്ലെന്ന് സുകുമാരൻ നായർ
Author: News Desk
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ മൂന്നാമത്തെ ചാർട്ടേർഡ് ഫ്ലൈറ്റ് കോഴിക്കോടേക്ക് ഇന്ന് യാത്രയായി. ഇന്നു (12.07.2020) രാവിലെ 10.30 നു സ്ത്രീകളും,ഗർഭിണികളും, മുതിർന്നവരും ജോലി നഷ്ടപ്പെട്ടവരും ഉൾപെടെയുള്ള 172 യാത്രക്കാരുമായി ബഹ്‌റൈൻ എയർപോർട്ടിൽ നിന്നു 7262 ഗൾഫ് എയർ ചാർട്ടർ വിമാനം കോഴിക്കോട് എയർപോർട്ടിലേക്ക് യാത്ര തിരിച്ചു. “പ്രവാസികൾ നാട് അണയും വരെ കെ പി എഫ് കൂടെയുണ്ട് ” എന്ന മുദ്രാവാക്യം അന്വർത്ഥമാക്കും വിധം കെ പി എഫ് ബഹ്റൈൻ എക്സ്പ്രസ്സ് ട്രാവൽസുമായി കൈകോർത്ത് ഏർപെടുത്തിയ മൂന്നാമത്തെ ചാർട്ടർ വിമാനമാണ് ഇന്ന് യാത്രയായത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് റേറ്റിൽ കുറവുകൊടുത്തുകൊണ്ടും,സാമ്പത്തികമായി ബുദ്ധിമുട്ടിയ കെ പി എഫ് മെമ്പർക്കു സൗജന്യ യാത്ര നൽകി കൊണ്ടും കെ പി ഫ് എന്ന സംഘടന മാതൃകയായത് . ഈ ഉദ്യമത്തിൽ കെ പി ഫ് ന്റെ കൂടെ നിന്ന ഭാരവാഹികളായ സുധീർ തിരുനിലത്ത്, ജയേഷ് വി.കെ, സഹീർ, സിയാദ് അണ്ടിക്കോട്,…
മക്ക: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിക്ക് മക്ക ഗവർണ്ണറും സൽമാൻ രാജാവിൻ്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ്റെ ആദരവ്. കോവിഡ് വ്യാപനം മൂലം ദുരിതത്തിലായ മക്കയിലെ ചെറുകിട കച്ചവടക്കാർക്കും അവരുടെ കുടുംബങ്ങൾക്കും സഹായം എത്തിക്കുന്നതിനായി ഗവർണ്ണറേറ്റിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കിയ ” ബിറന്‍ ബി മക്ക ” പദ്ധതിയിൽ സജീവ പങ്കാളിത്തം വഹിച്ചതിനാണ് ഗവർണ്ണറുടെ ആദരവ്. പത്ത് ലക്ഷം സൗദി റിയാലാണ് ചെറുകിട കച്ചവടക്കാർക്ക് ആശ്വാസമെത്തിക്കുന്നതിനായി എം.എ.യൂസഫലി ഈ പദ്ധതിയിലേക്ക് നൽകിയത്. മക്കയിലെ ഗവർണ്ണർ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ എം.എ.യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ജിദ്ദ റീജണൽ ഡയറക്ടർ റഫീഖ് യാരത്തിങ്കൽ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാത്താവളം വഴി നയതന്ത്ര ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിലെ ഇടനിലക്കാരിൽ ഒരാൾ കൂടി കസ്റ്റംസിന്റെ പിടിയിലായി. ഇതോടെ കേസുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരുടെ എണ്ണം അഞ്ചായി.ഇന്ന് രാവിലെ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളിലൊരാളായ മലപ്പുറം സ്വദേശി റമീസിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഒരാളെ കൂടി കസ്റ്റംസ് പിടികൂടുന്നത്. വരും ദിവസങ്ങളിൽ സ്വർണ്ണക്കടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ആളുകളും പിടിയിലാകുമെന്നാണ് കരുതുന്നത്.
കൊച്ചി: സ്വർണ്ണ കള്ളകടത്തിലെ പ്രതികളായ സ്വപ്‍ന സുരേഷിനെയും സന്ദീപിനെയും എൻ.ഐ.എ. കോടതിയിലേക്ക്കൊണ്ടുപോയി . അഡിഷണൽ എസ് .പി. ഷൗകത്തലിയുടെ നേതൃത്വത്തിലാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്.
മനാമ: ദാന മാളിലെ നവീകരിച്ച ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ബഹ്റൈൻ ഉപഭോക്താക്കൾക്ക് ഒരു പുതിയ ഷോപ്പിംഗ് അനുഭവം നൽകുന്നതിനായിട്ടാണ് ലുലു ഹൈപ്പർമാർക്കറ്റിന്റെ ഡാന മാൾ സ്റ്റോർ 40 ശതമാനം അധികമായി സജ്ജീകരിച്ചിരിക്കുന്നത്. https://youtu.be/2fxt2QcNuNY ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ധാന്യങ്ങൾ തെരഞ്ഞെടുത്ത് നൽകിയാൽ അവിടെ വെച്ചുതന്നെ പൊടിച്ചു നൽകുന്നതിനുള്ള ഫ്ലോർമില്ല് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളും വ്യത്യസ്ത ഭക്ഷണ രീതികളും ഇവിടെ പരിചയപ്പെടുത്തുന്നു. 2007 ൽ ദാന മാളിലാണ് ബഹ്റൈനിലെ ലുലുവിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. രാജ്യത്തുടനീളമുള്ള എട്ട് ഹൈപ്പർമാർക്കറ്റുകളിലേക്ക് വിപുലീകരിക്കാൻ ബഹ്‌റൈൻ ഉപഭോക്താക്കളുടെ സഹകരണവും പിന്തുണയും സഹായിച്ചതായി ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ഡയറക്ടർ ജുസെർ രൂപവാല പറഞ്ഞു. ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ വാഗ്ദാനം പാലിച്ച് ആദ്യ ഹൈപ്പർമാർക്കറ്റിനെ പുതുപുത്തൻ റീട്ടെയ്ൽ ശൈലിക്കനുസരിച്ച് മാറ്റിയെടുത്തതായും അദ്ദേഹം പറഞ്ഞു. ജനപ്രിയ ലുലു ഹോട്ട് ഫുഡ്സ് വിഭാഗം, ലുലു ബേക്കറി, ഫ്രോസൺ ഫുഡ്സ് വിഭാഗം എന്നിവ വിപുലമാക്കിയിട്ടുണ്ട്. വിവിധതരം പാചക ലൈവ് സ്റ്റേഷനുകളും…
ന്യൂഡൽഹി: നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയ്‌ക്കും കോവിഡ് സ്‌ഥിരീകരിച്ചു. ഭർത്താവ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും രോഗം സ്‌ഥിരീകരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് ഐശ്വര്യക്കും മകൾക്കും രോഗം കണ്ടെത്തിയത്. ബാക്കി കുടുംബാംഗങ്ങളായ ജയ ബച്ചൻ, ശ്വേത ബച്ചൻ നന്ദ, മക്കളായ അഗസ്ത്യ, നവ്യ നവേലി എന്നിവർ കോവിഡ് -19 നെഗറ്റീവ് ആണ്. ശനിയാഴ്ച രാത്രി അമിതാഭ് ബച്ചൻ തന്റെ അസുഖത്തെക്കുറിച്ച് സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തി. മിനിറ്റുകൾക്ക് ശേഷം അഭിഷേകും കൊറോണ വൈറസിന് പോസിറ്റീവ് ആയതായി പറഞ്ഞു. അച്ഛൻ-മകൻ ഇരുവരെയും ഇപ്പോൾ മുംബൈ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മനാമ: ബഹ്‌റൈനിൽ കോവിഡ് മൂലം മൂന്ന് പേർ മരണപ്പെട്ടു. 68 വയസുള്ള സ്വദേശിയും 48 , 29 വയസ്സ് പ്രായമുള്ള പ്രവാസികളുമാണ് മരണപ്പെട്ടത്. ആരോഗ്യ മന്ത്രാലയം മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു.
മനാമ: 2020 ജൂലൈ 11 ന് നടത്തിയ 7,639 കോവിഡ് -19 പരിശോധനകളിൽ 431 പുതിയ കേസുകൾ കണ്ടെത്തി. ഇതിൽ 228പേർ പ്രവാസി തൊഴിലാളികളാണ്. 201 കേസുകൾ സമ്പർക്കത്തിലൂടെയും 2 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ്. ബഹ്‌റൈനിൽ പുതുതായി 615 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ മൊത്തവും രോഗമുക്തി 27,828 ആയി വർദ്ധിച്ചു. മൊത്തം റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 85.7 ശതമാനം പേരും രോഗമുക്തരായിട്ടുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിലായി മൊത്തം 4,535 പേർ ചികിത്സയിലുണ്ട്. ഇവരിൽ 4,484 പേരുടെ നില തൃപ്തികരമാണ്. നിലവിൽ 51 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ ആകെ മരണം 107 ആണ്. നിലവിൽ 6,56,659 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.
കൊച്ചി: സ്വർണ്ണ കള്ളകടത്തിലെ പ്രതികളായ സ്വപ്‍ന സുരേഷിനെയും സന്ദീപിനെയും ബാംഗ്ലൂരിൽ നിന്നും വാളയാർ വഴി കൊച്ചിയിലെ എൻ.ഐ.എ. ആസ്ഥാനത്ത് എത്തിച്ചു. രണ്ടുപേരും മുഖം മറച്ചാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. ഇവരെ എൻ.ഐ.എ. ആസ്ഥാനത്ത് ചോദ്യം ചെയ്യും. നാലുമണിക്ക് ഇവരെ കോടതിയിൽ എത്തിച്ചു റിമാൻഡ് ചെയ്യും.
