മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിൻ്റെ മൂന്നാമത്തെ ചാർട്ടേർഡ് ഫ്ലൈറ്റ് കോഴിക്കോടേക്ക് ഇന്ന് യാത്രയായി. ഇന്നു (12.07.2020) രാവിലെ 10.30 നു സ്ത്രീകളും,ഗർഭിണികളും, മുതിർന്നവരും ജോലി നഷ്ടപ്പെട്ടവരും ഉൾപെടെയുള്ള 172 യാത്രക്കാരുമായി ബഹ്റൈൻ എയർപോർട്ടിൽ നിന്നു 7262 ഗൾഫ് എയർ ചാർട്ടർ വിമാനം കോഴിക്കോട് എയർപോർട്ടിലേക്ക് യാത്ര തിരിച്ചു.
“പ്രവാസികൾ നാട് അണയും വരെ കെ പി എഫ് കൂടെയുണ്ട് ” എന്ന മുദ്രാവാക്യം അന്വർത്ഥമാക്കും വിധം കെ പി എഫ് ബഹ്റൈൻ എക്സ്പ്രസ്സ് ട്രാവൽസുമായി കൈകോർത്ത് ഏർപെടുത്തിയ മൂന്നാമത്തെ ചാർട്ടർ വിമാനമാണ് ഇന്ന് യാത്രയായത്. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന യാത്രക്കാർക്ക് ടിക്കറ്റ് റേറ്റിൽ കുറവുകൊടുത്തുകൊണ്ടും,സാമ്പത്തികമായി ബുദ്ധിമുട്ടിയ കെ പി എഫ് മെമ്പർക്കു സൗജന്യ യാത്ര നൽകി കൊണ്ടും കെ പി ഫ് എന്ന സംഘടന മാതൃകയായത് .
ഈ ഉദ്യമത്തിൽ കെ പി ഫ് ന്റെ കൂടെ നിന്ന ഭാരവാഹികളായ സുധീർ തിരുനിലത്ത്, ജയേഷ് വി.കെ, സഹീർ, സിയാദ് അണ്ടിക്കോട്, ഹഫീസ്, എന്നിവർക്കും ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ നന്ദി അറിയിച്ചു. ഈ യാത്രക്കുവേണ്ടി കെ പി ഫ് നെ സഹായിച്ച ഇന്ത്യൻ എംബസി ഒഫീഷ്യൽസ്, ഗൾഫ് എയർ സ്റ്റാഫ്സ്, ബഹ്റൈൻ എയർപോർട്ട് അതോറിറ്റീസ്, കേരള ചീഫ് മിനിസ്റ്റർ പിണറായി വിജയൻ, ഇന്ത്യ ഗവണ്മെന്റ് എന്നിവരോടുള്ള നന്ദിയും കടപ്പാടും കെ പി ഫ് അറിയിച്ചു.
കാരുണ്യ പ്രവർത്തന മേഖലയിലും യാത്ര ക്ളേശം അനുഭവിക്കുന്നവർക്കും മെമ്പർ മാർക്കും വേണ്ടി ഇനിയും തുടർന്നും കെ പി ഫ് ന്റെ ഈ നന്മ നിറഞ്ഞ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുമെന്നും ഭാരവാഹികൾ അറിയിച്ചു.