Author: News Desk

പട്‌ന: സിപിഐ ബിഹാര്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് മരിച്ചു. പട്‌ന എയിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയാണ് സത്യനാരായണ്‍ സിങ് മരണപ്പെട്ടത്. 77 വയസായിരുന്നു. സിപിഐയുടെ ബിഹാറിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു അദ്ദേഹം. നേതൃത്വത്തിന് വലിയ നഷ്ടം കൂടിയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. കഴിഞ്ഞ രണ്ടാഴ്ചയായി സത്യനാരായണ്‍ സിങ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ജൂലൈ 30 നാണ് ഇദ്ദേഹത്തെ കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിഹാര്‍ കഖാരിയ ജില്ലയില്‍ നിന്നും രണ്ട് തവണ എംഎല്‍എ ആയിട്ടുണ്ട്. 2010ല്‍ ബല്‍ദൗര്‍ മണ്ഡലത്തില്‍ നിന്ന് ലോക്സഭയിലേക്കും മത്സരിച്ചിട്ടുണ്ട്. മൂന്ന് പെണ്‍മക്കളും ഒരു മകനുമാണ് ഉള്ളത്. സിങ്ങിന്റെ മരണത്തില്‍ സിപിഐ. സിപിഐഎം സിപിഐഎംഎല്‍ നേതാക്കള്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 801 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത്. 55 പേര്‍ വിദേശത്തു നിന്നും 85 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഉറവിടമറിയാത്ത 40 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. 815 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് 15 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 6 കെഎസ്ഇ ജീവനക്കാര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 11,484 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. രണ്ട് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്, ആലപ്പുഴ നൂറനാട് സ്വദേശി ശശിധരന്‍ എന്നിവരാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19,343 സാമ്പിളുകള്‍ പരിശോധിച്ചു. 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,779 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 1,115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 11,484 പേർ ചികിത്സയിലുണ്ട്.

Read More

ചെന്നൈ: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനും എംപിയുമായ കാർത്തി ചിദംബരത്തിന് കോവിഡ്. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ മകനും എംപിയുമായ കാർത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് രോഗ വിവരം കാർത്തി അറിയിച്ചത്. കോവിഡ് പരിശോധനാഫലം പോസിറ്റീവായെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. വീട്ടില്‍ നിരീക്ഷണത്തിലാണെന്നും അടുത്തിടെ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ തുടങ്ങിയ നേതാക്കൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അമിത് ഷായുമായി സമ്പർക്കത്തിൽ വന്ന പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ സ്വയം നിരീക്ഷണത്തിൽ പോയിട്ടുണ്ട്. റിപ്പോർട്ട്:‌ കൃഷ്ണ പ്രസാദ് എറണാകുളം

Read More

ദുബായ്: കൊറോണ വൈറസ് പകർച്ചവ്യാധി സമയത്ത് 275,000 ഇന്ത്യൻ പൗരന്മാരെ യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് നാട്ടിലെത്തിച്ചതായി ദുബായിൽ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. യുഎഇയിൽ 500,000 ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 275,000 ത്തിലധികം പേരെ വിജയകരമായി നാട്ടിലെത്തിക്കാൻ സാധിച്ചിട്ടുണ്ടെന്നും കോൺസുലേറ്റ് ജനറൽ പറഞ്ഞു. വിവിധ ജനസംഖ്യാ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം യു‌എഇയിൽ 25 ലക്ഷത്തോളം ഇന്ത്യൻ പൗരന്മാർ താമസിക്കുന്നുണ്ട്. യുഎഇയിലെ 5 ൽ 1 ഇന്ത്യക്കാർ ഇതിനകം ഇന്ത്യയിലേക്ക് പോയിക്കഴിഞ്ഞതായി കോൺസുലേറ്റ് വ്യക്തമാക്കുന്നു. നിലവിൽ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് വിവിധ വിമാനങ്ങൾ ലഭ്യമാണെന്നും കോൺസുലേറ്റ് കൂട്ടിച്ചേർത്തു. ഓഗസ്റ്റ് 2 നും ഓഗസ്റ്റ് 14 നും ഇടയിൽ യുഎഇയിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് 90 ഓളം വിമാനങ്ങളുണ്ടെന്ന് കോൺസുലേറ്റ് പറഞ്ഞു. വന്ദേ ഭാരത് മിഷനു കീഴിലുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ ഇപ്പോഴും ധാരാളം സീറ്റുകൾ ഒഴിവുള്ളതായി കോൺസുലേറ്റ് ജനറൽ പറഞ്ഞു.…

Read More

കൊച്ചി: അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ മുഹമ്മദ് അലിയും, കെ.ടി.റമീസും ചേർന്ന് കഴി‍ഞ്ഞ വർഷം നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയെന്നും, ഇതിലൂടെ ലഭിച്ച പണം ഭീകരസംഘടനകൾക്കു കൈമാറുകയും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചുവെന്നും, എൻഐഎ യുടെ കണ്ടെത്തൽ. സ്വര്‍ണക്കടത്തുകേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ മുഹമ്മദ് അലിയാണ് ശനിയാഴ്ച അറസ്റ്റിലായത്. കേസിൽ നേരത്തെ അറസ്റ്റിലായ കെ.ടി.റമീസ് അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ മൊഴിയുടെ ചുവടു പിടിച്ചാണ് മുഹമ്മദ് അലിയെ എൻ ഐ എ അറസ്റ്റ് ചെയ്യുന്നത്. സ്വര്‍ണക്കടത്തുകേസില്‍ അറസ്റ്റിലായ ആള്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയായിരുന്ന കാര്യം എൻഐഎ ആണ് വെളിപ്പെടുത്തിയത്. കൈവെട്ട് കേസില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മുഹമ്മദ് അലിയെ കോടതി വെറുതെ വിടുകയായിരുന്നു. തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതിയാണു മുഹമ്മദ് അലി. ഇയാളുടെ അറസ്റ്റ് നിർണായക വഴിത്തിരിവാണെന്ന് അന്വേഷണ സംഘം അവകാശപ്പെടുന്നത്. തീവ്രവാദ ബന്ധം സംശയിച്ചിരുന്ന കൈവെട്ട് കേസിലെ പ്രതി സ്വർണക്കടത്ത് കേസിലും അറസ്റ്റിലായതോടെ…

Read More

തിരുവനന്തപുരം : യുഎഇ കോൺസുലേറ്റ് സ്വർണ്ണക്കടത്തിന് പിന്നാലെ വന്ന ആരോപണങ്ങൾക്കാണ് മറുപടിയുമായി ജലീൽ എത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇതിനു എതിരെ പ്രതിക്ഷേധിച്ചത്. രാജ്യദ്രോഹം, പ്രോട്ടോകോൾ ലംഘനം, കേന്ദ്ര അന്വേഷണം, എന്നൊന്നും പറഞ്ഞ് ആരും വിരട്ടണ്ട. അന്യായം ചെയ്യാത്തിടത്തോളം കാലം ആർക്കും ആരെയും ഭയപ്പെടേണ്ടതില്ല. മടിയിൽ കനമില്ലാത്തവൻ, വഴിയിൽ ആരെപ്പേടിക്കണം എന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലെ പൂർണ രൂപം … “പോകുന്ന തോണിക്കൊരുന്ത്” ——————————————– ” ഇന്ത്യയും യു.എ.ഇയും നയതന്ത്ര തലത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്നത് ഊഷ്മള ബന്ധമാണ്. നാനാജാതി മതസ്ഥരായ ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് UAE ൽ ജോലി ചെയ്യുന്നതും കച്ചവട വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നതും. അതുവഴി ദശകോടികളുടെ വിദേശനാണ്യമാണ് ഓരോ വർഷവും രാജ്യത്തേക്കൊഴുകി എത്തുന്നത്. പൊതുവിൽ ഇന്ത്യക്കാർക്ക്, വിശേഷിച്ച് മലയാളികൾക്ക്, വീടു വിട്ടാൽ മറ്റൊരു വിടു തന്നെയാണ് UAE. ആ ആത്മബന്ധം നില നിൽക്കുന്നത് കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തൻ്റെ UAE സന്ദർശന വേളയിൽ അവിടെ ലോകോത്തരമായ ഒരു ക്ഷേത്രം നിർമ്മിക്കുന്നതിനുള്ള അനുമതിയും…

Read More

മനാമ: ബഹ്‌റൈൻ കേരളം സോഷ്യൽ ഫോറം എന്ന ബികെഎസ്എഫ് സംഘടിപ്പിച്ച ഓൺലൈൻ പെരുന്നാൾ സംഗമത്തിൽ ഒട്ടേറെ സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു. സംഗമം മുൻ സമാജം പ്രസിഡന്റും ഐസിആർഎഫ് ചെയർമാനുമായിരുന്ന ജോൺ ഐപ്പ്‌ നാട്ടിൽ നിന്നും ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. സോമൻ ബേബി, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഡോ ജോർജ് മാത്യു . നാസർ മഞ്ചേരി, ജലാൽ, ജ്യോതി മേനോൻ, അൻവർ ശൂരനാട് സുനിൽ ബാബു, നജീബ്‌ കടലായി, ജലീൽ അബ്ദുള്ള, നിസാർ ഉസ്മാൻ, ഓ കെ കാസിം, അമൽ ദേവ്‌, നിസാർ കൊല്ലത്ത്‌, മണികുട്ടൻ, അൻവർ കണ്ണൂർ, ഗംഗൻ, സത്താർ, ബഷീർ കുമരനെല്ലൂർ, അജയഘോഷ്‌, നൗഫൽ അബൂബകർ, മൻസൂർ, സലീം നമ്പ്ര അമീൻ വെളിയങ്കോട്‌, മൊയ്തീൻ പയ്യോളി അൻ വർ ശൂരനാട്‌, ഷിബു ചെറുതിരുത്തി, ശ്രീജ ശ്രീധരൻ, റാഷിദ്‌ കണ്ണങ്കോട്ട്‌ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹാരിസ്‌ പഴയങ്ങാടി സ്വാഗതം പറഞ്ഞു കാസിം പാടത്തകായിൽ നന്ദിയും സൂം നിയന്ത്രണവും നടത്തി.…

Read More

മനാമ: കെഎംസിസി ബഹ്‌റൈന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച മുൻ പ്രസിഡണ്ട് കുനിങ്ങാട് സാഹിബ്‌ വിടപറഞ്ഞിട്ടു അറബ് വർഷപ്രകാരം ഇന്ന് ഒരുവർഷം തികയുന്നു. മികച്ച സംഘാടകനും കലാസ്വാദകനും മാപ്പിള കലാഅക്കാദമി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റും കൂടിയായിരുന്നു അദ്ദേഹം . ബഹ്‌റൈനിലെ സാമൂഹിക രംഗത്ത് പഴയകാല കെ.എം.സി.സി. പ്രവർത്തകരിൽ ഏറെ പ്രമുഖനായിരുന്നു കുനിങ്ങാട്. ഇദ്ദേഹത്തിന്റെ അനുസ്മരണം കെ.എം.സി.സി.ആഗസ്റ്റ് 15 ന് സംഘടിപ്പിക്കുന്നു.

Read More

ആലുവ: നാണയം വിഴുങ്ങിയതിനെത്തുടർന്ന് മരിച്ച കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ നടന്നത്. തുടർന്ന് കുട്ടിയുടെ സ്വദേശമായ കൊല്ലത്തേക്ക് മൃതദേഹം കൊണ്ടു പോയി. കുഞ്ഞിന്‍റെ ആന്തരിക അവയവങ്ങള്‍ രാസപരിശോധനക്കായി അയച്ചു. എന്നാൽ കുട്ടിയുടെ വയറ്റിൽ നിന്നും രണ്ട് നാണയങ്ങൾ പോസ്റ്മോർട്ടത്തിൽ കണ്ടെത്തുകയുണ്ടായി. പോസ്റ്റ്മോര്‍ട്ടത്തില്‍ 2 നാണയങ്ങള്‍ പുറത്തെടുത്തു.1 രൂപ നാണയവും 50 പൈസയുമാണ് കണ്ടെടുത്തത്. ഒരു നാണയം കണ്ടെത്തിയത് വന്‍കുടലിന്‍റെ ഭാഗത്ത് നിന്നാണ്. എന്നാല്‍ നാണയം വിഴുങ്ങിയതാണ് മരണകാരണമെന്ന് പറയാനാകില്ല. അതേസമയം നാണയം വിഴുങ്ങിയല്ല മരണമെങ്കിൽ, മറ്റ് എന്ത് രോഗമായിരുന്നു കുട്ടിക്ക് ഉണ്ടായിരുന്നതെന്ന് മൂന്ന് ആശുപത്രികളിൽ പരിശോധിച്ചിട്ടും കണ്ടെത്താതിരുന്നത് വീഴ്ചയാണെന്ന് കുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കടുങ്ങല്ലൂര്‍ സ്വദേശികളായി രാജ-നന്ദിനി ദമ്ബതികളുടെ മൂന്ന് വയസുള്ള മകന്‍ പൃഥ്വിരാജാണ് ചികിത്സ കിട്ടാതെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ ആലുവ ഗവ.ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ആലപ്പുഴ മെഡി.കോളജിലേക്ക് അയക്കുകയായിരുന്നു.…

Read More

പത്തനംതിട്ട: വനം വകുപ്പ് കസ്റ്റഡിയിൽ എടുത്ത ചിറ്റാർ സ്വദേശിയായ മത്തായിയുടെ മരണത്തിൽ രണ്ടു വനം വകുപ്പ് ഉദ്യോഗസ്‌ഥർക്ക്‌ സസ്പെൻഷൻ. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് എന്നിവര്‍ക്കെതിരെയാണ് നടപടി. ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ പ്രതിപ്പട്ടികയിൽ ചേർക്കുമെന്നാണ് സൂചന. രേഖകളിൽ തിരിമറി നടത്തി എന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. സംഭവ ദിവസം രാത്രി ഗുരുനാഥന്‍മണ്‍ ഫോറസ്റ്റ് സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ ചിറ്റാറിലെത്തി ജനറല്‍ ഡയറി കൊണ്ടു പോയി. രേഖകള്‍ തിരുത്തിയ ശേഷം പുലര്‍ച്ച ഇവര്‍ തന്നെ ഡയറി തിരിച്ചെത്തിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് രണ്ടു പേരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. ഡിഎഫ്ഒയുടെ പ്രത്യേക അനുമതി ഇല്ലാതെ ജനറല്‍ ഡയറി സ്റ്റേഷന് പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ലെന്ന നിയമമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. നിരീക്ഷണ ക്യാമറ നശിപ്പിച്ചെന്നാരോപിച്ച് ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പിടികൂടിയ മത്തായി പിന്നീട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ഇതുവരെ സംസ്‌കരിച്ചിട്ടില്ല.…

Read More