- ബഹ്റൈനിനോടുള്ള സ്നേഹാദരങ്ങളുമായി ഗുരുദേവ സോഷ്യൽ സൊസൈറ്റി ലോയൽറ്റി പ്ലഡ്ജ് സംഘടിപ്പിച്ചു
- വിശ്വകലക്ക് പുതിയ നേതൃത്വം; പ്രവർത്തനോദ്ഘാടനം ജൂൺ 26ന്
- കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റൈന്‍ പുതിയ നേതൃത്വം
- കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജിവെച്ചു
- ‘സ്ലേറ്റ്’ പദ്ധതിയിൽ 1.90 കോടിയുടെ ക്രമക്കേട് ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം
- പെനൽറ്റി നഷ്ടത്തിന് ഇരട്ട ഗോളുകളോടെ മെസിയുടെ മറുപടി; ഓസ്ട്രിയയെ തകർത്ത് അർജന്റീന നോക്കൗട്ടില്‍
- ബഹ്റൈനോടുള്ള ഐക്യദാർഢ്യവും വിശ്വസ്തതയും പ്രഖ്യാപിച്ച് ഇന്ത്യൻ സമൂഹം; ഐസിആർഎഫ് നേതൃത്വത്തിൽ ലോയൽറ്റി പ്ലെഡ്ജ് ചടങ്ങ്
- ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ രാജിവച്ചു; ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും ഒഴിഞ്ഞു
Author: News Desk
മനാമ: ബഹ്‌റൈനിലെ സാമൂഹ്യപ്രവർത്തന മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന സാം സാമുവലിന്റെ കുടുംബത്തിന് പീപ്പിൾസ് ഫോറം ബഹ്‌റൈൻ കുടുംബധന സഹായം നൽകി. മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചു നൽകുന്നതിനിടയിലേറ്റ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞ സാം സാമുവലിന്റെ വിയോഗം ബഹ്‌റൈനിലെ മലയാളികളെ ഏറെ ദുഃഖത്തിലാക്കി. പീപ്പിൾസ് ഫോറം അംഗങ്ങളിൽ നിന്നും സമാഹരിച്ച നാല്പതിനായിരം രൂപയുടെ ധനസഹായം പീപ്പിൾസ് ഫോറം വൈസ് പ്രസിഡന്റ് ആർ.കെ ശ്രീജൻ, എക്സിക്യൂട്ടീവ് അംഗം പി.മാത്യു എന്നിവരുടെ സന്നിദ്ധ്യത്തിൽ ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ,ട്രെഷറർ മനീഷ് മുരളീധരനു കൈമാറി. ആകസ്മികമായ വേർപാടിൽ മനംനൊന്തു കഴിയുന്ന കുടുംബം എത്രയും വേഗം കരുത്താർജ്ജിയ്ക്കട്ടെയെന്നും, സാമിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രതിനിധികൾ അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടറേറ്റ് പെരുമാറ്റ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഇ-സേവനങ്ങൾ ആരംഭിക്കുന്നു. ഇ-സേവനങ്ങൾ സർക്കാർ പോർട്ടലായ www.bahrain.bh വഴി ആരംഭിക്കും. സർട്ടിഫിക്കറ്റ് നൽകാനുള്ള അഭ്യർത്ഥനകൾ, സേവനത്തെക്കുറിച്ചുള്ള അന്വേഷണം, സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കുക എന്നിവ ഉൾപ്പെടുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ ഡയറക്ടറേറ്റുകൾക്കുമായി ഇലക്ട്രോണിക് പരിവർത്തന പദ്ധതികൾ നടപ്പിലാക്കുന്നതിനായി ക്രിമിനൽ ഇൻഫർമേഷൻ ഡയറക്ടറേറ്റ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക് സിസ്റ്റംസ്, ഇൻഫർമേഷൻ & ഇ-ഗവൺമെന്റ് അതോറിറ്റി എന്നിവ തമ്മിലുള്ള സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ഭാഗമായാണ് സേവനങ്ങൾ ആരംഭിക്കുന്നത്. ഫിംഗർപ്രിന്റ് സേവനങ്ങൾ നൽകുന്ന പോലീസ് സ്റ്റേഷനുകളുടെയും സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള സേവന കേന്ദ്രങ്ങളുടെയും പട്ടിക വായിക്കുന്നതും ഈ സേവനത്തിൽ ഉൾപ്പെടുന്നു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ന്യൂഡല്‍ഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ഭാര്യ ബോളിവുഡ് നടി അനുഷ്ക ശർമയും ഉടൻ മാതാപിതാക്കളാകാൻ പോകുന്നു. കുഞ്ഞു ജനിക്കാൻ പോകുന്നു എന്ന സന്തോഷം സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇന്ത്യന്‍ നായകന്‍ പങ്കുവച്ചത്. ‘ഇനി ഞങ്ങൾ മൂന്നുപേർ! എന്നാണ് വിരാട് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചത്. 2021 ജനുവരിയിൽ തന്റെ ആദ്യ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി കോഹ്‌ലി ട്വീറ്റ് ചെയ്തു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ഇന്ത്യയിൽ 24 മണിക്കൂറിനിടെ 75,760 രോഗികൾ; 1023 മരണം; ഒറ്റദിവസം റിപ്പോട്ട് ചെയ്ത ഏറ്റവും ഉയർന്ന നിരക്ക്
ന്യൂഡല്‍ഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 75,760 പേര്‍ക്ക് കൂടി രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഒറ്റദിവസം റിപ്പോട്ട് ചെയ്ത ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണിത് . രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 33,10,235 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,023 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ ആകെ മരണം 60,472 ൽ എത്തി. 25,23,772 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്. 7,25,991 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ഉള്ളത്. ആകെ 7,03,823 പേരിലാണ് അവിടെ രോഗം സ്‌ഥിരീകരിച്ചത്. 5,14,790 പേർ രോഗമുക്തരാവുകയും 22,794 പേർ മരണപ്പെടുകയും ചെയ്തു. തമിഴ്നാട്, ആന്ധ്രാപ്രദേശ് , കർണാടക എന്നീ സംസ്‌ഥാനങ്ങൾ യഥാക്രമം രണ്ട് ,മൂന്ന്, നാല് സ്‌ഥാനങ്ങളിലാണ്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
മനാമ: ബഹ്‌റൈനിൽ പുതുതായി 317 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 116 പേർ പ്രവാസി തൊഴിലാളികളാണ്. 201 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 50,393 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 376 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 47,049 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 93.36 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 3,158 പേരാണ്. ഇവരിൽ 33 പേരുടെ നില ഗുരുതരമായും 3,128 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 6.27 ശതമാനം പേർ ഇപ്പോൾ ചികിത്സയിലാണ്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 186 ആയി ഉയർന്നു. മരണനിരക്ക് 0.37 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,166 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 10,67,907 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp…
എറണാകുളം: രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് ചെല്ലാനത്ത് പുലിമുട്ടുകൾ സ്ഥാപിക്കും. ഇതിനാവശ്യമായ നടപടികൾ വേഗത്തിലാക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ബന്ധപ്പട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഓഖി ചുഴലിക്കാറ്റിന് ശേഷമാണ് ചെല്ലാനത്ത് കടലാക്രമണ ഭീഷണി വർധിച്ചത്. ഇത് തടയുന്നതിന് കടൽഭിത്തി നിർമ്മിക്കുന്നതിനും ജിയോ ട്യൂബുകൾ വിന്യസിക്കുന്നതിനും ജല വിഭവ വകുപ് നേരത്തെ നടപടിയെടുത്തിരുന്നു. എന്നാൽ കടലാക്രമണം ശക്തമായി തുടരുന്നതിനാൽ ലക്ഷ്യമിട്ട പുരോഗതി കൈവരിക്കാനായില്ല. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ അഭിപ്രായംകൂടി പരിഗണിച്ച് പുലിമുട്ടുകൾ വിന്യസിക്കാൻ തീരുമാനിച്ചത്. ചെല്ലാനം നിവാസികൾക്കുണ്ടാകുന്ന കടലാക്രമണ ഭീഷണി ഒഴിവാക്കുന്നതിന് സാധ്യമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
ദുബായ്: രണ്ടാം തവണയും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടി ഇന്ത്യക്കാരൻ. ദുബായ് നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റി ഉദ്യോഗസ്ഥനായ നിതേഷ് സുഗ്‍നാനിയാണ് ബുധനാഴ്ച ദുബായ് വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നടത്തിയ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനെയ്ർ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്.37 സീരിസിലെ 2321 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഓഗസ്റ്റ് 13ന് നിതേഷ് ഓണ്‍ലൈനായാണ് ടിക്കറ്റെടുത്തത്. 30 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന നിതേഷ് 15 വര്‍ഷമായി ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നയാളാണ്. 2011ല്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലൂടെ നിതേഷിന് ബി.എം.ഡബ്ല്യൂ 750Li കാര്‍ സമ്മാനമായി ലഭിച്ചിട്ടുമുണ്ട്. 1995ല്‍ നിതേഷിന്റെ പിതാവിനും ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലൂടെ ബി.എം.ഡബ്ല്യൂ 850 CiA കാര്‍ ലഭിച്ചിട്ടുണ്ട്. വീണ്ടും ജയിക്കുമെന്ന വിശ്വാസമുള്ളതിനാലാണ് നറുക്കെടുപ്പിൽ പങ്കെടുത്തതെന്ന് നിതേഷ് പറയുന്നു. ദുബായിലും ദുബായ് ഡ്യൂട്ടി ഫ്രീയിലും മാത്രമാണ് ഇത്തരമൊരു അവസരമുള്ളതെന്നും അദ്ദേഹം പറഞ്ഞു.1999…
മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തുകയും മരണപ്പെടുകയും ചെയ്ത രണ്ടു മലയാളികളുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. നാളെ രാത്രി പത്തു മണിക്കുള്ള ബഹ്‌റൈനിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് കൊച്ചിയിലേക്ക് കൊണ്ടുപോകുക. തൃശ്ശൂർ ചെന്ത്രാപ്പിന്നി സ്വദേശികളായ രജീബ്, ജിൽസു എന്നിവരാണ് മരിച്ചത്. റിഫക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലാണ് ഇവർ അബോധാവസ്ഥയിൽ കിടന്നത്.
റിയാദ്: സൗദി അറേബ്യയിൽ 1,068 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ 3,10,836 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 22,136 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 1,601 കേസുകൾ ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. 33 മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതോടെ ആകെ മരണം 3,755 ആയി. 1,013 പേർ പുതുതായി രോഗമുക്തി നേടി. രാജ്യത്തെ ആകെ രോഗമുക്തി 2,84,945 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സൗദി ആരോഗ്യ അധികൃതർ 59,467 ലബോറട്ടറി പരിശോധനകൾ നടത്തി.ഇതോടെ രാജ്യത്ത് മൊത്തം പരിശോധനയ്ക്കു വിധേയരായവർ 4,850,659 ആയി. Please like and share Starvision News FB page – facebook.com/StarvisionMal/ Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE
നെടുമങ്ങാട്: ഭക്ഷണം തൊണ്ടയിൽ കുടുങ്ങി യുവതി മരിച്ചു. നെടുമങ്ങാട് പഴകുറ്റി കൊല്ലംങ്കാവ് തമന്നയിൽ നസീർ – ഷാമില ദമ്പതികളുടെ മകൾ ഫാത്തിമ (23) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം അനുഭവപ്പെട്ട ഫാത്തിമയെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം ആരോഗ്യ ഭവനിലെ നാട്ടുവൈദ്യ വിഭാഗം ഓഫിസ് അസിസ്റ്റന്റ് ആയിരുന്നു. ആറു മാസം മുൻപാണ് സർക്കാർ ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതയാണ്. സഹോദരൻ ഫാസിൽ.
