Author: News Desk

മനാമ : ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ മൂന്നു വയസ് പ്രായമുള്ള കുട്ടിയുടെ വയറ്റിൽ നിന്ന് 51 കാന്ത കഷണങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ബി ഡി എഫ് ഹോസ്പിറ്റലിലെ സ്പെഷ്യലിസ്റ് പീഡിയാട്രിക് സർജൻ ക്യാപ്റ്റൻ ഡോ. അബ്ദുൽ റഹ്‌മാൻ ഇബ്രാഹിം അൽ ഷാഫി യുടെ മേൽനോട്ടത്തിൽ ആണ് സർജറി നടന്നത്. കളിക്കുന്നതിനിടെ കളിപ്പാട്ടത്തിന്റെ കാന്തങ്ങൾ വിഴുങ്ങിയതാണെന്നു ആശുപത്രി അധികൃതർ പറയുന്നു. ദിവസങ്ങൾക്കു മുൻപ് പത്തു മാസം പ്രായമായ കുട്ടിയുടെ വയറിൽ നിന്നും ഇത്തരത്തിൽ രണ്ടു കാന്തങ്ങൾ നീക്കം ചെയ്തിരുന്നു.

Read More

മ​നാ​മ: ലുലു ഹൈപ്പർമാർക്കറ്റിന്റെ പതിമൂന്നാം വാർഷിക പ്രൊമോഷന്റെ രണ്ടാം ഘ​ട്ടത്തിന് ഇ​ന്നു തു​ട​ക്കമായി. ഒ​ക്​​ടോ​ബ​ർ ആ​റു​ വ​രെ നി​ര​വ​ധി ഓ​ഫ​റു​ക​ളാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്. ഒ​ന്ന​ര ല​ക്ഷം ദീ​നാ​റിന്റെ ലു​ലു ഷോ​പ്പി​ങ്​ ഗി​ഫ്​​റ്റ്​ കാ​ർ​ഡു​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന ഷോ​പ് ആ​ൻ​ഡ്​​ വി​ൻ ഇ ​റാ​ഫി​ൾ ആ​ണ്​ ആ​ഘോ​ഷ​ത്തിന്റെ മു​ഖ്യ​ആ​ക​ർ​ഷ​ണം. ബ​ഹ്​​റൈ​നി​ലെ എ​ട്ട്​ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ഏ​തെ​ങ്കിലും ഒ​ന്നി​ൽ​നി​ന്ന്​ ഓരോ അ​ഞ്ച്​ ദീ​നാ​റി​ന്​ സാ​ധ​ന​ങ്ങ​ൾ വാങ്ങുമ്പോ​ഴും ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കാ​ളി​യാ​കാം. ര​ണ്ടാ​ഴ്​​ച കൂ​ടുമ്പോ​ൾ ന​ട​ക്കു​ന്ന ന​റു​ക്കെ​ടു​പ്പി​ൽ 50, 25,10 ദീ​നാ​റു​ക​ളു​ടെ ലു​ലു ഷോ​പ്പി​ങ്​ കാ​ർ​ഡ്​ ല​ഭി​ക്കും. ഇ​ല​ക്​​ട്രോ​ണി​ക്സ്, വൈ​റ്റ്​ ഹോം ​ഗു​ഡ്​​സ്, സൗന്ദര്യവർദ്ധകവസ്തുക്കൾ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലെ​ല്ലാം ഓഫ​റുക​ൾ ല​ഭ്യ​മാ​ണ്. ഒന്ന്, രണ്ട്, മൂന്ന് ദിവസത്തെ ഓഫറുകൾ മുതൽ മണിക്കൂർ സർപ്രൈസ് ഓഫറുകളും പൊതു പ്രമോഷനുകളും വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ, നിർദ്ദിഷ്ട ബ്രാൻഡുകൾക്കായി ചെലവഴിക്കുന്ന ഓരോ 5 ദിനാറിനും ഉപഭോക്താക്കൾക്ക് രണ്ട് ഇ-റാഫിൾ എൻ‌ട്രികൾ ലഭിക്കും. ഒ​ക്​​ടോ​ബ​ർ 21നു​ ​ശേ​ഷം ഡി​സം​ബ​ർ 15വ​രെ ഉ​ത്സ​വ…

Read More

മ​നാ​മ: ഇന്ത്യ- ബഹ്റൈൻ ദ്വിരാഷ്ട്ര എയർ ബബ്ൾ കരാർ വിസ കാലാവധി കഴിയാറായി നിൽക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയത്. അതിന് മുന്നിട്ടിറങ്ങിയ ബഹ്റൈനിലെ ബഹുമാന്യ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ ഉൾപ്പെടെയുള്ള ഇന്ത്യൻ സാമൂഹ്യ സാംസ്ക്കാരിക മണ്ഡലത്തിലെ കർമ്മ നിരതരെയും ബഹ്റൈൻ പ്രതിഭ അഭിനന്ദിക്കുന്നു. എയർ ബബ്ൾ കരാർ പ്രകാരം യാത്ര ചെയ്യേണ്ടുന്ന ഏത് അത്യാവശ്യക്കാരനായ സാധാരണക്കാരനും സർക്കാറുകൾ തീരുമാനിച്ച എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ എന്നിങ്ങനെയുള്ള വിമാന കമ്പനികളുടെ ടിക്കറ്റുകൾ ഉത്തരവാദപ്പെട്ട ഏത് എയർ ട്രാവൽസിൽ നിന്നും വാങ്ങി കൊണ്ട് സഞ്ചരിക്കാവുന്നതാണ്. എന്നാൽ ഇപ്പോൾ കണ്ടു വരുന്ന ചില അനാരോഗ്യ പ്രവർത്തന ഫലമായി യാതൊരു സ്വാധീനവുമില്ലാത്ത സാധാരണക്കാരന് ടിക്കറ്റ് ലഭിക്കാനില്ല അഥവാ ലഭിക്കുന്നെങ്കിൽ അമിതമായ ടിക്കറ്റ് നിരക്ക് നൽകുകയും ചെയ്യേണ്ടുന്ന സ്ഥിതി വന്നിരിക്കുന്നു. അസാധരണ കാലത്തെ അസാധരണ സാഹചര്യം ആർക്കും ബുദ്ധിമുട്ടില്ലാതെ തരണം ചെയ്യാൻ സാംസ്ക്കാരിക സംഘടനകളും അതിന് നേതൃത്വം നൽകുന്നവരും മാതൃക പരമായി പ്രവർത്തിക്കേണ്ടതാണ്. എല്ലാവർക്കും…

Read More

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ എസ്പിബിയുടെ ആരോഗ്യ നില വീണ്ടും വഷളയതായി അദ്ദേഹത്തെ ചികില്‍സിക്കുന്ന ചെന്നൈ എംജിഎം ഹെല്‍ത്ത് കെയറിന്റെ മെഡിക്കല്‍ ബുളളറ്റിനില്‍ പറയുന്നു. നിലവില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിനായിരുന്നു കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ ഏഴിന് ആദ്ദേഹം കോവിഡ് രോഗമുക്തി നേടിയിരുന്നു. പിതാവിന് കോവിഡ് ഭേദമായെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണെന്നും മകന്‍ ചരണ്‍ തന്നെയാണ് അറിയിച്ചിരുന്നത്. ശ്വാസകോശ സംബന്ധമായ അസുഖം അലട്ടിയിരുന്ന അദ്ദേഹത്തെ ഉടന്‍ വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുക്കാമെന്ന് ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അന്ന് ചരണ്‍ പറഞ്ഞിരുന്നു. എസ്പിബിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥനകളോടെ സിനിമാ ലോകവും ആരാധകരും ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇളയരാജ, ഏആര്‍ റഹ്മാന്‍, കെജെ യേശുദാസ്, കെഎസ് ചിത്ര തുടങ്ങിയവരുള്‍പ്പെട്ട സംഗീതജ്ഞരും ഇതിഹാസ ഗായകനുവേണ്ടി പ്രാര്‍ത്ഥനകളുമായി എത്തിയിരുന്നു. ‘സര്‍വ്വശക്തന്‍ അദ്ദേഹത്തെ പഴയ…

Read More

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കിടയിൽ സംസ്ഥാനത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന സർക്കാരിന്റെ ഉറച്ച തീരുമാനത്തിന്റെ ഫലമായാണ് ഭക്ഷ്യക്കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി തുടരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 88 ലക്ഷത്തോളം വരുന്ന റേഷൻ കാർഡുടമകൾക്ക് ഡിസംബർ വരെ തുടരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു  അദ്ദേഹം. കോവിഡ് മഹാമാരി എല്ലാത്തരം കുടുംബങ്ങളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് എല്ലാ റേഷൻ കാർഡുടമകൾക്കും അവശ്യസാധനങ്ങളുൾപ്പെട്ട ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നത്. കോവിഡിന്റെ പ്രാരംഭ ഘട്ടത്തിലും ഓണക്കാലത്തും സമാനമായി ഭക്ഷ്യക്കിറ്റ് വിതരണം നടത്തിയിരുന്നു. റേഷൻ കടകളിലൂടെ അരിയും വിതരണം ചെയ്യുന്നു. സപ്ലൈകോ, കൺസ്യൂമർഫെഡ്, ഹോർട്ടികോർപ്പ് എന്നിവ മുഖേന വിലക്കുറവിൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. നാട് പല മേഖലകളിലും സ്വയംപര്യാപ്തത നേടുന്നതിനുള്ള പല പദ്ധതികളും സർക്കാർ ഇതിനകം പ്രഖ്യാപിച്ചു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 23302 ഹെക്ടർ തരിശുഭൂമി കൃഷിയോഗ്യമാക്കാനായി. ഒരു കോടി ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തതിന്റെ പരിപാലനവും ശരിയായി മുന്നോട്ടു പോകുന്നു. കൃഷിക്കാവശ്യമായ…

Read More

മനാമ: മഹാത്മാ ഗാന്ധിയുടെ നൂറ്റി അൻപതാം ജന്മദിന വാർഷികത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) മഹാത്മാ ഗാന്ധിയുടെ ജീവിതം, തത്ത്വചിന്ത, കൃതികൾ, തത്ത്വങ്ങൾ എന്നിവയെക്കുറിച്ച് ഒരു ക്വിസ് സംഘടിപ്പിക്കുന്നു. “ബാപ്പു ദ സ്പാർക്കിൾ” എന്ന ക്വിസ് ഓൺ‌ലൈനിൽ ആയിരിക്കും നടത്തുക. ഈ ക്വിസിൽ ആർക്കും പങ്കെടുക്കാം. ക്വിസിന്റെ പ്രാഥമിക റൌണ്ട് 2020 സെപ്റ്റംബർ 30 ന് രാത്രി 7.30 ന് നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ YouTubeChannel Q Positive സന്ദർശിച്ച് : https://www.youtube.com/channel/UCGtMeE0SOrdNskmE_Hyojggand ചാനൽ ലിങ്ക് സബ്‌സ്‌ക്രൈബുചെയ്യുക, എന്നിട്ട് അവിടെയുള്ള മാതൃക വിഡിയോകൾ കണ്ട്‌ പരിശീലിക്കുക. ക്വിസിന്റെ അവസാന റൗണ്ട് 2020 ഒക്ടോബർ 3 ന് രാത്രി 7.30 ന് നടക്കും. ഇംഗ്ലീഷ് ഭാഷയിൽ നടത്തുന്ന ഈ ക്വിസ് അവതരിപ്പിക്കുന്നത് ക്വിസ് മാസ്റ്റേഴ്സ് അനീഷ് നിർമ്മലൻ, അജയ് നായർ എന്നിവർ ആണ്. ഓൺ‌ലൈൻ വഴി സൂം, കഹൂട്ട് എന്നീ രണ്ട് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ആയിരിക്കും ക്വിസ് .…

Read More

ദില്ലി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച് നാളെ ഭാരത് ബന്ദ്. വിവിധ കര്‍ഷക സംഘടനകള്‍ ആണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ സമര രംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരെ കോണ്‍ഗ്രസ് അടക്കമുളള രാഷ്ട്രീയ കക്ഷികളും പ്രക്ഷോഭത്തിന് തുടക്കമിട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷം ഉയര്‍ത്തിയ വന്‍ പ്രതിഷേധത്തിനിടയില്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് സുപ്രധാന കാര്‍ഷിക ബില്ലുകള്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുത്തത്. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു. പ്രതിപക്ഷ പ്രതിഷേധവും കാര്‍ഷിക പ്രതിഷേധവും ശക്തമാകുന്നതിനിടെ സര്‍ക്കാര്‍ തീരുമാനവുമായി മുന്നോട്ടാണ്. ഹരിയാനയിലും പഞ്ചാബിലും അടക്കം കര്‍ഷകര്‍ ദിവസങ്ങളായി കേന്ദ്ര നയത്തിന് എതിരെ സമരത്തിലാണ്.തങ്ങളുടെ ഉല്‍പന്നങ്ങള്‍ കര്‍ഷകര്‍ക്ക് ഏത് വിപണിയിലും വിറ്റഴിക്കാനുളള അനുമതി നല്‍കുന്നതാണ് കാര്‍ഷിക ബില്ലുകളിലൊന്ന്. രണ്ടാമത്തേത് സ്വകാര്യ ക്മ്പനികള്‍ക്ക് കരാര്‍ കൃഷിക്ക് അവസരമൊരുക്കുന്നതാണ്. ഈ രണ്ട് ബില്ലുകളും…

Read More

മനാമ: ബഹ്‌റൈനിൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്ക് പിഴ വർദ്ധിപ്പിച്ചു. ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയാണ് പിഴ വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിൽ 5 ബഹ്‌റൈൻ ദിനറായിരുന്നു പിഴയെങ്കിൽ ഇനി മുതൽ പൊതു ഇടങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്ക് 20 ബഹ്‌റൈൻ ദിനാറാണ് പിഴ. പൊതു സ്​ഥലങ്ങളിലും വ്യാപാര സ്​ഥാപനങ്ങളിലും മാസ്​ക്​ ധരിക്കണമെന്നത്​ നിർബന്ധമാണ്. ബന്ധപ്പെട്ട നിയമപാലകർ പിഴ സംഭവസ്ഥലത്ത് നിന്ന് ശേഖരിക്കണം. ലംഘനങ്ങൾ രേഖപ്പെടുത്തുകയും നിയമലംഘകർക്ക് പേയ്‌മെന്റ് രസീതുകൾ നൽകുകയും വേണം. പിഴ നൽകാൻ വിസമ്മതിക്കുന്ന നിയമലംഘകനെതിരെ അവരെ പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യുന്നതിന് മുൻപ് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കും.

Read More

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 6324 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 5321 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴിയാണ്. 628 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 44 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 226 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത് കോഴിക്കോടാണ്. ജില്ലയിൽ 883 പേരുടെ ഫലങ്ങളാണ് പോസിറ്റീവ് ആയത്. ഇതിൽ 820 പേർക്കും വൈറസ് ബാധിച്ചത് സമ്പർക്കം വഴിയാണ്. തിരുവനന്തപുരത്ത് 875 പേർക്കും, മലപ്പുറത്ത് 766 പേർക്കും, കൊല്ലത്ത് 440 പേർക്കും കണ്ണൂർ 406 പേർക്കും, പാലക്കാട് 353 പേർക്കും, കോട്ടയം 341 പേർക്കും, കാസർഗോഡ് 300 പേർക്കും, പത്തനംതിട്ട 189 പേർക്കും, ഇടുക്കി 151 പേർക്കും, വയനാട് 106 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് 849, തിരുവനന്തപുരം 842, മലപ്പുറം 741, എറണാകുളം 569,…

Read More

മലയാളത്തിന് ലഭിച്ച ആറാമത്തെ ജ്ഞാനപീഠ പുരസ്‌കാരം മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് സമ്മാനിച്ചു. അക്കിത്തത്തിന്റെ വീടായ ദേവായനത്തില്‍ കോവിഡ് മാനദണ്ഡങ്ങളനുസരിച്ചായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എ.കെ. ബാലന്‍ അക്കിത്തത്തിന് പുരസ്‌കാരം സമ്മാനിച്ചു. 2019-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് അക്കിത്തം അര്‍ഹനായത്. 55-ാമത്തെ ബഹുമതിയാണിത്. 11 ലക്ഷം രൂപയും വാഗ്‌ദേവതയുടെ വെങ്കലശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 50 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലേക്ക് ജ്ഞാനപീഠ പുരസ്‌കാരം എത്തുന്നത്. നേരത്തെ 1995ല്‍ എം.ടി വാസുദേവന്‍ നായരിലൂടെ കുമരനല്ലൂരില്‍ ജ്ഞാനപീഠ പുരസ്‌കാരം എത്തിയിരുന്നു.

Read More