Author: News Desk

തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കക്ക് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് കണ്ണൂര്‍ ജില്ലയിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന പ്രവചനം കൂടി കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഞായറാഴ്ച വരെയുള്ള സംസ്ഥാനത്തിന്റെ മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തി. നേരത്തെ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ഇന്ന് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിരുന്നത്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തെക്കന്‍ ജില്ലകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂര്‍,…

Read More

ദില്ലി: ഇ പി ജയരാജൻ വധശ്രമക്കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. കെപിസിസി അധ്യക്ഷൻ കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീൽ നല്‍കിയിരിക്കുന്നത്. സുധാകരന് വിശാല ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സർക്കാർ ആരോപിക്കുന്നത്. ശക്തമായ തെളിവ് സുധാകരനെതിരെയുണ്ടെന്നും സംസ്ഥാന സർക്കാർ അപ്പീലില്‍ പറയുന്നു. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് അപ്പീൽ സമർപ്പിച്ചത്. ഇ പി ജയരാജന്‍ വധശ്രമക്കേസില്‍ ഗൂഢാലോചനാ കുറ്റമായിരുന്നു കെ സുധാകരനെതിരെ ചുമത്തിയിരുന്നത്. എന്നാൽ സുധാകരനെതിരെ തെളിവുകൾ ഇല്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. എന്നാൽ സുധാകരനെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത അപ്പീലിൽ വ്യക്തമാക്കി. വിശാല ഗൂഢാലോചനയിൽ സുധാകരന് നേരിട്ട് പങ്കുണ്ടെന്നാണ് അപ്പീലിൽ സംസ്ഥാന സർക്കാർ ആരോപിക്കുന്നത്. ആന്ധ്രാപ്രദേശിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പേർ മാത്രമാണ് വിചാരണ നേരിട്ടത്. ഗൂഢാലോചനയിൽ സുധാകരൻ ഉൾപ്പെടെയുള്ളവരുടെ പങ്ക് കേരള പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതി ഉത്തരവ് അടിയന്തിരമായി റദ്ദാക്കണമെന്നാണ് ആവശ്യം. സ്റ്റാന്റിംഗ്…

Read More

ജിദ്ദ: വ്യാഴവും ചൊവ്വയും വളരെ അടുത്ത് ദൃശ്യമാകുന്ന അപൂര്‍വ പ്രതിഭാസം വ്യാഴാഴ്ച പുലര്‍ച്ചെ സംഭവിക്കുമെന്ന് ജിദ്ദ അസ്‌ട്രോണമി സൊസൈറ്റി (ജെ.എ.എസ്) അറിയിച്ചു. ലോകമെമ്പാടുമുള്ള ജ്യോതിശാസ്ത്ര പ്രേമികള്‍ ഈ അത്ഭുതകരമായ ആകാശ സംഭവത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണ്. ഇത് ഒരു ദശാബ്ദത്തിലൊരിക്കലുള്ള അവസരമാണെന്ന് ജെ.എ.എസ്. മേധാവി മജീദ് അബു സഹ്റ പറഞ്ഞു. ചൊവ്വയുടെ വ്യതിരിക്തമായ ചുവപ്പ് കലര്‍ന്ന തിളക്കവുമായി വ്യാഴത്തിന്റെ തിളങ്ങുന്ന വെളുത്ത പ്രകാശം ജോഡിയാക്കുന്നത് നിരീക്ഷകര്‍ക്ക് കാണാന്‍ കഴിയും. അവ ഏതാണ്ട് സ്പര്‍ശിക്കുന്നതായി കാണപ്പെടും. ദശലക്ഷക്കണക്കിന് മൈലുകള്‍ അകലെയുള്ള രണ്ട് ഗ്രഹങ്ങളും വെറും 0.3 ഡിഗ്രി കൊണ്ട് വേര്‍തിരിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. ജ്യോതിശാസ്ത്രജ്ഞരുടെ സ്വപ്ന സാക്ഷാത്കാരമാണിത്. രണ്ട് ഗ്രഹങ്ങളെയും അവയുടെ ഉപഗ്രഹങ്ങളെയും ഒരൊറ്റ ഫ്രെയിമില്‍ പകര്‍ത്തുന്നത് അതിശയകരമായ ചിത്രങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More

മനാമ: ലോകത്തിലെ ഏറ്റവും വലിയ അലുമിനിയം ഉരുക്കുകമ്പനികളിലൊന്നായ അലൂമിനിയം ബഹ്റൈന്‍ ബി.എസ.്സി. (ആല്‍ബ) 2024ന്റെ രണ്ടാം പാദത്തില്‍ 68.5 ദശലക്ഷം ദിനാര്‍ (182.2 ദശലക്ഷം അമേരിക്കന്‍ ഡോളര്‍) ലാഭമുണ്ടാക്കി. 2023ലെ ഇതേ കാലയളവിലെ 29.9 ദശലക്ഷം ദിനാര്‍ (79.5 ദശലക്ഷം അമേരിക്കന്‍ ഡോളര്‍) ആയിരുന്നു ലാഭം. 129.2% ആണ് വാര്‍ഷിക വര്‍ധന. 2024 രണ്ടാം പാദത്തിലെ മൊത്തം സമഗ്ര വരുമാനം 66.7 ദശലക്ഷം ദിനാര്‍ (177.4 ദശലക്ഷം ഡോളര്‍) ആണ്. 104.5% വാര്‍ഷിക വര്‍ധന. 2024 രണ്ടാം പാദത്തിലെ മൊത്തലാഭം 102 ദശലക്ഷം ദിനാര്‍ (271.2 ദശലക്ഷം ഡോളര്‍) ആണ്. 2023ലെ അതേ കാലയളവിലെ മൊത്തലാഭം 67.9 ദശലക്ഷം ദിനാര്‍ (180.6 ദശലക്ഷം ഡോളര്‍) ആയിരുന്നു. 50.1% വാര്‍ഷിക വര്‍ധന. 2024 രണ്ടാം പാദത്തില്‍ ഉപഭോക്താക്കളുമായുള്ള കരാറുകളില്‍ നിന്നുള്ള 407 ദശലക്ഷം ദിനാര്‍ (1,082.3 ദശലക്ഷം ഡോളര്‍). 2023ല്‍ ഇതേ കാലയളവില്‍ 387 ദശലക്ഷം ദിനാര്‍ (1,029.4 ദശലക്ഷം ഡോളര്‍).…

Read More

പാലക്കാട്: വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന് പൊലീസിന് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സമാനമായ സിപിഎമ്മിന്‍റെ നടപടിയാണ് കാഫിര്‍ സ്ക്രീൻ ഷോട്ടിന് പിന്നിലെന്നും വിഡി സതീശൻ ആരോപിച്ചു. മുൻ എംഎല്‍എ കെകെ ലതിക ഉള്‍പ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാമെങ്കിലും പൊലീസ് പറയില്ലെന്നും വിഡി സതീശൻ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു. അതേസമയം,കാഫിർ പോസ്റ്റ്‌ ഇടതു സൈബർ ഇടങ്ങളിൽ നിന്നും പ്രചരിപ്പിക്കപ്പെട്ടതാണെന്നു തെളിഞ്ഞതായി കേസിൽ പ്രതി ചേർക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാസിം പറഞ്ഞു. റെഡ് എൻകൗണ്ടർ എന്ന ഗ്രൂപ്പിൽ പോസ്റ്റ്‌ ഷെയർ ചെയ്ത റിബേഷ് ഡിവൈഎഫ്ഐ നേതാവാണ്. ചോദ്യം ചെയ്ത ഒരാളെ പോലും പോലീസ് പ്രതിയാക്കിയിട്ടില്ല. പൊലീസ് കാണിക്കുന്ന ഈ നിഷ്‌ക്രിയത്വം…

Read More

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുല്‍ പി. ഗോപാലും പരാതിക്കാരിയായ ഭാര്യയും ഹൈക്കോടതിയില്‍ ഹാജരായി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചു. തുടര്‍ന്ന് ദമ്പതിമാരെ കൗണ്‍സിലിങ്ങിന് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു. ഇതിനായി കെല്‍സയെയും ചുമതലപ്പെടുത്തി. To advertise here, Contact Us ആരുടെയും നിര്‍ബന്ധപ്രകാരമല്ല പരാതി പിന്‍വലിക്കുന്നതെന്ന് യുവതി കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് രണ്ടുപേരോടും കൗണ്‍സിലിങ്ങിന് വിധേയമാകാന്‍ കോടതി ആവശ്യപ്പെട്ടത്. അടുത്ത ആഴ്ച സീല്‍ഡ് കവറില്‍ കൗണ്‍സിലിങ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൗണ്‍സിലിങ്ങിന് ശേഷമുള്ള റിപ്പോര്‍ട്ട് പരിഗണിച്ച് തീരുമാനമെടുക്കാമെന്നും കേസ് റദ്ദാക്കുന്ന കാര്യവും അതിനുശേഷം തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി. പരാതിയിലുള്ള ആരോപണം ഗൗരവതരമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍, അവര്‍ ഒരുമിക്കാന്‍ തീരുമാനിച്ചാല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്നും കോടതി പറഞ്ഞു. ഓഗസ്റ്റ് 21 വരെ ഹര്‍ജിക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൊലപാതകശ്രമം, ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയ കേസില്‍ രാഹുല്‍ പി. ഗോപാല്‍…

Read More

തിരുവനന്തപുരം: വിദേശത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ആളെ തട്ടിക്കൊണ്ടുപോയതായി പരാതി. വിമാനത്താവളത്തിൽനിന്നു തമ്പാനൂർ ബസ് സ്റ്റാന്റിലേക്ക് ഓട്ടോറിക്ഷയിൽ പോകുമ്പോൾ, കാറിലെത്തിയ മൂന്നംഗ സംഘമാണ് യാത്രക്കാരനെ തട്ടിക്കൊണ്ടുപോയത്. ഓട്ടോറിക്ഷ ഡ്രൈവറുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ് സംസാരിച്ച വ്യക്തിയാണ് തമ്പാനൂരിലേക്ക് ഓട്ടം വിളിച്ചതെന്നും ശ്രീകണ്ഠേശ്വം എത്തിയപ്പോൾ കാറിലെത്തിയ 3 പേർ ഓട്ടോ തടഞ്ഞുനിർത്തി യാത്രക്കാരനെ തട്ടിക്കൊണ്ടുപോയെന്നുമാണ് ഓട്ടോ ‍ഡ്രൈവർ പൊലീസിനോട് പറഞ്ഞത്. യാത്രക്കാരൻ ആരെന്നോ തട്ടിക്കൊണ്ടുപോകലിന്റെ ഉദ്ദേശ്യമെന്തെന്നോ വ്യക്തമായിട്ടില്ല. കാർ തിരിച്ചറിഞ്ഞുവെന്നാണ് സൂചന. വാടകയ്ക്കെടുത്ത കാറിലാണ് സംഘമെത്തിയതെന്നാണ് വിവരം.

Read More

ഉത്തർപ്രദേശ്: കടുത്ത വയറുവേദനയേത്തുടര്‍ന്ന് ചികിത്സ തേടിയെത്തിയ നാല്‍പത്തിയാറുകാരന്റെ ഉദരത്തില്‍ സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ കണ്ടെത്തി ചികിത്സകര്‍. രണ്ട് കുട്ടികളുടെ പിതാവായ രാജ്ഗിര്‍ മിസ്ത്രിയ്ക്ക് ഹെര്‍ണിയയുടെ ശസ്ത്രക്രിയ നിര്‍ദേശിക്കുകയും അതിനുള്ള നടപടികള്‍ നടത്തുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കിടെയാണ് മിസ്ത്രിയുടെ വയറ്റില്‍ സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. വയറുവേദന അധികരിച്ചതോടെയാണ് മിസ്ത്രി ഡോക്ടറെ സമീപിച്ചത്. അള്‍ട്രാസൗണ്ട് സ്‌കാനിങ് നടത്തിയതോടെ മിസ്ത്രിയുടെ ആന്തരാവയവങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്ന ഒരു മാംസപിണ്ഡം ഉള്ളതായും അതാണ് ഹെര്‍ണിയയ്ക്ക് കാരണമായതെന്നുമുള്ള നിഗമനത്തില്‍ ഡോക്ടര്‍മാരെത്തി. തുടര്‍ന്ന് ഗോരഖ്പുര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലെ പ്രൊഫസറായ ഡോക്ടര്‍ നരേന്ദ്ര ദേവിനെ മിസ്ത്രി തുടര്‍ചികിത്സക്കായി കണ്ടു. ഡോക്ടര്‍ നരേന്ദ്ര ദേവ് മിസ്ത്രിയുടെ ശസ്ത്രക്രിയ നിശ്ചയിച്ചു. ശസ്ത്രക്രിയക്കിടെയാണ് ഹെര്‍ണിയയ്ക്ക് കാരണമായ മാംസപിണ്ഡം വളര്‍ച്ച പൂര്‍ത്തിയാകാത്ത ഗര്‍ഭപാത്രമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഗര്‍ഭപാത്രത്തിനോട് ചേര്‍ന്ന് ഒരു അണ്ഡാശയവും ഉണ്ടായിരുന്നു. ഇവ നീക്കം ചെയ്തു. സ്ത്രീ പ്രത്യുല്‍പാദന അവയവങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മിസ്ത്രിയ്ക്ക് സ്ത്രീസമാനമായ പ്രത്യേകതകള്‍ ഒന്നുതന്നെ ഉണ്ടായിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.…

Read More

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ സൽമാനിയ സെന്റ്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറൽപരം രക്തദാതാക്കൾ പങ്കെടുത്ത ക്യാമ്പ് അസോസിയേഷൻ സീനിയർ മെംബറും ചാരിറ്റി കോർഡിനേറ്ററുമായ ജോർജ്ജ് അമ്പലപ്പുഴ ഉദ്ഘാടനം നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതം ആശംസിച്ചു. പ്രസിഡന്റ്‌ ജയ്സൺ കൂടാംപള്ളത്ത് അസോസിയേഷനുമായി സഹകരിച്ച സൽമാനിയ സെന്റ്രൽ ബ്ലഡ് ബാങ്ക് ടീമിന് മെമന്റോ കൈമാറി. APAB ഭാരവാഹികളായ ഹരിഷ് ചെങ്ങന്നൂർ, പൗലോസ് കാവാലം , സാം കാവാലം, ശ്രീകുമാർ കറ്റാനം , ജുബിൻ ചെങ്ങന്നൂർ , അരുൺ ഹരിപ്പാട്‌ , സതീഷ്‌ മുതുകുളം എന്നിവർ നേതൃത്വം നൽകി. ക്യാമ്പ് കോർഡിനേറ്റർ സുജേഷ് എണ്ണയ്ക്കാട് ക്യാമ്പുമായി സഹകരിച്ച എല്ലാവർക്കും നന്ദി അറിയിച്ചു.

Read More

തിരുവനന്തപുരം: ശനിയാഴ്ച പ്രവൃത്തിദിവസമാക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പിൻവലിച്ചു. കേരളത്തിലെ 10ാം ക്ലാസ് വരെയുള്ള സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവാണു പിൻവലിച്ചത്. ഇക്കാര്യത്തിൽ സർക്കാർ അന്തിമ തീരുമാനം എടുക്കുന്നതുവരെ ശനിയാഴ്ചകളിൽ ക്ലാസുണ്ടാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ സർക്കാർ ഉത്തരവ് ഓഗസ്റ്റ് ഒന്നിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണു സർക്കാർ തീരുമാനം. അധ്യാപക സംഘടനകളുടെയും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെയും ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് എ.സിയാദ് റഹ്മാൻ നേരത്തെ ഉത്തരവ് റദ്ദാക്കിയത്. വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപക സംഘടനകളുമായി ബന്ധപ്പെട്ടവർ എന്നിവരുമായി കൂടിയാലോചിച്ച് സർക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സ്കൂളുകളിൽ 220 പ്രവൃത്തിദിവസങ്ങളാക്കിയതിനെതിരെ അധ്യാപക സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. പ്രതിപക്ഷത്തിനു പുറമെ സിപിഐയുടെ അധ്യാപക സംഘടനയും എതിർപ്പ് പരസ്യമാക്കി. സിപിഎമ്മിന്റെ അധ്യാപക സംഘടനയും സർക്കാരിനെ എതിർപ്പറിയിച്ചു. ഒരു അധ്യയന വർഷം 220 പ്രവൃത്തിദിവസങ്ങൾ വേണമെന്നു കേരള വിദ്യാഭ്യാസ ചട്ടം പറയുന്നു. 2022ൽ ഇത് 195 ആയിരുന്നു. 2023ൽ മന്ത്രി വി.ശിവൻകുട്ടിയുടെ…

Read More