- ബഹ്‌റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ടു പേര്‍ വെട്ടേറ്റു മരിച്ചു. ഉമ്മയും മകളുമാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് ബന്ധുവായ യുവാവിന്റെ വെട്ടേറ്റു മരിച്ചത്. വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53) മകള്‍ സെല്‍മ (30) എന്നിവരാണ് വെട്ടേറ്റുമരിച്ചത് സെല്‍ മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇവരെ വെട്ടി പരുക്കേല്‍പ്പിച്ചത്. അക്രമത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു സ്ത്രീകള്‍ മരണമടയുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി.വൈ.എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.
ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് ഇനി മുന്നിലും പിന്നിലും മഞ്ഞ നിറം; ഉത്തരവിറക്കി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകാൻ സർക്കാര്‍ ഉത്തരവ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. ഒക്ടോബർ 1 മുതൽ ഉത്തരവ് നിലവിൽ വരും. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ വെള്ള നിറം മാറ്റണമെന്ന ആവശ്യം പരിഗണിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റി.
കോഴിക്കോട്: കോഴിക്കോട് വടകരയിൽ പണയം വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലാണ് തട്ടിപ്പ്. കഴിഞ്ഞ മൂന്ന് വർഷമായി തമിഴ്നാട് മേട്ടുപാളയം സ്വദേശി മധുജയകുമാർ ആണ് ബാങ്ക് മാനേജർ. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി. പുതുതായി ചാർജെടുത്ത മേനേജർ പാനൂർ സ്വദേശി ഇർഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ബാങ്കിൽ പണയം വച്ച സ്വർണ ഉരുപ്പടികൾക്ക് പകരം മുക്ക്പണ്ടം വച്ചായിരുന്നു തട്ടിപ്പ്. 26 കിലോയുടെ മുക്ക്പണ്ടങ്ങളാണ് ബാങ്കിൽ നിന്നും കണ്ടെത്തിയത്. ഇത്രയും അളവിൽ പണയം വെച്ച സ്വർണ്ണ ഉരുപ്പടികളാണ് നഷ്ടമായത്. ഏകദേശം 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പ്. പിറകിൽ മധുജയകുമാർ മാത്രമല്ലെന്നാണ് സൂചന. ബാങ്കിലെ മറ്റു…
തിരുവനന്തപുരം: ബീമാപ്പള്ളി ഗുണ്ടാ കൊലപാതകത്തിലെ ഒന്നാം പ്രതി ഇനാസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇയാളുടെ സഹോദരൻ ഇനാദ് ഇപ്പോഴും ഒളിവിലാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ബീമാപ്പള്ളി സ്വദേശി ഷിബിലിയെ ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഏതാനും ദിവസം മുമ്പ് തുടങ്ങിയ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. തലസ്ഥാനത്ത് ഒരു ഇടവേളക്കു ശേഷം കുടിപ്പക ആക്രമണങ്ങളും ഗുണ്ടാ കൊലപാതകങ്ങളും തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം പൗഡിക്കോണത്ത് റോഡിലിട്ട് കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയവര്‍ പൊലീസ് വലയിലായതിന് പിന്നാലെയാണ് ബീമാപ്പള്ളിയിൽ മറ്റൊരു കൊലപാതകം. നിരവധി മോഷണക്കേസിലെ പ്രതിയായ ഷിബിലിയെ കുത്തി വീഴ്ത്തിയത് മുൻ സുഹൃത്തുക്കള്‍ തന്നെയാണ്. 30 മോഷണക്കേസ്, അടിപിടി കേസുകള്‍ വേറെയും കഴിഞ്ഞ മാസവും അടിക്കേസിൽ റിമാൻഡിൽ പോയ ഷിബിലി ജാമ്യത്തിലിറങ്ങിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സ്ഥലവാസികളും സഹോദരങ്ങളുമായ ഇനാസും ഇനാദുമായുള്ള വാക്കു തർക്കമാണ് അടിപിടിയിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുൻപ് ഷിബിലി ഇനാസിനെ മര്‍ദ്ദിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് ബീമാപ്പള്ളിക്ക് സമീപം വച്ച് വീണ്ടും…
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നടത്തുന്ന ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാൻ ഒന്‍പതംഗ കമ്മിറ്റിക്ക് രൂപം നല്‍കിയതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, വയനാട് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.
സംസ്ഥാനത്ത് 24 മണിക്കൂർ സമരവുമായി ഐഎംഎ; ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും, ഒപി പ്രവർത്തിക്കില്ല
തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി. കാർ ആശുപത്രിയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഒപി പ്രവർത്തിക്കില്ല. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും. പഠനപ്രവർത്തനങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വൽറ്റി എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. അതേസമയം, പിജി ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിയിൽ എത്തിയ രോഗികൾ വലഞ്ഞു. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിച്ചു. കോളജ് പരിസരത്ത് ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം നടത്തിയത്. നിരവധി പിജി ഡോക്ടർമാർ മാർച്ചിൽ പങ്കെടുത്തു. കാഷ്വൽറ്റി ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. പത്ത് ഡോക്ടർമാർ വരെ പരിശോധന നടത്തിയിരുന്ന ചില വിഭാഗങ്ങളിൽ ഇന്ന് 3 പേർ…
മനാമ: ബഹ്‌റൈനിലെ ഗുദൈബിയ നിവാസികളായ മലയാളികൾ ഗുദൈബിയ കൂട്ടത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ എഴുപത്തി എട്ടാമത് സ്വാതന്ത്രദിനം ആന്തലസ്സ് ഗാർഡനിൽ വച്ച് സമുചിതമായി ആഘോഷിക്കുകയും പായസം വിതരണം നടത്തുകയും ചെയ്തു. സാമൂഹിക പ്രവർത്തകൻ കെ.ടി സലിം സ്വാതന്ത്ര്യദിന സന്ദേശവും ആശംസയും അറിയിച്ചു. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായവരുടെ ശ്രമഫലങ്ങൾ നമുക്ക് പാഠവും മാതൃകയുമാണെന്നും, മഹാരഥന്മാർ നമുക്ക് കാണിച്ച മാതൃക, അവരുടെ ഐക്യം അതാണ് നമുക്ക് സ്വാതന്ത്ര്യത്തിലേക്ക് വഴിതെളിയിച്ചതും ആ മാതൃക നമ്മൾ പിൻപറ്റി രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും നമ്മൾ കാവലാളായിരിക്കണമെന്നും, 2047ആവുമ്പോഴേക്കും നമ്മൾ വികസിതരാജ്യമാ വുമെന്നുള്ള രാഷ്ട്രപതിയുടെ സന്ദേശത്തെ പ്രാവർത്തികമാക്കാൻ ഏവരും പ്രയത്നിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൻസീർ സ്വാഗതം പറഞ്ഞ യോഗത്തിൽ സുബീഷ് നിട്ടൂർ അധ്യക്ഷത വഹിച്ചു. ഇ.വി രാജീവ് ,അൻവർ നിലമ്പൂർ , റിയാസ് വടകര എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ശില്പ സിജു ദേശഭക്തിഗാനം ആലപിച്ചു. ഗോപിനാഥ്, ജിഷാർ കടവല്ലൂർ, രേഷ്മ മോഹനൻ, ശ്രുതി സുനിൽ, ബിജു വർഗീസ്, അരുൺ ചന്ദ്രൻ, ഇല്യാസ്…
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചു കേള്‍ക്കുന്നതിന്റെ ഭാഗമായാണ് ശ്രീറാം തിരുവനന്തപുരം ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയിൽ ഹാജരായത്. കഴിഞ്ഞ മാസം കേസ് പരിഗണിച്ചപ്പോള്‍ ശ്രീറാം ഹാജരായിരുന്നില്ല. കുറ്റപത്രം വായിക്കുന്നതിനു മുമ്പുള്ള പ്രാഥമിക വാദം കോടതി കഴിഞ്ഞ തവണ കേട്ടു. കഴിഞ്ഞ തവണ ശ്രീറാം കോടതിയില്‍ ഹാജരാകാത്തതിന് കോടതി വാക്കാൽ താക്കീത് നല്‍കിയിരുന്നു. അപകടം സംഭവിച്ചിട്ട് അഞ്ചു വര്‍ഷം പിന്നിട്ടു. മജിസ്‌ട്രേട്ട് കോടതി മുതല്‍ സുപ്രീംകോടതി വരെ കേസ് പരിഗണിച്ചെങ്കിലും വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നില്ല. ഇതിനിടയില്‍ കേസില്‍ 2 പ്രതികളുണ്ടായിരുന്നത് ഒന്നായി. രണ്ടാം പ്രതി വഫ ഫിറോസിനെ കോടതി കുറ്റപത്രത്തില്‍നിന്ന് ഒഴിവാക്കി. 2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാമും വഫയും സഞ്ചരിച്ചിരുന്ന കാറിടിച്ച് ബഷീർ മരിച്ചത്.
ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, മികച്ച നടിമാർ നിത്യ മേനോന്‍, മാനസി പരേഖ്
70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ നേട്ടംകൊയത് മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച തിരക്കഥ, എഡിറ്റിങ് മഹേഷ് ഭുവനെന്ത് ( ആട്ടം) എന്നീ വിഭാഗങ്ങളില്‍ ആട്ടം ദേശീയ പരുസ്കാരം നേടി. മികച്ച നടൻ ഋഷഭ് ഷെട്ടി(ചിത്രം കാന്താര, ). മികച്ച നടി നിത്യ മേനോന്‍ (ചിത്രം: തിരിച്ചിത്രമ്പലം). നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി മറിയം ചാണ്ടി മേനാച്ചേരിയെ തിരഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. പൊന്നിയിന്‍ സെല്‍വന്‍ 1 മികച്ച തമിഴ് സിനിമ,. ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടിക മികച്ച നടന്‍ : ഋഷഭ് ഷെട്ടി മികച്ച നടി : നിത്യ മേനോന്‍, മാനസി പരേഖ് മികച്ച നടി : നിത്യ മേനോന്‍, മാനസി പരേഖ് മികച്ച സ്വഭാവനടി: നീന ഗുപ്ത മികച്ച സ്വഭാവനടന്‍ : പവന്‍ രാജ് മല്‍ഹോത്ര (ഫൗജ) മികച്ച സംഗീത സംവിധായകന്‍ വിശാല്‍ ഭരദ്വാജ്.…
1555 വീടുകൾ ഉരുൾപൊട്ടലിൽ വാസയോഗ്യമല്ലാതായി, നശിച്ചത് 600 ഹെക്ടര്‍ കൃഷി; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ
കൊച്ചി: വയനാട് ഉരുൾപൊട്ടലിൽ 1555 വീടുകള്‍ വാസയോഗ്യമല്ലാതായെന്നും 600ഓളം ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചതായും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് കേസ് പരിഗണിച്ച ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിൽ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ,ദേശീയ പാതാ അതോറിറ്റി തുടങ്ങിയവരെ ഹൈക്കോടതി കക്ഷി ചേർത്തു. ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയായെടുത്ത കേസാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. വയനാട്ടിലെ മണ്ണിടിച്ചിൽ പ്രശ്നസാധ്യതയുള്ള എല്ലാ സ്ഥലത്തെയും വിഷയം പരിഗണനയിലുണ്ടാകുമെന്ന് കോടതി പറഞ്ഞു. ഉരുൾപൊട്ടൽ -,മണ്ണിടിച്ചിൽ എന്നിവയിൽ പ്രദേശത്ത് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോയെന്നതിൽ മറുപടിയ്ക്കായി സർക്കാർ സാവകാശം തേടി. അതേസമയം, മുണ്ടക്കൈ ഉരുൾ പൊട്ടലിൽ കാണാതായവർക്കുള്ള ഇന്നത്തെ തെരച്ചിൽ പുരോഗമിക്കുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, എന്നിവിടങ്ങളിൽ സന്നദ്ധ പ്രവർത്തകർ, ഫയർഫോഴ്സ് എന്നിവരാണ് ഉള്ളത്. ചാലിയാറിലും തെരച്ചിൽ ഉണ്ട്. ഉരുൾപൊട്ടിയതിനു പിന്നാലെ തുടങ്ങിയ തെരച്ചിൽ ഇന്നത്തോടെ 18 ദിവസം പൂർത്തിയാക്കും. തെരച്ചിൽ അവസാനിപ്പിക്കുന്നതിൽ ഇന്നത്തെ മന്ത്രിസഭ ഉപസമിതി ധാരണയിൽ എത്തും. ബാങ്ക് രേഖകൾ നഷ്ടപ്പെട്ടവർക്ക്…
