Author: News Desk

കൊച്ചി: മത്സ്യലഭ്യത കുറയുകയും പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തീരക്കടലിൽ മീന്‍ ലഭിക്കാതാവുകയും ചെയ്തതോടെ തീരമേഖല സംഘർഷഭരിതം. നിരോധിത പെയർ പെലാജിക് വലകൾ ഉപയോഗിച്ച് ട്രോളിങ് ബോട്ടുകൾ മീൻ പിടിക്കുന്നതിനാലാണ് മത്സ്യലഭ്യത കുറഞ്ഞത് എന്നാണ് ആരോപണം. ഇത്തരത്തിൽ മീൻ പിടിച്ച ബോട്ടുകളെ മത്സ്യത്തൊഴിലാളികൾ ഇന്ന് കടലിൽവച്ച് പിടികൂടിയതും തുടർന്ന് നടത്തിയ ഉപരോധവും സംഘർഷത്തിന്റെ വക്കിലെത്തി. പെയർ പെലാജിക് വലകളുപയോഗിച്ച് മീൻ പിടിക്കുന്ന ബോട്ടിനെ മത്സ്യത്തൊഴിലാകളിൽ തടയുന്ന വിഡിയോ പുറത്തുവന്നിരുന്നു. അത്യന്തം അപകടരമായ സാഹചര്യമാണ് തീരമേഖലയില്‍ നിലനിൽക്കുന്നത് എന്ന് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇത്തരത്തിൽ പിടികൂടിയ ബോട്ടിനെ മത്സ്യത്തൊഴിലാളികൾ ഇന്ന് വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പിന്നാലെ പെലാജിക്ക് വലകളുമായി ഗോശ്രീ പാലം ഉപരോധിച്ചത് പ്രദേശത്ത് വലിയ ഗതാഗതക്കിനും കാരണമായി. കടൽസമ്പത്ത് പൂർണമായി നശിപ്പിക്കുന്ന പെലാജിക് ബോട്ടുകളുടെ മീൻ പിടിത്തം കെഎംഎഫ്ആർ നിയമപ്രകാരം സംസ്ഥാന ഫിഷറീസ് വകുപ്പ് നിരോധിച്ചിട്ടുള്ളതാണെങ്കിലും കൊല്ലം നീണ്ടകര, കൊച്ചി മുനമ്പം, ബേപ്പൂർ എന്നീ പ്രധാനപ്പെട്ട ഹാർബറുകളിൽ നിന്നും നൂറുകണക്കിന് ബോട്ടുകളാണ് പെലാജിക്ക് മീൻ…

Read More

തിരുവനന്തപുരം: കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ യു ഡി എഫിനെ പഴിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വടകരയിൽ അധിക്ഷേപം തുടങ്ങിവച്ചത് യു ഡി എഫാണ്. ‘ടീച്ചറമ്മ’ എന്ന പേരിനെ ആക്രമിച്ചാണ് യു ഡി എഫ് തുടങ്ങിയത്. കെ കെ ശൈലജ മുസ്ലിം വിരോധിയെന്ന തരത്തിൽ പ്രചരിപ്പിച്ചു. ശൈലജക്കെതിരെ മുസ്ലിം വിരുദ്ധത ആരോപിക്കാൻ ബോധപൂർവം ശ്രമം നടന്നു. വ്യക്തിഹത്യയിൽ ഊന്നിയുള്ള പ്രചാരണമാണ് യു ഡി എഫ് നടത്തിയത്. വാട്സാപ്പ് ഗ്രൂപ്പുകളുമായി പാർട്ടിക്ക് ബന്ധമില്ലെന്നും അന്വേഷണം നടക്കട്ടെയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വടകര പാർലമെന്‍റ് മണ്ഡലത്തിലുണ്ടായ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് വലിയ ചർച്ചയാണിപ്പോൾ നടക്കുന്നത്. കാഫിർ സ്ക്രീൻഷോട്ടുമായി ബന്ധപ്പെട്ട പ്രശ്നം വിശദമായി പരിശോധിക്കുമ്പോൾ, യു ഡി എഫാണ് വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ടതെന്നു കാണാം. ഒറ്റപ്പെട്ട പ്രശ്നംപോലെയാണ് ചിലർ അതിനെ സമീപിക്കുന്നത്. അത് ശരിയല്ല. അവിടെയുണ്ടായ അശ്ലീല ചിത്രവുമായി ബന്ധപ്പെട്ട വിവാദം മുതലുള്ള കാര്യങ്ങൾ വിശകലനം ചെയ്യണം. ഷാഫി വടകരയിൽ എത്തിയപ്പോൾ മുതൽ…

Read More

തിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ കൈമാറി. ദുരന്തം ഉണ്ടായ ഉടനെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തില്‍ വീടും വസ്തുവകകളും നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കൈമാറിയത്.

Read More

തൃശൂര്‍: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവിക്കെതിരെ പൊലീസ് കേസ് എടുത്തു. ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ച് പന്ത്രണ്ട് ലക്ഷം രൂപ തട്ടിയെന്ന കേസിലാണ് ഇരിങ്ങാലക്കുട പൊലീസ് കേസ് എടുത്തത്. വഞ്ചനാക്കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തത്. മേജര്‍ രവിയുടെ തണ്ടര്‍ഫോഴ്‌സ് സ്ഥാപനത്തിന്റെ സഹഉടമകളെയും കേസില്‍ പ്രതി ചേര്‍ത്തു. തണ്ടര്‍ഫോഴ്‌സ് എന്ന സെക്യൂരിറ്റി സ്ഥാപനത്തിന്റെ ഡയറക്ടറാക്കാമെന്നു പറഞ്ഞ് പലപ്പോഴായി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് കേസ്. മേജര്‍ രവിയുടെ അക്കൗണ്ടിലേക്കാണ് കൂടുതല്‍ തുകയും ഇയാള്‍ നല്‍കിയിരുന്നതെന്ന് പരാതിക്കാരന്‍ പറയുന്നു. മാസം 10 ലക്ഷം രൂപ വരുമാനം ലഭിക്കുമെന്ന ഉറപ്പിലാണ് ഈ തുക നല്‍കിയതെന്നും എന്നാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയില്ലെന്നും നല്‍കിയ പണം തിരികെ ലഭിച്ചില്ലന്നുമാണ് പരാതി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്‍ കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് കോടതി നിര്‍ദേശ പ്രകാരമാണ് മേജര്‍ രവിക്കെതിരെയും മറ്റും കേസ് എടുത്തത്.

Read More

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ടു പേര്‍ വെട്ടേറ്റു മരിച്ചു. ഉമ്മയും മകളുമാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് ബന്ധുവായ യുവാവിന്റെ വെട്ടേറ്റു മരിച്ചത്. വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം. പനച്ചിക്കടവത്ത് പി.കെ അലീമ(53) മകള്‍ സെല്‍മ (30) എന്നിവരാണ് വെട്ടേറ്റുമരിച്ചത് സെല്‍ മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇവരെ വെട്ടി പരുക്കേല്‍പ്പിച്ചത്. അക്രമത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു. ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു സ്ത്രീകള്‍ മരണമടയുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി.വൈ.എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് പ്രത്യേക നിറം നൽകാൻ സർക്കാര്‍ ഉത്തരവ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞ നിറം നൽകാനാണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഉത്തരവ്. ഒക്ടോബർ 1 മുതൽ ഉത്തരവ് നിലവിൽ വരും. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ വെള്ള നിറം മാറ്റണമെന്ന ആവശ്യം പരിഗണിച്ചുവെങ്കിലും തീരുമാനമെടുക്കാതെ മാറ്റി.

Read More

കോഴിക്കോട്: കോഴിക്കോട് വടകരയിൽ പണയം വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖാ മാനേജർ തമിഴ്നാട് സ്വദേശി മധു ജയകുമാറാണ് തട്ടിപ്പ് നടത്തിയത്. 17 കോടി രൂപയുടെ തട്ടിപ്പ് ബാങ്ക് മാനേജരുടെ സ്ഥലംമാറ്റത്തോടെയാണ് പുറത്തായത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലാണ് തട്ടിപ്പ്. കഴിഞ്ഞ മൂന്ന് വർഷമായി തമിഴ്നാട് മേട്ടുപാളയം സ്വദേശി മധുജയകുമാർ ആണ് ബാങ്ക് മാനേജർ. കഴിഞ്ഞ മാസം ജയകുമാറിനെ ബാങ്കിന്റെ കൊച്ചി പാലാരിവട്ടം ശാഖയിലേക്ക് സ്ഥലംമാറ്റി. പുതുതായി ചാർജെടുത്ത മേനേജർ പാനൂർ സ്വദേശി ഇർഷാദ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ബാങ്കിൽ പണയം വച്ച സ്വർണ ഉരുപ്പടികൾക്ക് പകരം മുക്ക്പണ്ടം വച്ചായിരുന്നു തട്ടിപ്പ്. 26 കിലോയുടെ മുക്ക്പണ്ടങ്ങളാണ് ബാങ്കിൽ നിന്നും കണ്ടെത്തിയത്. ഇത്രയും അളവിൽ പണയം വെച്ച സ്വർണ്ണ ഉരുപ്പടികളാണ് നഷ്ടമായത്. ഏകദേശം 17 കോടി 29 ലക്ഷം രൂപയുടെ തട്ടിപ്പ്. പിറകിൽ മധുജയകുമാർ മാത്രമല്ലെന്നാണ് സൂചന. ബാങ്കിലെ മറ്റു…

Read More

തിരുവനന്തപുരം: ബീമാപ്പള്ളി ​ഗുണ്ടാ കൊലപാതകത്തിലെ ഒന്നാം പ്രതി ഇനാസിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ഇയാളുടെ സഹോദരൻ ഇനാദ് ഇപ്പോഴും ഒളിവിലാണ്. ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ബീമാപ്പള്ളി സ്വദേശി ഷിബിലിയെ ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഏതാനും ദിവസം മുമ്പ് തുടങ്ങിയ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് എത്തിയത്. തലസ്ഥാനത്ത് ഒരു ഇടവേളക്കു ശേഷം കുടിപ്പക ആക്രമണങ്ങളും ഗുണ്ടാ കൊലപാതകങ്ങളും തുടര്‍ക്കഥയാകുകയാണ്. കഴിഞ്ഞ ദിവസം പൗഡിക്കോണത്ത് റോഡിലിട്ട് കാപ്പാ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയവര്‍ പൊലീസ് വലയിലായതിന് പിന്നാലെയാണ് ബീമാപ്പള്ളിയിൽ മറ്റൊരു കൊലപാതകം. നിരവധി മോഷണക്കേസിലെ പ്രതിയായ ഷിബിലിയെ കുത്തി വീഴ്ത്തിയത് മുൻ സുഹൃത്തുക്കള്‍ തന്നെയാണ്. 30 മോഷണക്കേസ്, അടിപിടി കേസുകള്‍ വേറെയും കഴിഞ്ഞ മാസവും അടിക്കേസിൽ റിമാൻഡിൽ പോയ ഷിബിലി ജാമ്യത്തിലിറങ്ങിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സ്ഥലവാസികളും സഹോദരങ്ങളുമായ ഇനാസും ഇനാദുമായുള്ള വാക്കു തർക്കമാണ് അടിപിടിയിലും തുടര്‍ന്ന് കൊലപാതകത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ച മുൻപ് ഷിബിലി ഇനാസിനെ മര്‍ദ്ദിച്ചിരുന്നു. ഇന്നലെ ഉച്ചക്ക് ബീമാപ്പള്ളിക്ക് സമീപം വച്ച് വീണ്ടും…

Read More

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നടത്തുന്ന ധനസമാഹരണ യജ്ഞത്തിനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാൻ ഒന്‍പതംഗ കമ്മിറ്റിക്ക് രൂപം നല്‍കിയതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല, യു.ഡി.എഫ്. കണ്‍വീനര്‍ എം.എം. ഹസന്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, വയനാട് ഡി.സി.സി. പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. ജയന്ത് എന്നിവരാണ് കമ്മിറ്റി അംഗങ്ങള്‍.

Read More

തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി. കാർ ആശുപത്രിയിലെ മെഡിക്കൽ പിജി വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6 മുതൽ ഞായറാഴ്ച രാവിലെ 6 വരെ സംസ്ഥാനത്തെ ഡോക്ടർമാർ പണിമുടക്കും. മെഡിക്കൽ കോളജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഒപി പ്രവർത്തിക്കില്ല. നേരത്തേ നിശ്ചയിച്ച ശസ്ത്രക്രിയകൾ മാറ്റിവയ്ക്കും. പഠനപ്രവർത്തനങ്ങൾ, യോഗങ്ങൾ എന്നിവയിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. എന്നാൽ അടിയന്തര ശസ്ത്രക്രിയകൾ, തീവ്രപരിചരണ വിഭാഗം, പ്രസവ മുറി, കാഷ്വൽറ്റി എന്നിവയിൽ ഡോക്ടർമാരുടെ സേവനം ഉണ്ടാകും. അതേസമയം, പിജി ഡോക്ടർമാരുടെ സമരത്തെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിയിൽ എത്തിയ രോഗികൾ വലഞ്ഞു. സമരം ആശുപത്രി പ്രവർത്തനത്തെ സാരമായി ബാധിച്ചു. കോളജ് പരിസരത്ത് ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. നീതി ലഭിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം നടത്തിയത്. നിരവധി പിജി ഡോക്ടർമാർ മാർച്ചിൽ പങ്കെടുത്തു. കാഷ്വൽറ്റി ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ പ്രവർത്തനത്തെ സമരം സാരമായി ബാധിച്ചു. പത്ത് ഡോക്ടർമാർ വരെ പരിശോധന നടത്തിയിരുന്ന ചില വിഭാഗങ്ങളിൽ ഇന്ന് 3 പേർ…

Read More