- കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്റബ്’ തുടങ്ങുന്നു
- യാത്രക്കാരുടെ നിയമ ലംഘനം: വിമാനതാവളത്തിൽ കസ്റ്റംസിന്റെ പരിശോധന ശക്തമാക്കുന്നു
- സൂര്യചിത്ര ഫിലിം ഡയറക്ടറിയുടെ പന്ത്രണ്ടാപ്പതിപ്പ് വിപണിയിൽ
- വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
- കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
- എസ്ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി
- ഗാർഹിക മാലിന്യ സംസ്കരണം: എസ്.സി.ഇയും സാമൂഹിക വികസന മന്ത്രാലയവും സംയുക്ത ശിൽപശാല നടത്തി
- ആറാമത് ലോക സംരംഭക നിക്ഷേപ ഫോറത്തിന് നാളെ തുടക്കം
Author: News Desk
മനാമ: സമസ്തകേരള ജംഇയ്യത്തുൽ മുഅല്ലിമീൻ ആഹ്വാന പ്രകാരം സമസ്തയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ബഹ്റൈനിലെ സമസ്ത മദ്റസയിലെഅദ്ധ്യാപകൻ മാരുടെ ഒരു ദിവസത്തെ വേതന വിഹിതം നൽകി സമാഹരിച്ച ഫണ്ട് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി നേതാക്കളുടെസാന്നിധ്യത്തിൽ റെയ്ഞ്ച് സെക്രട്ടറി ബഷീർ ദാരിമി സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖറുദ്ദീൻ കോയ തങ്ങളെ ഏൽപ്പിച്ചു. ബഹ്റൈൻ റെയഞ്ച്ജംഇയ്യത്തുൽ മുല്ലിമീൻ പരീക്ഷ ബോഡ് ചെയർമാൻ അശ്‌റഫ് അൻവരി ചേലക്കര, ട്രഷറർ മഹ്മൂദ് മാട്ടൽ, IT കോഡിനേറ്റർ അസ്‌ലം ഹുദവി, വൈസ് പ്രസിഡൻ്റുമാരായ , ഹാഫിള് ശാറഫുദ്ധീൻ മൗലവി ,ഹംസഅൻവരി, എസ്. ബി.വി ചെയർമാൻ നിശാൻ ബാഖവി, സമസ്ത മദ്റസ അദ്ധ്യാപകരായ മുഹമ്മദ് മുസ്ലിയാർ,ശഹീം ദാരിമി, അബ്ദുറസാഖ് ഫൈസി, കാസിം മൗലവി, കരീം മാഷ് തുടങ്ങിയർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ള മൂന്നു പേർക്കായുള്ള തിരച്ചിലിൽ അനിശ്ചിതത്വം. ഗോവയിൽ നിന്നുള്ള ഡ്രഡ്ജർ എത്തിയാൽ മാത്രമേ ഇനി തെരച്ചിൽ പുനഃരാരംഭിക്കൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. അതേസമയം, ഇതിനായി ഒരു കോടിയോളം രൂപ ചിലവ് വരും. ജില്ലാ ഭരണകൂടത്തിന് ഇത്രയും രൂപ ചെലവഴിക്കുന്നതിൽ പരിമിതിയുണ്ടെന്നും കർണാടക സർക്കാർ ആണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് എന്നുമാണ് ജില്ലാ കലക്ടർ കുടുംബത്തെ അറിയിച്ചത്. ഇത് സംബന്ധിച്ച് കൂടിയാലോചനകൾ നടത്തുന്നതിനായി നാളെ ബംഗ്ലൂരുവിൽ ഉന്നതല യോഗം ചേരും. മണ്ണുത്തി കാർഷിക സർവകലാശാലയിൽ നിന്നുള്ള ഡ്രഡ്ജർ എത്തിക്കാനുള്ള നീക്കവും സജീവമായിട്ടുണ്ട്.
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെയും തുടര്‍ന്നാണ് നടൻ മോഹൻലാല്‍ ചികിത്സ തേടിയിരിക്കുന്നത്. നടൻ മോഹൻലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നടൻ മോഹൻലാല്‍ ആരോഗ്യം വീണ്ടെടുക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഡോ. ഗിരീഷ് കുമാര്‍ ആണ് താരത്തെ ചികിത്സിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മോഹൻലാലിനെ ചികിത്സിക്കുന്ന ഡോക്‍ടറുടെ കുറിപ്പ് ആശുപത്രി അധികൃതര്‍ പുറത്തിവിട്ടുണ്ട്. പനിക്ക് പുറമേ മസില്‍ വേദനയും താരത്തിന് ഉണ്ടെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്ടര്‍ മോഹൻലാലിന് വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരസഭകൾക്ക് 137.16 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ധനകാര്യ കമീഷന്റെ ആരോഗ്യ ഗ്രാന്റ് ഇനത്തിലാണ് തുക നൽകുന്നത്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി തുക വിനിയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങൾക്ക് മാസാദ്യം 1,960 കോടി രൂപകൂടി അനുവദിച്ചിരുന്നു. മെയിന്റൻസ് ഗ്രാന്റ് രണ്ടാം ഗഡു 1,377.06 കോടി രൂപ, പൊതു ആവശ്യ ഫണ്ട് (ജനറൽ പർപ്പസ് ഗ്രാന്റ്) അഞ്ചാം ഗഡു 210.51 കോടി രുപ, ധനകാര്യ കമീഷൻ ഹെൽത്ത് ഗ്രാന്റ് 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമീഷൻ ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 928.28 കോടി രൂപ നൽകി. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 74.83 കോടിയും ജില്ലാ പഞ്ചായത്തുകൾക്ക് 130.09 കോടിയും മുനിസിപ്പാലിറ്റികൾക്ക് 184.12 കോടിയും കോർപറേഷനുകൾക്ക് 59.74 കോടിയും വകയിരുത്തി. മെയിന്റൻസ് ഗ്രാന്റിൽ റോഡിനായി 529.64 കോടി രുപയും റോഡിതിര വിഭാഗത്തിൽ 847.42…
തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരിൽ നിന്നും വായ്പയുടെ ഇഎംഐ പിടിച്ച ഗ്രാമീണ്‍ ബാങ്കിന്‍റെ നടപടി ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയുന്നതല്ലെന്നും പിടിച്ച പണം ഗ്രാമീണ്‍ ബാങ്ക് തിരികെ കൊടുക്കണമെന്നും ബാങ്കിങ് രംഗത്തെ വിദഗ്ധനും മുൻ എസ്ബിഐ ചീഫ് ജനറല്‍ മാനേജറുമായ എസ് ആദി കേശവൻ പറഞ്ഞു. ഒരു വഴിയുമില്ലാത്തവര്‍ക്ക് വരുന്ന സഹായധനത്തില്‍ നിന്ന് പണം പിടിക്കുകയെന്നത് ഒരു രീതിയിലും ന്യായീകരിക്കാനാകില്ല. നാളെയാണ് എസ്എല്‍ ബിസിയുടെ യോഗം. അതില്‍ മൊറോട്ടോറിയം പ്രാബല്യത്തിൽ വരുന്ന തീയതി തീരുമാനിക്കും. ദുരന്തം ഉണ്ടായ ദിവസം മുതല്‍ അതിനുശേഷമായിരിക്കും മോറോട്ടോറിയം പ്രാബല്യത്തില്‍ വരുക. അത്തരത്തിലുള്ള ഒരു തീരുമാനം നാളത്തെ യോഗത്തിലുണ്ടാകണം. അതിനുശേഷം പിടിച്ച തുക ബുധനാഴ്ചക്കുള്ളില്‍ തന്നെ അതിന് കഴിയണം. അത് അവര്‍ക്ക് ചെയ്യാനാകും. ദുരിതാശ്വാസ നിധിയില്‍ നിന്നും ലഭിച്ച സഹായധനത്തില്‍ നിന്നാണ് ബാങ്ക് ഇഎംഐ പിടിച്ചത്. ഒരു തരത്തിലും നീതികരിക്കാനാകുന്ന സംഭവമല്ലിതെന്നും ആദി കേശവൻ പറഞ്ഞു. ദുരന്ത ബാധിതര്‍ക്ക് വീടു വെച്ചു നല്‍കാനുള്‍പ്പെടെ പണം കണ്ടെത്താനാകും.…
കൊച്ചി: മരട് ഹോട്ടലില്‍ ഗുണ്ടാ പാര്‍ട്ടി നടന്ന സംഭവത്തില്‍ 13 പേര്‍ക്കെതിരെ കേസ്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ ഗുണ്ടാനേതാവ് ആഷ്ലിക്കായി മരട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആഷ്ലിയുടെ കാറില്‍ നിന്ന് കഴിഞ്ഞ ദിവസം തോക്ക് കണ്ടെടുത്തിരുന്നു. തോക്കിന്റെ ലൈസന്‍സ് അടക്കമുള്ളവയെ കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ കേസ് നടപടികളിലേക്ക് കടക്കൂ. ആഷ്ലി ആയിരുന്നു ഗുണ്ടാ പാര്‍ട്ടിക്ക് നേതൃത്വം നല്‍കിയത്. ആഷ്ലിയുടെ കാറില്‍ നിന്ന് കണ്ടെത്തിയ മനുഷ്യാവകാശ കമ്മീഷന്റെ ബോര്‍ഡിനെ കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
തിരുവനന്തപുരം: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിൽ യുഡിഎഫെന്ന് ആവർത്തിച്ച് സിപഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഈ വിഷയത്തിൽ സിപിഐഎമ്മിന് ഒറ്റ നിലപാടാണുള്ളത്. യുഡിഎഫ് നേതൃത്വം മാപ്പ് പറഞ്ഞാൽ ഈ വിഷയത്തിൽ ബാക്കി കാര്യങ്ങൾ പിന്നീട് പറയാമെന്നും വ്യാജ നിർമിതിക്ക് പിന്നിൽ യുഡിഎഫിന് ബിജെപിയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കണമെന്ന കെഎസ്ഇബി നിർദേശത്തിൽ വിശദമായ ചർച്ച വേണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ആരെങ്കിലും പറയുന്നത് കേട്ട് നടപ്പാക്കേണ്ട കാര്യമല്ലിത്. എല്ലാ തലത്തിലും വിശദമായ ചർച്ച വേണ്ടതുണ്ട്. നാളെയോ മറ്റന്നാളോ നടപ്പാക്കേണ്ട തീരുമാനമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു. വടകരയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍…
ജസ്‌നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായി മുന്‍ ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍
പത്തനംതിട്ട: വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജസ്‌നയോട് സാമ്യമുളള പെണ്‍കുട്ടി മുണ്ടക്കയത്തെ ലോഡ്ജില്‍ എത്തിയതായി മുന്‍ ജീവനക്കാരി രമണിയുടെ വെളിപ്പെടുത്തല്‍. കാണാതാകുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതനായ വെളുത്തുമെലിഞ്ഞ യുവാവിനൊപ്പം ഇവിടെവെച്ച് കണ്ടെന്നാണ് ജീവനക്കാരിയുടെ വെളിപ്പെടുത്തല്‍ ജസ്‌നയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞതും ലോഡ്ജിന് സമീപത്തെ തുണിക്കടയുടെ സിസിടിവി ക്യാമറയിലാണ്. ‘പത്രത്തില്‍ പടം വന്നതു കൊണ്ടാണ് ജസ്‌നയെന്ന് തിരിച്ചറിഞ്ഞത്. ജസ്‌നയുടെ മുഖവുമായി ആ പെണ്‍കുട്ടിക്ക് സാമ്യമുണ്ട്. മണിക്കൂറുകളോളം ആ പെണ്‍കുട്ടി അവിടെ ഉണ്ടായിരുന്നു. ഒരു ടെസ്റ്റ് എഴുതാനായാണ് അവിടെയെത്തിയതെന്നാണ് പറഞ്ഞത്. യുവാവിനെ ഇനി കണ്ടാല്‍ അറിയില്ലെന്നും ജീവനക്കാരി പറഞ്ഞു. രാവിലെ 11.30നാണ് കാണുന്നത്. പയ്യന്‍ വന്നു, മുറിയെടുത്തു. രണ്ട് പേരും 4 മണി കഴിഞ്ഞാണ് ഇറങ്ങി പോകുന്നത്. പയ്യനെ ഞാന്‍ കണ്ടു, വെളുത്ത് മെലിഞ്ഞ പയ്യനാ.102ആം നമ്പര്‍ മുറിയാണെടുത്തത്. ഒറ്റത്തവണയേ കണ്ടിട്ടുള്ളൂ.’ ലോഡ്ജ് മുന്‍ജീവനക്കാരി പറഞ്ഞു. സംഭവത്തിന് പിന്നാലെ ലോഡ്ജ് ഉടമ ബിജു ഭീഷണിപ്പെടുത്തിയതായും മുണ്ടക്കര സ്വദേശിനിയായ യുവതി പറഞ്ഞു. ഈ കുട്ടി…
ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?’; ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍; സുരേഷ് ഗോപി
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ ഭീതി പടര്‍ത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കണമെങ്കില്‍ സാറ്റലൈറ്റ് സംവിധാനം വേണം. ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയും?. കോടതി പറയുമോയെന്നും സുരേഷ് ഗോപി ചോദിച്ചു. ഹൃദയത്തില്‍ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാര്‍ നില്‍ക്കന്നത്. നമുക്കിനി കണ്ണീരില്‍ മുങ്ങിത്താഴാന്‍ ആവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട് ദുരന്തവും തുംഗഭദ്ര അണക്കെട്ടിനുണ്ടായ തകരാറും കാലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യങ്ങളുടേയും പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിയും തമിഴ്‌നാട് മുഖ്യമന്ത്രിയും ചര്‍ച്ചനടത്തി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമം നടത്തണമെന്ന് മുല്ലപ്പെരിയാര്‍ സമരസമിതി ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മധ്യസ്ഥം വഹിക്കണമെന്നാണ് അവരുടെ ആവശ്യം. മുല്ലപ്പെരിയാര്‍ ഡാം കമ്മിഷന്‍ചെയ്ത് 129 വര്‍ഷം തികയുന്ന ഒക്ടോബര്‍ 10-ന് കേരളത്തിലെ 129 കേന്ദ്രങ്ങളില്‍ ജനകീയകൂട്ടായ്മ സംഘടിപ്പിക്കുമെന്നും സമരസമിതി പറഞ്ഞിരുന്നു. അതേസമയം, ഡാമിന്റെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.…
രാഹുൽ ഗാന്ധി രണ്ടു കുട്ടികളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വീക്ക്‌ലി ബ്ലിറ്റ്‌സ്
ഇന്ത്യന്‍ പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി രണ്ട് മക്കളുടെ പിതാവാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയില്‍ ഇടം പിടിക്കുന്നത്. വീക്ക്‌ലി ബ്ലിറ്റ്‌സ് എന്ന ബംഗ്ലാദേശി ഓണ്‍ലൈന്‍ മാഗസിനില്‍ ലേഖനം വന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധി അഥവാ രാഹുല്‍ വിന്‍സിയുടെ ദുരുഹമായ ജീവിതവും, അവിഹിത ബന്ധങ്ങളും കൊളംബിയന്‍ മയക്കുമരുന്ന് മാഫിയാത്തലവന്റെ മകളുമായുള്ള ബന്ധത്തില്‍ ന്യാക്ക് വിന്‍സി എന്ന പത്തൊമ്ബതുകാരനായ ആണ്‍കുട്ടിയും പതിനഞ്ചുകാരി മിനിക്ക് വിന്‍സി എന്നിങ്ങനെ രണ്ട് മക്കളും ഉണ്ടെന്നാണ് ആരോപിക്കുന്നത്. രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ കൊളംബിയൻ വംശജയായ വനിതാ സുഹൃത്തിനെയും ചേർത്തുവച്ചാണ് ഈ ആരോപണങ്ങൾ. വനിതാ സുഹൃത്ത് ലഹരി മാഫിയ തലവന്റെ മകൾ ആണെന്നും മറ്റും പൊടിപ്പും തൊങ്ങലും വെച്ച് ഇന്ത്യയിൽ നിരവധി തവണ ഇത് പ്രചരിച്ചു. ഇതുകൂടാതെ രാഹുലിന്റെ വിശാലമായ മതേതര കാഴ്ചപ്പാടുകളും വക്രീകരിച്ച് ഒരു പോരായ്മയായി ലേഖനത്തിൽ ചിത്രീകരിക്കുന്നുണ്ട്. ജനപ്രീതിവർധിക്കുന്ന നേതാവായ രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ബോധപൂർവ്വമായ നീക്കങ്ങൾക്ക് പിന്നിൽ ഇത്തവണ അന്താരാഷ്ട്ര ശക്തികളും പങ്കുകാരാകുന്നു എന്നാണ്…
