Author: News Desk

ബെംഗളൂരു: ബെംഗളൂരുവിലെ ഡിജെ ഹള്ളിയിലെ ചായക്കടയിലെ ജോലിക്കാരനായിരുന്ന യുവാവാണ് പരിക്കേറ്റ നിലയില്‍ പോലീസിനെ സമീപിച്ചത്. ചായക്കടയില്‍ സ്ഥിരമായി എത്തിയിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇക്കഴിഞ്ഞ ജൂലൈ 12ന് ഇയാളെ ഇവിടെ നിന്നും തട്ടികൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കി. 2000 രൂപയാണ് ആദ്യദിനം ലഭിച്ചത്. ഇതോടെ ഇയാളെ സ്ത്രീയാക്കാൻ സംഘം ശ്രമം തുടങ്ങി. രാത്രി പരാതിക്കാരൻ്റെ താമസസ്ഥലത്ത് എത്തിയ ട്രാന്‍സ്‌ജെൻഡറുകൾ സമ്മർദ്ദം തുടങ്ങി. പുരുഷനായിട്ടും 2000 രൂപ ലഭിച്ചെങ്കില്‍ സ്ത്രീയായാല്‍ കൂടുതല്‍ പണം ഉണ്ടാക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചു. ഇത് എതിര്‍ത്തതോടെ ബലമായി മരുന്ന് കുത്തിവച്ച് മയക്കി എന്നാണ് പരാതിയില്‍ പറയുന്നത്. ബോധം തിരികെ ലഭിച്ചപ്പോള്‍ ജനനേന്ദ്രിയം വികൃതമാക്കിയ നിലയിലായിരുന്നു. അവിടെ ഒരു പൈപ്പ് സ്ഥാപിച്ച നിലയിലുമായിരുന്നു. തുടര്‍ന്ന് തടവില്‍ പാര്‍പ്പിച്ച് അവരുടെ ആചാരപ്രകാരമുള്ള ചില ചടങ്ങുകളും നടത്തി. തന്നെ ലൈംഗികവൃത്തിക്ക് ഇറക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇതെന്ന് പിന്നീട് മനസിലാക്കി. അതിനായി നിർബന്ധം ശക്തമായതോടെ ഓഗസ്റ്റ് മൂന്നിന് ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ചികിത്സകൾക്ക് ശേഷം…

Read More

തിരുവനന്തപുരം: റഷ്യന്‍ സൈന്യത്തിനൊപ്പമുള്ള മറ്റു മൂന്നു മലയാളികളെ തിരികെ കൊണ്ടു വരാനും ശ്രമം. റഷ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നത് നോര്‍ക്ക. റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധം ചെയ്യവേ യുക്രൈയിനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുകുന്ദപുരം നായരങ്ങാടി കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതായി നോര്‍ക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. സന്ദീപിന്റെ മരണം റഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ റഷ്യയിലെ റസ്‌തോഫിലാണ് സന്ദീപിന്റെ മൃതദേഹമുള്ളതായി ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുള്ളത്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിച്ചു വരുകയാണ്. റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചു വരുന്ന തൃശൂര്‍ കൊടകര കനകമല കാട്ടുകലക്കല്‍ വീട്ടില്‍ സന്തോഷ് കാട്ടുങ്ങല്‍ ഷണ്‍മുഖന്‍ (40), കൊല്ലം മേയന്നൂര്‍ കണ്ണംകര പുത്തന്‍ വീട്ടില്‍ സിബി സൂസമ്മ ബാബു(27), എറണാകുളം കുറമ്പാശേരി റെനിന്‍ പുന്നയ്ക്കല്‍ തോമസ്(43) എന്നിവരെ തിരികെ കേരളത്തില്‍ എത്തിക്കുന്നതിനും റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ…

Read More

തിരുവനന്തപുരം: വയനാട് രക്ഷാ പ്രവർത്തനത്തെ നയിച്ച മൂന്ന് സൈനിക കമാൻഡർമാർ അവരുടെ പൂർവ്വ വിദ്യാലയമായ കഴക്കൂട്ടം സൈനിക സ്കൂളിൽ ഇന്ന് (ഓഗസ്റ്റ് 20) സന്ദർശനം നടത്തി. ഇവർ മൂവരും മലയാളികളും ഇപ്പോൾ സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർമാരുമാണ്. ജൂലായ് 30-ന് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് വയനാട്ടിലെ രക്ഷാദൗത്യത്തിലെ നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥരായ എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ, മേജർ ജനറൽ വി ടി മാത്യു, ബ്രിഗേഡിയർ സലിൽ എം.പി എന്നിവർ ഒരുകാലത്ത് കഴക്കൂട്ടം സൈനിക് സ്‌കൂളിലെ കേഡറ്റുകളായിരുന്നു. ഇവരുടെ സന്ദർശനം സൈനിക സ്കൂളിന് അഭിമാന മുഹൂർത്തമായിരുന്നു. കോട്ടയം സ്വദേശിയായ എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ, 1983-ൽ കഴക്കൂട്ടം സൈനിക സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. നിലവിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, വയനാട് ദുരന്തത്തിനിരയായവരെ ധ്രുവ് ഹെലികോപ്റ്ററുകളും ഗരുഡ് കമാൻഡോകളെയും ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുകയുണ്ടായി. കേരള-കർണാടക സബ് ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിംഗ് (GOC) ആയ മേജർ…

Read More

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ ഹർത്താൽ. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താൽ. ദേശീയ തലത്തിൽ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ് ഹർത്താൽ. ഹർത്താൽ പൊതുഗതാഗതത്തെ ബാധിക്കില്ല. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംവരണ ബച്ചാവോ സംഘർഷ് സമിതി നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം. ദേശിയ തലത്തിൽ പൊതു ഗതാഗതത്തെ ബന്ദ് ബാധ്യ്ക്കാൻ സാധ്യത ഉണ്ടെൻകിലും കേരളത്തെ പോലുള്ള സംസ്ഥാനങ്ങളിൽ ബന്ദ്…

Read More

തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവര്‍. കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയിലാണ് പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയപ്പെട്ട ശേഷമായിരുന്നു തട്ടിപ്പ്. ആദ്യം 1000 രൂപ വീട്ടമ്മ നല്‍കി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടില്‍ എത്തി. തുടര്‍ന്ന് 3000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടര്‍ന്ന് 80,000 രൂപ നല്‍കി. എന്നാല്‍ തിരികെ പണം…

Read More

ആലപ്പുഴ: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്രയും ആഘോഷവും നടത്തിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എആര്‍ ക്യാംപ് എഎസ്‌ഐ ശ്രീനിവാസനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 11 വര്‍ഷംമുമ്പ് ആലപ്പുഴ നഗരത്തെ നടുക്കിയ കൊലപാതക ശ്രമത്തില്‍ ജാമ്യംനേടിയ മൂന്നാംപ്രതി ഉണ്ണിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എഎസ്‌ഐ ശ്രീനിവാസന്‍ ഉല്ലാസയാത്ര നടത്തിയെന്നാണ് പരാതി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആഘോഷങ്ങളുടെയും യാത്രയുടെയും വിവരങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനുപിന്നാലെ പ്രതികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കാളിയായ എഎസ്‌ഐയുടെ ചിത്രവും വിഡിയോയും വൈറലായിരുന്നു.

Read More

കാസര്‍കോട്: രണ്ടേകാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടുമായി മലയാളികള്‍ ഉള്‍പ്പെടെ നാല് പേര്‍ കര്‍ണാടകയിലെ മംഗ്‌ളൂരുവില്‍ പിടിയിലായി. ചെര്‍ക്കള ശ്രീലിപി പ്രിന്റിംഗ് പ്രസ് ഉടമ കരിച്ചേരി പെരളത്തെ വി. പ്രിയേഷ്, മുളിയാര്‍ മല്ലം കല്ലുകണ്ടത്തെ വിനോദ് കുമാര്‍, പെരിയ കുണിയ ഷിഫ മന്‍സിലില്‍ അബ്ദുല്‍ ഖാദര്‍ എന്നിവരാണ് പിടിയിലായ മലയാളികള്‍. ഇവരോടൊപ്പം കര്‍ണ്ണാടക പുത്തൂര്‍ ബല്‍നാട് ബെളിയൂര്‍കട്ടെ സ്വദേശി അയൂബ്ഖാനെയും മംഗ്‌ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മംഗ്‌ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. 2,13,500 രൂപയുടെ കള്ളനോട്ടുകളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കാസര്‍കോട് ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ തയ്യാറാക്കിയ നോട്ടുകളാണ് പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് മംഗ്‌ളൂരു ക്ലോക്ക് ടവറിന് സമീപത്തെ ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍ 500 രൂപയുടെ 427 കള്ളനോട്ടുകളാണ് കണ്ടെടുത്തത്. ചെര്‍ക്കളയിലെ പ്രിന്റിംഗ് പ്രസില്‍ തയ്യാറാക്കുന്ന കള്ളനോട്ടുകള്‍ പകുതി തുകയ്ക്ക് കര്‍ണാടകത്തിലെ ഏജന്റുമാര്‍ക്ക് സംഘം കൈമാറുകയാണ് ചെയ്തിരുന്നത്. നേരത്തെ ഒരു ലക്ഷം രൂപ ഇത്തരത്തില്‍ വിതരണം…

Read More

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തി വെച്ചിട്ടില്ലെന്നും പുറത്ത് വിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ കത്ത് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു തരത്തിലും റിപ്പോര്‍ട്ട് പുറത്ത് വരുന്നതിന് സര്‍ക്കാര്‍ എതിരല്ല. റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. ശുപാര്‍ശകള്‍ അതീവ പ്രാധാന്യം നല്‍കി നടപ്പിലാക്കാനാണ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. റിപ്പോര്‍ട്ടില്‍ പലരുടേയും സ്വകാര്യതയെ ബാധിക്കുന്ന പരാമര്‍ശങ്ങളുണ്ട്. അതിനാല്‍, റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ ആവശ്യപ്പെട്ടിരുന്നു. ഇത് പുറത്തുവിടാന്‍ പാടില്ല എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജസ്റ്റിസ് ഹേമ തന്നെ 2020 ഫെബ്രുവരി 19-ന് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. തങ്ങളുടെ കമ്മിറ്റി മുന്‍പാകെ സിനിമാ മേഖലയിലെ ചില വനിതകള്‍ നടത്തിയത് തികച്ചു രഹസ്യാത്മകമായ വെളിപ്പെടുത്തലുകളാണ്. ആയതിനാല്‍ യാതൊരു കാരണവശാലും താന്‍ അടങ്ങുന്ന കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ പാടില്ലെന്ന് ജസ്റ്റിസ് ഹേമ കത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഏതെങ്കിലും വിഷയം കേസെടുത്ത് അന്വേഷിക്കണം എന്ന ശുപാര്‍ശ ജസ്റ്റിസ് ഹേമയുടെ കമ്മിറ്റി വെച്ചിട്ടില്ല.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍-സിനിമ സംയുക്ത സെക്‌സ് മാഫിയയെന്ന് യൂത്ത് കോണ്‍ഗ്രസ്. മന്ത്രി ഗണേഷ് കുമാറിനെതിരെ റിപ്പോര്‍ട്ടില്‍ വ്യക്തമായ പരാമര്‍ശമുണ്ട്. അതില്‍ അന്വേഷണം വേണം. മന്ത്രിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നല്‍കിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി പറഞ്ഞു. 15 പേരുടെ പവര്‍ മാഫിയയില്‍ മന്ത്രി ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും അബിന്‍ വര്‍ക്കി ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതി ഡിജിപി അന്വേഷണത്തിനായി ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് കൈമാറി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേസെടുത്ത് അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. പോക്സോ ഉള്‍പ്പെടെയുള്ള ലൈംഗിക ചൂഷണമാണ് നടന്നിരിക്കുന്നത്. എന്നിട്ടാണ് ഈ റിപ്പോര്‍ട്ട് വച്ച് ഒരു സിനിമ കോണ്‍ക്ലേവ് നടത്തുമെന്ന് സാംസ്‌കാരിക മന്ത്രി പറയുന്നത്. ഗുരുതരമായ കുറ്റകൃത്യം നടന്നിട്ടും കോണ്‍ക്ലേവാണോ നടത്തേണ്ടത്?. ആരെയാണ് മന്ത്രി വിഡ്ഢികളാക്കുന്നത്? ചൂഷണം അവസാനിപ്പിക്കാന്‍ നടപടി ഇല്ലെങ്കിലും സിനിമ കോണ്‍ക്ലേവ് നടത്തുമെന്നു പറയുന്ന മന്ത്രിയെ കേരളം വിലയിരുത്തട്ടെയെന്നും വിഡി സതീശന്‍…

Read More

തിരുവനന്തപുരം: ഹേമ കമ്മറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകളെ സംബന്ധിച്ച് വനിത ഐ.പി.എസ് ഓഫീസർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി.യുടെ നേതൃത്വത്തിൽ വനിതകൾ ബുധനാഴ്ച രാവിലെ പത്തര മണിക്ക് ഡി.ജി.പി. ഓഫീസിലേക്ക് മാർച്ച് നടത്തും. റിപ്പോർട്ട് പഠിക്കാനും നടപടി നിർദ്ദേശിക്കാനും വനിത ഐ.പി.എസ് ഓഫീസറെ സർക്കാർ നിയോഗിക്കണം. ഏറ്റവും തിളക്കവും പ്രതിഫലവുമുള്ള മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനിക്കുന്ന വിവരങ്ങൾ പുറത്ത് വന്നിട്ടും വനിത മന്ത്രിമാർ പ്രതികരിക്കുന്നില്ല. റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണം. ഇവരാണ് യഥാർത്ഥ സ്ത്രീ വിരോധികൾ. റിപ്പോർട്ടിൻമേൽ എന്ത് നടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കാത്തതും ദുരൂഹമാണെന്നും ജെബി മേത്തർ പറഞ്ഞു.

Read More