- രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ് എസ് വി ജലീലിന്
- ഒന്നും ഓര്‍മയില്ല: ശബരിമല സ്വർണപ്പാളി കേസിൽ എൻ. വാസു റിമാൻഡിൽ
- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്റൈന് അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്റൈന് ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
Author: News Desk
മനാമ: മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈൻ 66 ലക്ഷം നൽകി. മുസ്ലീംലീഗ് പുരനധിവാസ ഫണ്ട് സംബന്ധമായി പ്രഖ്യാപനം വന്നയുടൻ ആരംഭിച്ച് 10 ദിവസം കൊണ്ടാണ് കെ എം സി സി ബഹ്റൈൻ 66 ലക്ഷം സ്വരൂപിച്ച് നൽകിയത്. കെ എം സി സി ബഹ്റൈൻ പ്രഖ്യാപിച്ച ആദ്യ ഗഢു പ്രഥമഘട്ടത്തിൽ തന്നെ കെ എം സി സി ബഹ്റൈൻ സംസ്ഥാന പ്രസിഡൻ്റ് എ ഹബീബ് റഹ് മാനും ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയും ചേർന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറിയിരുന്നു. പ്രഖ്യാപനതുകയും ലക്ഷ്യം വെച്ച് ഫണ്ട് സ്വരൂപിക്കാൻ പ്രവർത്തനഗോഥയിലേക്കിറങ്ങിയ കെ എം സി സി ബഹ്റൈന് ലക്ഷ്യം വെച്ചതിൻ്റെ ഇരട്ടി തുക മുസ്ലീംലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറുവാൻ സാധിച്ചു. ഫണ്ട് ശേഖരണത്തിൻ്റെ ആഹ്വാനം ശിരസ്സാവഹിച്ച് പ്രവർത്തനരംഗത്ത് സജീവമായ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്,…
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഓരോ ദിവസവും തൊണ്ണൂറോളം ബലാത്സംഗങ്ങളാണ് നടക്കുന്നതെന്നും ഇത് ഭയാനകമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രധാനമന്ത്രിക്കയച്ച കത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്. കൊല്‍ക്കത്തയിലെ ട്രെയിനി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തെ തുടര്‍ന്ന് രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് മമതയുടെ കത്ത്. ‘രാജ്യത്ത് ബലാത്സംഗ കേസുകളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന കാര്യം താങ്കളുടെ ശ്രദ്ധയില്‍പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇതില്‍ പല കേസുകളിലും ബലാത്സംഗത്തിനൊപ്പം കൊലപാതകവും നടക്കുന്നതായാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓരോ ദിവസവും രാജ്യത്ത് തൊണ്ണൂറോളം ബലാത്സംഗ കേസുകളാണ് ഉണ്ടാകുന്നതെന്ന കാര്യം ഭയാനകമാണ്. ഇത് സമൂഹത്തിന്റേയും രാജ്യത്തിന്റേയും മനസാക്ഷിയേയും ആത്മവിശ്വാസത്തേയും ഉലയ്ക്കുന്നതാണ്. ഇതിന് അറുതി വരുത്തേണ്ടത് നമ്മുടെ എല്ലാവരുടേയും കടമയാണ്. അപ്പോഴേ രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷിതത്വമുള്ളതായി തോന്നൂ.’ -മമത ബാനര്‍ജി കത്തില്‍ പറഞ്ഞു. അതീവ ഗൗരവതരമായ ഇത്തരം പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും കുറ്റവാളെ മാതൃകാപരമായി ശിക്ഷിക്കുംവിധം കേന്ദ്രം നിയമം നിര്‍മ്മിക്കേണ്ടതുണ്ടെന്നും മമത കത്തില്‍ ആവശ്യപ്പെട്ടു. ബലാത്സംഗ…
കോട്ടയം: പുതുപ്പള്ളിയിൽ സ്വർണം പൂജിക്കാമെന്ന പേരിൽ വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലാ സ്വദേശി ഷാജിത ഷെരീഫാണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പോലീസാണ് ഇവരെ പിടികൂടിയത്. ജൂലായിലായിരുന്നു പുതുപ്പള്ളി ഇരവിനെല്ലൂർ സ്വദേശിയായ വീട്ടമ്മയെ കബളിച്ച് യുവതികൾ സ്വർണം തട്ടിയത്. ഷാജിതയോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയേയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
സിനിമകള്‍ക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം; ഉത്തരേന്ത്യന്‍ മോഡല്‍ സൈബര്‍ തട്ടിപ്പ് സംഘം അറസ്റ്റില്‍
തൃശൂര്‍: ഉത്തരേന്ത്യന്‍ മോഡല്‍ സൈബര്‍ തട്ടിപ്പ് സംഘം കയ്പമംഗലത്ത് അറസ്റ്റില്‍. കയ്പമംഗലം സ്വദേശിയെ സിനിമകള്‍ക്ക് റിവ്യൂ ചെയ്ത് പണം ഉണ്ടാക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി 46 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെ നാല് പേരെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കല്‍ സ്വദേശി അബ്ദുള്‍ അയൂബ് ( 25 ) തിരുവനന്തപുരം അനാട് സ്വദേശി ഷഫീര്‍(29), കൊല്ലം മടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21) എന്നിവരാണ് പിടിയിലായത്. ടെലിഗ്രാമില്‍ നിന്ന് ലഭിക്കുന്ന ഫിലിം റിവ്യൂ ആപ്പ് വഴി റിവ്യൂകള്‍ സ്വീകരിക്കുകയും പിന്നീട് ഓരോ ഘട്ടത്തിലും പ്രതിഫലം നല്‍കാമെന്ന് വാഗ്ദാനം നല്‍കി തന്ത്രപരമായി പണം നിക്ഷേപിപ്പിക്കുകയും പിന്നീട് ലാഭം എടുക്കുവാനും മറ്റുമായി കൂടുതല്‍ പണം ആവശ്യമുണ്ടെന്ന് പറഞ്ഞ് പണം കൈക്കലാക്കുകയുമായിരുന്നു ഇവരുടെ രീതി. പ്ലക്‌സ് എന്ന സിനിമാ റിവ്യൂ അപ്ലിക്കേഷന്‍ വഴി സിനിമകള്‍ക്ക് റിവ്യൂ എഴുതി നല്‍കുന്നതിന് പ്രതിഫലം നല്‍കാമെന്ന് പറഞ്ഞ്…
പാലക്കാട്: ഫണ്ട് തിരിമറി ആരോപണത്തെ തുടർന്ന് സി.പി.എമ്മിൽ നടപടിക്ക് വിധേയനായ നേതാവ് പി.കെ. ശശിയെ പുകഴ്ത്തി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഫണ്ട് തിരിമറി നടത്തിയെന്നു കണ്ടെത്തിയ യൂണിവേഴ്‌സൽ കോളേജിലെ പരിപാടിക്കിടയിലാണ് പരാമർശം. ശശിയെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ മനുഷ്യനെ കണ്ടിട്ടില്ലെന്ന് ഗണേഷ് പറഞ്ഞു. താനും ഒരുപാട് ആരോപണങ്ങൾക്കിരയായിട്ടുണ്ട്. അടുത്തുനിന്നു കണ്ടിട്ടുള്ള ആളെന്ന നിലയ്ക്ക് ശശിയെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ വേറെയൊരാളെ കണ്ടിട്ടില്ല. രാഷ്ട്രീയം നോക്കാതെ ആരെയും സഹായിക്കും. എം.എൽ.എ. ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും സ്നേഹത്തിനു മുൻതൂക്കം നൽകി പാവങ്ങളെ സഹായിക്കുന്ന വ്യക്തിയാണ്. അതുകൊണ്ടാണ് മനസ്സിൽ അദ്ദേഹത്തിനു സ്ഥാനം നൽകിയിട്ടുള്ളത്. നുണകളിലൂടെ യൂണിവേഴ്സൽ കോളേജിനെയും ശശിയെയും ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ ഒരുപാട് വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും അത് ബാധിക്കുന്നുണ്ടെന്ന് ഓർക്കണം. സത്യമേ ജയിക്കൂ. അസത്യത്തിനു കൂട്ടുനിന്നാൽ അസത്യം പ്രവർത്തിക്കുന്നവൻ കരിഞ്ഞു ചാമ്പലാകും. സത്യത്തിന്റെ കൂടെ നിൽക്കുന്നവൻ തിളങ്ങും. തന്നെ വളഞ്ഞിട്ട് ആക്രമിച്ച ചിലർ കേരള രാഷ്ട്രീയത്തിന്റെ ഭൂപടത്തിൽ നിന്നു തന്നെ തൂത്തെറിയപ്പെട്ടു. തന്റെ ദൈവം സത്യമാണ്. പി.കെ.ശശിയെ ആക്രമിക്കുമ്പോൾ…
പട്ടാമ്പി: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിൽ ജീവനക്കാരിയായ യുവതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. ഓങ്ങലൂർ വാടാനാംകുറുശ്ശി വടെക്കെപുരക്കൻ ഷിത (37) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് നിഗമനം. ഇന്നലെ വൈകീട്ട് സ്ഥാപനം അടച്ചതിനു ശേഷമാണ് ഇവർ ശുചിമുറിയിൽ കയറി ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ചതെന്ന് പറയുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയി. പോലീസ് അന്വേഷണം ആരംഭിച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട്: നിയമപരമായ സാധ്യത പരിശോധിച്ച് നിലപാട് സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ
കോഴിക്കോട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിയമപരമായ സാധ്യത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി വനിതാ കമ്മീഷനെ കക്ഷി ചേർത്ത സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി കമ്മീഷനെ കക്ഷി ചേർത്ത വിവരം മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. ഇതു സംബന്ധിച്ച നോട്ടീസ് ലഭിച്ചിട്ടില്ല. നോട്ടീസ് ലഭിച്ചാൽ ഹൈക്കോടതി പറഞ്ഞിരിക്കുന്ന പ്രകാരം എന്തൊക്കെ ചെയ്യാൻ കഴിയുമോ അത് ചെയ്യും. വിഷയത്തിൽ നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയിൽ കക്ഷി ചേർക്കാൻ ആവശ്യപ്പെട്ട് കമ്മീഷൻ ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിനിമാ മേഖല ഉൾപ്പെടെ എല്ലാ തൊഴിൽ മേഖലകളിലും സ്ത്രീകൾക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലിചെയ്യാൻ സാഹചര്യമൊരുക്കുന്നതിനെ കമ്മീഷൻ പൂർണമായും പിന്തുണയ്ക്കും. സിനിമാ മേഖലയിൽ ഒട്ടനവധി പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരവും വേണം. പക്ഷേ നിലവിലെ നിയമവ്യവസ്ഥയിൽ സ്വമേധയാ കേസെടുക്കാൻ കഴിയില്ല. മൊഴികൾ…
മനാമ : വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ഐ.വൈ.സി.സി ബഹ്‌റൈൻ. ഐ.വൈ.സി.സി ബഹ്‌റൈൻ സാന്ത്വന സ്പർശം പദ്ധതിയിൽ ഉൾപെടുത്തിക്കൊണ്ട്, ആദ്യഘട്ട പദ്ധതിയായി അർഹതപ്പെട്ട 3 പേർക്ക് ജീവനോപാധി എന്ന നിലയിൽ മൂന്നു ഓട്ടോറിക്ഷകൾ നൽകും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബങ്ങളുടെ ഉപജീവനത്തിന് ഇത്തരം പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. പദ്ധതിയുടെ നടത്തിപ്പിനായി ഫാസിൽ വട്ടോളി കൺവീനറായും, വിൻസു കൂത്തപ്പള്ളി, റിനോ സ്കറിയ, നിധീഷ് ചന്ദ്രൻ, ഷിഹാബ് കറുകപുത്തൂർ, അൻസാർ ടി.ഇ, ഷാഫി വയനാട് എന്നിവർ അംഗങ്ങളായും 7 അംഗ കമ്മിറ്റി രൂപീകരിച്ചു. ദുരിതബാധിതരുടെ തൊഴിൽ, വിദ്യാഭ്യാസ, ഉപജീവന മാർഗ മേഖലകളിലടക്കം പദ്ധതികളുടെ തുടർച്ച ഉണ്ടാകുമെന്ന് ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, ദേശീയ ചാരിറ്റി വിങ് കൺവീനർ സലീം അബൂത്വാലിബ് എന്നിവർ പത്ര പ്രസ്ഥാവനയിൽ അറിയിച്ചു.
എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി; സന്ദേശം ലഭിച്ചത് ശുചിമുറിയിലെ ടിഷ്യൂപേപ്പറിൽ നിന്ന്; യാത്രക്കാരെ ചോദ്യം ചെയ്യും
തിരുവനന്തപുരം: മുംബയ് – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതൊരു വ്യാജ ബോംബ് ഭീഷണിയാണെന്ന നിഗമനത്തിലാണ് അധികൃതർ. ശുചിമുറിയിലെ ടിഷ്യൂ പേപ്പറിലാണ് ഭീഷണിയെഴുതിയിരിക്കുന്നതെന്നാണ് വിവരം. ഭീഷണിക്കത്ത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലാൻഡിംഗിൽ കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. യാത്രക്കാരിൽ ആരെങ്കിലുമാണോ ഇത്തരമൊരു കത്ത് എഴുതിയതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തും. 135 യാത്രക്കാരെയും ചോദ്യം ചെയ്‌തേക്കും. മുംബയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. രാവിലെ 8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പത്ത് മിനിട്ട് നേരത്തെ ലാൻഡ് ചെയ്തു.
സംഘടനകള്‍ മൗനം പാലിക്കുന്നത് ആര്‍ക്കുവേണ്ടി?, ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയും; സാന്ദ്ര തോമസ്
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണമെന്ന് നിര്‍മാതാവ് സാന്ദ്ര തോമസ്. സംഘടനകള്‍ മൗനം പാലിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്നും ഈ സംഘടനകളിലെല്ലാം പതിനഞ്ച് അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാതിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സാന്ദ്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോകസിനിമക്കു ഒരുപാട് പ്രതിഭകളെ സമ്മാനിച്ച മലയാള സിനിമ പൊതു സമൂഹത്തിനു മുന്നില്‍ അപഹാസ്യമായിക്കൊണ്ടിരിക്കുകയാണ്, ഈ അവസ്ഥ വന്നു ചേര്‍ന്നതില്‍ എല്ലാ സിനിമ സംഘടനകള്‍ക്കും പങ്കുണ്ട് , ഇനിയും നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ പൊതുസമൂഹം നമ്മെ കല്ലെറിയുമെന്നും കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പ് സിനിമ സംഘടനകള്‍ നിലപാട് വ്യക്തമാക്കണം. കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എല്ലാ സംഘടനകളും മൗനം പാലിക്കുന്നത് ആര്‍ക്ക് വേണ്ടി? അതിനര്‍ത്ഥം എല്ലാ സംഘടനകളിലും കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്ന 15 അംഗ പവര്‍ഗ്രൂപ്പിന്റെ പ്രാധിനിധ്യം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു പവര്‍ ഗ്രൂപ്പിനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് കോംപ്റ്റിറ്റിവ് കമ്മീഷന്‍ പ്രതിപാദിച്ചിട്ടുള്ളത് ഇവിടെ പ്രസക്തമാണ് . ഒരു…
