- ബഹ്റൈനിലെ വാണിജ്യ വാഹനങ്ങളില് ഡിജിറ്റല് നിരീക്ഷണ സംവിധാനം വേണമെന്ന് നിര്‍ദേശം
- ബഹ്റൈനിനും ഖത്തറിനുമിടയില് പുതിയ കടല്പ്പാത ആരംഭിച്ചു
- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില് വിദേശികള് സര്ക്കാര് ആശുപത്രികളില് കൂടുതല് ഫീസ് നല്കണം; നിര്‍ദേശം പാര്ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന് പാര്ലമെന്റില് നിര്‍ദേശം
- ബഹ്റൈനില് പുതിയ 500 സ്മാര്ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല് റണ് ഡിസംബറില് തുടങ്ങും
- യുനെസ്കോ അറബ് ഗ്രൂപ്പിന്റെ അദ്ധ്യക്ഷപദവി 2026 ജനുവരി മുതല്‍ ബഹ്റൈന്
- അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
Author: News Desk
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു
മനാമ: കഴിഞ്ഞ പത്തൊമ്പത് വർഷമായി ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന പാലക്കാട്ടുകാരുടെ കൂട്ടായ്മയായ പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) 2025-2027 വർഷത്തേക്കുള്ള ഭരണ സമിതി സ്ഥാനമേറ്റെടുത്തു. അദ്ലിയ കാൾട്ടൻ ഹോട്ടലിൽ വെച്ച് നടന്ന പ്രൌഡമായ ചടങ്ങ് ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി ഉദ്ഘാടനം നിർവ്വഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രവികുമാർ ജെയിൻ, ബ്രോഡൻ കോൺട്രാക്ടിങ് കമ്പനി എം. ഡി ഡോ. കെ. എസ് മേനോൻ എന്നിവർ വീശിഷ്ടാതിഥികളായിരുന്നു. തുടർന്ന് പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും വിദ്യാർത്ഥികളെ ആദരിച്ചു. ശേഷം നടന്ന കരിയർ സംബന്ധമായും വിവിധ കോഴ്സുകളെ സംബന്ധിച്ചും വർത്തമാന കാലത്തെ വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന വിഷയത്തെ കുറിച്ചും വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളുടെ സെഷനുകൾ ശ്രദ്ധേയമായിരുന്നു. സിസ്കോഡ് ഡയറക്ടർ സജിൻ ഹെൻട്രി,ഡോ.പ്രവീൺ(റോയൽ ബഹ്‌റൈൻ ഹോസ്പിറ്റൽ) യൂണിഗ്രാഡ് ഡയറക്ടർ സുജ ജെപി മേനോൻ, അമോഹ ഗ്രൂപ്പ് സിഇഒ ഖിളർ മുഹമ്മദ്…
സുല്‍ത്താന്‍ബത്തേരി: എം ഡി എം എയുമായി യുവാക്കളെ ബത്തേരി പൊലീസ് പിടികൂടി. കുപ്പാടി കാരായി കാരക്കണ്ടി വീട്ടില്‍ കെ ശ്രീരാഗ് (22), ചീരാല്‍ താഴത്തുര്‍ അര്‍മാടയില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാന്‍ (19) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകുന്നേരം മുത്തങ്ങക്ക് അടുത്ത പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനക്കിടെ പിടിയിലായത്. ഇരുവരും മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച കെ എല്‍ 05 ഡി 756 കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തില്‍ നിന്നും 0.89 ഗ്രാം എം ഡി എം എയാണ് കണ്ടെടുത്തത്. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നവര്‍ക്കായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയുടെ ഭാഗമായി വയനാട്ടിലെ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലെല്ലാം പൊലീസും എക്‌സൈസും പഴുതടച്ച പരിശോധനകളാണ് സംഘടിപ്പിച്ച് വരുന്നത്. കേരളത്തിലേക്ക് വരുന്ന ബസ്സുകളെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ഇതിന് പുറമെ സംശയിക്കുന്ന ചരക്കുവാഹനങ്ങളെയും പരിശോധിച്ചതിന് ശേഷമാണ് കടത്തിവിടുന്നത്.
തോക്ക് നന്നാക്കുന്നതിനിടെ വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്; പൊലീസുകാരന് സസ്പെന്ഷന്
കണ്ണൂർ : തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയിൽ നിന്ന് വെടിപൊട്ടി വനിതാ ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ തലശേരി പൊലീസ് സ്റ്റേഷനിലാണ് സംഭവം. പൊലീസുകാരന്റെ കൈയിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു, തറയിൽ നിന്ന് ചീള് തെറിച്ചാണ് വനിതാ ഉദ്യോഗസ്ഥയ്ക്ക് കാലിന് പരിക്കേറ്റത്. ബുധനാഴ്ചയാണ് സംഭവം. സംഭവത്തിൽ തോക്ക് കൈകാര്യം ചെയ്ത പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ സുബിനെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടി മാറുന്നതിനിടെയാണ് വെടി പൊട്ടിയത്. സുരക്ഷാ വീഴ്ച മുൻനിറുത്തിയാണ് പൊലീസുകാരനെ സസ്പെൻഡ് ചെയ്തത്.
സ്‌കൂളുകളില്‍ വേനല്ക്കാലത്ത് ക്ലാസ് വേണ്ട; നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്ക്കെതിരെ നടപടി
തിരുവനന്തപുരം: വേനലവധിക്കാലത്ത് പൊതുവിദ്യാലയങ്ങള്‍ ക്ലാസ് നടത്തരുതെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പും ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എല്ലാ വിദ്യാലയങ്ങളിലും മദ്ധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ നടത്തുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിഭാഗങ്ങള്‍ക്ക് ഇത് ബാധകമാണ്. ക്ലാസുകള്‍ വിലക്കിയുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍, കമ്മീഷന്‍ അംഗം ഡോ. എഫ്. വില്‍സണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ ഹൈക്കോടതി വിധിപ്രകാരമുള്ള അവധിക്കാല ക്ലാസുകളുടെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായിരിക്കും. സിബിഎസ്ഇ റീജണല്‍ ഡയറക്ടറും ഐസിഎസ്ഇ ചെയര്‍മാനും ഇക്കാര്യം ഉറപ്പാക്കണം. ട്യൂഷന്‍ സെന്ററുകള്‍ക്കും ഇതേ സമയത്ത് ക്ലാസ് നടത്താം. നിയമലംഘനം ഇല്ലെന്ന് തദ്ദേശവകുപ്പ് ഡയറക്ടറും ഡിജിപിയും ഉറപ്പാക്കണം. തിരുവനന്തപുരം പള്ളിപ്പുറം ശ്രീരാഗത്തില്‍ വി.കെ. കവിതയുടെ ഹര്‍ജിയിലാണ് കമ്മീഷന്റെ വിധി.
കൊല്ലം : കെ.എസ്.ആർ.ടി.സി ബസുകളിൽ ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു, നിലവിൽ സ്വിഫ്ട് ബസുകളിലും ദീർഘ ദൂര സൂപ്പർ ഫാസ്റ്റ് ബസുകളിലും ഡിജിറ്റൽ പേയ്മെന്റ് സംവിധാനം നിലവിലുണ്ട്, ഇതാണ് സംസ്ഥാനത്തുടനീളം ഓർഡിനറി ബസുകളിൽ ഉൾപ്പെടെ നടപ്പാക്കാനൊരുങ്ങുന്നത്. രണ്ടുമാസത്തിനുള്ളിൽ ഡിജിറ്റൽ പണമിടപാടിലേക്ക് മാറും. ഇതിന്റെ ഭാഗമായി എല്ലാ ബസുകളിലും യു.പി.ഐ പേയ്മെന്റ് സംവിധാനമുള്ള ടിക്കറ്റ് മെഷീൻ ഒരുക്കും. ക്യു. ആർ കോഡ് സ്കാൻ ചെയ്ത് പണമടച്ചാൽ മെഷീനിൽ ടിക്കറ്റ് ലഭിക്കുംവിധമാണ് സംവിധാനം. ജിപേ. പേടിഎം. ഫോൺപേ തുടങ്ങിയ ആപ്പുകൾ വഴിയും പണം നൽകി ടിക്കറ്റ് എടുക്കാനാകും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 40 ഡിപ്പോകളിൽ ലൈവ് ടിക്കറ്റിംഗ് സാദ്ധ്യമാകുന്ന പുതിയ ടിക്കറ്റ് മെഷീൻ വിതരണം ചെയ്തു, രണ്ടുമാസത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ ഡിപ്പോകളിലും പുതിയ ടിക്കറ്റ് മെഷീനുകൾ എത്തിക്കും. ചലോ എന്ന ടിക്കറ്റ് കമ്പനിയുടെ ടിക്കറ്റ് മെഷീനും അനുബന്ധ ഓൺലൈൻ സൗകര്യവുമാണ് കെ.എസ്.ആർ.ടി.സി വാടകയ്ക്ക് എടുത്തത്.
കക്കാടംപോയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തില് കാണാതായ വിദ്യാര്ത്ഥിയുടെ മൃതദേഹം കണ്ടെടുത്തു
കോഴിക്കോട്: കോഴിക്കോട് കക്കാടംപോയിൽ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്. ദേവഗിരി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. കൂടരഞ്ഞി കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ ആണ് അപകടം. സഹപാഠികളായ ആറു പേർക്ക് ഒപ്പമാണ് സന്ദേശ് കക്കാടംപോയിലിൽ എത്തിയത്. കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നിലമ്പൂർ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
കാസർഗോഡ്: പള്ളിക്കരയിൽ 4508 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി ഒരാളെ പിടികൂടി. ബേക്കൽ പൊലീസ് ആണ് നിരോധിത പുകയില ഉത്പന്നങ്ങൾ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുപോകുന്നത് പിടികൂടിയത്. രാത്രി 8 മണിയോടെയാണ് സംഭവം. പൂച്ചക്കാട് തെക്കുപുറത്ത് സംസ്ഥാന പാതയിൽ വാഹന പരിശോധനക്കിടയിൽ ഇയാൾ കുടുങ്ങുകയായിരുന്നു. റോഡരികിൽ സംശയകരമായ നിലയിൽ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇതേത്തുടർന്ന് പൊലീസ് അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാൽ പൊലീസ് സംഘത്തെ കണ്ടതോടെ പെട്ടന്ന് ഓട്ടോറിക്ഷയെടുത്ത് ഓടിച്ചു കൊണ്ടുപോകാൻ പ്രതി ശ്രമിക്കുകയായിരുന്നു. ഇങ്ങനെയാണ് പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ ആറുവരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്.നാളെ ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ നാല് ജില്ലകളിലും, ഞായറാഴ്‌ച മലപ്പുറം, വയനാട് ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.മാത്രമല്ല, അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തെക്കൻ തമിഴ്‌നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു. അതോടൊപ്പം…
തിരുവനന്തപുരം:വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഏപ്രിൽ മാസത്തെ പെൻഷനാണ് വിഷുവിനു മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ച ഗുണഭോക്താക്കൾക്ക് പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ് മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു.26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്ക് ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നത്.
കോഴിക്കോട്: കോഴിക്കോട് യുവാവിനെ വെള്ളച്ചാട്ടത്തിൽ കാണാതായി. കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം. ദേവഗിരി കോളേജ് വിദ്യാർത്ഥി സതീഷ് ആണ് അപകടത്തിൽ പെട്ടത്. വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറംഗ സംഘം. കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തിൽ പെട്ട സതീഷ്. ഇന്ന് ഉച്ചയോടെയാണ് അപകടം. വളരെ ആഴമുള്ള സ്ഥലമാണിത്. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂർ ഫയർഫോഴ്സും ചേർന്ന് യുവാവിനായി തെരച്ചിൽ നടത്തുകയാണ്.
