- രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ് എസ് വി ജലീലിന്
- ഒന്നും ഓര്‍മയില്ല: ശബരിമല സ്വർണപ്പാളി കേസിൽ എൻ. വാസു റിമാൻഡിൽ
- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
Author: News Desk
പരിശീലന പറക്കലിനിടെ അതിർത്തി കടന്നു; ആളില്ലാവിമാനം പാക്ക് അധീന കശ്മീരിൽ; തിരികെ നൽകണമെന്ന് ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ ആളില്ലാ ചെറുവിമാനം (യുഎവി) പരിശീലന പറക്കലിനിടെ അതിർത്തി കടന്നു പാക്ക് അധീന കശ്മീരിലേക്കു നീങ്ങിയതായി അധികൃതർ. രജൗരിയിൽ പരിശീലന പറക്കലിനിടെ സാങ്കേതിക തകരാറിനെ തുടർന്നു നിയന്ത്രണം നഷ്ടപ്പെട്ടാണു യുഎവി പാക്ക് അധീന കശ്മീരിലെത്തിയത്. ഇതു തിരികെ നൽകണമെന്നു പാക്കിസ്ഥാൻ സൈനികർക്കു സന്ദേശം നൽകിയതായി അധികൃതർ പറഞ്ഞു. രാവിലെ 9.25നാണു സംഭവം. ഇന്ത്യയുടെ ഭിംബർ ഗലി പ്രദേശത്തിന് എതിരായിട്ടുള്ള നികിയൽ പ്രദേശത്തേക്കാണു യുഎവി നീങ്ങിയത്. ഭീകരരുടെ നുഴഞ്ഞുകയറ്റം തടയുന്നതിനായി നിയന്ത്രണ രേഖയിൽ ഇന്ത്യൻ സൈന്യം കർശന നിരീക്ഷണം തുടരുകയാണ്. ജമ്മു കശ്മീരിൽ ഭീകരാക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഓഗസ്റ്റ് 14ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ അതിർത്തികളിലെ സുരക്ഷ വിലയിരുത്തുന്നതിനായി യോഗം ചേർന്നിരുന്നു.
മലപ്പുറം: പൊന്നാനിയിൽ എഐവൈഎഫ് നേതാവിന് നേരെ ആക്രമണം. എഐവൈഎഫ് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം എം മാജിദിന് നേരെയാണ് ആക്രമണമുണ്ടായത്. പൊന്നാനി കർമ റോഡിൽ വെച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ മാജിദിനെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യക്തിവിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയം. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇടുക്കി: ആനച്ചാൽ പോതമേട്ടിൽ ആനക്കൊമ്പുകളുമായി 2 പേര്‍ വനംവകുപ്പിന്റെ പിടിയിൽ. പോതമേട് സ്വദേശികളായ സിഞ്ചുക്കുട്ടൻ, മണി, എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തി. ആനച്ചാൽ കേന്ദ്രീകരിച്ച് ആനക്കൊമ്പുകളുടെ വിൽപ്പന നടക്കുന്നതായി വനംവകുപ്പിന് നേരത്തെ വിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്ത് പരിശോധന കർശനമാക്കി. ഇതിനിടെ പ്രതികൾ വില്പനയ്ക്കെത്തിച്ച ആനക്കൊമ്പുകളുടെ ദൃശ്യങ്ങൾ വനം വകുപ്പിന് കിട്ടി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോയോളം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകൾ കണ്ടെത്തി. പള്ളിവാസൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ആനക്കൊമ്പ് വില്പന നടത്തുന്ന സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
പാലക്കാട്: അതിഥി തൊഴിലാളിയെ കത്തി കൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച പ്രതി പാലക്കാട് ടൗൺ നോർത്ത് പൊലീസിന്റെ പിടിയിൽ. കഴിഞ്ഞ 16ന് രാത്രി 8 മണിക്കാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിലെ ഗുഡ്സ് ഷെഡ്ഡിന് സമീപത്തു വെച്ചായിരുന്നു ഇത്. ഒഡീസ സ്വദേശിയായ ടുഫാൻ ടുടു എന്നയാളെ തടഞ്ഞു നിർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ ഇത് കാര്യമാക്കാതെ പോകാൻ ശ്രമിച്ചപ്പോൾ പ്രതി കൈയ്യിൽ കരുതിയ കത്തി കൊണ്ട് ടൂഫാനെ ശരീരമാസകലം വരയുകയും വയറ്റിൽ കുത്തി ഗുരുതര പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ടൂഫാൻ ട്രെയിനിന് അടിയിലൂടെ ഓടി രക്ഷപ്പെട്ട് പാലക്കാട് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരുടെ അടുക്കൽ ചെന്ന് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് റെയിൽവേ പോലീസ് ടൂഫാനെ ഉടൻ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി. പ്രതിയെ മുൻപരിചയം പോലും ഇല്ലാത്തതിനാൽ വിവരങ്ങൾ നൽകാൻ ടൂഫാന് കഴിഞ്ഞിരുന്നില്ല, സംഭവം നടന്നത് വിജനമായ സ്ഥലത്തായതിനാലും സ്ഥലത്തും,പരിസരങ്ങളിലും സിസിടിവി അഭാവമുള്ളതിനാലും കേസിലെ പ്രതിയെ കണ്ടെത്തുന്നത് ദുഷ്കരമായിരുന്നു.…
മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം നിഷേധിച്ച് സംവിധായകന്‍ രഞ്ജിത്ത്. നടിയോട് താൻ മോശമായി പെരുമാറിയിട്ടില്ലെന്നും പാലേരി മാണിക്യം സിനിമയുടെ ഓഡിഷൻ ടെസ്റ്റിന് നടി വന്നിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സംവിധായകന്റെ പ്രതികരണം. ‘പാലേരി മാണിക്യം’ എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടി ആരോപിച്ചിരിക്കുന്നത്. ലെെംഗിക ചൂഷണത്തിന് ശ്രമമുണ്ടായെന്ന് നടി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ച് നടി തന്നോട് അന്നേ പറഞ്ഞിരുന്നതായി സംവിധായകൻ ജോഷി ജോസഫ് പറഞ്ഞു. ‘പത്തിരുപത്തിനാല് കൊല്ലമായി കൊൽക്കത്തയിലുണ്ട്. അങ്ങനെയാണ് ബംഗാളി നടി ശ്രീലേഖ മിത്രയെ രഞ്ജിത്തിന്റെ സിനിമയിലേയ്ക്ക് നിർദേശിക്കുന്നത്. അന്ന് ഞാൻ കൊച്ചിയിൽ ഉള്ള സമയത്ത് ഇവർ എന്നെ വിളിച്ചു. താൻ കൊച്ചിയിലുണ്ടെന്നും എത്രയും പെട്ടെന്ന് വരാമോയെന്നും ചോദിച്ചു. ഞാൻ ഓട്ടോ പിടിച്ച് ഹോട്ടലിലെത്തുകയും അവരെ വീട്ടിലേയ്ക്ക് കൊണ്ടുവരികയും ചെയ്തു. എന്റെ അമ്മച്ചി അവിടുണ്ടെങ്കിലും ഞാൻ കാര്യം പറഞ്ഞില്ല. ഞാനും ഉത്തരവാദി എന്ന നിലയിൽ അവർ എന്നോടും തട്ടിക്കയറി.…
തിരുവനന്തപുരം: സർക്കാർ പൊതുവിതരണ സംവിധാനത്തെ കൂടുതൽ ജനസൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് താലൂക്കിൽ പുതിയ രണ്ട് കേരളാ സ്റ്റോറുകൾ കൂടി പ്രവർത്തനം തുടങ്ങി. ഓണത്തിന് മുമ്പ് 1000 കെ സ്റ്റോറുകൾ തുറക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. നെടുമങ്ങാട് താലൂക്കിലെ മുക്കോലയ്ക്കലും വേങ്കോടും കെ സ്റ്റോർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾ ആശ്രയിക്കുന്ന ദൈനംദിന സേവനങ്ങളും സാധനങ്ങളും റേഷൻ കടകളിലൂടെ ലഭ്യമാക്കുകയാണ് കെ സ്റ്റോറുകളുടെ പ്രവർത്തനത്തിലൂടെ ഉദ്ദേശിക്കുന്നത്. കെ സ്റ്റോറുകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും. അമിതമായ വിലവർധനക്കെതിരെയുള്ള സർക്കാരിന്റെ ഇടപെടലുകളാണ് കെ സ്റ്റോറുകളെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് മുനിസിപ്പാലിറ്റി പരിധിയിൽ മുക്കോലയ്ക്കലുള്ള 260 നമ്പർ റേഷൻകടയും , കരകുളം ഗ്രാമപഞ്ചായത്തിലെ വേങ്കോട് സ്ഥിതിചെയ്യുന്ന 70 നമ്പർ റേഷൻ കടയുമാണ് കെ-സ്റ്റോറുകളായി മാറ്റിയത്. പശ്ചാത്തലസൗകര്യം വികസിപ്പിച്ചും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതൽ സേവനങ്ങൾ ഒരുക്കിയുമാണ് റേഷൻ കടകളെ കെ-സ്‌റ്റോറുകളാക്കുന്നത്. നിലവിൽ റേഷൻ…
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകൻ പ്രൊഫ. ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുഖ്യപ്രതിക്ക് ഒളിത്താവളമൊരുക്കിയ കണ്ണൂർ വിളക്കോട് സ്വദേശി സഫീർ ആണ് അറസ്റ്റിലായത്. മുഖ്യ പ്രതി അശമന്നൂർ സവാദിനു മട്ടന്നൂരിൽ ഒളിച്ചു താമസിക്കാൻ സൗകര്യം ചെയ്തത് സഫീറാണെന്നു എൻഐഎ കണ്ടെത്തിയിരുന്നു. ഇയാളെ ഇന്നലെ തലശ്ശേരിയിൽ നിന്നു എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ പ്രത്യേക എൻഐഎ കോടതിയിൽ ഹാജരാക്കി. 2010 ജൂലൈ നാലിനാണ് കൈവെട്ട് ആക്രമണമുണ്ടായത്. പിന്നാലെ ഒളിവിൽ പോയ സവാദ് 13 വർഷത്തോളം ഷാജഹാൻ എന്ന പേരിലാണ് മട്ടന്നൂരിൽ ഒളിവിൽ കഴിഞ്ഞത്. മറ്റ് പ്രതികൾ പിടിയിലായപ്പോഴും സവാദിനെ പിടികൂടാൻ സാധിച്ചിരുന്നില്ല. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് സവാദ് ഒളിവിൽ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
കൊച്ചി: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി ബംഗാളി നടി ശ്രീലേഖ മിത്ര. പാലേരി മാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോൾ സംവിധായകന്‍ തന്നോടെ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി. നേരത്തെ പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ അകലെ എന്ന ചിത്രം താൻ അഭിനയിച്ചിരുന്നു. അതിലെ അഭിനയം കണ്ടിട്ടാണ് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി ഒരു പാർട്ടി സംഘടിപ്പിച്ചിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകളുണ്ടായിരുന്നു. ഇവിടെ വെച്ച് തന്‍റെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചത്. സിനിമയെ കുറിച്ച് ചർച്ച ചെയ്യാനാണെന്നാണ് കരുതിയത്. എന്നാൽ റൂമിലെത്തിയതും രഞ്ജിത്ത് കൈയിലെ വളകളിൽ പിടിച്ചു. അത് വളരെ ബുദ്ധിമുട്ടായി തോന്നി. പെട്ടെന്ന് പ്രതികരിക്കാനായില്ല. ഇതോടെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഇതോടെ ഞാൻ ഞെട്ടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം…
എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് വെട്ടി ചുരുക്കിയ സംഭവം: ഇടപെടൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് വ്യോമയാന മന്ത്രിയെ കണ്ടു
ആലപ്പുഴ: ഇന്ത്യയിൽനിന്ന് യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിൽ ലഗേജ് അലവൻസ് വെട്ടി ചുരുക്കിയ സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി റാം മോഹൻ നായിഡുവിനെ നേരിൽ കണ്ടാണ് കൊടിക്കുന്നിൽ സുരേഷ് എംപി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്. കേരളത്തിലെ പ്രവാസികൾ ഏറെ ആശ്രയിക്കുന്ന ബഡ്ജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ്, യുഎഇ സെക്ടറിലേക്കുള്ള ലഗേജ് അലവൻസ് 30 കിലോഗ്രാമിൽ നിന്ന് 20 കിലോഗ്രാമാക്കി കുറച്ചിരുന്നു. യുഎഇയിൽ സ്കൂളുകൾ തുറക്കുന്ന സമയമായതിനാൽ, ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കു വൻ പ്രതിസന്ധിയുണ്ടാക്കുന്ന ഈ നീക്കം ലാഭകേന്ദ്രീകൃതവും അപലപനീയവുമാണെന്നു കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ്സിലെ ലഗേജ് അലവൻസ് 30 കിലോഗ്രാമായി നിലനിർത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയം അടിയന്തരമായി ഇടപെടൽ ആവശ്യപ്പെട്ടതായും വിഷയത്തിന്മേൽ അനുകൂലമായ നടപടി ഉണ്ടാകുമെന്നു ഉറപ്പു ലഭിച്ചതായും കൊടിക്കുന്നിൽ സുരേഷ് കൂട്ടിച്ചേർത്തു.
ന്യൂഡൽഹി: മതിയായ യോഗ്യതയില്ലാത്ത പൈലറ്റുമാരെ ഉപയോഗിച്ച് സർവീസ് നടത്തിയതിന് എയർ ഇന്ത്യയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) 90 ലക്ഷം രൂപ പിഴ ചുമത്തി. കൂടാതെ ഈ ഈവീഴ്ചയുടെ പേരിൽ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് ഡയറക്ടർ പങ്കുൽ മാഥൂർ, ട്രെയിനിങ് ഡയറക്ടർ മനീഷ് വാസവദ എന്നിവർക്ക് യഥാക്രമം ആറു ലക്ഷം രൂപയും മൂന്നു ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ജൂലൈ 10ന് എയർ ഇന്ത്യ സ്വമേധയാ സമർപ്പിച്ച റിപ്പോർട്ടിന് ശേഷമാണ് ഡി.ജി.സി.എ. നടപടിയെടുത്തത്.
