- രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ് എസ് വി ജലീലിന്
- ഒന്നും ഓര്‍മയില്ല: ശബരിമല സ്വർണപ്പാളി കേസിൽ എൻ. വാസു റിമാൻഡിൽ
- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
Author: News Desk
കൊച്ചി: മാധ്യമങ്ങളിലൂടെ തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ജുബിത, മിനു മുനീർ എന്നിവർക്കെതിരെ പൊലീസിൽ പരാതി നൽകി ഇടവേള ബാബു. സംസ്ഥാന പൊലീസ് മേധാവിക്കും സർക്കാർ നിയോഗിച്ച പുതിയ അന്വേഷണ സംഘത്തിനുമാണ് പരാതി നൽകിയിരിക്കുന്നത്. ഇമെയിൽ വഴിആണ് പരാതി അയച്ചത്. തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ജുബിത, മിനു മുനീർ എന്നിവർ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നതെന്നാണ് ഇടവേള ബാബു പരാതിയിൽ പറയുന്നത്. പരാതിയിൽ കൃത്യമായി അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഇടവേള ബാബു പറഞ്ഞു. അഭിഭാഷകരിൽ നിന്നും നിയമോപദേശം തേടിയതിനു ശേഷം തുടർ നടപടിയുമായി മുന്നോട്ടു പോകുമെന്നും ഇടവേള ബാബു പറഞ്ഞു.
മലപ്പുറം: എടവണ്ണ ആര്യൻതൊടികയിൽ ഗൾഫ് വ്യവസായിയുടെ വീട് പെട്രോളൊഴിച്ചു കത്തിച്ചു കുടുംബത്തെ കൊല്ലാൻ ശ്രമിച്ച കേസിൽ മൂന്നു പ്രതികൾ പിടിയിൽ.പാലക്കാട് ചെർപ്പുളശേരി സ്വദേശി മൂലൻ കുന്നത്ത് അബ്ദുൽ റസാഖ്, വീടും വാഹനങ്ങളും കത്തിക്കുന്നതിനു പ്രതികൾക്ക് ക്വട്ടേഷൻ കൊടുത്ത പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി വലിയപറമ്പത്ത് ഷെഫീഖ്, ഒളിവിൽ താമസിക്കാൻ സഹായം ചെയ്തു കൊടുത്ത സുഹൃത്തും റിസോർട്ട് ഉടമയുമായ മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം സ്വദേശി കല്ലൻ ഫഹദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എടവണ്ണ പോലീസും മലപ്പുറം എസ്.പിയുടെ സ്പെഷൽ സ്‌ക്വാഡും ഇടുക്കി മറയൂർ പോലീസിന്റെ സഹായത്തോടെ മറയൂർ വനമേഖലയിലെ ഒളിസങ്കേതത്തിൽനിന്നാണ് ഇവരെ പിടികൂടിയത്.പ്രതികളെ അന്വേഷിച്ച് മറയൂർ എസ്.ഐയും മലപ്പുറം സ്പെഷൽ സ്ക്വാഡും എത്തിയപ്പോൾ പ്രതികൾ റിസോർട്ടിലെ വളർത്തുനായയെ പോലീസിനുനേരെ അഴിച്ചുവിട്ടു. തുടർന്ന് സാഹസികമായാണ് പ്രതികളെ പോലീസ് കീഴടക്കിയത്. കേസിലെ മറ്റൊരു പ്രതിയായ ആഷിഫ് കൈപ്പഞ്ചേരിയെ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 2024 ജൂലൈ 29നാണ് കേസിനാസ്പദമായ സംഭവം. വ്യവസായിയുടെ രണ്ടു കാറുകൾ കത്തിനശിക്കുകയും വീടിനു…
തിരുവനന്തപുരം: അമ്മ എന്ന സംഘടനയെ തകർത്ത വർ സന്തോഷിക്കുന്ന ദിവസമാണ് ഇന്നെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ അമ്മയെ ആർക്കും നയിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.സുരേഷ് ഗോപിയുടെ കൈയിൽനിന്നും മോഹൻലാലിന്റെ കൈയിൽനിന്നും മമ്മൂട്ടിയുടെ കൈയിൽനിന്നും 50,000 രൂപ വീതം ഒന്നര ലക്ഷം രൂപ വാങ്ങി തുടങ്ങിയ അമ്മയെന്ന മഹത്തായ പ്രസ്ഥാനം നശിച്ച ദിവസമാണ് ഇന്ന്. അമ്മയെ നശിപ്പിക്കാനായിട്ട് കുറെ ആളുകൾ കുറെ നാളുകളായി ആഗ്രഹിച്ചിരുന്നു. അവർ സന്തോഷിക്കുന്ന ദിവസമാണിന്ന്. പക്ഷേ നമ്മളെ സംബന്ധിച്ച് ദുഃഖമാണ്. 130 പേർക്ക് മാസം അയ്യായിരം രൂപ കൈനീട്ടം കൊടുക്കുന്ന സംഘടനയാണ്. അവർക്ക് മാസം മരുന്ന് വാങ്ങാനാണ് ആ പണം. അവരെ കൂടി തകർത്തിരിക്കുകയാണ്. താനുൾപ്പെടെയുള്ളവർ കൈയിൽനിന്ന് കാശെടുത്താണ് ഈ സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലു വർഷമായി തനിക്ക് സംഘടനയുമായി യാതൊരു ബന്ധവുമില്ല. അമ്മയിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. ഏറെ ഹൃദയവേദന തോന്നിയ നിമിഷമാണെന്നും…
കാസര്‍കോട്: കവി ടി. ഉബൈദിന്റെ സ്മരണയ്ക്കായി ദുബായ് കെ.എം.സി.സി. കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ ടി. ഉബൈദ് സ്മാരക സാഹിത്യശ്രേഷ്ഠ പുരസ്‌കാരം കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡന്റുമായ പ്രൊഫ. കെ. സച്ചിദാനന്ദന് സമ്മാനിക്കും. കവിതയിലും മലയാളഭാഷയിലും സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയസംഭാവന നല്‍കിയതിനാണ് പുരസ്‌കാരം നല്‍കുന്നതെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ അറിയിച്ചു. 50,001 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഒക്ടോബറില്‍ ദുബായിയില്‍ വിതരണം ചെയ്യും. ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ടി.ആര്‍. ഹനീഫ്, അബ്ദുല്ല ആറങ്ങാടി, കെ.പി. അബ്ബാസ് കളനാട്, ഹസൈനാര്‍ ബീജന്തടുക്ക എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പുതിയ അധ്യയന വർഷം: ബാക് ടു സ്കൂൾ – സുരക്ഷിത യാത്ര ഉറപ്പാക്കാൻ ബോധവത്കരണവുമായി ബഹ്‌റൈൻ ട്രാഫിക് ഡയറക്ടറേറ്റ് സംഘം
മനാമ: പുതിയ അധ്യയന വർഷം സ്കൂളുകൾ അടുത്തയാഴ്ച തുറക്കാനിരിക്കെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി ഗതാഗത നിയമങ്ങളും ചട്ടങ്ങളും സംബന്ധിച്ച് അവബോധം നൽകുകയാണ് ട്രാഫിക് ഡയറക്ടറേറ്റ് ടീം. ബസ് ഡ്രൈവർമാർക്കും ജീവനക്കാർക്കുമായി നിരവധി ക്ലാസുകൾ ഇതുവരെ നൽകിക്കഴിഞ്ഞു. അതോടൊപ്പമാണ് വിദ്യാർഥികൾ ധാരാളമായി എത്തുന്നയിടങ്ങളിലെ കാമ്പയിൻ. ദാനമാളിൽ നടന്ന ലുലു ബാക്ക് ടു സ്കൂൾ കാർണിവൽ ഉദ്ഘാടനച്ചടങ്ങിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്, ട്രാഫിക് അവയർനെസ്സ് ഡിപ്പാർട്ട്മെന്റ് മേധാവി മേജർ ഖാലിദ് മുബാറക്ക് ബുഖായിസിന്റെ നേതൃത്വത്തിലുള്ള ടീമാണ് കാമ്പയിനായി എത്തിയത്. ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമയാണ് കാർണിവൽ ഉദ്ഘാടനം ചെയ്തത്. ലളിതമായ ഭാഷയിൽ ചിത്രസഹായത്തോടെയുള്ള ഗതാഗത നിയമങ്ങളുടെ വിവരണങ്ങൾ കുട്ടികളെ ആകർഷിച്ചു.
ഇടതു സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമല്ല; മുകേഷിന്റെ കാര്യത്തില്‍ തീരുമാനം ഉടന്‍; ബിനോയ് വിശ്വം
കാസര്‍കോട്: ഇടതുപക്ഷ സര്‍ക്കാര്‍ മലയാള സിനിമയിലെ വേട്ടക്കാര്‍ക്കൊപ്പമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നടന്‍ മുകേഷിന്റെ കാര്യത്തില്‍ ഉചിത തീരുമാനം ഉടന്‍ ഉണ്ടാകുമെന്നും കാസര്‍കോട് പാര്‍ട്ടി ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2013ലെ ലളിതകുമാരി-ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിധി മായാതെ കിടപ്പുണ്ടെന്നാണ് മുകേഷിന്റെ കാര്യം ചോദിച്ചപ്പോള്‍ ബിനോയ് വിശ്വം പറഞ്ഞത്. ഒരു പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ ഇടണമെന്നത് പൊലീസിന്റെ പ്രാഥമിക കടമയാണ്. സുപ്രീംകോടതിയുടെ വിധി മാഞ്ഞിട്ടില്ല. അതുകൊണ്ട് മുകേഷിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഉചിത തീരുമാനമെടുക്കുമെന്ന് ഉറപ്പുണ്ട്. മുകേഷിനെ പിന്തുണച്ചുകൊണ്ട് സംസാരിച്ച സുരേഷ് ഗോപിയെയും ബിനോയ് വിശ്വം പരിഹസിച്ചു. സുരേഷ് ഗോപി ഇപ്പോഴും ‘ഓര്‍മയുണ്ടോ ഈ മുഖം, ജസ്റ്റ് റിമംബര്‍ ദാറ്റ്’ എന്ന അവസ്ഥയിലാണ്. അദ്ദേഹം ഒരു ജനപ്രതിനിധിയുടെ മാന്യതയും അന്തസ്സും കാണിക്കണം. ചലച്ചിത്ര മേഖല വേട്ടക്കാര്‍ അഴിഞ്ഞാടുന്ന മേഖലയായി. ഡബ്ല്യുസിസി ഉണ്ടായ കാലംമുതല്‍ സിപിഐ അവര്‍ക്കൊപ്പമാണ്. അമ്മ എന്ന സംഘടന പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണ്. ഈ സംഘടനയിലെ ചിലരാണ് മലയാളം കണ്ട…
സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്ന് പറഞ്ഞാല്‍ പരിഹാസ്യമായിപ്പോകുമെന്നും ഡബ്ല്യുസിസിയിലെ അംഗങ്ങളെ അഭിനന്ദിക്കുന്നുവെന്നും നടി കൃഷ്ണപ്രഭ. കതകില്‍ തട്ടുന്നതുപോലെയുള്ള സംഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നും ബേസിക് നെസിസിറ്റിയുടെ കുറവ് ചില സൈറ്റുകളില്‍ ഉണ്ടായിട്ടുണ്ട്. അതൊക്കെ കരിയറിന്റെ തുടക്കത്തില്‍ ആയിരുന്നു. ഇപ്പോള്‍ അതില്‍ നല്ല മാറ്റം വന്നിട്ടുണ്ട്. എന്റെ കാര്യം മാത്രമാണ് ഞാന്‍ പറയുന്നത്. മറ്റൊരു നടിക്കോ ജൂനിയര്‍ ആര്‍ടിസ്റ്റിനോ ഇതേ അഭിപ്രായം ആയിരിക്കണമെന്നില്ല. അവര്‍ക്ക് ഇപ്പോഴും സൈറ്റുകളില്‍ മോശം അനുഭവങ്ങളും ബേസിക് നെസിസിറ്റിയുടെ കുറവുകളും ഉണ്ടാകുന്നവരുണ്ടാകാം. അത്തരം കാര്യങ്ങളില്‍ മാറ്റം വരണമെന്നും നടി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഡബ്ല്യൂസിസിയില്‍ അംഗങ്ങള്‍ ആയവരെ ഈ അവസരത്തില്‍ ഞാന്‍ അഭിനന്ദിക്കുന്നു. അതോടൊപ്പം എന്റെ സുഹൃത്ത് കൂടിയായ ആക്രമിക്കപ്പെട്ട നടിയുടെ ശക്തമായ പോരാട്ടത്തെയും ഒരിക്കലും മറക്കാന്‍ കഴിയുകയില്ല. റിപ്പോര്‍ട്ട് വന്ന ആദ്യ ദിനങ്ങളില്‍ എന്നെ പോലെ സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ നേരിട്ടൊരു വലിയ പ്രശ്‌നം, സിനിമയില്‍ അഭിനയിക്കുന്ന സ്ത്രീകള്‍ എല്ലാം കിടന്ന് കൊടുത്തിട്ടാണ് നിലനില്‍ക്കുന്നത് എന്നുള്ളതായിരുന്നു.…
” സദ്ഭാവന ദിവസ് ” ഐ.വൈ.സി.സി ഗുദൈബിയ – ഹൂറ ഏരിയ കൺവെൻഷനും, രാജീവ് ഗാന്ധി ജന്മദിനാഘോഷവും
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ 2024 – 2025 കാല, ഏരിയ കൺവെൻഷനുകൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള മൂന്നാമത്തെ ഏരിയ കൺവെൻഷനും, രാജീവ് ഗാന്ധി ജന്മദിനാഘോഷവും ഗുദൈബിയ – ഹൂറ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ” സദ്ഭാവന ദിവസ് ” എന്ന പേരിൽ നടക്കും ഗുദൈബിയയിലുള്ള ചായക്കട റെസ്റ്റോറന്റ് ഹാളിൽ വെച്ച് ഓഗസ്റ്റ് 29 വ്യാഴായ്ച്ച വൈകിട്ട് 7.30 നാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ് വിതരണവും നടത്തപ്പെടുന്ന ഏരിയകൺവെൻഷനിലും, രാജീവ് ഗാന്ധി ജന്മദിനാഘോഷത്തിലും ഐ.വൈ.സി.സി ദേശീയ ഭാരവാഹികൾ, അടക്കമുള്ളവർ പങ്കെടുക്കുന്നതാണ്. പരിപാടിയിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും, ഐ.വൈ.സി.സി ബഹ്‌റൈനുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ താല്പര്യമുള്ള ഗുദൈബിയ – ഹൂറ ഏരിയകളിലെ കോൺഗ്രസ് അനുഭാവികൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാമെന്നും ഐ.വൈ.സി.സി ഏരിയ പ്രസിഡന്റ്- സജിൽ കുമാർ , സെക്രട്ടറി – സൈജു സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പർ :39162524, 37790277
തിരുവനന്തപുരം: സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ രാജിവെക്കുക, ആരോപണങ്ങളില്‍ മന്ത്രി ഗണേഷ് കുമാറിന്റെ പങ്ക് അന്വേഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 29ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എം. ലിജു അറിയിച്ചു. ‘ആക്ഷന്‍ ഓണ്‍ ഹേമ റിപ്പോര്‍ട്ട്’ എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.സി.സികളുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റുകള്‍ക്ക് മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ 2ന് യു.ഡി.ഫ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതേ വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം തീരുമാനിച്ചിരിക്കുന്നതിനാല്‍ തിരുവനന്തപുരം ജില്ലയെ പരിപാടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും എം. ലിജു അറിയിച്ചു. പ്രതിഷേധ കൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കലക്ടറേറ്റിന് മുന്നില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. നിര്‍വഹിക്കും. ജില്ലകളില്‍ നടക്കുന്ന പ്രതിഷേധ പരിപാടിയില്‍ കെ.പി.സി.സി. ഭാരവാഹികള്‍, രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഡി.സി.സി, ബ്ലോക്ക്,…
കൊച്ചി: നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, കാസ്റ്റിംഗ് ഡയരക്ടർ വിച്ചു, അഭിഭാഷകൻ ചന്ദ്രശേഖരൻ എന്നിവർക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് നടി മിനു മുനീർ പരാതി നൽകി. ഇ–മെയിലായിട്ടാണ് പരാതി നൽകിയത്. വ്യത്യസ്ത സമയങ്ങളിൽ തനിക്കു നേരെ ലൈംഗിക അതിക്രമമുണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. 2008ൽ സെക്രട്ടറിയേറ്റിൽ നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യയുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് മിനു പറയുന്നു. അമ്മയിൽ അംഗത്വം ലഭിക്കുന്നതിന് ഒത്തുതീർപ്പുകൾക്ക് വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടതായും പരാതിയിലുണ്ട്. റെസ്റ്റ് റൂമിൽ പോയി വരുമ്പോൾ ജയസൂര്യ പിന്നിൽനിന്ന് കെട്ടിപ്പിടിച്ചെന്നും ഫ്ലാറ്റിലേക്ക് വരാൻ ക്ഷണിച്ചെന്നും മിനു ആരോപിച്ചിട്ടുണ്ട്. 2013ലാണ് ഇടവേള ബാബുവിൽനിന്ന് മോശം പെരുമാറ്റമുണ്ടായതെന്നാണ് മിനു പറയുന്നത്. അമ്മയിൽ അംഗത്വത്തിനായി ഇടവേള ബാബുവിനെ വിളിച്ചപ്പോൾ ഫോം പൂരിപ്പിക്കാൻ ഫ്ലാറ്റിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഫോം പൂരിപ്പിച്ചു കൊണ്ടിരുന്നപ്പോൾ ബാബു കഴുത്തിൽ ചുംബിച്ചെന്നു നടി പറയുന്നു. മിനുവിന് അമ്മയിൽ അംഗത്വം ലഭിച്ചില്ല. നടന്‍ മുകേഷ് ഫോണിൽ വിളിച്ചും…
