- രണ്ടാമത് മർഹും ഉബൈദ് ചങ്ങലീരി സ്മാരക അവാർഡ് എസ് വി ജലീലിന്
- ഒന്നും ഓര്‍മയില്ല: ശബരിമല സ്വർണപ്പാളി കേസിൽ എൻ. വാസു റിമാൻഡിൽ
- യുനെസ്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ബോര്‍ഡില്‍ ബഹ്റൈന്‍ അംഗത്വം
- അഴിമതിയെ നേരിടാനുള്ള ഒ.ഐ.സി. ഉടമ്പടിക്ക് ബഹ്റൈന്‍ ശൂറ കൗണ്‍സിലിന്റെ അംഗീകാരം
- മനുഷ്യക്കടത്ത്: മൂന്നു വിദേശികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനില്‍ ഹജ്ജ് ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടിക പ്രസിദ്ധീകരിച്ചു
- ദില്ലി സ്ഫോടനം ഭീകരാക്രമണമെന്ന സൂചന നൽകി പൊലീസ്
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം: ഉന്നതതല മാധ്യമ യോഗം ചേര്‍ന്നു
Author: News Desk
മേപ്പാടി: വയനാട് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞുവെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍/ശരീര ഭാഗങ്ങള്‍ സംസ്‌കരിക്കുന്നതിനും ഡിഎന്‍എ പരിശോധനയ്ക്കു സാമ്പിളുകള്‍ ശേഖരിക്കുന്നതിനും പാലിക്കേണ്ട പ്രോട്ടോക്കോള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചത്. ഡിഎന്‍എ ഫലം വഴി കാണാതായ 36 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. ഡിഎന്‍എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ…
ചെന്നൈ: ഡി.എം.കെ. എം.പി. എസ്. ജഗത് രക്ഷകനും കുടുംബത്തിനും 908 കോടി രൂപ പിഴ ചുമത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെൻ്റ് ആക്‌ട് (ഫെമ) കേസിലാണ് നടപടി. ഫെമ സെക്ഷൻ 37 എ പ്രകാരം പിടിച്ചെടുത്ത 89.19 കോടി രൂപയുടെ സ്വത്തുവകകൾ കണ്ടുകെട്ടാനും ഉത്തരവിട്ടിട്ടുണ്ട്. ജഗത് രക്ഷകനും കുടുംബത്തിനുമെതിരായ കേസുകളിൽ ചെന്നൈയിലെ ഇഡി സംഘം നടത്തിയ അന്വേഷണത്തിലാണ് നടപടി. ഇഡിയും ആദായനികുതി വകുപ്പും എംപിയുടെ വസതികളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. 2021 ഡിസംബർ ഒന്നിനാണ് ജഗത് രക്ഷകനും കുടുംബത്തിനും ഇവരുമായി ബന്ധപ്പെട്ട ഒരു കമ്പനിക്കുമെതിരെ ഇഡി കേസെടുത്തതെന്ന് പ്രസ്താവനയിൽ പറയുന്നു. 2017ൽ സിംഗപ്പൂരിലെ ഒരു ഷെൽ കമ്പനിയിൽ 42 കോടി രൂപയുടെ നിക്ഷേപം, കുടുംബാംഗങ്ങൾ ഓഹരികൾ സമ്പാദിച്ചതും കൈമാറ്റം ചെയ്തതും, ഒരു ശ്രീലങ്കൻ സ്ഥാപനത്തിൽ 9 കോടി രൂപയുടെ നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നത്. അന്വേഷണത്തിൽ ഫെമ നിയമത്തിലെ വിവിധ വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി. ഇതിനെ തുടർന്നാണ്…
കന്യാകുമാരി: എട്ടാം ക്ലാസ് വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നാഗർകോവിൽ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ രാമചന്ദ്ര സോണി ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൂടുതൽ വിദ്യാർഥിനികൾ പരാതി നൽകിയെന്നാണ് വിവരം. തമിഴ്നാട്ടിലെ മറ്റ് സ്കൂളുകളിലും രാമചന്ദ്ര സോണി അധ്യാപകനായിരുന്നു. സ്കൂൾ പ്രഥമാധ്യാപകനോടാണ് പെൺകുട്ടി ആദ്യം വിവരം പറഞ്ഞത്. തൊട്ടുപിന്നാലെ അന്വേഷണ കമ്മിഷനെ നിയോഗിച്ച സ്കൂൾ അധികൃതർ, രാമചന്ദ്ര സോണിയെ സസ്പെൻഡ് ചെയ്തു. തുടർന്ന് പ്രഥമാധ്യാപകൻ തന്നെയാണ് അധ്യാപകനെതിരെ പൊലീസിൽ പരാതി നൽകിയത്. ജില്ലാ ചൈൽഡ് വെൽഫെയർ ഓഫിസറിനെയും അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ വിദ്യാർഥിനികളുടെ മൊഴിയെടുക്കുമെന്നും വനിതാ പൊലീസ് സ്റ്റേഷൻ എസ്ഐ ആശാ ജവഹർ പറഞ്ഞു.
കോഴിക്കോട്: കുപ്പിച്ചില്ലുകൊണ്ട് കുത്തേറ്റ് പശ്ചിമബംഗാൾ സ്വദേശിയായ ഹോട്ടൽ ജീവനക്കാരന് ഗുരുതര പരിക്ക്. മുഷിഞ്ഞ വസ്ത്രം മുറിയിൽ വെച്ചതുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികളായ കോഴിക്കോട്ടെ ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ തർക്കമാണ് കുത്തിൽ കലാശിച്ചത്.കുപ്പിച്ചില്ല് തറച്ചുകയറി യുവാവിന് ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപമുള്ള ഒരു ഹോട്ടലിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായത്. ബംഗാൾ മാൾഡ ഹരിചന്ദ്രപൂർ കാരിയാലി സ്വദേശി ഖലീൽ റഹ്മാൻ (16) ആണ് ആക്രമിക്കപ്പെട്ടത്.ജോലി ചെയ്തു മുഷിഞ്ഞ വസ്ത്രം ഖലീൽ റഹ്മാൻ, സഹപ്രവർത്തകൻ ഗുലാം അഹമ്മദ് രാജയുടെ മുറിയിൽ വെച്ചതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. കുത്തേറ്റു രക്തം തെറിച്ചതോടെ ഹോട്ടലിലെ മറ്റു ജീവനക്കാർ ചേർന്ന് ഖലീൽ റഹ്മാനെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു സ്ഥലംവിട്ടു. വിവരമറിഞ്ഞെത്തിയ പോലീസ് കോട്ടപ്പറമ്പിലെ ഹോട്ടലിലെ മുഴുവൻ ജീവനക്കാരെയും കസ്റ്റഡിയിലെടുത്ത് ഫോട്ടോയെടുത്തു. ഈ ഫോട്ടോകൾ ആശുപത്രിയിലുള്ള ഖലീൽ റഹ്മാനെ കാണിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്.സംഭവവുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിലെ ഗിരിഡിഹ് മകാഡിഹ് സ്വദേശിയായ ഗുലാം അഹമ്മദ് രാജയെ (22) കസബ എസ്.ഐ. ജഗ്മോഹൻ…
മലപ്പുറം: വിവാഹ ദിവസം പ്രതിശ്രുത വരൻ മലപ്പുറം കുമ്മണിപ്പറമ്പ് സ്വദേശി ജിബിനെ മരിച്ച നിലയിൽ കണ്ടെത്തി. 30 വയസായിരുന്നു. വിദേശത്തായിരുന്ന ജിബിൻ കുറച്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. വിവാഹത്തിന് തയ്യാറാകാനായി ഇന്ന് രാവിലെയാണ് ജിബിൻ ശുചിമുറിയിലേക്ക് പോയത്. ഏറെ നേരം കഴിഞ്ഞിട്ടും ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ച് ബന്ധുക്കൾ അകത്തുകയറുകയായിരുന്നു. അപ്പോഴാണ് കൈ ഞരമ്പ് മുറിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കരിപ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. കടബാദ്ധ്യതയൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കൊണ്ടോട്ടി: വീട്ടിലെ കാർ ഓടിക്കാൻ പിതാവ് താക്കോൽ കൊടുക്കാത്തതിന്റെ ദേഷ്യത്തിൽ മകൻ കാർ പെട്രോളൊഴിച്ചു കത്തിച്ചു.മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പിതാവിന്റെ പരാതിയിൽ കൊണ്ടോട്ടി പോലീസ് കേസെടുത്തു. മകൻ ഡാനിഷ് മിൻഹാജി(21) നെ അറസ്റ്റ് ചെയ്തു.ലൈസൻസ് ഇല്ലാത്ത മകൻ കാറോടിക്കാൻ ചോദിച്ചിട്ട് പിതാവ് സമ്മതിക്കാതിരുന്നതിനെ തുടർന്നാണ് തൊട്ടടുത്തു നിർത്തിയിട്ട ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത് കാറിനുമേൽ ഒഴിച്ചു തീയിട്ടത്. വീടിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു കാർ. കാർ പൂർണമായും കത്തിനശിച്ചു. വീടിന് കേടുപാടുകൾ സംഭവിച്ചു.
ജയില്‍ വളപ്പില്‍ ഗുണ്ടാ തലവന്മാര്‍ക്കൊപ്പം ചായയും സിഗരറ്റുമായി കൊലക്കേസ് പ്രതിയും കന്നട സൂപ്പർ സ്റ്റാറുമായ ദർശൻ
ബെംഗളൂരു: രേണുക സ്വാമി കൊലക്കേസ് പ്രതിയും കന്നട സൂപ്പർ സ്റ്റാറുമായ ദര്‍ശനെ ജയില്‍ മാറ്റാന്‍ കോടതി ഉത്തരവ്. ദര്‍ശനെ ബെല്ലാരി ജില്ലാ ജയിലിലേക്കാണ് മാറ്റുക. ജയിലില്‍ പ്രത്യേക പരിഗണന ലഭിച്ചുവെന്ന കണ്ടെത്തലിനു പിന്നാലെയാണ് നടപടി. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് മാറ്റം. കൂട്ടുപ്രതികളെ ധാര്‍വാഡ്, ശിവമോഗ, ബെലഗാവി, വിജയപുര സെന്‍ട്രല്‍ ജയിലുകളിലേക്കും മാറ്റും. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ ഉള്‍പ്പടെ 3 പ്രതികള്‍ പരപ്പന അഗ്രഹാര ജയിലില്‍ തുടരും. രണ്ട് ഗുണ്ടാ തലവന്മാര്‍ക്കൊപ്പം ചായയും സിഗരറ്റുമായി ജയില്‍ വളപ്പില്‍ കസേരയിട്ടിരുന്ന് സംസാരിക്കുന്ന ദര്‍ശന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. തുടര്‍ന്ന് ജയില്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ മൂന്ന് കേസുകളാണ് റജിസ്റ്റർ ചെയ്തത്. ജയിലര്‍, സൂപ്രണ്ട് ഉള്‍പ്പടെ ഒമ്പത് ഉദ്യോഗസ്ഥരെ ജയില്‍ വകുപ്പ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പരപ്പന അഗ്രഹാര ജയിൽ പരിസരം ജനവാസ കേന്ദ്രമായതിനാല്‍ ജയിലില്‍ ജാമറിന്റെ ഫ്രീക്വന്‍സി കൂട്ടാനാവില്ലെന്നും ഇത് പ്രതികള്‍ മുതലെടുക്കുകയാണെന്നും കര്‍ണാട…
വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിയുടെ സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ CBI
കൊൽക്കത്ത: ആർ.ജി. കർ ആശുപത്രിയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുമായി അടുപ്പമുണ്ടെന്ന് പറയപ്പെടുന്ന സിറ്റി പോലീസ് അസിസ്റ്റൻ്റ് സബ് ഇൻസ്‌പെക്ടർ അനുപ് ദത്തയെ നുണ പരിശോധനയ്ക്ക് വിധേയനാക്കാൻ അനുമതി തേടി സിബിഐ. കുറ്റകൃത്യം മറച്ചുവെക്കാൻ ദത്ത പ്രതിയെ സഹായിച്ചിരിക്കാനുള്ള സാധ്യത പരിഗണിച്ചാണ് സിബിഐ നടപടി. അനുമതിക്കായി സിബിഐ സംഘം കൊൽക്കത്ത കോടതിയെ സമീപിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതി, അനൂപ് ദത്തയോട് കുറ്റകൃത്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോയെന്നും എന്തെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും കണ്ടെത്താനാണ് ശ്രമം. അതേസമയം, മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിൻ്റെ നുണപരിശോധന സിബിഐ പൂർത്തിയാക്കി. മുഖ്യപ്രതി സഞ്ജയ് റോയിയെയും നുണപരിശോധനക്ക് വിധേയനാക്കിയിരുന്നു. ആറുപേരുടെ നുണപരിശോധനയാണ് ഇതുവരെ നടന്നത്. ഓഗസ്റ്റ് ഒമ്പതിനായിരുന്നു വനിതാ പി.ജി. ട്രെയിനി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിൽ, സിവിക് വൊളണ്ടിയർ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡോക്ടറുടെ മരണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രതിഷേധമിരമ്പി. ജുഡീഷ്യൽ അന്വേഷണം…
തിരുവനന്തപുരം: കൊല്ലം – ആഞ്ഞിലിമൂട്, കോട്ടയം – പൊന്‍കുന്നം , മുണ്ടക്കയം – കുമിളി , ഭരണിക്കാവു മുതല്‍ അടൂര്‍ – പ്ലാപ്പള്ളി – മുണ്ടക്കയം , അടിമാലി ജംഗ്ഷന്‍ – കുമിളി എന്നിവയുടെ നിര്‍മ്മാണ പദ്ധതികള്‍ വേഗത്തില്‍ ആക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുക. പദ്ധതിക്കുള്ള അംഗീകാരം നേടിയെടുക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ വകുപ്പു സെക്രട്ടറിയെ മന്ത്രി ചുമതലപ്പെടുത്തി. 1 കിലോമീറ്ററില്‍ കൊല്ലം – ആഞ്ഞിലിമൂട് റോഡ് വികസിപ്പിക്കുന്നതിനാണ് വിഭാവനം ചെയ്യുന്നത് . ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായുള്ള 3 A നോട്ടിഫിക്കേഷനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 30.3 കിലോ മീറ്റര്‍ വരുന്ന കോട്ടയം – പൊന്‍കുന്നം റോഡ് വികസിപ്പിക്കുന്നതിനുള്ള അലൈന്‍മെന്റ് തയ്യാറാക്കാനുള്ള പ്രവര്‍ത്തനം തുടരുകയാണ്. 55.15 കിലോ മീറ്ററില്‍ മുണ്ടക്കയം – കുമിളി റോഡും , 116.8 കിലോ മീറ്ററില്‍ ഭരണിക്കാവു മുതല്‍ അടൂര്‍ – പ്ലാപ്പള്ളി – മുണ്ടക്കയം വരെ വികസിപ്പിക്കുന്നതിനും ഉള്ള അലൈന്‍മെന്റ് അംഗീകരിച്ചിട്ടുണ്ട് . അടിമാലി ജംഗ്ഷന്‍ – കുമിളി…
കൊച്ചി: നടൻ സിദ്ദിഖിനെതിരെ ലൈംഗിക പീഡന പരാതി നൽകി നടി. സംസ്ഥാന പോലീസ് മേധാവിക്ക് ഇ-മെയിൽ മുഖേനയാണ് പരാതി നൽകിയത്. ഇത് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞിരുന്നു. നടിയുടെ ആരോപണത്തിന് പിന്നാലെ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. ”പ്ലസ് ടു കഴിഞ്ഞ സമയത്ത് സോഷ്യൽ മീഡിയ വഴി ബന്ധപ്പെടുകയായിരുന്നു. വ്യാജമായി തോന്നുന്ന ഒരു അക്കൗണ്ടായിരുന്നു അത്. പക്ഷേ, അത് അദ്ദേഹത്തിന്റെ സ്വന്തം അക്കൗണ്ടായിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞതിന് ശേഷം മസ്‌കറ്റ് ഹോട്ടലിൽ ഒരു ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു. അന്ന് എനിക്ക് 21 വയസ്സാണ്. മോളേ… എന്ന് വിളിച്ചാണ് സമീപിച്ചത്. ഒരിക്കലും ഇദ്ദേഹം ഇങ്ങനെ പെരുമാറുമെന്ന് കരുതിയതേയില്ല. അവിടെ പോയപ്പോഴാണ് എന്നെ ലൈംഗികമായി ഉപദ്രവിച്ചത്. അതൊരു കെണിയായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു. അവിടെനിന്ന് രക്ഷപ്പെട്ടതാണ്. സിദ്ധിഖ് നമ്പർ വൺ ക്രിമിനലാണ്. ഇപ്പോൾ പറയുന്നതെല്ലാം…
