- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
തിരുവനന്തപുരം: പഴവങ്ങാടിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ നിന്ന് പണം കവർന്ന കേസിലെ രണ്ടാംപ്രതിയെ രണ്ടു വർഷത്തിനുശേഷം പോലീസ് പിടികൂടി. അന്തർ സംസ്ഥാന മോഷ്ടാവും ഉത്തർപ്രദേശ് മധുര സ്വദേശിയുമായ ശ്യാംസുന്ദർ (32) നെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. കടയിൽ സൂക്ഷിച്ചിരുന്ന 44,000 രൂപ ശ്യാംസുന്ദറും സുഹൃത്തും ചേർന്ന് കവരുകയായിരുന്നു. ഒന്നാം പ്രതിയെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ശ്യാംസുന്ദർ കൃത്യത്തിന് ശേഷം രക്ഷപ്പെട്ടു. ഫോർട്ട് പോലീസ് എസ്.എച്ച്.ഒ. വി.ആർ.ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സുരേഷ്, പ്രവീൺ എന്നിവരടങ്ങുന്ന സംഘമാണ് മധുരയിൽ നിന്ന് പ്രതിയെ പിടികൂടിയത്. തിരുവനന്തരപുരത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സൈബർ കുറ്റകൃത്യങ്ങളെ തടയാൻ കേന്ദ്രത്തിന്റെ ‘സൈബർ കമാൻഡോസ്’; 5000 പേരെ സജ്ജരാക്കുമെന്ന് അമിത് ഷാ
ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിച്ചുവരുന്നത് കണക്കിലെടുത്ത്, അതിനു തടയിടാൻ വമ്പൻ പദ്ധതികളുമായി കേന്ദ്ര സർക്കാർ. സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പ്രത്യേക പരിശീലനം നൽകിയ 5000 ‘സൈബർ കമാൻഡോകളെ’ രംഗത്തിറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കാൻ പ്രത്യേക പോർട്ടലും ഒരു ഡേറ്റ രജിസ്ട്രിയും ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡൽഹിയിൽ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ആദ്യ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ ബാങ്കുകൾ, സാമ്പത്തിക ഇടനിലക്കാർ, ടെലികോം സേവന ദാതാക്കൾ, ഐടി ഇടനിലക്കാർ, സംസ്ഥാന– കേന്ദ്ര ഭരണ പ്രദേശങ്ങളിലെ നിയമ നിർവഹണ ഏജൻസികൾ എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സൈബർ തട്ടിപ്പുകൾ നിയന്ത്രിക്കാനുള്ള പദ്ധതി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ ഏജൻസികളെല്ലാം ഒത്തൊരുമിച്ച് പ്രവർത്തിച്ച് ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തണമെന്നും അമിത് ഷാ ആഹ്വാനം ചെയ്തു. മീവത്, ജമ്താര, അഹമ്മദാബാദ്, ഹൈദരാബാദ്, ചണ്ഡിഗഡ്, വിശാഖപട്ടണം, ഗുവാഹത്തി…
ആർഎസ്എസുമായി സംസാരിക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് സിപിഎമ്മിനില്ല: എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ആർഎസ്എസുമായി സംസാരിക്കാൻ എഡിജിപിയെ ആശ്രയിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്ന് എം.വി. ഗോവിന്ദൻ. ഡീൽ ഉണ്ടാക്കാനാണെങ്കിൽ മോഹൻ ഭാഗവതിനെ കണ്ടുകൂടെയെന്നും ഗോവിന്ദൻ ചോദിച്ചു. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു പിന്നാലെയായിരുന്നു ഗോവിന്ദന്റെ പ്രസംഗം. സംസ്ഥാനത്ത് സിപിഎം തുടർഭരണം നേടും. കേരളത്തിൽ ഇടതു മുന്നണിയെ നിർജീവമാക്കാനാണ് മാധ്യമങ്ങളുടെ പ്രചരണം. എപ്പോഴും സിപിഎം പ്രതിരോധത്തിൽ എന്ന് പ്രചരിപ്പിക്കുകയാണ്. ഞങ്ങൾക്ക് ഒരു പ്രതിരോധവും ഇല്ല. ഇപ്പോൾ ബ്രാഞ്ച് സമ്മേളനത്തെ വച്ച് സിപിഎമ്മിനെ വിമർശിക്കുന്നു. ബ്രാഞ്ച് സമ്മേളനം നടത്തുന്നത് വിമർശിക്കാനാണെന്നും ഗോവിന്ദൻ പറഞ്ഞു. സമ്മേളനങ്ങളിൽ വിമർശനവും പരിശോധനയും സ്വയം തിരുത്തലും ഉണ്ടാകും. പി.വി. അൻവർ ഉന്നയിച്ച വിവാദ സംഭവങ്ങളിൽ അന്വേഷണം നടക്കുകയാണ്. ആ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കുറ്റക്കാരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
പൊളിറ്റിക്കൽ സെക്രട്ടറി വലിയ പരാജയം’; ‘എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാനാകില്ല; പി വി അൻവർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ വീണ്ടും പി.വി. അൻവർ എംഎൽഎ. പി.ശശിക്കെതിരെ വിശദമായ പരാതി നല്‍കുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെയാണ്. പി.ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നും അൻവർ പറഞ്ഞു. ‘‘ഞാൻ പറഞ്ഞതെല്ലാം ശരി, എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ പറ്റില്ലല്ലോ. അന്വേഷണം നടക്കണ്ടേ. നേരെ നമുക്ക് അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാൻ പറ്റില്ലല്ലോ. പടികൾ മുഴുവൻ കയറിയാലേ അപ്സ്റ്റയറിലേക്ക് കയറാൻ പറ്റുകയുള്ളൂ. ഇനി ഞാൻ പുറത്തു പറയാൻ പോകുന്നത് ഈ സർക്കാരിനെയും പാർട്ടിയേയും അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളാണ്. പൊലീസിന്റെ സീക്രട്ട് റിപ്പോർട്ടുകൾ എന്റെ പക്കലുണ്ട്. ഇതൊന്നും ആഭ്യന്തര മന്ത്രിയിലേക്ക് എത്തിയിട്ടില്ല’’ – അൻവർ പറഞ്ഞു. ‘‘പി.ശശിക്കെതിരായല്ല പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായാണ് താൻ പരാതി നൽകുക. പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. സൂചന തെളിവുകളടക്കം പാർട്ടി സെക്രട്ടറിക്ക് പരാതി നൽകും. ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് മുഴുവൻ ഒരു വിഭാഗം പൊലീസാണ്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. ഇതൊന്നും…
ന്യൂഡൽഹി∙ ലോക്സഭയിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറിയായി എം.കെ. രാഘവനെ തിരഞ്ഞെടുത്തു. കോഴിക്കോട് എംപിയാണ് എം.കെ. രാഘവൻ. ഡോ. അമർ സിങ്ങും രാഘവനൊപ്പം സെക്രട്ടറി പദവി വഹിക്കും. രഞ്ജീത്ത് രഞ്ജനാണ് രാജ്യസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി. കന്യാകുമാരി എംപിയായ വിജയ് വസന്താണ് പാർലമെന്ററി പാർട്ടിയുടെ ട്രഷറർ. നിയമന ഉത്തരവ് സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തിറക്കി.
തിരുവനന്തപുരം: വയനാട്ടിലെ സിക്കിള്‍സെല്‍ രോഗികള്‍ക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ഓണക്കിറ്റ് നല്‍കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.സിക്കിള്‍സെല്‍ രോഗികള്‍ക്ക് കഴിഞ്ഞ വര്‍ഷം മുതലാണ് ആദ്യമായി പ്രത്യേക ഓണക്കിറ്റ് ലഭ്യമാക്കുന്നത്. നിലവില്‍ അവര്‍ക്ക് നല്‍കുന്ന ന്യൂട്രീഷന്‍ കിറ്റ് കൂടാതെയാണ് ഓണക്കിറ്റ് നല്‍കുന്നത്. പായസം കിറ്റ്, തേയിലപ്പൊടി, കാപ്പിപ്പൊടി, പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, കടല തുടങ്ങിയ ഇനങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.വയനാട് ജില്ലയിലെ സിക്കിള്‍ സെല്‍ അനീമിയ രോഗികളുടെ പരിശോധനകളും ചികിത്സയും വളരെ മികച്ച രീതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1,20,000 അരിവാള്‍ രോഗ പരിശോധനകള്‍ വയനാടിന്റെ എല്ലാ ഭാഗങ്ങളിലുമായി നടത്തുകയും അതില്‍നിന്ന് കണ്ടെത്തിയ 58 പുതിയ രോഗികള്‍ക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു. എല്ലാ മാസവും 2.5 കിലോഗ്രാം പയറുവര്‍ഗങ്ങള്‍ അടങ്ങിയ പോഷകാഹാര കിറ്റ് എല്ലാ രോഗികള്‍ക്കും നല്‍കിവരുന്നു.
മനാമ : കരുനാഗപ്പള്ളി എം.എൽ.എ യും, കോൺഗ്രസ് നേതാവുമായ സി.ആർ മഹേഷ് എം.എൽ.എ യും, ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവർത്തകരുമായുള്ള കൂടിക്കാഴ്ച്ച ഇന്ന് രാത്രി 8.00 മണിക്ക് സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ വെച്ച് ചേരുന്നതാണ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ, കോൺഗ്രസ്, യൂത്ത് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പ്രസ്ഥാനങ്ങൾക്ക് ഭരണകൂട കൊള്ളരുതാഴ്മ നടക്കുന്ന ഇന്നിന്റെ കാലത്ത് ജനകീയ മുഖമായി നിൽക്കേണ്ടതിന്റെ പ്രസക്തി, വയനാട് ദുരന്ത ബാധിതർക്കുള്ള ആദ്യ ഘട്ട സഹായ പദ്ധതി വിതരണ പ്രഖ്യാപനം, ഗൾഫ് സെക്ട്ടറിലെ വിമാന ടിക്കറ്റ് വർധനവ്, വിമാനം റദ്ദു ചെയ്യൽ, പ്രവാസി വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കലടക്കമുള്ള കാലിക പ്രസക്തമായ വിഷയങ്ങളിൽ ചർച്ച നടക്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ഹെല്പ് ഡെസ്ക്കുമായി ബന്ധപ്പെടാവുന്നതാണ്. 38285008.
തിരുവനന്തപുരം: ആര്‍എസ്എസ് – സിപിഎം ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നിലനില്‍ക്കുന്ന കോണ്‍ഗ്രസിന്റെ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടത്തിലേക്ക് സിപിഎം എത്തിയിട്ടില്ലെന്നും അവരെ നേരിട്ട് ജീവന്‍ നഷ്ടമായ പാര്‍ട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടുള്ളത് കെപിസിസി പ്രസിഡന്റ് ആണെന്നും അത് ആരും മറന്നിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ ചിത്രത്തിന് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.ആര്‍എസ്എസ് ശാഖയ്ക്ക് കാവല്‍ നിന്നിട്ടുണ്ടെന്ന് വിളിച്ച് പറഞ്ഞിട്ടുള്ളത് കെപിസിസി പ്രസിഡന്റ് ആണെന്നും അത് ആരും മറന്നിട്ടില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. ഗോള്‍വാള്‍ക്കര്‍ ചിത്രത്തിന് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പരോക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.കേരളത്തില്‍ മാത്രമല്ല ദേശീയതലത്തിലും കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലാണ് ബന്ധമുള്ളതെന്നും പിണറായി വിജയന്‍ ആരോപിച്ചു. ബാബറി മസ്ജിദ് വിഷയം…
പാലക്കാട്: മലപ്പുറം പള്ളിപ്പുറത്തു നിന്നും കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയില്‍ നിന്നും കണ്ടെത്തി. ആറു ദിവസം നീണ്ട തിരിച്ചിലിനൊടുവിലാണ് വിഷ്ണുജിത്തിനെ കണ്ടെത്തിയത്. വിവാഹത്തിന് മൂന്നു ദിവസം മുമ്പാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും പോയത്. വിവാഹ ആവശ്യങ്ങള്‍ക്കായി പണം സംഘടിപ്പിച്ചു വരാം എന്നു പറഞ്ഞ് ഈ മാസം നാലാം തീയതിയാണ് വിഷ്ണുജിത്ത് വീട്ടില്‍ നിന്നും ഇറങ്ങിയത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിഷ്ണുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇന്നലെ രാത്രി എട്ടു മണിക്ക് സഹോദരി വിളിച്ചപ്പോള്‍ വിഷ്ണുജിത്തിന്റെ ഫോണ്‍ ഓണ്‍ ആയി. എന്നാല്‍ മറുതലയ്ക്കല്‍ നിന്നും കാര്യമായ പ്രതികരണമുണ്ടായില്ല. പിന്നീട് ഫോണ്‍ കട്ടായെന്നും സഹോദരി പറഞ്ഞു. ഇതേത്തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയില്‍ ഫോണ്‍ ലൊക്കേഷന്‍ ഊട്ടി കുനൂരിലുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നുള്ള തിരച്ചിലിലാണ് വിഷ്ണുവിനെ കണ്ടെത്തുന്നത്. വിഷ്ണുജിത്തിനെ കണ്ടെത്തിയതായും, പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളതായും മലപ്പുറം എസ്പി ശശിധരൻ അറിയിച്ചു. കഞ്ചിക്കോട് ഒരു ഐസ്‌ക്രീം കമ്പനിയിലാണ് വിഷ്ണുജിത്ത് ജോലി ചെയ്തിരുന്നത്. ഇവിടെ നിന്നും മടങ്ങിയ വിഷ്ണുജിത്ത് പാലക്കാട് കെഎസ്ആര്‍ടി സ്റ്റാന്‍ഡിലെത്തുന്നതിന്റെ സിസിടിവി…
ജില്ലാ സെക്രട്ടറിയെ പീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു; പികെ ശശി ചെയ്യുന്നത് സഖാവിന് ചേർന്ന പണിയല്ല – എംവി ഗോവിന്ദൻ
പാലക്കാട്: പികെ ശശിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സഖാവിന് ചേർന്ന പണിയല്ല ശശി ചെയ്‌തതെന്ന് ഗോവിന്ദൻ പറഞ്ഞു. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്തത് മുതിർന്ന നേതാവായതുകൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പാലക്കാട് മേഖലാ റിപ്പോർട്ടിംഗിലാണ് വിമർശനം.സാമ്പത്തിക ക്രമക്കേട് മാത്രമല്ല ശശിക്കെതിരായ പരാതി. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ഉപയോഗിച്ചു. പാർട്ടിയുണ്ടെങ്കിലേ നേതാക്കളുള്ളു. സിപിഎം ജില്ലാ സെക്രട്ടറിയെ സ്‌ത്രീപീഡനക്കേസിൽ കുടുക്കാൻ ശ്രമിച്ചു. ഇതിനായി മാദ്ധ്യമപ്രവർത്തകനുമായി കൂടിക്കാഴ്‌ച നടത്തി വ്യാജരേഖകൾ നിർമിക്കുകയും ചെയ്‌തു. നീചമായ പ്രവൃത്തിയാണ് ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതുംസംബന്ധിച്ച തെളിവുകൾ പാർട്ടിക്ക് ലഭിച്ചതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.നിരവധി ആരോപണങ്ങൾ ശശിക്കെതിരെ ഉയരുന്നുണ്ട്. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിൽ തിരിമറി നടത്തിയെന്നതായിരുന്നു പ്രധാനം. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശന്റെ നേതൃത്വത്തിലുള്ള സമിതി അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്ന് പാർട്ടിയുടെ അറിവില്ലാതെ മണ്ണാർക്കാട് സഹകരണ…
