Author: newadmin3 newadmin3

തിരുവനന്തപുരം: വലതുപക്ഷ രാഷ്ട്രീയ ശക്തികളും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും നടത്തുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണങ്ങളുടെ ജിഹ്വയായി പി.വി. അൻവർ എം.എൽ.എ. മാറിയിരിക്കുകയാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ്.മുൻകുട്ടി നിശ്ചയിച്ച ചില അജണ്ടകളുമായാണ് അദ്ദേഹം രംഗത്തിറങ്ങിയിരിക്കുന്നത്. പാർട്ടിയെ തകർക്കുക എന്ന വലതുപക്ഷ മാധ്യമങ്ങളുടെയും വലതുപക്ഷ രാഷ്ട്രീയക്കാരുടെയും പ്രചാരണങ്ങളാണ് അൻവർ ഏറ്റെടുത്തിരിക്കുന്നത്.ജനാധിപത്യകേന്ദ്രീകരണ തത്വത്തിൻ ഉൾപാർട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് സി.പി.എം. അതുകൊണ്ടു തന്നെ നിർഭയമായ അഭിപ്രായങ്ങൾ പറയാനുള്ള സ്വാതന്ത്യം പാർട്ടിയിലുണ്ട്. ഇത്തരം ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് പാർട്ടി സ്വീകരിക്കുന്നത്.പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനങ്ങളാകട്ടെ ജനങ്ങൾക്ക് നീതി ലഭിക്കാൻ ഇടപെടുകയും ചെയ്യുകയാണ്. പാർലമെൻ്ററി പ്രവർത്തനം എന്നത് പാർട്ടിയുടെ നിരവധി സംഘടനാപ്രവർത്തനങ്ങളിൽ ഒന്നുമാത്രമാണ്. എന്നിട്ടും പാർലമെൻ്ററി പാർടിയിൽ സ്വതന്ത്ര അംഗമെന്ന നില പാർടിയെ ആകെ തിരുത്തുവാനുള്ള സ്ഥാനമാണെന്ന് കരുതി ഇടപെടുന്ന അൽപത്വമാണ് അൻവർ കാണിച്ചത്. പാർട്ടി അനുഭാവി അല്ലെങ്കിൽ പോലും നൽകുന്ന പരാതികൾ പരിശോധിച്ച് നീതി ലഭ്യമാക്കുകയെന്നതാണ് പാർട്ടിയുടെയും സർക്കാരിന്റെയും നയം. അതിൻ്റെ അടിസ്ഥാനത്തിൽ അൻവർ നൽകിയ പരാതികൾ…

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനും പൊലീസിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച പി.വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്ത്. അന്‍വര്‍ പറഞ്ഞതെല്ലാം രാഷ്ട്രീയമായി യാഥാര്‍ത്ഥ്യങ്ങളാണെന്ന് സുധാകരന്‍ പറഞ്ഞു. അന്‍വറിനെ വേട്ടയാടാന്‍ അനുവദിക്കില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം അദ്ദേഹത്തെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്ന കാര്യത്തില്‍ താന്‍ മാത്രമല്ല ആ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. അന്‍വറിനെ കോണ്‍ഗ്രസ് സംരക്ഷിക്കുമോയെന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹത്തെ ആ നിലയ്ക്ക് ആക്രമിക്കാന്‍ സിപിഎം തയ്യാറെടുക്കുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്റെ ജില്ലയിലും മണ്ഡലത്തിലും നല്ല പിന്തുണ സി.പി.എമ്മില്‍ തന്നെയുണ്ട്. ഇന്നലെയുണ്ട്, ഇന്നുമുണ്ട്, നാളെയുമവര്‍ ഉണ്ടാവും. സംരക്ഷണം കൊടുക്കാന്‍ അദ്ദേഹത്തിന്റേതായ അണികളുണ്ട്. അതിനപ്പുറത്ത് എന്തെങ്കിലും സഹായംവേണമെങ്കില്‍ ഞങ്ങളൊക്കെ ചെയ്യും എന്നായിരുന്നു സുധാകരന്റെ മറുപടി.കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തില്‍ ഇന്ന് നടക്കുന്ന സംഭവങ്ങളുടെ ഏകദേശ രൂപമാണ് അന്‍വര്‍ അവതരിപ്പിച്ചത്. എല്‍.ഡി.എഫിന്റെ ഗുണം പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്, ദോഷം പറയേണ്ടിടത്ത് അതും പറഞ്ഞിട്ടുണ്ട്. കേവലമൊരു പത്രസമ്മേളനമല്ല, അദ്ദേഹത്തിന്റെ രാഷ്ട്രീയതീരുമാനം പറയാനുള്ള വേദിയായാണ് അന്‍വര്‍ അത് ഉപയോഗിച്ചതെന്നും സുധാകരന്‍…

Read More

തിരുവനന്തപുരം: പി വി അൻവർ എംഎൽഎയുടെ വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി സിപിഎം എംഎൽഎ എം എം മണി. തങ്ങളെ വിമർശിക്കുന്നവരും എതിർക്കുന്നവരുമുണ്ടാകും, അവർ ആ വഴിക്ക് പോവുക. അതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഞങ്ങളെ വിമർശിക്കുന്നവരുണ്ടാവും, ഞങ്ങളെ എതിർക്കുന്നവരുണ്ടാവും, അവരല്ലാം ആ വഴിക്ക് പോവുക എന്നേ ഉള്ളൂ, അതൊന്നും ഞങ്ങളേ ബാധിക്കുന്ന കാര്യങ്ങളല്ല, ഞങ്ങളെ ബാധിക്കുന്നത് ഈ നാടിൻ്റെ പ്രശ്നങ്ങളാണ്, ജനങ്ങളുടെ പ്രശ്നങ്ങളാണ് .- എം എം മണി കുറിച്ചു. മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണ് പി വി അൻവർ ഉന്നയിച്ചത്. മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും ആഭ്യന്തര മന്ത്രിയായി തുടരാൻ യോ​ഗ്യതയില്ലെന്നും അൻവർ തുറന്നടിച്ചു. മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ആഞ്ഞടിച്ചു. റിയാസിനു വേണ്ടി പാർട്ടിയെ നശിപ്പിക്കുകയാണെന്നാണ് അൻവർ ആരോപിച്ചത്. ഇടതുപക്ഷത്തിനൊപ്പം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Read More

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാൻ യു‍ഡിഎഫ് യോഗത്തിൽ തീരുമാനം. ഭരണകക്ഷി എംഎൽഎയായ പി.വി. അൻവറിന്‍റെ തുറന്നു പറച്ചിൽ അതീവ ഗൗരവമേറിയതാണെന്നും യോഗം വിലയിരുത്തി. അൻവറിനെ കൊള്ളാനും തള്ളാനുമില്ലെന്നാണ് നിലവിലെ തീരുമാനം. രാത്രി 8 മണിക്കായിരുന്നു യു‍ഡിഎഫ് ഓൺലൈനായി യോഗം ചേർന്നത്. ഓൺലൈൻ യോഗം നേരത്തെ തീരുമാനിച്ചതാണെങ്കിലും അൻവറിന്റെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ വിഷയം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താൻ തീരുമാനമായിട്ടുണ്ട്. എൽഡിഎഫുമായി ഇനി യാതൊരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച അൻവർ ഞായറാഴ്ചയോ തിങ്കളാഴ്ചയോ നിലമ്പൂരിൽ പൊതുസമ്മേളനം വിളിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Read More

തിരുവനന്തപുരം: വലതുപക്ഷത്തിന്‍റെ കോടാലി കയ്യായി പി വി അൻവർ മാറിയെന്ന് മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജൻ. ഒക്കെത്തിരുന്ന് ചോര കുടിക്കുന്നത് പോലെ ആയിപ്പോയി അൻവറിന്റെ പ്രതികരണമെന്നും കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അൻവർ നടത്തിയതെന്നും എംവി ജയരാജൻ ഫേയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. മാപ്പർഹിക്കാത്ത കുറ്റമാണ് അൻവര്‍ ചെയ്തത്. അൻവറിന്‍റെ ആരോപണങ്ങള്‍ ആരെ സഹായിക്കാൻ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പിലാണ് എംവി ജയരാജൻ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നത്. ഇപ്പോഴുള്ള വെളിപ്പെടുത്തലുകൾ ആർക്കുവേണ്ടിയാണെന്ന് അൻവർ പറയണമെന്നും ജനങ്ങൾ ആ ആരോപണങ്ങളെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയുക തന്നെ ചെയ്യുമെന്നും എംവി ജയരാജൻ കുറിച്ചു.

Read More

തിരുവനന്തപുരം: ഉത്തരം താങ്ങുന്നു എന്ന് ധരിക്കുന്ന പല്ലിയെ പോലെയാണ് പി വി അൻവർ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പല്ലിയ്ക്ക് താനാണ് ഉത്തരം താങ്ങുന്നത് എന്ന മിഥ്യാധാരണ ഉണ്ടായാൽ നിവൃത്തിയില്ല. ബാക്കി എല്ലാവർക്കും അതല്ല ശരി എന്നറിയാമെങ്കിലും പല്ലിയ്ക്ക് ആ ബോധ്യം ഉണ്ടാകില്ലെന്നും വി ശിവൻകുട്ടി വാര്‍ത്താകുറിപ്പില്‍ തുറന്നടിച്ചു. ഇടതുപക്ഷത്തിന്‍റെ വോട്ട് നേടിയാണ് പി വി അൻവർ നിലമ്പൂരിൽ ജയിച്ചത്. പി വി അൻവറിന്‍റെ ഇപ്പോഴത്തെ നിലപാട് നിലമ്പൂരിലെ വോട്ടർമാർക്കെതിരാണ്. തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടർമാരുടെ മുഖത്ത് കാർക്കിച്ച് തുപ്പുകയാണ് അൻവർ ചെയ്തിരിക്കുന്നത്. കേരളത്തിലെ ഏറ്റവും കൂടുതൽ ബഹുജന പിന്തുണയുള്ള പാർട്ടിയാണ് സി പി ഐ (എം). ജീവൻ നൽകിയും രക്തം നൽകിയും ആയിരങ്ങൾ പടുത്തുയർത്തിയ ഈ പ്രസ്ഥാനത്തിനെ അൻവർ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ല. പാർട്ടി അണികൾ ഇതുവരെ ക്ഷമിച്ചു. എന്നാൽ പാർട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അൻവർ ചെയ്യുന്നത്. നിലമ്പൂരിൽ പാർട്ടിയ്ക്ക്…

Read More

പാലക്കാട്: പാലക്കാട് റെയിൽവെ സ്റ്റേഷനിൽ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായി. പാലക്കാട്‌ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌പെഷ്യൽ സ്ക്വാഡും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് നടത്തിയ പരിശോധനയിലാണ് 14.22 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പശ്ചിമ ബംഗാൾ സ്വദേശികളായ റഹിദുൾ ഷെയ്ക്ക് (21), മാണിക് എസ്.കെ (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എക്സൈസ് സ്‌പെഷ്യൽ സ്ക്വാഡ് ഇൻസ്‌പെക്ടർ സാദിഖ്.എ, പ്രിവന്റീവ് ഓഫീസർ രാജേഷ് കുമാർ പി.എൻ, പ്രിവന്റീവ് ഓഫീസർ മാസിലാമണി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിജു ജി, സദാശിവൻ ബി, അമർ നാഥ് വി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അജിത എ, രേണുകാദേവി, റെയിൽവെ സംരക്ഷണ സീന സബ് ഇൻസ്പെക്ടർമാരായ എ.പി.ദീപക്, അജിത്ത് അശോക്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷിജു കെ.എം, ഹെഡ് കോൺസ്റ്റബിൾമാരായ ഒ.കെ അജീഷ്, എൻ അശോക് എന്നിവരടങ്ങിയ സംഘമാണ് റെയിൽവെ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്തത്.

Read More

കോഴിക്കോട്: പഠന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ക്ഷേത്രത്തില്‍ എത്തിയ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പൂജാരി പിടിയില്‍. പേരാമ്പ്ര മുതുവണ്ണാച്ചയിലെ കിളച്ചപറമ്പില്‍ വിനോദ്(49) ആണ് പോക്‌സോ കേസില്‍ പിടിയിലായത്. പാലേരി കൂനിയോട് വേങ്ങശ്ശേരി മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാള്‍. കോഴിക്കോട് ചേവയൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി ബന്ധുക്കളോടൊപ്പം കഴിഞ്ഞ ഇരുപതാം തീയ്യതിയാണ് ക്ഷേത്രത്തിലെത്തിയത്. പഠന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായാണ് പൂജാരിയെ തേടിയെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ബന്ധുക്കളെ പുറത്തുനിര്‍ത്തി ഇയാള്‍ പെണ്‍കുട്ടിയോട് ക്ഷേത്രത്തിലെ മുറിയില്‍ കയറാന്‍ ആവശ്യപ്പെടുകയും അവിടെ വച്ച് മന്ത്രവാദ ചികിത്സ നടത്തുകയുമായിരുന്നു. അതിനിടയിലാണ് വിനോദ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതെന്നാണ് പേരാമ്പ്ര പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ക്ഷേത്രത്തോടനുബന്ധിച്ചുള്ള മുറിയില്‍ ഇയാള്‍ മന്ത്രവാദ ചികിത്സ നടത്തുന്നുണ്ടെന്ന് ആക്ഷേപമുണ്ട്. മന്ത്രവാദ ചികിത്സക്ക് പുറമേ തേങ്ങയുരുട്ടി ഫലപ്രവചനങ്ങള്‍ നടത്തുന്നതും വിനോദ് ചെയ്തുവന്നിരുന്നതായാണ് ലഭിക്കുന്ന വിവരം. നേരത്തേ വാര്‍ക്കപ്പണി കോണ്‍ട്രാക്ടറായിരുന്ന വിനോദ് പത്ത് വര്‍ഷത്തിലേറെയായി വേങ്ങശ്ശേരി അമ്പലത്തിലെ പൂജാരിയാണെന്ന് നാട്ടുകാര്‍ പറയുന്നു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി…

Read More

തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്ന സ്‌കൂൾ വിദ്യാർത്ഥിനികൾക്ക് ലഹരി ഗുളികകൾ നൽകുന്ന യുവാവ് പിടിയിൽ. നെയ്യാറ്റിൻകര ആറാലുമൂട് സ്വദേശി ശ്യാംമാധവിനെയാണ് (43) ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. ഇൻസ്റ്റഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് പെൺകുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്നതായിരുന്നു പ്രതിയുടെ രീതി. ഒരു പെൺകുട്ടിയുമായി സൗഹൃദത്തിലായി ഇവർവഴി കൂടുതൽ പെൺകുട്ടികളെയും പ്രതി വലയിലാക്കിയിരുന്നു. ഇവർക്കും ലഹരിഗുളികകൾ പ്രതി കൈമാറിയിരുന്നു. നെയ്യാറ്റിൻകര മേഖലയിൽ നിരവധി വിദ്യാർത്ഥിനികൾ ഇയാളുടെ കെണിയിൽ വീണതായാണ് സൂചന. പന്നിഫാം നടത്തുന്ന ശ്യാംമാധവ് നെയ്യാറ്റിൻകര, ബാലരാമപുരം സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് നൽകുന്ന വിവരം. കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് സംഘം വിശദമായി ചോദ്യം ചെയ്‌ത് വരികയാണ്.

Read More

തിരുവനന്തപുരം: കടുത്ത വിമർശനങ്ങൾക്കിടെ പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. ഇനി മുതൽ ഇടത് എംഎൽഎയുടെ പരിഗണനയോ പരിവേഷമോ അൻവറിന് കിട്ടില്ല. അൻവറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അൻവറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാർട്ടിയുടെ തീരുമാനം. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനും പാർട്ടി തീരുമാനിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോ​ഗിക അറിയിപ്പ് അൽപ്പസമയത്തിനകം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം, പാർട്ടി ചിഹ്നമല്ലാത്തതിനാൽ അൻവറിനെ ഔദ്യോഗികമായി പുറത്താക്കാൻ സിപിഎമ്മിന് പരിമിതിയുണ്ട്. 

Read More