- എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് ആറുമാസം കൂടി നീട്ടി
- ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം
- ബഹ്റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ്
- ബഹ്റൈനിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
- സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇ.ഡി.ബി.
- കുവൈത്തില്‍ എണ്ണ ഖനനകേന്ദ്രത്തില്‍ അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
Author: News Desk
സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം∙ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന നികുതിവിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 16-ാം ധനകാര്യ കമ്മിഷനു മുന്നില്‍ സംസ്ഥാനങ്ങള്‍ ഉന്നയിക്കേണ്ട ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അഞ്ച് സംസ്ഥാനങ്ങളിലെ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ സംഘടിപ്പിച്ച കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നികുതി വിഹിതം വിതരണം ചെയ്യുന്ന ഘട്ടത്തില്‍ സംസ്ഥാന താല്‍പര്യം പരിഗണിക്കാന്‍ ധനകാര്യ കമ്മിഷന്‍ തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആളോഹരി വരുമാനം കുറവും ജനസംഖ്യ കൂടുതലുമുള്ള സംസ്ഥാനങ്ങളെയും ജനസംഖ്യാ നിയന്ത്രണ നയങ്ങള്‍ പാലിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളെയും ഒരുപോലെ പരിഗണിക്കാനുള്ള നടപടിയുണ്ടാകണം. രണ്ടാമത്തെ വിഭാഗത്തില്‍പെട്ട സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കുറവ് നികുതിവിഹിതമാണ് കിട്ടുന്നത്. 11–ാം ധനകാര്യ കമ്മിഷന്റെ കാലത്തു കേന്ദ്രത്തില്‍നിന്നു കേരളത്തിനു ലഭിച്ച നികുതി വിഹിതം 3.05 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ 15–ാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ പ്രകാരം കേരളത്തിനു ലഭിക്കുന്നതു വെറും 1.92% മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനു ജനസംഖ്യാനുപാതികമായ നികുതിവിഹിതംപോലും നിഷേധിക്കുകയാണ്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍…
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത്ത് കുമാറിനെ മാറ്റണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് ബിനോയ് വിശ്വം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിൻ്റെ അടിസ്ഥാനമെന്താണ്? എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ അത് മനസിലാക്കാം. അതിനർത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച എംഎം ഹസനോടും രൂക്ഷമായ പ്രതികരണമാണ് ബിനോയ് വിശ്വം നടത്തി. എൽഡിഎഫ് രാഷ്ട്രീയത്തിൻ്റെ കരുത്തുറ്റ ഭാഗമാണ് സിപിഐ. ആരെങ്കിലും മാടിവിളിച്ചാൽ പോകുന്നതല്ല സിപിഐ നിലപാട്. ഇടതുപക്ഷത്തിൻ്റെ ശരികളെ ഉയർത്തിപ്പിടിക്കേണ്ട പാർട്ടിയാണ് സിപിഐ. എംഎം ഹസൻ സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചത് രാഷ്ട്രീയം അറിയാത്തത് കൊണ്ടാണ്. ആരെങ്കിലും മാടിവിളിച്ചാൽ പോകേണ്ടവരല്ല സിപിഐ എന്ന് ഹസനും കൂട്ടരും മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട: ഓണത്തോടനുബന്ധിച്ച പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട നാളെ (13.09.2024 ) തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി പി.എന്‍.മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. കന്നിമാസ പൂജകള്‍ കൂടി ഉള്ളതിനാല്‍ ഭക്തര്‍ക്ക് തുടര്‍ച്ചയായ ഒന്‍പത് ദിവസം ഭഗവാനെ തൊഴാനുള്ള അവസരമുണ്ടാകും. കന്നിമാസ പൂജകള്‍ക്ക് ശേഷം സെപ്തംബര്‍ 21 നാണ് നട അടയ്ക്കുക. ഓണത്തോടനുബന്ധിച്ച് ഉത്രാട നാളില്‍ മേല്‍ ശാന്തിയുടേയും തിരുവോണത്തിന് ദേവസ്വം ജീവനക്കാരുടേയും അവിട്ടം നാളില്‍ പോലീസിന്റേയും വകയായി സന്നിധാനത്ത് ഓണ സദ്യയുണ്ടാകും.
തിരുവനന്തപുരം: പി.വി.അൻവറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതിനാൽ ഇവർക്ക് അധിക നാൾ സി.പി.എം പാളയത്തിൽ തുടരാനാവില്ലയെന്ന് ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയുടെ കണ്ണിലുണ്ണികളായിരുന്ന ഇവർ ഇപ്പോൾ കണ്ണിലെ കരടാണ്. ഇവർ മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾക്കും നടപടികൾക്കുമെതിരെയാണ് പ്രസ്താവനകളിലൂടെ ഒളിയമ്പ് എയ്യുന്നത്. വർഗ്ഗീയ പ്രീണന രാഷ്ട്രീയത്തിന് തങ്ങളെ സി.പി.എം ന് ഇനി ആവശ്യമില്ലെന്ന് അൻവറിനും ജലീലിനും അറിയാവുന്നതു കൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിക്കാൻ ശ്രമിക്കുന്നത്. എൽ.ഡി.എഫിൽ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഇവർ മുങ്ങുന്ന കപ്പലിൽ നിന്നും എടുത്തു ചാടാനാണ് ആഗ്രഹിക്കുന്നത്.
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണ കേസിൽ സംവിധായകൻ രഞ്ജിത്തിനെ പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. കൊച്ചി കോസ്റ്റൽ ഐജി ഓഫിസിലാണ് ചോദ്യംചെയ്യൽ. പ്രത്യേകാന്വേഷണ സംഘത്തിന്റെ ഭാഗമായ കോസ്റ്റൽ എഐജി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണു ചോദ്യം ചെയ്യുന്നത് എന്നാണു വിവരം. ഒരു സിനിമയുടെ ചർച്ചയ്ക്കിടെ രഞ്ജിത് ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചെന്നും ഇതു തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്നും കാട്ടി ഒരി ബംഗാളി നടി നൽകിയ പരാതിയിലാണ് രഞ്ജിത്തിനെതിരെയുള്ള ആദ്യ കേസ്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസിൽ ഐപിസി 354ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇതു ജാമ്യം ലഭിക്കുന്ന വകുപ്പാണെന്നു ചൂണ്ടിക്കാട്ടി നേരത്തെ ഹൈക്കോടതി രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയിരുന്നു. ബെംഗളുരുവിൽ വച്ച് തന്നെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിലും രഞ്ജിത്തിനു കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരുടെ മൊഴിയെടുക്കൽ പൂർത്തിയായിക്കഴിഞ്ഞാൽ കുറ്റാരോപിതരെ ചോദ്യം ചെയ്യുന്നത് ആരംഭിക്കുമെന്ന് അന്വേഷണ സംഘം നേരത്തേ വ്യക്തമാക്കിയിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്…
തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകൾ തേടി എത്തുന്നവർക്ക് മാത്രമല്ല ജീവനക്കാർക്കും ഈ ഓണക്കാലം പരമാനന്ദം. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. സര്‍ക്കാരിന്‍റെ ബോണസ് പരിധി കടക്കാതിരിക്കാന്‍ പെര്‍ഫോമന്‍സ് ഇന്‍സെന്‍റീവ്, എക്സ് ഗ്രേഷ്യ എന്നിങ്ങനെ വേര്‍തിരിച്ച് ഒരുമിച്ചു നല്‍കും. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു.മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000 കോടിയിലേറെ രൂപയാണ് സര്‍ക്കാരിനു ലഭിക്കുന്നത്. ഔട്ട്‌ലെറ്റിലും ഓഫിസിലുമായി 5000 ജീവനക്കാരാണ് ബെവ്കോയിലുള്ളത്. സ്വീപ്പര്‍ തൊഴിലാളികള്‍ക്ക് 5000 രൂപയാണു ബോണസ്. എക്സൈസ് മന്ത്രിയുടെ ചേംബറിൽ നടന്ന ചര്‍ച്ചയിലാണ് ബോണസ് തീരുമാനമായത്. സംസ്ഥാനത്ത് ഓണക്കാലത്ത് തൊഴിലാളികൾക്കായി 67 കോടി രൂപയുടെ ധനസഹായം അനുവദിച്ചതായി തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ബോണസ്സ്, ഓണക്കിറ്റ്, എക്സ് ഗ്രേഷ്യാ, ഇൻകം സപ്പോർട്ട് സ്കീം പ്രകാരമാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ പരമ്പരാഗത മേഖലയിലെ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇൻകം സപ്പോർട്ട് സ്കീം പ്രകാരം 45 കോടി രൂപ അനുവദിച്ചു. കയർ, കൈത്തറി, ഖാദി, ബീഡി ആന്റ് സിഗാർ, മത്സ്യം, ഈറ്റ – പനമ്പ്…
വാഹനങ്ങളിൽ ചട്ടം പാലിച്ച് കൂളിംഗ് ഫിലിം പതിപ്പിക്കാം, നിയമാനുസൃതം ഒട്ടിച്ചവര്‍ക്ക് പിഴ വേണ്ടെന്ന് ഹൈക്കോടതി
എറണാകുളം: മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരിൽ വാഹനങ്ങൾക്ക് പിഴ ഈടാക്കാനാകില്ലെന്നും ജസ്റ്റിസ് എൻ നഗരേഷ് വ്യക്തമാക്കി. മോട്ടോർ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകൾക്ക് പകരം ‘സേഫ്റ്റിഗ്ലേസിങ്’ കൂടി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. മുന്നിലേയും പിന്നിലെയും ഗ്ലാസുകളിൽ 70 ശതമാനത്തിൽ കുറയാത്ത സുതാര്യമായ ഫിലിം പതിപ്പിക്കാമെന്നും വശങ്ങളിലെ സുതാര്യത 50 ശതമാനത്തിൽ കുറയരുതെന്നുമാണ് ചട്ടം പറയുന്നത്. സേഫ്റ്റിഗ്ലേസിങ് വാഹനങ്ങളിൽ ഘടിപ്പിക്കുന്നതിന് വാഹന നിർമാതാവിനു മാത്രമല്ല വാഹന ഉടമക്ക്വും അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറം; സഹനത്തിന് അപാരമായൊരു ശക്തി ശ്രുതിക്കും ജെന്‍സന്റെ പ്രിയപ്പെട്ടവര്‍ക്കും ലഭിക്കട്ടെയെന്ന് മമ്മൂട്ടി
വയനാട് ദുരന്തത്തിൽ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി പ്രതിശ്രുതവരൻ ജെൻസനും വിടപറഞ്ഞു. അച്ഛനും അമ്മയും സഹോദരിയേയും ഉരുൾപൊട്ടൽ കവർന്നപ്പോൾ ശ്രുതിയ്ക്ക് കരുത്തായി നിന്നത് ജെൻസനായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ജെൻസന്റെ വേർപാടിനെ ശ്രുതി എങ്ങനെ മറികടക്കുമെന്നറിയാതെ ആശങ്കയിലാണ് കേരളക്കര. ഇപ്പോൾ ജെയ്സന്റെ വേർപാടിൽ വേദന പങ്കുവച്ചിരിക്കുകയാണ് നടൻ മമ്മൂട്ടി. ശ്രുതിയുടെ വേദന ചിന്തിക്കാവുന്നതിനും അപ്പുറമാണ് എന്നാണ് മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചത്. ജെൻസന്റെ വിയോഗം വലിയ ദുഃഖം ഉണ്ടാക്കുന്നു.. ശ്രുതിയുടെ വേദന…ചിന്തിക്കാവുന്നതിനും അപ്പുറമാണ്….സഹനത്തിന് അപാരമായൊരു ശക്തി ലഭിക്കട്ടെ ശ്രുതിക്കും ജെൻസന്റെ പ്രിയപ്പെട്ടവർക്കും.- മമ്മൂട്ടി കുറിച്ചു. ചൊവ്വാഴ്ച വൈകിട്ട് കോഴിക്കോട്–കൊല്ലഗൽ ദേശീയപാതയിൽ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ ശ്രമിച്ചങ്കിലും ബുധനാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിച്ചു. ശ്രുതിയുടെ പ്രതിശ്രുതവരനായിരുന്നു ജിന്‍സണ്‍. അമ്പലവയൽ സ്വദേശിയാണ്. അപകടത്തില്‍ ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരിക്കേറ്റിരുന്നു. ശ്രുതി കൽപറ്റയിലെ സ്വകാര്യ…
തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഡിജിപി ഷേഖ് ദർവേഷ് സാഹിബ് ശുപാർശ ചെയ്തെന്ന് റിപ്പോർട്ട്. അജിത്കുമാറിനെതിരെ പിവി അൻവർ ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള ആരോപണത്തിലാണ് നടപടിയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ബന്ധുക്കളുടെ പേരിൽ അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമ്മാണം തുടങ്ങിയ അഞ്ച് കാര്യങ്ങളിലാണ് അന്വേഷണത്തിന് ശുപാർശ ചെയ്തിരിക്കുന്നത്. ഡിജിപി സർക്കാരിന് നൽകിയിരിക്കുന്ന ശുപാർശ വിജിലൻസിന് കൈമാറും. അന്വേഷണം പ്രഖ്യാപിച്ചാൽ വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത നേരിട്ടാവും കേസ് അന്വേഷിക്കുക. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം ഇന്നുതന്നെ ഉണ്ടായേക്കും.കൊലപാതകം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ആരോപണങ്ങൾ ഉള്ളതിനാൽ അന്വേഷണം കൂടുതൽ കടുപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി അൻവറിന്റെ പരാതിയിൽ അജിത്കുമാറിന്റെ മൊഴി രേഖപ്പെടുത്തുന്നതിന് ഡിജിപി നോട്ടീസ് നൽകും. നേരിട്ടോ, എഴുതി തയാറാക്കിയോ മൊഴി രേഖപ്പെടുത്തുന്നതിനാണ് നിർദേശമെന്നാണ് വിവരം. ഓണത്തിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ നടപടി ഉണ്ടാവുക.അതേസമയം, അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കണമെന്ന് ഇന്നലെ ചേർന്ന എൽഡിഎഫ് നേതൃയോഗത്തിൽ സിപിഐയും…
പത്തനംതിട്ട: ബംഗളരു പത്തനാംപുരം ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി. തലയോലപ്പറമ്പില്‍ നടത്തിയ എക്‌സൈസ് പരിശോധനയിലാണ് വിദേശ കറന്‍സി ഉള്‍പ്പടെ പിടികൂടിയത്. പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് കസ്റ്റഡിയിലായത്. ഓണക്കാലത്ത് എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തുവച്ച് അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് കള്ളപ്പണം പിടികൂടിയത്. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത് വിദേശ കാന്‍സികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. ബംഗളൂരുവില്‍നിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാളെന്നാണ് എക്‌സൈസ് പറയുന്നത്. രണ്ട് ബാഗുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം.
