- എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് ആറുമാസം കൂടി നീട്ടി
- ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം
- ബഹ്റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ്
- ബഹ്റൈനിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
- സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇ.ഡി.ബി.
- കുവൈത്തില്‍ എണ്ണ ഖനനകേന്ദ്രത്തില്‍ അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
Author: News Desk
സംസ്ഥാനമാകെ 3 ദിവസം ദുഃഖാചരണം, പാർട്ടി പരിപാടികൾ മാറ്റിവെച്ചെന്നും എംവി ഗോവിന്ദൻ; മുഖ്യമന്ത്രി ദില്ലിയിലേക്ക്
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടർന്ന് മൂന്നുദിവസം ദുഃഖാചരണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനമാകെ നടത്താനിരുന്ന പൊതു പാർട്ടി പരിപാടികളെല്ലാം മാറ്റിവെച്ചതായും എംവി ഗോവിന്ദൻ അറിയിച്ചു. എകെജി സെൻ്ററിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, യെച്ചൂരിയുടെ മൃതദേഹം നാളെ വൈകുന്നേരം വസന്തകുഞ്ചിലെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുമെന്ന് നേതാക്കൾ അറിയിച്ചു. നാളെ രാത്രി മുഴുവൻ കുടുംബാംഗങ്ങൾക്ക് ഒപ്പം താമസിച്ചിരുന്ന ഫ്ലാറ്റിൽ വെക്കും. മറ്റന്നാൾ എകെജി ഭവനിൽ രാവിലെ 11 മണി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. പതിനാലാം തീയതി മൂന്നു മണിക്ക് ശേഷം എയിംസിലേക്ക് മൃതദേഹം കൈമാറും. യെച്ചൂരിയെ അവസാനമായി കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ദില്ലിയിലേക്ക് തിരിക്കും. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് യെച്ചൂരിയുടെ മരണം. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക്…
ദില്ലി: സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ കുറിച്ചു. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തി കൂടിയായിരുന്നു യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യെച്ചൂരിക്കൊപ്പം കൈപിടിച്ച് നിൽക്കുന്ന ചിത്രവും മോദി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. യെച്ചൂരി ദീർഘ കാല സുഹൃത്താണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. യൂണിവേഴ്സിറ്റി കാലം തൊട്ട് യെച്ചൂരിയെ അറിയാം. 70- 80 കാലഘട്ടത്തിൽ ഉയർന്നുവന്ന യുവജന നേതാവാണ് യെച്ചൂരിയെന്നും ഗവർണർ പറഞ്ഞു. യെച്ചൂരിയുടേത് ഞെട്ടിക്കുന്ന വിയോഗമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുസ്മരിച്ചു. നീതിയോട് പ്രതിബദ്ധത പുലർത്തിയ ധീരനായ നേതാവ്. വരാനുള്ള തലമുറകൾക്കും പ്രചോദനമാണെന്നും സ്റ്റാലിൻ പറഞ്ഞു. യെച്ചൂരി എന്നും വർഗീയ ശക്തികൾക്കെതിരെ നിലകൊണ്ട ധീരനായ കമ്യൂണിസ്റ്റ് ആണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുസ്മരിച്ചു. വർഗീയതയ്ക്കും…
പാലക്കാട് ലൈംഗിക അതിക്രമം തടഞ്ഞതിന് യുവതിയെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് വിഷം കഴിച്ച് അവശനിലയിൽ
പാലക്കാട്: എലപ്പുള്ളി കൊട്ടിൽപ്പാറയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ലൈംഗികാതിക്രമത്തിന് ശ്രമിച്ച യുവാവിനെ വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തി. എലപ്പുള്ളി കോഴിപ്പാറ കള്ളിയലംപാറ വീട്ടിൽ സൈമണെയാണ് (35) വിഷം അകത്തുചെന്ന നിലയിൽ കൊട്ടിൽപ്പാറ ഭാഗത്ത് കണ്ടെത്തിയത്. യുവാവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30 നാണ് യുവാവിനെ അവശനിലയിൽ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയിലെത്തി മജിസ്ട്രേറ്റ് യുവാവിന്റെ മൊഴി രേഖപ്പെടുത്തി. യുവാവ് അപകടനില തരണം ചെയ്തതായി പോലീസ് പറഞ്ഞു. സംഭവത്തിന് ശേഷം തമിഴ്നാട്ടിലേക്ക് രക്ഷപ്പെട്ട യുവാവ് പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തിയശേഷമാണ് വിഷം കഴിച്ചതെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാവിലെ 11.45-ഓടെ കസബ പോലീസ് യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 10.50 -ഓടെ എലപ്പുള്ളി കൊട്ടിൽപ്പാറയിൽ പുല്ലരിയുന്നതിനിടെയാണ് യുവതി ആക്രമിക്കപ്പെട്ടത്. തലയ്ക്ക് സാരമായി പരിക്കേറ്റ യുവതി തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കോഴിക്കോട്: സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടത് മതേതര ചേരിയുടെ കരുത്തനായ അമരക്കാരനെയാണെന്ന് ഐ എൻ എൻ സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രൂപം കൊണ്ട ഇന്ത്യാ മുന്നണിയടക്കം രാജ്യത്ത് ഉടലെടുത്ത മതേതര കൂട്ടായ്മകളുടെ നേതൃസ്ഥാനത്തെല്ലാം യെച്ചൂരി ഉണ്ടായിരുന്നു. ഇത്തരം കൂട്ടായ്മകളുടെയും ഐക്യത്തിൻ്റെയും വക്താവായിട്ടാണ് അദ്ദേഹം ജീവിച്ചതും തൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് ഉരുവം കൊടുത്തതും. ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന വർഗീയ ഫാസിസത്തോട് സന്ധിയില്ലാ പോരാട്ടം നടത്തിയ മറ്റൊരു ദേശീയ നേതാവിനെ നമ്മുടെ കാലഘട്ടത്തിൽ കാണാൻ കഴിയില്ല. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിൻ്റെ പ്രസക്തി ജീവിതത്തിലൂടെയും കാഴ്ചപ്പാടിലൂടെയും കാണിച്ചു കൊടുത്ത ആത്മാർത്ഥതയുള്ള പോരാളിയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ ലീഗിൻ്റെ അഭ്യൂദയകാംക്ഷിയും മാർഗദർശിയുമായിരുന്നു അദ്ദേഹം. തൻ്റെ മുൻഗാമി ഹർകിഷൻ സിംഗ് സുർജിത് ഐ എൻ എൽ സ്ഥാപകൻ സുലൈമാൻ സേട്ട് സാഹിബിന് നൽകിയ എല്ലാ പ്രോത്സാഹനവും പിന്തുണയും യച്ചൂരിയും തുടർന്ന് നൽകി പോന്നു. കേരളത്തിലേതുപോലെ ദേശീയ…
തിരുവനന്തപുരം: പാര്‍ട്ടിയുടെ നേതൃപരമായ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ കേരളത്തിലെത്തിയപ്പോഴൊക്കെ സീതാറാം യച്ചൂരി വന്നെത്തിയിരുന്ന ഏകെജി സെന്ററിലേക്ക് പ്രിയസഖാവിന്റെ വിയോഗ വാര്‍ത്ത അറിഞ്ഞു നിരവധി നേതാക്കളാണ് എത്തിച്ചേര്‍ന്നത്. സിപിഎം ജനറല്‍ സെക്രട്ടറിയുടെ ചിത്രത്തില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തി. വിയോഗവാര്‍ത്തയറിഞ്ഞു പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി. അടുത്ത സുഹൃത്ത് എസ്.ആര്‍.രാമചന്ദ്രന്‍ പിള്ള ഉള്‍പ്പെടെ നിരവധി നേതാക്കള്‍ എകെജി സെന്ററില്‍ ഉണ്ടായിരുന്നു. 1992 മുതല്‍ 30 വര്‍ഷത്തോളം പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ യച്ചൂരിക്കൊപ്പം ഒരുമിച്ചു പ്രവര്‍ത്തിച്ചുവെന്ന് എസ്.ആര്‍.രാമചന്ദ്രന്‍ പിള്ള പറഞ്ഞു. മാര്‍ക്‌സിസം സംബന്ധിച്ചും സാര്‍വദേശീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും അത്യഗാധമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം പാര്‍ട്ടിക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും തീരാനഷ്ടമാണെന്നും എസ്ആര്‍പി പറഞ്ഞു. എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍, മന്ത്രി മുഹമ്മദ് റിയാസ്, എം.സ്വരാജ് തുടങ്ങിയ നേതാക്കളും എകെജി സെന്ററിലേക്ക് എത്തി. യുവതലമുറ നേതാക്കളുമായി വലിയ ബന്ധം സീതാറാം യച്ചൂരി വച്ചുപുലര്‍ത്തിയെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പല പ്രസംഗങ്ങളിലും അദ്ദേഹത്തിന്റെ പരിഭാഷകനായി പ്രവര്‍ത്തിച്ച കാര്യം…
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരൻ; യച്ചൂരിയുടെ വേർപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം∙ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവായിരുന്നു സീതാറാം യച്ചൂരിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘‘അതീവദുഃഖത്തോടെയും ഹൃദയവേദനയോടെയുമാണു നിര്യാണ വാർത്ത കേട്ടത്. വിദ്യാർഥി പ്രസ്ഥാനത്തിൽ നിന്ന് ഉയർന്നു വന്ന അദ്ദേഹം 9 വർഷക്കാലം സിപിഎമ്മിന്റെ ജനറൽ സെക്രട്ടറിയായി വൈഷമ്യമേറിയ രാഷ്ട്രീയ ഘട്ടങ്ങളിലൂടെ പാർട്ടിയെ നിയിച്ചു’’– മുഖ്യമന്ത്രി പറഞ്ഞു. പാർട്ടിയുടെ നേതൃപദവികളിലിരുന്നു കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സിപിഎമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ രാഷ്ട്രീയത്തിനാകെത്തന്നെയും മാർഗനിർദ്ദേശകമാവിധം സീതാറാം പ്രവർത്തിച്ചു. രാജ്യവും ജനങ്ങളും ഗുരുതരമായ പ്രതിസന്ധികൾ നേരിടുന്ന ഘട്ടത്തിൽ സീതാറാമിന്റെ അഭാവം രാജ്യത്തിനു നികാത്താനാകാത്ത നഷ്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം വിശ്വസിച്ച പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അവസാനം വരെ അടിയുറച്ചു ജീവിച്ച നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. രാജ്യസഭ എംപി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനം കക്ഷി രാഷ്ട്രീയത്തിനതീതമായ പ്രശംസ നേടിയതാണ്. സിപിഎം ജനറൽ സെക്രട്ടറിയായി 9 വർഷം ക്രിയാത്മകമായി പ്രവർത്തിക്കാൻ യെച്ചൂരിക്ക് സാധിച്ചു. തന്റെ നിലപാടുകളിൽ അടിയുറച്ച് നിൽക്കുമ്പോഴും എതിരാളികളോട് സൗമ്യമായി പെരുമാറിയ…
സിപിമ്മിലെ കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി സംഘപരിവാറിനെ ഭയക്കുന്നു: കെ.സുധാകരന്‍ എം.പി
എല്‍ഡിഎഫ് ഘടകകക്ഷികളുടെയും മന്ത്രിസഭാ അംഗങ്ങളുടെയും എതിര്‍പ്പിനെ പോലും മറികടന്ന് എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സംഘപരിവാറിനെ ഭയന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും തിരുത്താന്‍ ഇടതുപക്ഷത്തെ ഘടകകക്ഷികള്‍ക്ക് കഴിയുന്നില്ല. അവര്‍ക്ക് നിലപാടുകള്‍ ബലികഴിച്ച് സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങേണ്ട ഗതികേടാണ്. സിപിഎമ്മിലും എല്‍ഡിഎഫിലും ആര്‍എസ്എസ് സ്വാധീനം വര്‍ധിപ്പിച്ച് കാവിവത്കരണം ദ്രുതഗതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.ആര്‍എസ്എസിനോടുള്ള തീണ്ടിക്കൂടായ്മ സിപിഎം സൗകര്യപൂര്‍വ്വം മറന്നു. പ്രത്യയശാസ്ത്ര പരമായ വെല്ലുവിളിയാണ് സിപിഎം നേരിടുന്നത്. ആര്‍എസ്എസ് ബന്ധം ഒരു ക്രെഡിറ്റായാണ് ഇപ്പോള്‍ സിപിഎം കാണുന്നത്. ആര്‍എസ്എസുമായി ലിങ്ക് ഉണ്ടാക്കാന്‍ ആരെയും ആശ്രയിക്കേണ്ട ഗതികേടില്ലെന്നും സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവതിനെ ബന്ധപ്പെടാന്‍ സൗകര്യമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു വെയ്ക്കുമ്പോള്‍ ആര്‍എസ്എസ് പ്രധാന സംഘടനയാണെന്നും അതിന്റെ നേതാക്കളെ കണ്ടതില്‍ എന്താണ് തെറ്റെന്നുമാണ് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ ചോദിക്കുന്നത്. ഇപി ജയരാജനും ജാവദേക്കറും തമ്മിലുള്ള കൂടിക്കാഴ്ച വിവാദത്തില്‍ താനും ബിജെപി നേതാക്കളെ കണ്ടിട്ടുണ്ടെന്നും അതിലെന്താ തെറ്റെന്നുമാണ്…
കൊച്ചി: താര സംഘടനയായ അമ്മ പിളർപ്പിലേക്കെന്ന സൂചന. പുതിയ ട്രേഡ് യൂണിയൻ രൂപീകരിക്കാൻ ഇരുപതോളം താരങ്ങൾ ഫെഫ്ക്കയെ സമീപിച്ചു എന്ന് ഫെഫ്‌ക ജനനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. ഫെഫ്കയിൽ അഫിലിയേഷൻ വേണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നും എന്നാൽ ഫെഫ്കയ്ക്ക് ഇത് സാദ്ധ്യമല്ലെന്ന കാര്യം അവരെ അറിയിച്ചതായും ബി.ഉണ്ണികൃഷ്ണൻ പറഞ്ഞു. എന്നാൽ അമ്മയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ല എന്ന് മുൻ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല പറഞ്ഞു. അമ്മ ചാരിറ്റബിൾ പ്രസ്ഥാനമായി തന്നെ തുടരുമെന്നും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുകയാണ് അടുത്ത ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ അഞ്ഞൂറിലധികം അംഗങ്ങളാണ് അമ്മയിലുള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളെ തുടർന്ന് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി രാജി വച്ചിരുന്നു. ഇതേത്തുടർന്ന് സംഘടനയിലെ ചേരിതിരിവ് പരസ്യമായിരുന്നു. കമ്മിറ്റി ഒന്നടങ്കം രാജിവച്ചതിനെ എതിർത്ത് പല താരങ്ങളും രംഗത്തെത്തിയിരുന്നു.
ബിഎ പാസാകാത്ത SFI നേതാവ് അർഷോയ്ക്ക് എംഎ യ്ക്ക് പ്രവേശനം നൽകിയ പ്രിൻസിപ്പലിനെതിരെ നടപടി എടുക്കണം; ഗവർണർക്കും, എംജി വിസി ക്കും, സർക്കാരിനും നിവേദനം
തിരുവനന്തപുരം: ബി എ പരീക്ഷ പാസാകാത്ത എസ്എഫ്ഐ നേതാവ് പി.എം. ആർഷോയ്ക്ക് എം.എ ക്ലാസ്സിൽ പ്രവേശനം. സർക്കാർ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളേജായ എറണാകുളം മഹാരാജാസ് കോളേജിലെ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിൽ പ്രവേശനം നേടിയ പി. എം. ആർഷോ യെയാണ് ബിരുദത്തിന് വേണ്ട ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിന് പ്രവേശനം നൽകിയത്. അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75% ഹാജർ വേണമെന്നിരിക്കെയാണ് ഹാജർ 10 ശതമാനം മാത്രമുള്ള ആർഷോയ്ക്ക് ആറാം സെമസ്റ്ററിൽ പ്രവേശനം നൽകിയിരുന്നത് . 120 ക്രെഡിറ്റ് ലഭിക്കാതെ ഏഴാം സെമസ്റ്ററിലേയ്ക്ക് പ്രവേശനം നൽകുവാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ആറാം സെമസ്റ്റർ പരീക്ഷപോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പലിന്റെ നിർദ്ദേശപ്രകാരം ഇന്റഗ്രേറ്റഡ് പി ജി ക്ലാസിൽ പ്രവേശനം നൽകി. കേരള സർവ്വകലാശാലയുടെ കീഴിലുള്ള കായംകുളം MSM കോളേജിൽ ബികോം പാസ്സാകാ ത്ത SFI പ്രവർത്തകനായ നിഖിൽ തോമസിന് MCom ന് പ്രവേശനം നേടിയതിന് സമാനമായാണ് ആർഷോയുടെ…
ന്യൂഡൽഹി: ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ തനിക്ക് പ്രിയപ്പെട്ടവരെയെല്ലാം ഉരുളെടുത്തപ്പോൾ ജീവിതത്തിലേക്ക് ശ്രുതിയെ തിരികെ കൊണ്ടുവരുന്നതിന് ജെൻസൻ ഒപ്പമുണ്ടായിരുന്നു. കരുത്ത് പകർന്ന തണലായി അവൻ അവളെ പിടിച്ചുനിർത്തി. ഡിസംബറിൽ വിവാഹം നടത്തുന്നതിനും തീരുമാനിച്ചു. വീണ്ടും ഒരു ദുരന്തത്തിൽ ശ്രുതിയെ കാലം വീണ്ടും പരീക്ഷിച്ചപ്പോൾ അവൾക്ക് ജെൻസനെയും നഷ്ടമായി. കേരളത്തെയൊന്നാകെ വേദനയിലാഴ്ത്തി ജെൻസൻ വിട പറഞ്ഞപ്പോൾ ശ്രുതിക്ക് കരുത്ത് പകരാൻ ആശ്വാസ വാക്കുകളുമായി എല്ലാവരും ഒപ്പമുണ്ട്. തനിച്ചല്ലെന്ന് ഓർമ്മപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ആശ്വാസ വാക്കുകള്‍ കുറിച്ചു. ‘മേപ്പാടി ക്യാമ്പ് സന്ദർശിച്ചപ്പോൾ ഞാനും പ്രിയങ്കയും ശ്രുതിയെ കുറിച്ചും അവളുടെ സഹനശക്തിയെ കുറിച്ചും മനസ്സിലാക്കിയിരുന്നു. വിനാശകരമായ നഷ്ടത്തിലും ഞങ്ങളോട് പറഞ്ഞതുപോലെ അവൾ ധൈര്യവതിയായി നിന്നു. ഇന്ന്, അവൾ മറ്റൊരു ഹൃദയഭേദകമായ ദുരന്തത്തെ അഭിമുഖീകരിക്കുന്നുവെന്നതിൽ ഞാൻ ദുഃഖിതനാണ്. അവളുടെ പ്രതിശ്രുതവരൻ ജെൻസൻ്റെ വിയോഗ. ദുഷ്‌കരമായ ഈ സമയത്ത് നിങ്ങൾ തനിച്ചല്ലെന്ന് അറിയുക.. അതേ അചഞ്ചലമായ ചൈതന്യത്തോടെ മുന്നോട്ട് പോകാനുള്ള ശക്തിയും ധൈര്യവും ഉണ്ടാവട്ടെയെന്നും’ അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ…
