Author: News Desk

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള ഇന്നത്തെ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ഇന്ന് രാവിലെ 8.25നുള്ള ഐ.എക്‌സ്. 345 കോഴിക്കോട് -ദുബായ്, രാവിലെ 9.00നുള്ള ഐ. എക്സ്. 393 കോഴിക്കോട് – കുവൈത്ത് വിമനങ്ങളാണ് റദ്ദാക്കിയത്. സാങ്കേതിക തകരാറ് മൂലമാണ് വിമാനങ്ങൾ റദ്ദാക്കിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം.

Read More

മനാമ: സംസ്കൃതി ബഹ്റൈൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോപ്ലെക്സിൽവച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 120 ൽ പരം പേർ പങ്കെടുത്ത രക്തദാന ക്യാമ്പിൽ രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും, രക്തദാനം ചെയ്യുന്നതിലൂടെ മറ്റൊരാളുടെ ജീവന്‍ രക്ഷിക്കാനാകുന്നതോടൊപ്പം നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തുവാൻ സാധിക്കും എന്ന് ഓർമ്മിപ്പിച്ചു കൊണ്ടും, സംസ്കൃതി നടത്താറുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ടും ICRF ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർമാരായ ജയദീപ്, സന്തോഷ് കുമാർ, ഹരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സംസ്കൃതി പ്രസിഡൻ്റ് സുരേഷ് ബാബു, ജനറൽ സെക്രട്ടറി ആനന്ദ് സോണി, സംസ്കൃതി ശബരി ഭാഗ് പ്രസിഡൻ്റ് രജീഷ് ടി ഗോപാൽ, സെക്രട്ടറി ബാലചന്ദ്രൻ, ശബരി ഭാഗ് മുൻ പ്രസിഡൻ്റ് രഞ്ജിത്ത് പാറക്കൽ, പ്രവീൺ നായർ, സുധീർ തെക്കേടത്ത്, രഞ്ജു, ജ്യോതിഷ്, മഹേഷ്, കിഷോർ, ദിലീപ് കുമാർ, വി.പി.പ്രദീപ് , ദീപക്, അഭിലാഷ് ചന്നശ്ശേരി സംസ്കൃതിയുടെ മറ്റ് റീജിയൻ ഭാരവാഹികൾ എന്നിവർ…

Read More

മലപ്പുറം: പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ച യുവാവിന്റെ മരണം നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പൂനയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവാണ്.ഈ മാസം 9നാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ 24കാരൻ മരിച്ചത്. യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ്പ വൈറസ് എന്ന സംശയമുണ്ടായത്. ഉടന്‍ തന്നെ ലഭ്യമായ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയയ്ക്കുകയും പരിശോധനാഫലം പോസിറ്റീവായതോടെ തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു.പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോർജ് നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നുവെന്നും ഔദ്യോഗിക സ്ഥീരീകരണത്തിനായാണ് സാംപിളുകള്‍ പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയച്ചതെന്നും മന്ത്രി അറിയിച്ചു. ഈ പരിശോധനയിലാണ് നിപ്പ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരിച്ച യുവാവ് ബെംഗളുരുവിൽ വിദ്യാർത്ഥിയാണ്. ഇതുവരെ 151 പേരുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടിക ആരോഗ്യ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. പനി ബാധിച്ചതിനെ തുടർന്ന് മലപ്പുറത്തെ നാല് സ്വകാര്യ…

Read More

മീററ്റ്: മൂന്ന് നില കെട്ടിടം തകർന്നുവീണ് പത്ത് മരണം. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ശനിയാഴ്‌ച വൈകിട്ട് 5.15ഓടെ മീററ്റിലെ സാകിർ നഗർ മേഖലയിലെ മൂന്ന് നിലകെട്ടിടമാണ് തകർന്നത്. സംഭവസമയത്ത് 15 പേരാണ് കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നത്. 11 പേരെ അവശിഷ്‌ടങ്ങൾ നീക്കി പുറത്തെത്തിച്ചു. എന്നാൽ ഇവരിൽ പത്ത് പേരും മരിച്ചു. സാജിദ്(40), മകൾ സാനിയ(15), മകൻ സാക്വിബ്(11), സിമ്ര (ഒന്നര വയസ്), റീസ(7), നഫോ(63), ഫർഹാന(20), അലീസ(18), ആലിയ(6) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവമുണ്ടായയുടൻ പൊലീസും അഗ്നിരക്ഷാ സേനയും പിന്നീട് ദേശീയ ദുരന്തനിവാരണ സേനയും എത്തി രക്ഷാപ്രവർത്തനം നടത്തി. മരിച്ചവരിൽ ഒൻപതുപേർ ഒരേകുടുംബത്തിലെ അംഗങ്ങളാണ്. കെട്ടിടം ഉടമ സ്ഥലത്ത് ഒരു ഡെയറിഫാം നടത്തിയിരുന്നു. അതിനാൽ തന്നെ രണ്ട് ഡസനിലധികം പോത്തുകൾ ഇതിനിടയിൽ കുടുങ്ങിപ്പോയി. ഇവയെയും പുറത്തെത്തിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയാണ്. ദിവസങ്ങൾക്കകം ഉത്തർ പ്രദേശിൽ നടക്കുന്ന രണ്ടാമത് സമാനമായ സംഭവമാണിത്. സെപ്‌തംബർ ഏഴിന് ലക്‌നൗവിൽ മൂന്ന് നിലകെട്ടിടം തകർന്ന്…

Read More

ന്യൂഡൽഹി: കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകളുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു. സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകൾ നേരുകയാണെന്ന് എക്‌സിൽ കുറിച്ച ആശംസകളിലൂടെ രാഷ്‌ട്രപതി അറിയിച്ചു. പുതിയ വിളവെടുപ്പിന്റെ ഈ ആഘോഷവേളയിൽ പ്രകൃതിയോട് നന്ദി അറിയിക്കുന്നതായി പറഞ്ഞ രാഷ്‌ട്രപതി എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു. സന്തോഷകരമായ ഓണം ഏവർക്കുമുണ്ടാകട്ടെ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. ലോകമാകെയുള്ള മലയാളിസമൂഹം ഓണം ആവേശത്തോടെ ആഘോഷിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. എല്ലാ മലയാളികൾക്കും ഓണാശംസ നേർന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ് എന്ന് പറഞ്ഞു. മുൻപെങ്ങോ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു. വയനാട്ടിലെ ദുരിതബാധിത…

Read More

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രണ്ട് ദിവസത്തിനകം രാജിവയ്‌ക്കുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ച ശേഷമേ ഇനി മുഖ്യമന്ത്രി പദവിയിൽ ഇരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ കേജ്‌രിവാൾ ഇങ്ങനെ പ്രഖ്യാപിച്ചത്. ‘ആം ആദ്‌മി പാർട്ടിയ്‌ക്ക് ദൈവാനുഗ്രഹമുണ്ട്. ഓരോ വീടുകളിലും ഓരോ തെരുവുകളിലും ഞാൻ പോകും. ജനങ്ങളുടെ അഭിപ്രായം ആരായും. അതറിയും വരെ കസേരയിൽ ഇരിക്കില്ല. ‘ കേജ്‌രിവാൾ പറഞ്ഞു. സുപ്രീംകോടതി നിയന്ത്രണങ്ങളുള്ളതിനാൽ ഞങ്ങൾക്ക് ജോലിചെയ്യാനാവില്ലെന്ന് ചിലർ പറയുന്നു. സത്യസന്ധനാണ് ഞാനെന്ന് തോന്നിയാൽ വലിയ തോതിൽ എനിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. അത്തരത്തിൽ ആവശ്യപ്പെട്ടാലേ മുഖ്യമന്ത്രിക്കസേരയിൽ താനിരിക്കൂ എന്നും കേജ്‌രിവാൾ വ്യക്തമാക്കി.2025 ഫെബ്രുവരി വരെയാണ് ഡൽഹിയിൽ നിയമസഭയുടെ കാലയളവ്. എന്നാൽ നവംബറിൽ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ഡൽഹിയിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

Read More

മലപ്പുറം: പെരിന്തൽമണ്ണയിൽ മരിച്ച യുവാവിന്റെ സ്രവ പരിശോധനയിൽ നിപ്പ കണ്ടെത്തിയതിനെ തുടർന്ന് സമ്പർക്കപ്പെട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു.26 പേരാണ് യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു.സെപ്റ്റംബർ 9നാണ് പെരിന്തൽമണ്ണയിലെ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ യുവാവ് മരിച്ചത്. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പി.സി.ആർ. പരിശോധനയിൽ ഫലം പോസിറ്റീവെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥിരീകരണത്തിനായി സാംപിൾ അയച്ചു. നിപ്പ ഔദ്യോഗകമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് കടക്കും.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖ് ഗവര്‍ണറേറ്റിലെ ഒന്നാം നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്‍വാഹിദ് അബ്ദുല്‍ അസീസ് ഖരാത്തയെ വിജയിയായി പ്രഖ്യാപിച്ചു.മണ്ഡലത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്തതിന് ശേഷം, പ്രതിനിധി കൗണ്‍സിലിന്റെ സുപ്രീം സൂപ്പര്‍വൈസറി കമ്മിറ്റിയാണ് ഫലം പ്രഖ്യാപിച്ചത്.

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ മഹേഷ്‌ എംഎൽഎ യുമായി” ടോക് ഷോ ” സംഘടിപ്പിച്ചു, സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ആയിരുന്നു പരിപാടി,ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷൻ ആയിരുന്നു. ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയത് ആയിരുന്നു സി ആർ മഹേഷ്‌ എംഎൽഎ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സ് സംഘടന പ്രവർത്തനശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് ടോക് ഷോയിൽ സി ആർ മഹേഷ്‌ എംഎൽഎ പറഞ്ഞു. കലാ സാംസ്കാരിക പ്രവർത്തങ്ങളിലും ജീവകാരുണ്യ പ്രവർത്തങ്ങളിലും കൂടുതൽ ഇടപെടൽ നടത്തണം. പ്രവാസ സംഘടനാ പ്രവർത്തനം അതിനൊരു മാതൃക ആണെന്നും അദ്ദേഹം അഭിപ്രായപെട്ടു, ഐ.വൈ. സി.സി യുടെ തുടക്കകാലം മുതൽ സംഘടനയുമായി ചേർന്ന് പോകുന്ന ഒരാൾ ആണ് താനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അനിൽ കുമാർ യു കെ, അജിത് കുമാർ കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ,റഹിം വാവ കുഞ്ഞു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, നിരവധി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്…

Read More

മനാമ: പ്രത്യേക യു.എന്‍. ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐ.ടി.യു) പുറത്തിറക്കിയ 2024ലെ ആഗോള സൈബര്‍ സുരക്ഷാ സൂചികയില്‍ (ഗ്ലോബല്‍ സൈബര്‍ സെക്യൂരിറ്റി ഇന്‍ഡക്‌സ്- ജി.സി.ഐ) ബഹ്‌റൈന്‍ ഒന്നാം നിരയില്‍ സ്ഥാനം നേടി. 194 രാജ്യങ്ങളുടെ സൈബര്‍ സുരക്ഷാ അവസ്ഥകള്‍ വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്.ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ തുടര്‍നടപടികളും കാരണമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ സി.ഇ.ഒ. ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.നിയമപരമായ നടപടികള്‍, സാങ്കേതിക നടപടികള്‍, സംഘാടന നടപടികള്‍, ശേഷി വികസനം, സഹകരണം എന്നിവയായിരുന്നു റാങ്കിംഗിന്റെ മാനദണ്ഡങ്ങള്‍. ഇതില്‍ നാലെണ്ണത്തില്‍ ബഹ്റൈന്‍ മുഴുവന്‍ മാര്‍ക്കും നേടി.

Read More