- എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് ആറുമാസം കൂടി നീട്ടി
- ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം
- ബഹ്‌റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ്
- ബഹ്‌റൈനിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
- സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ബഹ്‌റൈനിലെ നിക്ഷേപാവസരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇ.ഡി.ബി.
- കുവൈത്തില്‍ എണ്ണ ഖനനകേന്ദ്രത്തില്‍ അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
Author: News Desk
മലപ്പുറം: മലപ്പുറം ജില്ലയിൽ 3 പേരുടെ നിപ്പ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.ഇതോടെ 16 പേരുടെ പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പര്‍ക്കപ്പട്ടികയിയിലുള്ളത്. അതില്‍ 50 പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്. മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെയും വൈകുന്നേരവും അവലോകന യോഗം ചേര്‍ന്നു.
മൈസൂർ: കര്‍ണാടക ഗുണ്ടല്‍പേട്ടില്‍ ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. വയനാട് പൂതാടി സ്വദേശി അഞ്ചു, ഭര്‍ത്താവ് ധനേഷ്, ഇവരുടെ മകന്‍ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. ബൈക്കിന് പുറകില്‍ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ടിപ്പര്‍ ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നതായും അമിത വേഗത്തയിലെത്തി ലോറി ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. മൂവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ ധനേഷ് വാഹനത്തില്‍ നിന്ന് തെറിച്ച് പോയിരുന്നു. അഞ്ചുവും മകനും ലോറിക്കടിയിലേക്ക് പോയി. ഇവരുടെ ദേഹത്ത് ലോറിയുടെ ടയര്‍ കയറി ഇറങ്ങി. മൂവരുടെയും മൃതദ്ദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി
കാസർകോട്: കാസർകോട് പൊവ്വലിൽ അമ്മയെ മകൻ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു. അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസ (62)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നബീസയുടെ മകൻ നാസറിനെ (40) ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമം തടയാനുള്ള ശ്രമത്തിനിടയിൽ സഹോദരൻ മജീദിന് പരിക്കേറ്റു. ഇദ്ദേഹത്തെ ചെങ്കളയിൽ സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. മജീദിനും തലക്കാണ് പരിക്കേറ്റത്. ഗുരുതരമല്ല. നാസർ മാനസിക രോഗിയാണെന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.
വയനാടിനുള്ള ഐ.വൈ.സി.സിബഹ്റൈൻ സഹായം, ആദ്യ ഓട്ടോറിക്ഷയുടെ ഫണ്ട് സി.ആർ മഹേഷ് എം.എൽ.എ യുടെ സാന്നിധ്യത്തിൽ കൈമാറി
മനാമ: ഐ.വൈ.സി.സി ബഹ്‌റൈന്റെ നേതൃത്വത്തിൽ വയനാട് ദുരന്തബാധിതരിൽ ജീവനോപാതി നഷ്ടപെട്ട 3 പേർക്ക്, ഓട്ടോറിക്ഷ നൽകുന്നതിന്റെ ഭാഗമായി നൽകുന്ന ആദ്യ ഓട്ടോറിക്ഷയുടെ തുക കൈമാറി. കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷ് എം.എൽ.എ യുടെ സാന്നിധ്യത്തിൽ സഹായകമ്മിറ്റി കൺവീനർ ഫാസിൽ വട്ടോളിയും കമ്മിറ്റി അംഗങ്ങളും ചേർന്ന് – തുക ഐ.വൈ.സി.സി പ്രസിഡന്റ് ഷിബിൻ തോമസ്, സെക്രട്ടറി രഞ്ജിത്ത് മാഹി എന്നിവർക്ക് കൈമാറി,മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വയനാട് ചൂരൽമല സ്വേദേശി വിഷ്ണു പ്രസാദിനാണ് ആദ്യ ഓട്ടോറിക്ഷ നൽകുന്നത്. ഇന്ത്യൻ ഡിലൈറ്റ്സ് ഹാളിൽ നടന്ന ചടങ്ങ് സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷൻ ആയിരുന്നു. സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ട്രഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു.
തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്നുള്ള ദുഃഖാചരണത്തിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വിദേശ പര്യടനത്തിൽ. ഓസ്ട്രേലിയയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കാനാണ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കുടുംബ സമേതം യാത്രയായത്. ഇടത് അനുകൂല പ്രവാസി സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഓസ്ട്രേലിയക്ക് പോയത്. സീതാറാം യെച്ചൂരിയുടെ മരണത്തെ തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച തീയതി പുതുക്കി നിശ്ചയിച്ച ശേഷമായിരുന്നു യാത്ര. ഇടത് അനുകൂല സംഘടനയായ നവോദയ സംഘടിപ്പിക്കുന്ന സാംസ്കാരിക കൂട്ടായ്മയിലും കുടുംബ സംഗമത്തിലും ആണ് എംവി ഗോവിന്ദൻ പങ്കെടുക്കുന്നത്. സിഡ്നി, മെൽബൺ, ബ്രിസ്ബെൻ, പെര്‍ത്ത് എന്നിവിടങ്ങിളിൽ വിവിധ പരിപാടികളിലും പങ്കെടുക്കുന്നുണ്ട്. ഒരാഴ്ചത്തെ സന്ദര്‍ശനം ആണ് തീരുമാനിച്ചിട്ടുള്ളത്. കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിന് തൊട്ട് പിന്നാലെ അമേരിക്കയടക്കം വിദേശ രാജ്യങ്ങളിലേക്ക് യാത്രതിരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെയും സംഘത്തിന്‍റെയും നടപടി പാര്‍ട്ടിക്കകത്തും പുറത്തും വലിയ തോതിൽ വിമര്‍ശിക്കപ്പെട്ടിരുന്നു. യെച്ചൂരിക്ക് പിൻഗാമിയെ കണ്ടെത്താനുള്ള…
കൊച്ചി: പ്രമുഖ ജൂസ് വിൽപന ശൃംഖലയുടെ പേരിൽ വ്യാജ ലൈസൻസ് ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന കൊച്ചിയിലെ ജൂസ് വിൽപനകേന്ദ്രങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവനുസരിച്ചായിരുന്നു കൊച്ചിയിലെ 5 കേന്ദ്രങ്ങളിൽ പരിശോധന. പ്രമുഖ ജൂസ് വിതരണ കമ്പനിയുടെ പേരു വച്ച ബോർഡുകളും മെനു കാർഡുകളും പിടിച്ചെടുത്തു. കൊച്ചിയില്‍ പനമ്പിള്ളി നഗർ, കാക്കനാട്, ഇടപ്പള്ളി, ആലുവ, കോതമംഗലം എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് ഇന്ന് ഉച്ചയോടെ ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. പ്രമുഖ ജൂസ് വിതരണ ശൃംഖലയുടെ ഉടമ നൽകിയ പരാതിയിലായിരുന്നു നടപടി.
അനാഥാലയത്തിൽ പെണ്‍കുട്ടികള്‍ക്ക് നേരേ അധ്യാപകന്റെ ലൈംഗികാതിക്രമമെന്ന് പരാതി; നടപടിയില്ലെന്ന് ആക്ഷേപം
കോഴിക്കോട്: അനാഥാലയത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ അധ്യാപകന്‍ ലൈംഗികാതിക്രമം നടത്തിയതായി പരാതി. ലൈംഗിക പീഡനം നടന്നുവെന്നും അധ്യാപകനെ പുറത്താക്കണമെന്നും കാണിച്ച് 12-ഓളം കുട്ടികള്‍ പരാതി എഴുതി നല്‍കിയെങ്കിലും സ്ഥാപനം നടപടി എടുത്തില്ല. കുട്ടികള്‍ താത്കാലിക പ്രോഗ്രാം ഓഫീസര്‍ക്ക് എഴുതി നല്‍കിയ പരാതി പ്രിന്‍സിപ്പലിന് കൈമാറിയെങ്കിലും പ്രിന്‍സിപ്പല്‍ പരാതി പൂഴ്ത്തിയെന്നും ആരോപണമുണ്ട്. ഒരു കുട്ടിയുടെ രക്ഷിതാവ് ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പരാതി പരിശോധിച്ച ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കേസ് എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും മുക്കം പോലീസും ഇതുവരെ കേസെടുത്തിട്ടില്ല. സ്ഥാപന ഉടമകള്‍ പെണ്‍കുട്ടികളെയും വീട്ടുകാരെയും സ്വാധീനിച്ച് മൊഴി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. വര്‍ഷങ്ങളായി കോഴിക്കോട്ട് പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലെ അധ്യാപകനെതിരെയാണ് പെണ്‍കുട്ടികള്‍ പരാതി നല്‍കിയത്. അധ്യാപകനെതിരേ ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പെണ്‍കുട്ടികളുടെ പരാതി എഴുതിവാങ്ങിച്ച ജീവനക്കാരിയെ പ്രതികാരനടപടിയുടെ ഭാഗമായി സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മുന്‍പാകെ വിദ്യാര്‍ഥിനികളും രക്ഷിതാക്കളും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതിയില്‍ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും…
മലപ്പുറം: പെരിന്തൽമണ്ണയില്‍ നിപ്പ വൈറസ് ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്കപ്പട്ടികയിലുള്ള 13 പേരുടെ സ്രവം പരിശോധനാ ഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.മഞ്ചേരി മെഡിക്കൽ കോളേജിലായിരുന്നു പരിശോധന. ഈ മാസം ഒൻപതിനാണ് യുവാവ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.യുവാവിന്റെ ‘ഹൈയെസ്റ്റ് റിസ്ക്’ സമ്പർക്കപ്പട്ടികയിൽ 26 പേരുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇവർ നിരീക്ഷണത്തിലാണ്. നിപ്പ ജാഗ്രതാ പ്രോട്ടോക്കോൾ അനുസരിച്ചുള്ള നടപടികളെടുത്തിട്ടുണ്ട്. രോഗലക്ഷണമുള്ളവരുടെ സ്രവ സാംപിൾ പരിശോധിക്കും.രോഗം ബാധിച്ച് ഒൻപതു ദിവസത്തിനു ശേഷമാണ് രോഗലക്ഷണം പ്രകടമാകുക. അതിനാൽ യുവാവുമായി അടുത്തിടപഴകിയ 26 പേർക്കും പ്രതിരോധ മരുന്ന് നൽകിയിട്ടുണ്ട് . മരിച്ച യുവാവ് ബെംഗളുരുവിൽ പഠിച്ചിരുന്നതുകൊണ്ട്, കർണാടക സർക്കാരുമായി ഇക്കാര്യം ചർച്ച ചെയ്തു. യുവാവ് പഠിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് കേന്ദ്രീകരിച്ച് ആർക്കെങ്കിലും രോഗലക്ഷണം ഉണ്ടോ എന്ന് പരിശോധിക്കാൻ ഡയറക്ടർതല ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.നിപ്പ വൈറസ് ബാധയ്ക്ക് 21 ദിവസമാണ് ഇൻകുബേഷൻ പിരീയഡ്. കേരളത്തിൽ ഡബിൾ ഇൻകുബേഷൻ പിരിയഡാണ് നടപ്പാക്കുന്നത്. 42 ദിവസം ജാഗ്രത പുലർത്തണം. സി.സി.ടി.വി.…
ന്യൂഡൽഹി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനിക്കു ജാമ്യം. സുപ്രീം കോടതിയാണു ജാമ്യം അനുവദിച്ചത്. കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന സുനിക്ക് ആദ്യമായാണു ജാമ്യം ലഭിക്കുന്നത്. സുനിക്കു ജാമ്യം ലഭിച്ചാൽ ദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്നു കാണിച്ച് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ടെന്നു കേരള സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം ഉന്നയിച്ചാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ‘‘പൾസർ സുനി ജയിലിലായിട്ട് ഏഴര വർഷം കഴിഞ്ഞിരിക്കുന്നു. ഇത്രയും നാളായിട്ടും വിചാരണ നീണ്ടുപോവുകയാണ്. ഇങ്ങനെയായാൽ കേസ് എപ്പോഴാണു തീരുക? കേസിലെ മറ്റൊരു പ്രതിയായ ദിലീപിനു ക്രോസ് വിസ്താരത്തിനു കൂടുതൽ സമയം അനുവദിക്കുന്നു’’ തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു സുപ്രീം കോടതിയുടെ ഉത്തരവ്. പൾസർ സുനിക്കു ജാമ്യം അനുവദിച്ചാൽ വിചാരണ നടപടികൾ അട്ടിമറിക്കുന്നതിനുള്ള ശ്രമം ഉണ്ടായേക്കുമെന്നു സത്യവാങ്മൂലത്തിൽ സർക്കാർ ചൂണ്ടിക്കാട്ടി. ഇതെല്ലാം തള്ളിയാണു സുനിക്കു സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടുപോകുകയാണെന്നും ഇതിനാൽ ജാമ്യം തന്റെ അവകാശമാണെന്നുമാണു പൾസർ…
മനാമ: ബഹ്‌റൈൻ ടൂറിസം ആൻ്റ് എക്‌സിബിഷൻസ് അതോറിറ്റി (ബി. ടി. ഇ. എ) കണക്‌ട് ചൈന ഫോറത്തിൻ്റെ പങ്കാളിത്തത്തോടെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ ശിൽപശാല സംഘടിപ്പിച്ചു. ചൈനയിൽനിന്നുള്ള 35 ട്രാവൽ ഏജൻ്റുമാർ പങ്കെടുത്തു. ഇരു രാജ്യങ്ങൾ തമ്മിലുള്ള ടൂറിസം സഹകരണം വർധിപ്പിക്കാനും ബഹ്‌റൈനിലെ വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രദർശിപ്പിക്കാനും അതുവഴി കൂടുതൽ ചൈനീസ് വിനോദസഞ്ചാരികളെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.ടൂറിസം ഓഫീസുകൾ വഴിയും ഡെസ്റ്റിനേഷൻ മാനേജ്‌മെൻ്റ് കമ്പനികൾ വഴിയും ചൈനീസ് വിപണിയെ ലക്ഷ്യമിട്ടുള്ള വിപണന തന്ത്രങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ ശിൽപശാലയിൽ ചർച്ച ചെയ്തു. ബഹ്റൈൻ സന്ദർശിക്കാനാഗ്രഹിക്കുന്ന ചൈനീസ് വിനോദസഞ്ചാരികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ടൂറിസം പാക്കേജുകൾ ചൈനീസ് ട്രാവൽ ഏജൻ്റുമാർ അവതരിപ്പിച്ചു. കൂടാതെ കണക്റ്റ് ചൈന ഫോറവുമായുള്ള സഹകരണത്തിലൂടെയും യാത്രാ-ടൂറിസം മേഖലയിലെ വിവിധ പങ്കാളികളുമായുള്ള പങ്കാളിത്തം ഏകീകരിക്കുക വഴി ചൈനക്കാർക്കിടയിൽ അഭിലഷണീയമായ വിനോദസഞ്ചാര കേന്ദ്രമെന്ന ബഹ്‌റൈൻ്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങൾ ശിൽപശാലയിൽ വിശദീകരിച്ചു. ചൈനയിൽനിന്നുള്ള സന്ദർശകർക്ക് ഇഷ്ടപ്പെട്ട സ്ഥലമെന്ന…
