- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര് മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്
- ‘സര്ക്കാരിന് തുടരാന് യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനം ഭീകരാക്രമണമെന്ന് ദില്ലി പൊലീസ് വൃത്തങ്ങൾ. ഇന്ന് ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ഈ സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയം. ദില്ലി പൊലീസ് അനൗദ്യോഗികമായി നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടന്നത് ഭീകരാക്രമണം ആണെന്ന സംശയം ശക്തമാകുന്നത്. ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവ പിടിച്ചെടുത്തത്. 13 പേർ ദില്ലി ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടതായാണ് ഒടുവിൽ വരുന്ന വിവരം. മെഡിക്കൽ കോളേജിലെ ഡോക്ടറായ ഡോ. മുസാമിൽ ഷക്കീലിനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച അൽ ഫലാഹ് ആശുപത്രിക്ക് സമീപം ഇയാൾ വാടകയ്ക്ക് എടുത്ത വീട്ടിൽ നിന്ന് രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്. ഇതേ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഒരു വനിതാ ഡോക്ടറുടെ കാറിൽ നിന്ന്…
മനാമ: ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല കമ്മറ്റി അംഗവും പ്രതിഭ സ്വരലയ എക്സിക്യുട്ടീവ് അംഗവുമായ ജലേന്ദ്രന് സി (കണ്ണൻ മുഹറഖ്), അന്തരിച്ചു. സൽമാനിയ മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. പാലക്കാട് കുഴൽമന്ദം കുളവൻമുക്ക് സ്വദേശിയായ ജലേന്ദ്രൻ വർഷങ്ങളായി ബഹ്റൈനിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി നോക്കി വരികയായിരുന്നു. മൃതദേഹം സല്മാനിയ മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്നു. നാട്ടില് കൊണ്ട് പോകുന്നതിനുള്ള നടപടിക്രമങ്ങള് പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
മനാമ: മിഡില് ഈസ്റ്റിലെ പ്രമുഖ റീട്ടെയില് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ മേഖലയിലെ 143-ാമത്തെയും ബഹ്റൈനിലെ 17-ാമത്തെയും ഔട്ട്ലെറ്റ് സനദില് പ്രവര്ത്തനമാരംഭിച്ചു. നവംബര് 9, ഞായറാഴ്ച രാവിലെ 10 മണിക്ക് ക്യാപിറ്റല് ഗവര്ണറേറ്റ് ഡെപ്യൂട്ടി ഗവര്ണര് ബ്രിഗേഡിയർ അമ്മാർ മുസ്തഫ ജാഫർ അൽ സെയ്ദ് ഉദ്ഘാടനം ചെയ്തു. ന്യൂ സനദിലാണ് 30,000 ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള മാര്ക്കറ്റ് സ്ഥിതി ചെയ്യുന്നത്. 150 കാറുകള് പാര്ക്ക് ചെയ്യാന് സൗകര്യമുള്ള വിപുലമായ പാര്ക്കിംഗ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 8 മണി മുതല് അര്ദ്ധരാത്രി 12 മണിവരെയാണ് മാര്ക്കറ്റ് പ്രവര്ത്തിക്കുക. ഉദ്ഘാടന പരിപാടിയില് ഹാഷിം മന്യോട്ട് (മാനേജിംഗ് ഡയറക്ടര്), അര്ഷാദ് (എക്സിക്യൂട്ടീവ് ഡയറക്ടര്), മുഹമ്മദ് ആതിഫ് (ഡയറക്ടര്), നാദിര് ഹുസൈന് (ഡയറക്ടര്), മുഹമ്മദ് ഹനീഫ് (ജനറല് മാനേജര്), ശ്രീ നരേഷ് രാധാകൃഷ്ണൻ (മാർക്കറ്റിംഗ് മാനേജർ), അബ്ദു ചെതിയാന്ഗണ്ടിയില് (ബയിംഗ് ഹെഡ്), ഫിനാന്സ് മാനേജര് സോജന് ജോര്ജ്, മറ്റ് അതിഥികള് എന്നിവര് പങ്കെടുത്തു. നെസ്റ്റോ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്…
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന് ഇടതുമുന്നണി യോഗം ഉടന് വിളിച്ചു കൂട്ടാന് തീരുമാനിച്ചു. എല്ഡിഎഫ് യോഗത്തിന്റെ തീയതി ഇന്നു തന്നെ പ്രഖ്യാപിക്കും. രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല് സെക്രട്ടറി എംഎ ബേബി, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്, എല്ഡിഎഫ് കണ്വീനര് ടിപി രാമകൃഷ്ണന് എന്നിവര് തമ്മില് നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. ഇടതു നയത്തിനു വിരുദ്ധമായ പിഎം ശ്രീ പദ്ധതിയില് നിന്നും സംസ്ഥാന സര്ക്കാര് പിന്മാറണമെന്നാണ് സിപിഐ നിലപാടില് ഉറച്ചു നില്ക്കുന്നത്. എസ്എസ്കെ ഫണ്ട് വാങ്ങി പിഎം ശ്രീയില് മെല്ലെപ്പോക്ക് നടത്താം എന്ന നിര്ദേശം വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ചെങ്കിലും സിപിഐ വഴങ്ങിയിട്ടില്ല. രണ്ട് തവണ മന്ത്രിസഭ ചര്ച്ച ചെയ്തു മാറ്റിവച്ച വിഷയത്തില് വീണ്ടും മന്ത്രിസഭയുടെ അനുമതി ഇല്ലാതെ ആണ് ഒപ്പിട്ടത്. അതില് റൂള്സ് ഓഫ് ബിസിനസ് വീഴ്ച ഉണ്ടെന്ന വിലയിരുത്തലിലാണ് സിപിഐ. എല്ഡിഎഫ് നേതൃയോഗത്തില് പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വിശദമായ ചര്ച്ച ചെയ്യാമെന്നും,…
‘ഉമ്മന് ചാണ്ടിയെ അപമാനിച്ചു’; വികസന സദസ്സിന് മുന്നില് കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്
കോട്ടയം: ഉമ്മന് ചാണ്ടിയെ അപമാനിച്ചുവെന്നാരോപിച്ച് പുതുപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സിന് മുന്നില് കുത്തിയിരുന്ന് പ്രതിഷേധവുമായി ചാണ്ടി ഉമ്മന് എംഎല്എ. കഴിഞ്ഞ അഞ്ചുവര്ഷമായി ഒന്നും ചെയ്യാതെ പാതിവഴിയില് പണി ഉപേക്ഷിച്ച മിനി സിവില്സ്റ്റേഷന് ഉമ്മന്ചാണ്ടിയുടെ പേര് നല്കി ഉദ്ഘാടനം നിര്വഹിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുകയാണെന്നും ചാണ്ടി ഉമ്മന് പറഞ്ഞു. ‘എന്റെ പിതാവ് നേതൃത്വം കൊടുത്ത് പണിത കമ്യൂണിറ്റി ഹാള് ഇവിടെയുണ്ട്. വേണമെങ്കില് അതിന് അദ്ദേഹത്തിന്റെ പേരിടാം. അതിന് ഇഎംഎസിന്റെ പേരാണ് ഇട്ടത്. പണി പൂര്ത്തിയാകാത്ത സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് ഇട്ട് പഞ്ചായത്ത് അപമാനിക്കുകയാണ്. പുതുപ്പള്ളിയോട് കാണിക്കുന്ന അവഗണന കേരളത്തിലെ ജനം കാണട്ടെ. അദ്ദേഹത്തെ അപമാനിക്കാണ് ഇത്തരമൊരു ഉദ്ഘാടനം നടത്തിയത്. ഇതൊന്നും കേരളം അംഗീകരിക്കില്ല. അതില് പ്രതിഷേധിച്ചാണ് ഒരുമകന് എന്ന നിലയിലും ജനപ്രതിനിധിയെന്ന നിലയിലും പ്രതിഷേധം ഇരിക്കുന്നത്’ – ചാണ്ടി ഉമ്മന് മാധ്യമങ്ങളോട് പറഞ്ഞു.
‘ചില ക്രിമിനലുകള് മാധ്യമ മേഖലയിൽ വന്നിട്ടുണ്ട്, മെസി തട്ടിപ്പ് മറയ്ക്കാൻ വിവാദങ്ങള് ഉണ്ടാക്കുന്നു’; രാജീവ് ചന്ദ്രശേഖര്
തിരുവനന്തപുരം: അര്ജന്റീന ടീമിന്റെയും മെസിയുടെയും കേരള സന്ദര്ശവുമായി ബന്ധപ്പെട്ട തട്ടിപ്പ് മറയ്ക്കാൻ വേണ്ടി ഒരോ വിവാദങ്ങള് ഉണ്ടാക്കുകയാണെന്നും ചില ക്രിമിനലുകളും മാധ്യമ മേഖലയിൽ വന്നിട്ടുണ്ടെന്നും അതിനെ നേരിടുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്. തന്നെക്കുറിച്ച് പറയുന്നതിൽ ഒരു വസ്തുതയുമില്ലെന്നും ബിപിഎൽ കമ്പനി തന്നെ ഇതുസംബന്ധിച്ച് വ്യക്തമായ വാര്ത്താക്കുറിപ്പിറക്കിയിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖര് പറഞ്ഞു. കുറെ നാളായി ഈ ആരോപണങ്ങള് താൻ നേരിടുന്നുണ്ട്. തന്നെക്കുറിച്ച് നുണ പറഞ്ഞതുകൊണ്ട് അവര് രക്ഷപ്പെടാൻ പോകുന്നില്ല. തന്നെക്കുറിച്ച് പറയുന്നതിൽ ഒരു വസ്തുതയുമില്ല. തന്നെ ടാര്ഗറ്റ് ചെയ്യാൻ നോക്കിയാൽ അത് നടക്കില്ല. നുണപ്രചരിപ്പിക്കുന്നവര്ക്കെതിരെ നിയമ നടപടിയുണ്ടാകും. ശബരിമല, എക്സാലോജിക്, മെസി തട്ടിപ്പുകള് നമ്മള് കണ്ടു. കേരളത്തിലെ രാഷ്ട്രീയ ശുദ്ധീകരണമാണ് ലക്ഷ്യം. അതിനിടയിൽ കറപുരണ്ട മാധ്യമദല്ലാളൻമാരുണ്ടെങ്കിൽ അതും ശുദ്ധീകരിക്കാൻ തയ്യാറാണ്. രാഷ്ട്രീയ- മാധ്യമ ശുദ്ധീകരണം ആവശ്യമാണ്.
പത്തനംതിട്ട: രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമലയിലെത്തി ദര്ശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തി പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില് പ്രത്യേക വാഹനത്തിലാണ് മല കയറിയത്. ഇന്നലെ തലസ്ഥാനത്തെത്തിയ രാഷ്ട്രപതി ഇന്ന് രാവിലെ 7.30 ഓടെയാണ് രാജ്ഭവനിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്. തുടര്ന്ന് ഹെലികോപ്ടറിൽ പത്തനംതിട്ടയിലേക്ക് പോയി. തുടര്ന്ന് രാവിലെ ഒമ്പതോടെ കോന്നി പ്രമാടം ഇന്ഡോര് സ്റ്റേഡിയത്തിൽ ഹെലികോപ്ടര് ഇറങ്ങി റോഡ് മാര്ഗം പമ്പയിലേക്ക് പോവുകയായിരുന്നു. പ്രമാടം ഇന്ഡോര് സ്റ്റേഡിയത്തിൽ വെച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എന് വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായണ് എംഎല്എ, ജില്ലാ കളക്ടര് എസ് പ്രേം കൃഷ്ണന്, ജില്ലാ പൊലിസ് മേധാവി ആര് ആനന്ദ് എന്നിവരും സ്വീകരിക്കാനെത്തി.
മനാമ: ഗൾഫ് പര്യടനത്തിനായി ബഹ്റൈനിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമുഖ വ്യവസായിയും, https://youtu.be/9LOj-DaYwos?si=EbUcKnPurCTOSArN വി.കെ.എൽ ഹോൾഡിംഗ്സ് & അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. വർഗീസ് കുര്യൻറെ വസതിയിൽ സന്ദർശനം നടത്തി. ബഹ്റൈൻ വാണിജ്യ വ്യവസായ മന്ത്രി അബ്ദുള്ള ഫഖ്റൂ വിശിഷ്ട അതിഥി ആയിരുന്നു. ഇന്ത്യൻ അംബാസഡർ വിനോദ് ജേക്കബ്, ചീഫ് സെക്രട്ടറി എ. ജയതിലക്, അൽ നമാൽ ഗ്രൂപ്പ് ഡയറക്ടർ ജീബെൻ വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.
തിരുവനന്തപുരം: 31മത് കൊല്ക്കത്ത ഇന്റര് നാഷണല് ഫിലിം ഫെസ്റ്റിവലില് ഉണ്ണി കെ ആര് സംവിധാനം ചെയ്ത ” എ പ്രഗനന്റ് വിഡോ ” തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന് സിനിമ മത്സരവിഭാഗത്തിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മലയാളത്തില് നിന്നും മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ചിത്രമാണ് ” എ പ്രഗനന്റ് വിഡോ”. ഒരു അടിസ്ഥാന വിഭാഗത്തിലെ ഗര്ഭിണിയായ വിധവ അവകാശങ്ങള്ക്കായി നടത്തുന്ന പോരാട്ടത്തിന്റെയും അതിജീവനത്തിന്റേയും കഥപറയുന്നതാണ് ചിത്രം. ഉണ്ണി കെ ആറിന്റെ കഥയ്ക്ക് പത്രപ്രവര്ത്തകനായ രാജേഷ് തില്ലങ്കേരിയാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്. നവംബര് 6 മുതല് 13 വരെ കൊല്ക്കത്തയില് വച്ചാണ് ഫെസ്റ്റിവല് നടക്കുന്നത്. ഒങ്കാറ എന്ന ചിത്രത്തിനുശേഷം ഉണ്ണി കെ ആര് സംവിധാനം ചെയ്യുന്ന ചിത്രമാണ് ” എ പ്രഗനന്റ് വിഡോ”. വ്യാസചിത്രയുടെ ബാനറില് ഡോ പ്രഹ്ലാദ് വടക്കേപ്പാട്ട് അവതരിപ്പിക്കുന്ന ചിത്രം.., ക്രൗഡ് ക്ലാപ്സ്, സൗ സിനിമാസ് എന്നിവയുടെ ബാനറില് ഡോ പ്രഹ്ലാദ് വടക്കേപ്പാട്,വിനോയ് വിഷ്ണു വടക്കേപ്പാട്, സൗമ്യ കെ എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു.…
മനാമ: ഗൾഫ് പര്യടനത്തിനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈനിലെത്തി. https://youtu.be/UJ0uxfW7t5c ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിലെ അവാൽ പ്രൈവറ്റ് ടെർമിനലിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യൻ അംബസ്സോടെർ വിനോദ് ജേക്കബ്, മറ്റു എംബസി ഉദ്യോഗസ്ഥർ, വി.കെ.എൽ ഹോൾഡിംഗ്സ് & അൽ നമാൽ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. വർഗീസ് കുര്യൻ, ലുലു ഗ്രൂപ്പ് ഇൻ്റർനാഷണലിൻ്റെ ഡയറക്ടർ ജൂസർ രൂപാവാല, എം.എ.യൂസഫലി പേഴ്സണൽ സെക്രട്ടറി ഷാഹിദ്, സ്കൈ ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടർ അഷ്റഫ് മായഞ്ചേരി, മലയാളി സംഗമത്തിന്റെ സ്വാഗതസംഘം ജനറൽ കൺവീനർ പി ശ്രീജിത്ത്, ചെയർമാൻ രാധാകൃഷ്ണ പിള്ള, ലോക കേരള സഭാ അംഗങ്ങളായ സുബൈർ കണ്ണൂർ, ഷാനവാസ് എന്നിവർ സ്വീകരിച്ചു. ചീഫ് സെക്രട്ടറി എ. ജയതിലക് അടക്കമുള്ളവരാണ് മുഖ്യമന്ത്രിക്കൊപ്പം ഉള്ളത്… സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഇന്ന് വൈകുന്നേരത്തോടെ ബഹ്റൈനിലെത്തും. എട്ടു വര്ഷത്തിനു ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ബഹ്റൈൻ സന്ദർശിക്കുന്നത്. ഇന്ന് വിശ്രമവും സ്വകാര്യ കൂടിക്കാഴ്ചകളുമാണ് മുഖ്യമന്ത്രിക്കുള്ളത്. മലയാളം മിഷന്റെയും…
