Author: News Desk

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ കടുത്ത വിമർശനമുയർത്തിയതിന് പിന്നാലെ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാർട്ടിയേയും മുന്നണിയേയും ദുർബലപ്പെടുത്തുന്ന നടപടിയാണ് അൻവറിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും പരസ്യ പ്രതികരണങ്ങളിൽ നിന്ന് പിൻമാറണമെന്നും സിപിഎം ആവശ്യപ്പെട്ടു. പിവി അൻവറിനോട് ഒരു തരത്തിലും യോജിപ്പില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി. പ്രസ്താവനയുടെ പൂർണരൂപംനിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്‌. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ…

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ, സൽമാനിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ആരോഗ്യ സംരക്ഷണ ക്യമ്പയിന്റെ ഭാഗമായി അദില്യ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു, സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു, ഐ.വൈ.സി.സി യുടെ 46-ാമത് സൗജന്യ മെഡിക്കൽ ക്യാമ്പ്യാണിത്.2024 സെപ്റ്റംബർ 27 വെള്ളിയാഴ്ച രാവിലെ 8 മുതൽ നടക്കുന്ന ക്യാമ്പിൽ ” ടോട്ടൽ കൊളസ്‌ട്രോൾ, കിഡ്നി ഫങ്ഷൻ , ബ്ലഡ്‌ പ്രഷർ, ബ്ലഡ് ഷുഗർ, ലിവർ ഫങ്ഷൻ, യൂറിക് ആസിഡ്, ബോഡി മാസ് ഇൻടെക്സ് തുടങ്ങിയ ടെസ്റ്റുകളും സൗജന്യ ഡോക്‌ടർ കൺസൽട്ടേഷനും ലഭ്യമാണ്. മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാനും കൂടുതൽ വിവരങ്ങൾക്കും 36008770, 37509203, 37073177,38285008 എന്നി നമ്പറുകളിൽ ബന്ധപ്പെടുക.

Read More

മനാമ: ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (ട്രാ) സംഘടിപ്പിച്ച ഐ.ടി.യു. ഡിജിറ്റൽ സ്കിൽ ഫോറം സമാപിച്ചു.ലോകമെമ്പാടുമുള്ള ഡിജിറ്റൽ കഴിവുകളെ വികാസത്തെക്കുറിച്ച് ചർച്ച ചെയ്യാനാണ് ഫോറം സംഘടിപ്പിച്ചത്. പ്രധാന വ്യവസായ പ്രമുഖരും വിദഗ്ധരും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡിജിറ്റൽ പരിവർത്തനം, ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലെ നൈപുണ്യ വിടവ്, ഡിജിറ്റൽ കഴിവുകൾ വർധിപ്പിക്കുന്നതിനുള്ള ദേശീയ സംവിധാനങ്ങൾ സ്ഥാപിക്കൽ തുടങ്ങിയ സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടന്നു.ഡിജിറ്റൽ മേഖലയിൽ മുന്നേറ്റം നിലനിർത്തുന്നതിലുള്ള ബഹ്‌റൈൻ്റെ പ്രതിബദ്ധതയെ ടി.ആർ.എ. ജനറൽ ഡയറക്ടർ ഫിലിപ്പ് മാർനിക് തൻ്റെ പ്രസംഗത്തിൽ പ്രശംസിച്ചു.

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ പബ്ലിക് സ്പീക്കിംഗ് ക്ലബ്ബായ ഫാല്‍ക്കണ്‍ ടോസ്റ്റ്മാസ്റ്റര്‍സിന്റെ 22-ാം വാര്‍ഷികാഘോഷം സെപ്റ്റംബര്‍ 22ന് ഫെഡറേഷന്‍ ഓഫ് ജനറല്‍ ട്രേഡ് യൂണിയന്‍സ് ബില്‍ഡിംഗിലെ ആദില്യ ഇവന്റ്‌സ് ഹാളില്‍ നടക്കും. വൈകീട്ട് 7 മണിക്കാരംഭിക്കുന്ന ആഘോഷപരിപാടിയില്‍ ഡി.ടി.എം. മുഹമ്മദ് അലി ഷുക്രി മുഖ്യപ്രഭാഷണം നടത്തും. ‘നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്ന കണ്ടുപിടുത്തങ്ങള്‍’ എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ച, മികച്ച അംഗങ്ങളെ ആദരിക്കുന്ന അവാര്‍ഡ് ദാനച്ചടങ്ങ് തുടങ്ങിയ പരിപാടികളുണ്ടാകും.കൂടുതല്‍ വിവരങ്ങള്‍ക്ക് കമാല്‍ മൊഹിയുദ്ദീനുമായി (38815222) ബന്ധപ്പെടാവുന്നതാണ്.

Read More

ചെന്നൈ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റുകൊണ്ടും പന്തു കൊണ്ടും തിളങ്ങിയ അശ്വിനാണ് ഇന്ത്യന്‍ വിജയശില്‍പ്പി. 280 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്. 51 റണ്‍സിന്‍രെ കൂറ്റന്‍ വിജയലക്ഷ്യം തേടിയിറങ്ങിയ ബംഗ്ലാദേശ് രണ്ടാമിന്നിങ്‌സില്‍ 234 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യയ്ക്കു വേണ്ടി അശ്വിന്‍ രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റ് നേടി. സ്പിന്നര്‍ രവീന്ദ്ര ജഡേജ മൂന്നു വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങില്‍ സെഞ്ച്വറി നേടിയ അശ്വിനാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത്. അശ്വിനാണ് കളിയിലെ താരം. 82 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ മാത്രമാണ് ബംഗ്ലാ നിരയില്‍ പൊരുതിയത്.

Read More

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: റഷ്യന്‍ ഫെഡറേഷനും അറബ് ലോകവും തമ്മില്‍ ഒരു സ്ഥിരം വനിതാ സംവാദ ഫോറം സ്ഥാപിക്കണമെന്ന് ബഹ്‌റൈന്‍ ശൂറ കൗണ്‍സിലിന്റെ രണ്ടാം ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ഡോ. ജഹാദ് അബ്ദുല്ല അല്‍ ഫദേല്‍ ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ സെന്റ് പീറ്റേഴ്സ്ബര്‍ഗില്‍ നടന്ന യൂറോ-ഏഷ്യന്‍ വനിതാ പാര്‍ലമെന്ററി ഫോറത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് അനുഭവങ്ങള്‍ കൈമാറാനും സാമ്പത്തിക ശാക്തീകരണം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ഇങ്ങനെ ഒരു ഫോറം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.സര്‍ക്കാര്‍, പാര്‍ലമെന്ററി, സ്വകാര്യ, അക്കാദമിക് സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിന് കാര്‍ഷിക, പാരിസ്ഥിതിക നവീകരണത്തിനായി ഒരു ഫണ്ട് രൂപീകരിക്കുകയും വേണം. പരിസ്ഥിതി സൗഹൃദ കാര്‍ഷിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനുള്ള ഗവേഷണ കേന്ദ്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതുള്‍പ്പെടെ പരിസ്ഥിതി സുസ്ഥിരത നിലനിര്‍ത്തിക്കൊണ്ട് ഭക്ഷ്യസുരക്ഷ വര്‍ദ്ധിപ്പിക്കുന്ന നൂതന പദ്ധതികള്‍ക്ക് ഈ ഫണ്ട് വഴി ധനസഹായവും പിന്തുണയും നല്‍കാം.…

Read More

മനാമ: സഖാവ് സിതറാം യച്ചൂരി അനുസ്മരണ പരിപാടി നടത്തി. ശ്രീജിഷ് വടകര അധ്യക്ഷത വഹിച്ച പരിപാടിയിൽ ആം ആത്മി നേതാവും സെൻട്രൽ മാർക്കറ്റ് മലയാളി അസോസേഷന്റെ ജനറൽ സെക്രട്ടറിയുമായ അഷ്‌കർ പുഴിത്തല അനുസ്മരണ പ്രഭാഷണവും, കെ.എം.സി.സി സെൻട്രൽ മാർക്കറ്റ് ഏരിയാ പ്രസിഡന്റ് സലാം മമ്പാട്ട് മൂല, OICC നേതാവ് ചന്ദ്രൻ വളയം എന്നിവർ സംസാരിച്ചു. പ്രകാശൻ മയ്യിൽ സ്വാഗതവും, റമീസ് ഹൈവേ നന്ദിയും അറിയിച്ചു.

Read More

മോസ്‌കോ: മോസ്‌കോയില്‍ നടന്ന ‘ഫ്യൂച്ചര്‍ സിറ്റീസ് ഇന്‍ ദി ബ്രിക്‌സ് ഗ്രൂപ്പ്’ ഫോറത്തില്‍ സുസ്ഥിര വികസന നേതാക്കള്‍ക്കുള്ള ഗ്ലോബല്‍ ഇന്നവേഷന്‍ അവാര്‍ഡ് കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ഗവര്‍ണര്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ ഖലീഫ ഏറ്റുവാങ്ങി.പൗരര്‍ക്കും താമസക്കാര്‍ക്കുമുള്ള സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിച്ച് എല്ലാ മേഖലകളിലും സമഗ്രവും സുസ്ഥിരവുമായ വികസനം കൈവരിക്കുന്നതിനുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയതിന് ലഭിച്ച ഈ അംഗീകാരത്തില്‍ ഗവര്‍ണര്‍ അഭിമാനം പ്രകടിപ്പിച്ചു. ഗവര്‍ണറേറ്റുകളെ പിന്തുണയ്ക്കുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതിലും അവയുടെ ഏകോപനം മെച്ചപ്പെടുത്തുന്നതിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ പ്രധാന പങ്കും അദ്ദേഹം ചൂണ്ടിക്കാട്ടി.വിവിധ രാജ്യങ്ങളില്‍നിന്നുള്ള നഗര മേയര്‍മാര്‍, ഗവര്‍ണര്‍മാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു.

Read More

മനാമ: ലോക ഹൈ ഡ്രൈവിംഗ് ചാമ്പ്യന്‍ഷിപ്പിന് ബഹ്റൈന്‍ ഹാര്‍ബറില്‍ തുടക്കമായി.ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ, യുവജനകാര്യ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് അന്റ് സ്‌പോര്‍ട്‌സ് (എസ്.സി.വൈ.എസ്) ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എസ്.സി.വൈ.എസ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ പങ്കെടുത്തു.2025ല്‍ സിംഗപ്പൂരില്‍ നടക്കുന്ന ലോക അക്വാട്ടിക്‌സ് ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതാ മത്സരമാണിത്. ദേശീയ ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് ബി.ഒ.സി. സെക്രട്ടറി ജനറല്‍ ഫാരിസ് മുസ്തഫ അല്‍ കൂഹേജി പ്രസംഗിച്ചു. ഒളിമ്പിക് കൗണ്‍സില്‍ ഓഫ് ഏഷ്യയുടെ ഡയറക്ടര്‍ ജനറലും വേള്‍ഡ് അക്വാട്ടിക്സ് പ്രസിഡന്റുമായ ക്യാപ്റ്റന്‍ ഹുസൈന്‍ അല്‍ മുസല്ലമും ചടങ്ങില്‍ പങ്കെടുത്തു.

Read More

തിരുവനന്തപുരം: വയനാട് ദുരന്ത നിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്. പെട്ടെന്ന് കേൾക്കുമ്പോ ആരും ഞെട്ടിപ്പോകുന്ന തരത്തിലാണ് മാധ്യമങ്ങള്‍ കണക്കുകള്‍ അവതരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ട് ഇത് പോലുള്ള വാർത്തകൾ ലോകം മുഴുവൻ സഞ്ചരിക്കുന്നു. വയനാട് പുനരധിവാസത്തിൽ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന് പ്രതിപക്ഷം ആരോപിച്ചു. എല്ലാ സീമകളും ലംഘിച്ച് വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. അസത്യം പറന്നപ്പോൾ പിന്നാലെ വന്ന സത്യം മുടന്തുകയാണ്. അങ്ങനെ മുടന്താനെ സർക്കാർ വാർത്താക്കുറിപ്പിന് പോലും കഴിഞ്ഞൊള്ളുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തില്‍ പറഞ്ഞു. അനർഹമായ സഹായം നേടിയെടുക്കാൻ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ജനം വിശ്വസിച്ചതാണ് ഇതിന്‍റെ അന്തിമ ഫലം. കേരളത്തിലെ ജനങ്ങളും സർക്കാറും ലോകത്തിന് മുന്നില്‍ അവഹേളിക്കപ്പെട്ടു. മാധ്യമ നുണകൾക്ക് പിന്നിലെ അജണ്ടയാണ് ചർച്ചയാകേണ്ടത്. വയനാട്ടിലെ രക്ഷാപ്രവർത്തനം ലോകം പ്രകീർത്തിച്ചതാണ്. വയനാട്ടിലെ ദുരിതാശ്വാസം നല്ല നിലയിൽ പുരോഗമിക്കുകയാണ്. ഇതിനിടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്ന സാധാരണക്കാതെ പിന്തിരിപ്പിക്കുക എന്നതാണ് ഇത്തരം വാര്‍ത്തകളുടെ ദുഷ്ട ലക്ഷ്യം. ഇത് നശീകരണ മാധ്യമ…

Read More