- എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് ആറുമാസം കൂടി നീട്ടി
- ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം
- ബഹ്റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ്
- ബഹ്റൈനിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
- സിംഗപ്പൂര്‍ ഫിന്‍ടെക് ഫെസ്റ്റിവലില്‍ ബഹ്റൈനിലെ നിക്ഷേപാവസരങ്ങള്‍ പ്രദര്‍ശിപ്പിച്ച് ഇ.ഡി.ബി.
- കുവൈത്തില്‍ എണ്ണ ഖനനകേന്ദ്രത്തില്‍ അപകടം; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം
- ഖദ പ്രോഗ്രാം രണ്ടാം പതിപ്പ് ഉദ്ഘാടനം ചെയ്തു
Author: News Desk
ഉരുൾപൊട്ടൽ ദുരിതാശ്വാസം; സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ കിട്ടിയില്ല, സി.പി.എമ്മിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു
മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപ ധനസഹായം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ദുരന്തബാധിതർ സി.പി.എം. പ്രവർത്തകരുടെ നേതൃത്വത്തിൽ മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.745 പേർക്കാണ് സർക്കാർ 10,000 രൂപ അനുവദിച്ചത്. ഇതിൽ മുന്നൂറ്റമ്പതോളം പേർക്ക് ഇനിയും തുക ലഭിക്കാനുണ്ട്. രണ്ടു ദിവസം മുമ്പും തുക അനുവദിക്കാത്തതിൽ പ്രതിഷേധമുണ്ടായിരുന്നു.ദുരിതബാധിതരല്ലെന്ന കാരണം പറഞ്ഞാണ് പണം നൽകാത്തതെന്നറിയുന്നു. നീലിക്കാപ്പ്, പഴയവില്ലേജ് റോഡ്, മാട്ടറക്കുന്ന്, പുതിയ വില്ലേജ് റോഡ് എന്നിവിടങ്ങളിലെ കുടുംബങ്ങളെയാണ് ഒഴിവാക്കിയത്. എന്നാൽ ദുരന്തം സാരമായി ബാധിച്ചവരാണ് ഈ പ്രദേശത്തുള്ളവർ. ഇവരാണ് ഉപരോധത്തിനെത്തിയത്.ഉരുൾപൊട്ടൽ ദുരന്തബാധിതരായവർക്കുള്ള ധനസഹായത്തിൽ വലിയ അപകതകളാണ് വന്നിരിക്കുന്നതെന്ന് പരക്കെ പരാതി ഉയരുന്നുണ്ട്. ഏറ്റവും കൂടുതൽ ദുരിതത്തിലായവരിൽ പലർക്കും സഹായം ലഭിച്ചില്ല. ദുരിതബാധിതരുടെ പട്ടിക തയാറാക്കുന്നതിൽ തുടക്കം മുതൽ വീഴ്ച പറ്റിയെന്ന് ചൂരൽമല വാർഡ് മെമ്പർ നൂറുദ്ദീൻ പറഞ്ഞു. ഉരുൾപൊട്ടലിൽ വീടുൾപ്പെടെ സകലതും നഷ്ടമായവരെ ബന്ധുക്കളും മറ്റും കൂട്ടിക്കൊണ്ടുപോയി. വലിയ നാശം സംഭവിക്കാത്തവരാണ് ക്യാമ്പുകളിൽ കഴിഞ്ഞത്.ഇവരുടെ പേരുവിവരങ്ങൾ ഉദ്യോഗസ്ഥർ കൃത്യമായി രേഖപ്പെടുത്തിയിരുന്നു.…
ബെയ്‌റൂത്ത് : പേജർ, വാക്കിടോക്കി സ്ഫോടനങ്ങൾക്ക് പിന്നാലെ ലെബനനിന് നേരെ ശക്തമായ വ്യോമാക്രമണവുമായി ഇസ്രയേൽ. വ്യോമാക്രമണത്തിൽ നൂറോളം പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ മുതലാണ് ലെബനനിലെ ഗ്രാമങ്ങളഴും നഗരങ്ങളും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയത്. മൂന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. കൂടുതൽ ആക്രമണങ്ങൾ നടത്താൻ അനുമതി ലഭിച്ചതായും ഐ.ഡി.എഫ് വ്യക്തമാക്കി. അതേസമയം ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്ക് സമീപത്ത് നിന്ന് മാറണം എന്നാവശ്യപ്പെട്ട് ടെക്സ്റ്റ് – വോയ്‌സ് മെസേജ് ലഭിച്ചതായി തെക്കൻ ലെബനനിലെ താമസക്കാരെ ഉദ്ധരിച്ച് ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഹിസ്ബുള്ളയുടെ കീഴിലുള്ള ഗ്രാമങ്ങളിലുള്ളവർ സ്വയരക്ഷയ്ക്ക് വേണ്ടി മാറി താമസിക്കണമെന്നും സന്ദേശങ്ങളിൽ ആവശ്യപ്പെട്ടു. അതിനിടെ അടിയന്തര ശസ്ത്രക്രിയകൾ ഒഴികെ മറ്റെല്ലാം നിറുത്തിവയ്ക്കാൻ തെക്കൻ ലെബനനിലെ എല്ലാ ആശുപത്രികൾക്കും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. തിങ്കളാഴ്ച രാവിലെ മുതൽ നടന്ന വ്യോമാക്രമണത്തിൽ പരിക്കേറ്റ് നൂറുകണക്കിന് ആളുകളാണ് ആശുപത്രികളിൽ എത്തുന്നത്. ആക്രമണങ്ങളെ തുടർന്ന്…
മനാമ: കേരളാ നേറ്റീവ് ബോൾ അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. വിശിഷ്ടാതിഥികളായി എം. വിൻസെന്റ് എം.എൽ.എ, ഫ്രാൻസിസ് കൈതാരത്ത് ,മോനി ഓടിക്കണ്ടത്തിൽ, രാജു കല്ലുമ്പുറം, ബോബി പാറയിൽ, ഇ.വി. രാജീവൻ, രാജേഷ് പെരുങ്ങുഴി, തോമസ് ഫിലിപ്പ്, ഷാജിൽ ആലക്കൽ എന്നിവർ പങ്കെടുത്തു. രഞ്ജിത്ത് കുരുവിള (ചെയർമാൻ), മോബി കുര്യാക്കോസ് (പ്രസിഡന്റ്) , രൂപേഷ് (സെക്രട്ടറി) എന്നിവർ സന്നിഹിതരായിരുന്നു. സംഗമത്തിൽ 2024 ഒക്ടോബർ നാലാം തിയതി നടത്തുന്ന ഞറള്ളോത്ത് ഡേവിഡ് മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള നാടൻപന്തുകളി മത്സരം പോസ്റ്റർ പ്രകാശനം എം.എൽ.എ നിർവ്വഹിച്ചു. കോട്ടയം നിവാസികളുടെ കായിക വിനോദമായ നാടൻപന്തുകളി കേരളത്തിലെ എല്ലാ ജില്ലക്കാർക്കും പരിചയപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി രഞ്ജിത്ത് കുരുവിള 3734 5011 , മോബി കുര്യാക്കോസ് 3337 1095 ,രൂപേഷ് 3436 5423 എന്നിവരുമായി ബന്ധപ്പെടാം .
വിദ്യാർഥിയുടെ ആത്മഹത്യ; കോട്ടയം എസ്.എം.ഇ കോളേജിലെ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു
കോട്ടയം: വിദ്യാർഥിയുടെ ആത്മഹത്യയിൽ കോട്ടയം എസ്.എം.ഇ കോളേജിൽ പ്രതിഷേധം. വിദ്യാർഥി ജീവനൊടുക്കിയത് അധ്യാപകരുടെ പീഡനം മൂലം എന്നാരോപിച്ചും ഉത്തരവാദികളായ അധ്യാപകർക്കെതിരേ നടപടി ആവശ്യപ്പെട്ടുമാണ് പ്രതിഷേധം. വിദ്യാർഥികളും രക്ഷിതാക്കളുമാണ് പ്രതിഷേധിച്ചത്. ആരോപണവിധേയരായ അധ്യാപകരെ സ്ഥലംമാറ്റാമെന്നും രണ്ട് അധ്യാപകരേക്കൊണ്ട് വിഷയം അന്വേഷിപ്പിക്കാമെന്നുമുള്ള നിർദേശം ഡയറക്ടർ മുന്നോട്ടുവെച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ചു. രണ്ടാഴ്ച മുമ്പാണ് ഒന്നാം വർഷ എം.എൽ.ടി വിദ്യാർഥി അജാസ് ഖാൻ പുഴയിൽചാടി ജീവനൊടുക്കിയത്. ഇൻ്റേണൽ പരീക്ഷയിൽ തോറ്റതിനു പിന്നാലെയാണ് അജാസ് ആത്മഹത്യ ചെയ്തത്. ഇത് അധ്യാപകരുടെ പീഡനം മൂലമാണെന്നാണ് പ്രതിഷേധക്കാർ ആരോപിക്കുന്നത്. അതേസമയം, ആരോപണങ്ങൾ കോളേജ് അധികൃതർ നിഷേധിച്ചു.
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തള്ളിപ്പറഞ്ഞതിനു പിന്നാലെ അദ്ദേഹത്തോടൊപ്പമുള്ള കവർചിത്രം പി.വി. അൻവർ എം.എൽ.എ. ഫേസ്ബുക്ക് പേജിൽനിന്ന് ഒഴിവാക്കി.മുഖ്യമന്ത്രിയെ അനുഗമിച്ച് വേദിയിലേക്ക് കയറുന്ന ചിത്രമാണ് ഇതുവരെ കവർചിത്രമായി ഉണ്ടായിരുന്നത്. ജനങ്ങളോടൊപ്പം നിൽക്കുന്ന ചിത്രമാണ് പുതുതായി ചേർത്തത്. എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരെ പരാതി പറഞ്ഞ അന്‍വറിനെ മുഖ്യമന്ത്രിയും പാർട്ടിയും തള്ളിപ്പറഞ്ഞതിനെ തുടർന്നാണ് ഈ മാറ്റം.ശശിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ ഒരു തരത്തിലുള്ള പരിശോധനയും ആവശ്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, മാതൃകാപരമായ പ്രവർത്തനമാണ് ശശി നടത്തുന്നതെന്നും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ അജിത് കുമാറിനെതിരെ നടപടിയുണ്ടാകില്ലെന്നും പറഞ്ഞിരുന്നു. കൂടാതെ കോൺഗ്രസ് പശ്ചാത്തലമുള്ള ആളാണ് അൻവർ എന്നു പറയുകയും അൻവറിന് സ്വർണക്കടത്തു സംഘവുമായി ബന്ധമുണ്ടെന്ന പരോക്ഷ സൂചന നൽകുകയുമുണ്ടായി.മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിനു പിന്നാലെ അൻവറിനെതിരെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വാർത്താക്കുറിപ്പിറക്കിയിരുന്നു. അൻവറിന്റെ നിലപാടുകൾ സർക്കാരിനെയും സി.പി.എമ്മിനെയും ആക്രമിക്കാൻ പാർട്ടി ശത്രുക്കൾക്ക് ആയുധമായി മാറുകയാണെന്നു കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു വാർത്താക്കുറിപ്പ്. ഇതോടെ പോലീസിനും…
മനാമ: പ്രമുഖ സുന്നി നേതാവും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ (ഷൈഖ് അബൂബക്കർ അഹമ്മദ്) ബഹ്‌റൈൻ സുന്നി എൻഡോവ്മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ഷൈഖ് റാഷിദ് ബിൻ മുഹമ്മദ് ബിൻ ഫുത്തൈസ് അൽ ഹജീരിയെ സന്ദർശിച്ചു.കാന്തപുരം മുസ്‌ലിയാരെ ഷൈഖ് റാഷിദ് സ്വീകരിച്ചു. പരസ്പര താൽപര്യമുള്ള വിഷയങ്ങൾ, പ്രത്യേകിച്ച് മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
മനാമ: സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം പ്രകടിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ സൗദിയുടെ 94-ാം ദേശീയ ദിനം ആഘോഷിക്കുന്നതിന് രാജ്യത്തുടനീളം കെട്ടിടങ്ങളും പ്രധാന കേന്ദ്രങ്ങളും പച്ച നിറത്തിൽ അലങ്കരിച്ചു. ഔദ്യോഗിക, സ്വകാര്യ സ്ഥാപനങ്ങൾ പച്ചപുതച്ചു, സന്തോഷകരമായ അന്തരീക്ഷത്തിൽ ബഹ്‌റൈൻ ജനത സൗദി ജനതയുടെ സന്തോഷം പങ്കിട്ടു.
മനാമ: കോഴിക്കോട് ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് മനാമയിൽ നിര്യാതനായി. ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തിൽ (37) ആണ് മരിച്ചത്. അഞ്ചുവർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തുകയായിരുന്നു. മനാമ, പാക്കിസ്ഥാൻ പള്ളിക്ക് സമീപം സിരിയാനി ഹോട്ടൽ റോഡിലാണ് താമസിച്ചിരുന്നത്. സഹോദരൻ ഷമീറും സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സ് കച്ചവടം നടത്തുകയാണ്. തിങ്കളാഴ്ച രാവിലെ മുറിടിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് കരുതുന്നത്. ഭാര്യ: ഫസീല. മകൻ: ഒന്നാംക്ലാസ് വിദ്യാർഥി ബാസിൽ. സജീർ അടുത്തമാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. മതേദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെ.എം.സി.സി മയ്യത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുന്നു.
മലപ്പുറം: സംസ്ഥാന ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരായ പോരാട്ടത്തിന് താൽക്കാലിക വിരാമം കുറിച്ച് പി.വി. അൻവർ എം.എൽ.എ. എ.ഡി.ജി.പി. എം.ആർ.അജിത്‌കുമാറിനും മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരായ പരസ്യ പ്രസ്താവനകൾ താൽക്കാലികമായി അവസാനിപ്പിക്കുന്നുവെന്ന് അൻവർ ഫേസ്ബുക്കിൽ കുറിച്ചു.പാർട്ടിയിൽ പൂർണവിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു. പോലീസിലെ ചില പുഴുക്കുത്തുകൾക്കെതിരെയാണ് ശബ്ദമുയർത്തിയത്. അക്കാര്യത്തിൽ ലവലേശം കുറ്റബോധമില്ല, പിന്നോട്ടുമില്ല. കുറ്റാരോപിതർ തൽസ്ഥാനത്ത് തുടരുന്നതിനോട് അന്നും ഇന്നും വിയോജിപ്പുണ്ടെന്നും അൻവർ പറഞ്ഞു.
ബംഗളൂരു: കോഴിക്കോട് സ്വദേശി അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുളള തിരച്ചില്‍ നടക്കുന്ന ഷിരൂരില്‍ നിന്ന് അസ്ഥി കണ്ടെത്തി. ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ ഗംഗാവലി പുഴയുടെ തീരത്തു നിന്നാണ് അസ്ഥി കണ്ടെത്തിയത്. കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി. അസ്ഥി മനുഷ്യന്റേതാണെന്നാണ് സംശയിക്കുന്നത്. ഷിരൂരില്‍ പ്രാദേശിവ മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാപെയും സംഘവും തിരച്ചില്‍ അവസാനിപ്പിച്ച് വൈകിട്ടോടെ മടങ്ങിയിരുന്നു. എന്നാല്‍ മാല്‍പെ സംഘം മടങ്ങിയെങ്കിലും പുഴയില്‍ ഡ്രഡ്ജിങ് പരിശോധന ഉടന്‍ അവസാനിപ്പിക്കില്ലെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പ്രതികരിച്ചിരുന്നു. ഡ്രഡ്ജിങ് എത്ര ദിവസം വേണമെങ്കിലും തുടരുമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം ദൗതത്തില്‍ ചേരാനായി നാളെ റിട്ടയര്‍ മേജര്‍ ജനറല്‍ ഇന്ദ്രബാല്‍ ഷിരൂരില്‍ എത്തും. നേരത്തെ സ്പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൂടുതല്‍ സഹായങ്ങള്‍ക്കായാണ് വരുന്നത്.
