Trending
- ഐപിഎല്‍ ലേലത്തിന് മുമ്പ് രണ്ട് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്
- ഗതാഗത നിയമലംഘകർക്ക് കർശന ശിക്ഷ, 1000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ
- തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ
- ബഹ്റൈനില്‍ കുട്ടികള്‍ക്ക് മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു
- മാതാപിതാക്കള്‍ ആരെന്നറിയാത്ത കുട്ടികള്‍ക്ക് ഡി.എന്‍.എ. ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം
- സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കമ്മിറ്റികളിൽ പങ്കാളിത്തമില്ല, യൂത്ത് ലീഗിന്റെ പ്രതിഷേധം ഫലം കണ്ടു; പരിഹരിച്ച് സാദിഖലി തങ്ങൾ
- ഇന്ത്യൻ ടീമില്‍ മുഹമ്മദ് ഷമിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ, ഒടുവില്‍ നിലപാട് വ്യക്തമാക്കി ശുഭ്മാന്‍ ഗില്‍
- ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ തുടങ്ങി
Author: News Desk
മനാമ: ബഹ്റൈന്‍ ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രാലയം 2024ലെ രണ്ടാം പാദത്തിനായുള്ള സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് www.mofne.gov.bh. എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയില്‍ നിന്നുള്ള പ്രാഥമിക ദേശീയ കണക്ക് പ്രകാരം ബഹ്റൈനിലെ യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ച 2024-2024ല്‍ 1.3% ആണ്. എണ്ണ ഇതര സാമ്പത്തിക മേഖലയില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2.8%. വര്‍ഷം തോറും എണ്ണ മേഖലയില്‍ 6.7% ഇടിവുണ്ടായിട്ടും മികച്ച ജി.ഡി.പി. വളര്‍ച്ച കൈവരിക്കാനായതില്‍ എണ്ണയിതര മേഖലയുടെ വളര്‍ച്ച വലിയ പങ്കാണ് വഹിച്ചത്.വളര്‍ന്നുവരുന്ന മൂന്ന് മേഖലകളിലെ ഇരട്ട അക്ക വളര്‍ച്ചയാണ് എണ്ണ ഇതര മേഖലയെ മുന്നോട്ടു നയിച്ചത്. ഗതാഗത, സംഭരണ മേഖല 2024 രണ്ടാം പാദത്തില്‍ 12.9% വളര്‍ച്ചാനിരക്ക് കൈവരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് മേഖല 11.2%, ടൂറിസം മേഖല 10.6% എന്നിങ്ങനെ വളര്‍ച്ച നേടി.യഥാര്‍ത്ഥ ജിഡിപിയുടെ 17.1% സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ സംഭാവനയായി നിലകൊള്ളുന്ന സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലയ്ക്കൊപ്പം മറ്റ് എണ്ണ ഇതര മേഖലകളും ശക്തമായ വളര്‍ച്ച…
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) സംഘടിപ്പിക്കുന്ന മെംബേർസ് നൈറ്റ് ബാംസുരി സീസൺ ടു ഇൻ അസോസിയേഷൻ വിത്ത് ഐമാക്ക് ബി.എം.സി 2024 നവംബർ 15 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതൽ കെ.സി.എ ഹാളിൽ (ബഹ്റൈൻ കേരളീയ സമാജത്തിനടുത്ത് ) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.പി.എഫ് മെമ്പർമാരും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളായ നൃത്ത നൃത്ത്യങ്ങൾ തിരുവാതിര, ഒപ്പന, കരോക്കെ ഗാനങ്ങൾ, മിമിക്രി മുതലായവയും ആരവം നാടൻ പാട്ട് സംഘം അണിയിച്ചൊരുക്കുന്ന നാടൻ പാട്ടുകളും ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കൺവീനർ അരുൺ പ്രകാശ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതക്കുടി, രക്ഷാധികാരി യു.കെ ബാലൻ , ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് എക്സിക്യൂട്ടീവ് മെമ്പർമാർ, മീഡിയാ കൺവീനർ സത്യൻ പേരാമ്പ്ര എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു. പ്രോഗ്രാമിന്…
മനാമ: കഴിഞ്ഞ ദിവസം നിര്യാതനായ സീതത്തോട് കണികുന്നത്ത് പ്ലാത്താനം കുടുംബാംഗം ഷെറിൻ തോമസിന്റെ(38) സംസ്കാരം ബുധനാഴ്ച നടക്കും. കെ.ടി. ഏബ്രഹാമിന്റെ മകനായ ഷെറിൻ വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച നാലിനു മാതൃസഹോദരൻ വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ചിറ്റാർ പുത്തൻപുരയ്ക്കൽ ഡോ.വർഗീസ് കുര്യന്റെ ഭവനത്തിൽ എത്തിക്കും. ബുധനാഴ്ച രാവിലെ എട്ടിനു സ്വഭവനിൽ കൊണ്ടുവരും.ഒൻപതിനു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11.30 നു ആങ്ങമൂഴി ചായൽപടി മലങ്കര കത്തോലിക്കാ പള്ളിയിൽ പത്തനംതിട്ട രൂപതാ അധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസിന്റെ പ്രധാന കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. മാതാവ്:റോസമ്മ ഏബ്രഹാം.ഭാര്യ:ജീനാ.(മൈലപ്രാ വഹാനിയേൽ കുടുംബാംഗം.)മകൾ:യോവാൻ.സഹോദരി: റീജ. സഹോദരീഭർത്താവ്: രഞ്ജിത്ത് തോമസ്(ബഹ്റൈൻ).
ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
By News Desk
കോഴിക്കോട്: മുക്കത്ത് 15കാരിയായ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം 3 പേർ അറസ്റ്റിൽ. പിടിയിലായവർ കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ്.വിദ്യാർത്ഥിനിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവശിപ്പിച്ചപ്പോഴാണ് ആറു മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ മാതാവിന്റെ സുഹൃത്തുക്കളായ അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടീരി സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ് എന്നിവരെ മുക്കം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. വിദ്യാർത്ഥിനിയെ തിരുവനന്തപുരം ചൈൽഡ് കെയറിലേക്ക് മാറ്റി. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് ഇവരെ കണ്ടെത്താൻ അന്വേഷണമാരംഭിച്ചു.
മനാമ: കണ്ണൂർ പരിയാരം മെഡിക്കൽ കോളജിനു സമീപം കോറോക്കാരൻ കുമാരൻ (67) നിര്യാതനായി. 37 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്നു. 25 വർഷമായി വി.കെ. എൽ. അൽ നമൽ ഗ്രൂപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ ഐ.പി. ഗൗരി . മക്കൾ ഐ.പി. ദിവ്യ, ഐ.പി. ധനുഷ. മരുമക്കൾ ശ്രീജേഷ് കുറ്റൂർ, ദിലീപ് മുണ്ടയാട്. പരേതരായ പടിഞ്ഞാറെ പുരയിൽ കുഞ്ഞപ്പ, കോറോക്കാരത്തി പാറു എന്നിവരുടെ മകനാണ്. സഹോദരങ്ങൾ കമല(താവം), നളിനി ( ചെറുതാഴം) സാവിത്രി(പരേത) മണിയറ, ചന്ദ്രിക (കണ്ണോം) സത്യൻ(ചെറുതാഴം), ഗിരിജ (ചന്തപ്പുര).
12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
By News Desk
മലപ്പുറം: അരീക്കോട്ട് 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവും 7 ലക്ഷം രൂപ പിഴയും. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. സഹോദരൻ 19 വയസുകാരനാണ്.പിഴ തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.വിധി കേട്ടയുടൻ പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 2019ലാണ് കേസിനാസ്പദമായ സംഭവം. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഡി.എൻ.എ. പരിശോധനയിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. മാതാവും ബന്ധുക്കളും സഹോദരനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
By News Desk
കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവരെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച കാരണമെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. സമയപരിധി കഴിഞ്ഞശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന ചട്ടം പാലിച്ചില്ല. കുറ്റപത്രം സമര്‍പ്പിച്ചത് ഒരു വർഷവും ഏഴു മാസവും കഴിഞ്ഞാണ്. തിരഞ്ഞെടുപ്പ് കോഴക്കേസിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത് 2021 മാർച്ച് 21ന്. അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപിച്ചത് 2023 ഒക്ടോബർ ഒന്നിനും. ഒരു വർഷവും 7 മാസവും കഴിഞ്ഞാണ് റിപ്പോർട്ട് സമർപിച്ചത്. ഒരു വർഷത്തിനകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസിന്റെ കാലതാമസത്തിന്റെ കാരണം വ്യക്തമല്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ഫയൽ ചെയ്ത കോഴക്കേസിലാണ് ബിജെപി നേതാക്കൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടത്. ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയും…
കോഴിക്കോട്: റെയിൽ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി കേൾവിക്കുറവുള്ള വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിനു സമീപം വടക്കോടിത്തറ ഭാഗത്താണ് അപകടം. ഇർഫാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. 8.18ന് എത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് മരണം. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ ഇർഫാന് സാധിക്കാതിരുന്നതാണ് അപകടകാരണമെന്ന് കരുതുന്നു.
മനാമ: ഗുദൈബിയ കൂട്ടം ഓണാഘോഷം ‘ഓണത്തിളക്കം2024’ ന്റെ ഭാഗമായി ട്യൂബ്ലിയിൽ ഉള്ള ലേബർ ക്യാമ്പിലെ ഇരുനൂറോളം ആളുകൾക്ക് വെള്ളിയാഴ്ച ഭക്ഷണ വിതരണം നടത്തി. രക്ഷാധികാരികളായ സയീദ് ഹനീഫ, റോജി ജോൺ, അഡ്മിൻ സുബീഷ് നിട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ടൂബ്ലി ലേബർ ക്യാമ്പിൽ വച്ച് ഭക്ഷണ വിതരണം നടന്നു. എക്സിക്യൂട്ടീവ് മെമ്പർമാരായ ഗോപിനാഥൻ, ജിഷാർ കടവല്ലൂർ, രേഷ്മ മോഹൻ കോഡിനേഷൻ മെമ്പർമാരായ മുഹമ്മദ്. എസ്, രാകേഷ്,പ്രോഗ്രാം കമ്മിറ്റി അംഗം ഷമീർ സുബൈർകുട്ടി എന്നിവർ പങ്കെടുത്തു.
മനാമ: ഒക്‌ടോബർ 7 തിങ്കൾ മുതൽ ഒക്‌ടോബർ 10 വ്യാഴം വരെ ബഹ്‌റൈനിലെ മുഹറഖിലെ കോസ്റ്റ് ഗാർഡ് ബേസിന് സമീപം രാവിലെ 8 മുതൽ വൈകിട്ട് 3 വരെ കോസ്റ്റ് ഗാർഡ് പരിശീലന അഭ്യാസം നടത്തും.പൗരരും താമസക്കാരും മുൻകരുതലുകൾ എടുക്കണമെന്നും നിർദ്ദിഷ്ട സമയത്ത് ഈ പ്രദേശത്തേക്ക് പോകരുതെന്നും കോസ്റ്റ് ഗാർഡ് അഭ്യർത്ഥിച്ചു.
