- ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ ചുമതലയേറ്റു
- ബഹ്റൈനില്‍ ‘സമ്പൂര്‍ണ്ണവും സുസ്ഥിരവുമായ സാമ്പത്തിക വികസനത്തിലേക്ക്’ ഫോറത്തിന് തുടക്കമായി
- ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ വ്യാജ കമ്പനികളുടെ പരസ്യങ്ങളില്ല
- കോഴിക്കോട് നഗരത്തില്‍ വന്‍ തീപിടിത്തം; അണയ്ക്കാന്‍ ശ്രമം തുടരുന്നു
- കുട്ടികൾക്ക് റോബോട്ടിക്സ് സാങ്കേതികവിദ്യ പഠിക്കാൻ അവസരമൊരുക്കി കേരള സർക്കാർ
- ബഹ്റൈന്‍ സ്കൂള്‍സ് ആന്റ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷന്റെ ഉത്തരവാദിത്തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം ഏറ്റെടുക്കും
- ജൈവവൈവിധ്യം: ബഹ്റൈനില്‍ ദേശീയ ശില്പശാല
- മുനിസിപ്പല്‍ മേഖലയില്‍ ഗള്‍ഫ് സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് ബഹ്റൈന്റെ പിന്തുണ: മുനിസിപ്പാലിറ്റി മന്ത്രി
Author: News Desk
മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു ബഹ്‌റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റ് ന്റെ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശി സിജി ഫിലിപ്പും ഭാര്യ ലിജി മേരി മാത്യുവും മാതൃകയായി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് നൽകാനായി കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം ഇവരിൽ നിന്നും മുടി സ്വീകരിച്ചു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.
മാസപ്പടി കേസ്: മുഖ്യമന്ത്രിയുടെ മകൾ വീണ പ്രതി; വിചാരണ ചെയ്യാന്‍ അനുമതി; ചുമത്തിയത് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തില്‍ വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി. എസ്എഫ്‌ഐഒയുടെ ചാര്‍ജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിഎംആര്‍എല്‍ കള്ളക്കണക്കിലൂടെ വകമാറ്റിയത് 182 കോടിയാണെന്നും അവ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് വീതിച്ചുനല്‍കിയെന്നും വീണാ വിജയന്‍ കമ്പനിക്ക് സേവനമൊന്നും നല്‍കാതെ 2. 7 കോടി കൈപ്പറ്റിയെന്നുമാണ് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍.
മനാമ: ബഹ്‌റൈൻ മുംതലകത്ത് ഹോൾഡിംഗ് കമ്പനിയും (മുംതലകത്ത്) അബുദാബി ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് മൊബിലിറ്റി ഓപ്പറേറ്ററും നിക്ഷേപ സ്ഥാപനവുമായ സി.വൈ.വി.എൻ. ഹോൾഡിംഗ്‌സും മക്‌ലാരൻ ഓട്ടോമോട്ടീവിന്റെയും മക്‌ലാരൻ റേസിംഗിന്റെയും ഓഹരിയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി. 2024 ഡിസംബറിൽ മുംതലകത്തും സി.വൈ.വി.എന്നും ഒപ്പുവച്ച കരാറിനെ തുടർന്നാണിത്. ഇത് പതിവ് ക്ലോസിംഗ് വ്യവസ്ഥകൾക്കും റെഗുലേറ്ററി അംഗീകാരങ്ങൾക്കും വിധേയമായാണ് നടന്നത്.ആഗോളതലത്തിൽ ബന്ധിപ്പിച്ചിട്ടുള്ള ഒരു മുൻനിര മൊബിലിറ്റി പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിനും ഉയർന്ന പ്രകടനമുള്ള ഓട്ടോമോട്ടീവ് മേഖലയിൽ മക്‌ലാരന്റെ മുഴുവൻ സാധ്യതകളും തുറക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്.
പരപ്പനങ്ങാടിയിൽ നാട്ടുകാർ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്ന് സംഘർഷം; നിരവധി പേർക്ക് പരിക്ക്
മലപ്പുറം: പരപ്പനങ്ങാടിയിൽ നാട്ടുകാർ ലഹരി ഉപയോഗം ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്.ആലുങ്ങൽ ബീച്ചിൽ ഇന്നലെ രാത്രി 8ന് ശേഷമാണ് സംഭവം. ഇവിടെ ലഹരി ഉപയോഗിക്കുന്നതായി ആരോപിക്കപ്പെടുന്ന ഒരു യുവാവ് നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. ഇതു സംബന്ധിച്ചു വിവരങ്ങൾ ചോദിച്ചറിയാനെത്തിയ നാട്ടുകാരും യുവാവിനെ അനുകൂലിക്കുന്നവരും തമ്മിൽ തർക്കമുണ്ടായി. ഇത് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.ഉടൻ തന്നെ എത്തിയ പോലീസ് സമാധാന ശ്രമങ്ങൾ നടത്തുകയും തടിച്ചുകൂടിയ ആളുകളെ മാറ്റുകയും ചെയ്തു. ഇന്നലെ രാവിലെ ഇവിടെ നേരിയ വാക്കുതർക്കമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായിരുന്നു രാത്രിയിലെ സംഘർഷം. നാട്ടുകാരായ കെ.സി. ഷാജഹാൻ, എ.പി. ഉമ്മർ, വി.പി. ഫൈസൽ, എം.പി. ബഷീർ, വി.പി. ഫിറോസ്, ആർ.പി. യൂസഫ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: മലപ്പുറത്ത് ബോഡി ബിൽഡിംഗ് ചാംപ്യൻ തൂങ്ങിമരിച്ച നിലയിൽ.കോട്ടപ്പുറം അന്തിയൂർകുന്ന് വെള്ളാരത്തൊടി മുഹമ്മദ് കുട്ടിയുടെ മകൻ യാസിർ അറഫാത്ത് (35) ആണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റർ ചെയ്തു. യാസിർ ജില്ലാ – സംസ്ഥാന തലങ്ങളിലെ വിവിധ ബോഡി ബിൽഡിംഗ് ചാംപ്യൻഷിപ്പുകളിൽ വിജയിയായിട്ടുണ്ട്.
മനാമ: ഓട്ടിസം സ്പെക്ടർ ഡിസോർഡർ ഉള്ള വ്യക്തികളുടെ അവകാശങ്ങൾ വർധിപ്പിക്കാനും മികച്ച അന്താരാഷ്ട്ര രീതികളും മാനദണ്ഡങ്ങളും അനുസരിച്ച് അവരുടെ അവകാശങ്ങൾ ന്യായമായും തുല്യമായും വിനിയോഗിക്കാനാവുന്ന അന്തരീക്ഷം ഉറപ്പാക്കാനുമുള്ള പ്രതിബദ്ധത പ്രഖ്യാപിച്ചുകൊണ്ട് ബഹ്റൈൻ ഏപ്രിൽ രണ്ടിന് ലോക ഓട്ടിസം അവബോധ ദിനം ആഘോഷിച്ചു.ഈ വിഷയത്തിൽ സർക്കാർ, പൊതുസമൂഹം, സ്വകാര്യ മേഖല എന്നീ വിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ രാജ്യത്തിന് മികച്ച അനുഭവ പരിചയമുണ്ടെന്ന് ബഹ്‌റൈൻ അസോസിയേഷൻ ഫോർ ചിൽഡ്രൻസ് വിത്ത് ബിഹേവിയറൽ ആൻ്റ് കമ്യൂണിക്കേഷൻ ഡിഫിക്കൽറ്റീസിൻ്റെ ചെയർപേഴ്സൺ ഡോ. ഷെയ്ഖ റാനിയ ബിൻത് അലി അൽ ഖലീഫ പറഞ്ഞു. 2024 മാർച്ചിലെ ആരോഗ്യ മന്ത്രാലയത്തിൻ്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം രാജ്യത്ത് ഈ വിഭാഗത്തിൽ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 1,662 ആണ്.ഓട്ടിസം ബാധിച്ചവരെ പിന്തുണയ്ക്കുന്നതിനും ശാക്തീകരിക്കുന്നതിനും ബഹ്‌റൈൻ സമഗ്രമായ സമീപനമാണ് സ്വീകരിച്ചുപോരുന്നത്. സ്കൂളുകളിൽ വിദ്യാഭ്യാസ സംയോജന പരിപാടികൾ നടപ്പിലാക്കൽ, വിവിധ മേഖലകളിൽ അവരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള പരിശീലന- പുനരധിവാസ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും…
മനാമ: കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി തുടർച്ചയായി ക്യാമ്പുകളിൽ ഭക്ഷണം നൽകി വന്നിരുന്നതിൻറെ ഭാഗമായി റമദാൻ കാലയളവിൽ സൽമാബാദ് ഏരിയായിൽ സാധാരണക്കാരായ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് നൽകി.കാരുണ്യ വെൽഫെയർ ഫോറം മാതൃകയായി.150 പരം സാധാരണക്കാരായ സഹോദരങ്ങൾ വസിക്കുന്ന ക്യാമ്പിൽ നൽകിയ വിരുന്നിൽ കാരുണ്യ വെൽഫെയർ ഫോറം പ്രസിഡണ്ട് മോനി ഒടിക്കണ്ടത്തിൽ ഉദ്ഘാടനം നടത്തി. ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ ആന്റണി പൗലോസ്,ബിജു ജോർജ് എന്നിവരോടൊപ്പം സെക്രട്ടറി സജി ജേക്കബ്,ജനറൽ കൺവീനർ റെനിശ് റെജി തോമസ്, ട്രഷറർ ലെജിൻ വർഗീസ്,അസിസ്റ്റന്റ് സെക്രട്ടറിഷഹീൻ അലി,എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർസ്് കാത്തു സച്ചിൻ ദേവ്, സുജ മോനി ,തോമസ് ജോൺ ,സതീശൻ നായർ,അഭിഷേക്,ഷമീർ എന്നിവർ പങ്കെടുത്തു.കാരുണ്യ വെൽഫെയർ ഫോറത്തിന്റെ അംഗങ്ങൾ Hunger free expatriates എന്ന ആപ്പ്ത വാക്യവുമായി താഴ്ന്ന വരുമാന കാരുടെയും വേതനം ലഭിക്കാവുന്നവരുടെയും ഇടയിൽ നടത്തിവരുന്ന സേവനം വീണ്ടും തുടരുമെന്ന് പ്രസിഡണ്ട് മോനി ഒടിക്കണ്ടത്തിൽ പറഞ്ഞു.ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ജനറൽ കൺവീനർ റെനീഷ് റെജി തോമസ് നന്ദി…
പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച്ച നടക്കും
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണം വെള്ളിയാഴ്ച്ച നടക്കും. 2025-2027 വർഷത്തേക്കുള്ള കമ്മിറ്റിയാണ് വെള്ളിയാഴ്ച്ച സ്ഥാനമേൽക്കുന്നത്. അദ്ലിയ കാൾട്ടൻ ഹോട്ടലിൽ വെച്ച് വെള്ളിയാഴ്ച്ച വൈകിട്ട് 7 മണിക്ക് നടക്കുന്ന ചടങ്ങിൽ പാക്ട് കുടുംബത്തിൽ നിന്നുള്ള പത്താം ക്ലാസ്സിലെയും പ്ലസ് ടു വിലെയും വിദ്യാർത്ഥികളെയും ആദരിക്കും. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി രവികുമാർ ജെയിൻ, ബഹ്‌റൈൻ പാർലിമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബ്രോഡൻ കോൺട്രാക്ടിങ് എം. ഡി ഡോ. കെ. എസ് മേനോൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സിസ്കോഡ് ഡയറക്ടർ സജിൻ ഹെൻട്രി, ഡോ.പ്രവീൺ(റോയൽ ബഹ്‌റൈൻ ഹോസ്പിറ്റൽ) യൂണിഗാർഡ് ഡയറക്ടർ സുജ ജെപി മേനോൻ, അമോഹ ഗ്രൂപ്പ് സിഇഒ ഖിളർമുഹമ്മദ്, ഐപോയന്റ് ജനറൽ മാനേജർ അരുൾദാസ് എന്നിവർ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഓണ്‍ലൈന്‍ മരുന്ന് വില്പന: നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ത്ഥിച്ചു
തിരുവനന്തപുരം: അനബോളിക് സ്റ്റിറോയ്ഡുകള്‍ ഉള്‍പ്പെടെയുള്ള അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡയോട് കത്തിലൂടെയും നേരിട്ടും അഭ്യര്‍ത്ഥിച്ചു. അനധികൃത മരുന്നുകള്‍ക്കെതിരെ കേരളം വലിയ പ്രവര്‍ത്തനമാണ് നടത്തുന്നത്. കേരളത്തിലെ ജിമ്മുകളില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അനധികൃത മരുന്നുകള്‍ കണ്ടെത്തിയിരുന്നു. ഏത് മരുന്നും ഓണ്‍ലൈനായി വാങ്ങാവുന്ന അവസ്ഥ തടയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. അനബോളിക് സ്റ്റിറോയ്ഡുകളുടെ ഉപയോഗം തടയാനായി മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ് ഓപ്പറേഷന്‍ ശരീര സൗന്ദര്യയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ഇതൊന്നും തന്നെ മെഡിക്കല്‍ ഷോപ്പുകള്‍…
മലപ്പുറം: പച്ചക്കറി കടയില്‍നിന്ന് തോക്കുകളും കഞ്ചാവും കണ്ടെത്തി. ഒന്നര കിലോയോളം കഞ്ചാവ്, 2 തോക്കുകള്‍, 3 തിരകള്‍, തിരയുടെ 2 കവറുകള്‍ എന്നിവയാണു കണ്ടെത്തിയത്. ഒരു തോക്ക് കടയില്‍നിന്നും മറ്റൊന്ന് കടയുടമയുടെ വാഹനത്തില്‍നിന്നുമാണു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മണ്ണാര്‍മല സ്വദേശി ഷറഫുദീനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെട്ടത്തൂര്‍ ജങ്ഷനിലെ കടയില്‍ പൊലീസ് പരിശോധയിലാണ് ഇവ കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് നാര്‍ക്കോട്ടിക് സെല്ലിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തില്‍ മേലാറ്റൂര്‍ പൊലീസാണ് പരിശോധന നടത്തിയത്.