- കുവൈത്തിൽ 26 ദിവസം തണുപ്പ് തുടരും, ശൈത്യകാലത്തിന്റെ അവസാന പാദം ‘അൽ-അഖ്റബ്’ തുടങ്ങുന്നു
- യാത്രക്കാരുടെ നിയമ ലംഘനം: വിമാനതാവളത്തിൽ കസ്റ്റംസിന്റെ പരിശോധന ശക്തമാക്കുന്നു
- സൂര്യചിത്ര ഫിലിം ഡയറക്ടറിയുടെ പന്ത്രണ്ടാപ്പതിപ്പ് വിപണിയിൽ
- വൈഭവ് വൈകാതെ വരും, വഴിമാറേണ്ടിവരിക സഞ്ജു മാത്രമല്ല, കിഷനും ജയ്സ്വാളുമൊന്നും ഇനി ഓപ്പണര്‍ സ്ഥാനം സ്വപ്നം കാണേണ്ട
- കൊച്ചിൻ ക്യാൻസര്‍ റിസര്‍ച്ച് സെന്റര്‍ നാടിന് സമര്‍പ്പിച്ചു; മധ്യകേരളത്തിലെ മികച്ച ക്യാൻസര്‍ ചികിത്സാ കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി
- എസ്ഐആര്‍ നടപടികള്‍ തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല; സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; ബംഗാളില്‍ ഒരാഴ്ച കൂടി നീട്ടി
- ഗാർഹിക മാലിന്യ സംസ്കരണം: എസ്.സി.ഇയും സാമൂഹിക വികസന മന്ത്രാലയവും സംയുക്ത ശിൽപശാല നടത്തി
- ആറാമത് ലോക സംരംഭക നിക്ഷേപ ഫോറത്തിന് നാളെ തുടക്കം
Author: News Desk
1,500 സാങ്കേതിക, വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘തക്വീന്‍’ പ്രോഗ്രാമിന് കീഴില്‍ പരിശീലനം നല്‍കും
മനാമ: ബഹ്‌റൈനില്‍ ഈ അദ്ധ്യയന വര്‍ഷം 1,500 സെക്കന്‍ഡറി ടെക്നിക്കല്‍, വൊക്കേഷണല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘തക്വീന്‍’ പ്രോഗ്രാമിന് കീഴില്‍ പരിശീലനം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഇബ്രാഹിം അലി അല്‍ ബുര്‍ഷൈദ് അറിയിച്ചു. 250 സര്‍ക്കാര്‍, സ്വകാര്യ കമ്പനികളിലായാണ് പരിശീലനം.വിവിധ സാങ്കേതിക, വൊക്കേഷണല്‍ സ്‌പെഷ്യലൈസേഷനുകളില്‍നിന്നുള്ള വിദ്യാര്‍ത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്. ആദ്യ ഗ്രൂപ്പ് സ്‌കൂള്‍ വര്‍ഷത്തിന്റെ തുടക്കത്തില്‍ നാലാഴ്ചത്തെ പ്രായോഗിക പരിശീലനം ആരംഭിച്ചു.പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക, അക്കാദമിക് വിദ്യാഭ്യാസത്തെ തൊഴില്‍ വിപണി ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഗുണനിലവാരമുള്ള പരിശീലന അവസരങ്ങള്‍ ലഭ്യമാക്കുക, വിവിധ തൊഴില്‍ മേഖലകള്‍ക്കാവശ്യമായ വൈദഗ്ദ്ധ്യവും അറിവും നല്‍കി വിദ്യാര്‍ത്ഥികളെ സജ്ജമാക്കുക എന്നിവയാണ് ‘തക്വീന്‍’ പരിപാടി ലക്ഷ്യമിടുന്നതെന്ന് അല്‍ ബുര്‍ഷൈദ് പറഞ്ഞു.
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറവും(കെ.പി എഫ് ബഹ്റൈൻ ) അൽഹിലാൽ ഹോസ്പിറ്റൽ ആൻറ്റ് മെഡിക്കൽ സെന്ററിന്റെ മനാമ സെൻട്രൽ ബ്രാഞ്ചുമായി ചേർന്ന് ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ഭാഗമായി സ്പെഷ്യൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാനൂറോളം പേർക്ക് ക്യാമ്പ് കൊണ്ട് വിവിധ ബ്ലഡ് ടെസ്റ്റ് നടത്തുവാനുള്ള സൗജന്യ അവസരം ലഭിച്ചു. തുടർന്നുള്ള 10 ദിവസം സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനവും നേത്രപരിശോധയും ക്യാമ്പിന്റെ ഭാഗമായി ഇതിൽ പങ്കെടുത്തവർക്ക് ലഭിക്കും. ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണ പിള്ള മെഗാ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ മാക്ക് ബഹ്റൈൻ മീഡിയാ സിറ്റി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, കേൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ടും പ്രമുഖ ഡോക്ടറും സോഷ്യൽ പ്രവർത്തകനുമായ ഡോ: പി. വി. ചെറിയാൻ എന്നിവർ വിശിഷ്ട അതിഥികളായെത്തി. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും കൺവീനർ സവിനേഷ് നന്ദിയും രേഖപ്പെടുത്തി.…
പാലക്കാട്: എലപ്പുള്ളിയിൽ കിണറ്റിലകപ്പെട്ട കാട്ടുപന്നിക്കൂട്ടത്തെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു.കാക്കത്തോട് സ്വദേശിയും സ്കൂൾ അദ്ധ്യാപകനുമായ ബാബുവിന്റെ വീട്ടിലെ കിണറ്റിലാണ് 5 കാട്ടുപന്നികൾ അകപ്പെട്ടത്. ഇവയെ വെടിവെച്ചു കൊന്ന ശേഷം പുറത്തെത്തിച്ചു. കരയിലേക്ക് കയറ്റിയാൽ അപകട സാധ്യതയുള്ളതിനാലാണ് വെടിവെച്ചു കൊന്നതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.പന്നികളുടെ കഴുത്തിൽ വടമിട്ട് കുരുക്കിയ ശേഷമാണ് വെടിവെച്ചത്. ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടുപന്നികൾ വീണിട്ട് മണിക്കൂറുകളായെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താൻ വൈകിയെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം പതിവാണ്.
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന് രത്തന്‍ ടാറ്റ നല്‍കിയ മുന്നേറ്റം തുടരാന്‍ നോയല്‍ ടാറ്റയെ ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നിയമിക്കാന്‍ സാധ്യത. മെഹ്ലി മിസ്ത്രിയെ ടാറ്റ ട്രസ്റ്റുകളില്‍ സ്ഥിരം ട്രസ്റ്റിയായി നിയമിച്ചേക്കുമെന്നും ടാറ്റ ഗ്രൂപ്പിന്റെ അടുത്തവൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മെഹര്‍ പല്ലോന്‍ജി ഗ്രൂപ്പിന്റെ ഡയറക്ടറും ടാറ്റ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഭാഗവുമാണ് മെഹ്ലി. ഗ്രൂപ്പിന്റെ പിന്തുടര്‍ച്ച സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ടാറ്റ ട്രസ്റ്റ് ഇന്ന് മുംബൈയില്‍ യോഗം ചേരുന്നുണ്ട്. ടാറ്റ സണ്‍സില്‍ ഭൂരിഭാഗം ഓഹരികളും ടാറ്റ ട്രസ്റ്റുകളുടെ കൈവശമാണ്. ആകെ 66 ശതമാനത്തോളം ഓഹരികള്‍ വരുമിത്. ട്രസ്റ്റി ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ഗ്രൂപ്പിന്റെ ഹോള്‍ഡിംഗ് കമ്പനികളുടെ മേല്‍നോട്ടം വഹിക്കുന്ന ട്രസ്റ്റുകളുടെ ഭരണത്തില്‍ രത്തന്‍ ടാറ്റയുടെ അര്‍ദ്ധസഹോദരനായ നോയല്‍ ടാറ്റ ഒരു പ്രധാന പങ്ക് വഹിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സമീപ കാലത്ത് ടാറ്റ ട്രസ്റ്റിനുള്ളില്‍ നോയല്‍ ടാറ്റ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തുവരികയാണ്. അദ്ദേഹം നിലവില്‍ സര്‍ രത്തന്‍ ടാറ്റ…
കാസർകോട്: കാസർകോട്ടെ ഓട്ടോ ഡ്രൈവർ അബ്ദുൽ സത്താറിന്റെ ആത്മഹത്യയിൽ എസ്ഐ അനൂപിന് സസ്പെൻഷൻ. ചന്തേര പൊലീസ് സ്റ്റേഷനിലെ എസ്ഐ ആണ് അനൂപ്. എസ്ഐയെ സസ്പെൻഡ് ചെയ്യണമെന്ന് ബന്ധുക്കളും വിവിധ രാഷ്ട്രീയ പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. അനൂപ് മറ്റൊരു ഓട്ടോ ഡ്രൈവറോട് മോശമായി പെരുമാറുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇതിനു തൊട്ടുപിന്നാലെ മറ്റു വഴികളില്ലാതെയാണ് അനൂപിനെതിരെ നടപടി. അബ്ദുൽ സത്താറിന്റെ ഉപജീവനമാര്‍ഗമായ ഓട്ടോറിക്ഷ എസ്ഐ ആയിരുന്ന അനൂപ് പിടിച്ചുവയ്ക്കുകയായിരുന്നു. നാലു ദിവസമായിട്ടും വിട്ടുകൊടുക്കാത്തതിനാല്‍ വീട് പട്ടിണിയിലാണെന്ന് ഫെയ്സ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയ ശേഷമാണ് അബ്ദുല്‍ സത്താര്‍ (60) ജീവനൊടുക്കിയത്. വാടക മുറിയില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ ലൈവ് കണ്ട് ആളുകള്‍ എത്തിയപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഡിവൈഎസ്പി പറഞ്ഞിട്ടും എസ്ഐ ഓട്ടോ വിട്ടുകൊടുത്തില്ലെന്നും ഇതാണ് മരണകാരണമെന്നും ആയിരുന്നു ബന്ധുക്കളുടെ ആരോപണം.
തിരുവനന്തപുരം: ചിറയിൻകീഴ് തീരദേശം കേന്ദ്രമാക്കി കഞ്ചാവും വാറ്റുചാരായവും വില്പന നടത്തി വന്ന യുവാവിനെ എക്സൈസ് സംഘം പിടികൂടി. അഴൂർ സ്വദേശി പ്രദീഷാണ് (39) പിടിയിലായത്. 31.700 ലിറ്റർ വാറ്റുചാരായവും 250 ഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. ചിറയിൻകീഴ് എക്സൈസ് ഇൻസ്‌പെക്ടർ ദീപുകുട്ടന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. തീരദേശ മേഖല ലക്ഷ്യം വച്ചു രാത്രി കാലങ്ങളിൽ അഴൂർ കായൽ പുറമ്പോക്കിൽ കഞ്ചാവും മറ്റു മയക്കുമരുന്നുകളും എത്തിക്കുന്നുവെന്നും ചാരായം വാറ്റി വിൽപ്പന നടത്തുന്നുവെന്നും എക്സൈസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഈ പ്രദേശത്ത് ചിറയിൻകീഴ് എക്സൈസ് സംഘം കുറച്ചു ദിവസം ആയി നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ സ്ഥലത്ത് നിന്ന് കഴിഞ്ഞ ദിവസം ചിറയിൻകീഴ് എക്സൈസ് കഞ്ചാവ് ചെടിയും കണ്ടെടുത്തിരുന്നു. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ ഷിബുകുമാർ, കെ ആർ രാജേഷ് പ്രിവന്റീവ് ഓഫീസർ അബ്ദുൽ ഹാഷിം, ദേവിപ്രസാദ് സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്…
ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: ആരോപണ വിധേയനായ എസ്ഐയുടെ പരാക്രമം മുമ്പും; ഓട്ടോ തൊഴിലാളിയെ കയ്യേറ്റം ചെയ്യുന്നതിന്‍റെ ദൃശ്യം പുറത്ത്
കാസര്‍കോട്:കാസര്‍കോട് ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിനെതിരെ മുമ്പും പരാതി. മറ്റൊരു ഓട്ടോ തൊഴിലാളിയെ കയ്യേറ്റം എസ്ഐ അനൂപ് ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. കേസിന്‍റെ ആവശ്യവുമായി സ്റ്റേഷനിലെത്തിയ ഓട്ടോ ഡ്രൈവര്‍ നൗഷാദിനെ കയ്യേറ്റം ചെയ്തെന്നാണ് പരാതി. നൗഷാദിനെ എസ്ഐ തടയുന്നതും പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. താൻ ആരെയും കൊന്നിട്ടില്ലെന്നും എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നും നൗഷാദ് എസ്ഐയോട് ചോദിക്കുന്നുണ്ടെങ്കിലും കയ്യേറ്റം തുടരുന്നത് ദൃശ്യത്തില്‍ കാണാം. എസ്ഐ അനൂപിനെതിരെ കൂടുതല്‍ ആരോപണങ്ങളാണിപ്പോള്‍ പുറത്തുവരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് പൊലീസ് പിടിച്ചെടുത്ത ഓട്ടോറിക്ഷ വിട്ടു നല്‍കാത്തതില്‍ മനം നൊന്ത് കാസര്‍കോട്ട് ഓട്ടോ ഡ്രൈവര്‍ ആത്മഹത്യ ചെയ്തത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഓട്ടോ ഓടിക്കുന്ന അബ്ദുല്‍ സത്താറിനെയാണ് താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്തെ താമസ സ്ഥലത്താണ് 55 വയസുകാരനായ അബ്ദുല്‍ സത്താറിനെ തൂങ്ങി മരിച്ച നിലയില്‍…
അഷ്ഗാബത്ത്: തുര്‍ക്കുമാന്‍ കവിയും തത്ത്വചിന്തകനുമായ മാഗ്തിംഗുലി ഫ്രാഗിയുടെ 300-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന രാഷ്ട്രത്തലവന്മാരുടെ സംഗമത്തില്‍ പങ്കെടുക്കാന്‍ ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയന്‍ ആന്റ് ഹോഴ്സ് റേസിംഗ് ക്ലബ്ബിന്റെ (ആര്‍.ഇ.എച്ച്.സി) ഡെപ്യൂട്ടി ചെയര്‍മാനുമായ ഷെയ്ഖ് ഫൈസല്‍ ബിന്‍ റാഷിദ് അല്‍ ഖലീഫ തുര്‍ക്കുമാനിസ്ഥാനിലെത്തി. ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിയോഗിച്ചതനുസരിച്ചാണ് അദ്ദേഹം സംഗമത്തില്‍ പങ്കെടുക്കുന്നത്. തുര്‍ക്കുമാനിസ്ഥാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി അഹമ്മദ് കുര്‍ബനോവ്, തുര്‍ക്കിയിലെ ബഹ്റൈന്‍ അംബാസഡര്‍ ബസ്സാം അഹമ്മദ് മര്‍സൂഖ് എന്നിവര്‍ ചേര്‍ന്ന് ഷെയ്ഖ് ഫൈസലിനെ സ്വീകരിച്ചു.
പാലക്കാട്: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിർത്തുന്ന കാര്യം ഡി.എം.കെ. ആലോചിക്കുകയാണെന്ന് പി.വി. അൻവർ എം.എൽ.എ.പാലക്കാട്ടും ചേലക്കരയിലും സി.പി.എം. സ്ഥാനാർത്ഥികൾ പരാജയപ്പെടും. ചേലക്കര ഇടതു കോട്ടയായിട്ട് കാര്യമില്ല. പാലക്കാട്ട് സി.പി.എം. മൂന്നാം സ്ഥാനത്തായത് എങ്ങനെയെന്ന് ആലോചിക്കണം.ഐ.പി.എസ്. ഉദ്യോഗസ്ഥരെ ബി.ജെ.പിയിലേക്ക് റിക്രൂട്ട് ചെയ്യുന്നയാളായി മുഖ്യമന്ത്രി മാറി. രണ്ടിടങ്ങളിലും സി.പി.എം– ബി.ജെ.പി. ഡീലുണ്ട്. എം.ആർ. അജിത് കുമാർ ഇപ്പോൾ തന്നെ ബി.ജെ.പിയാണ്. ഔദ്യോഗികമായി പിന്നീട് ബി.ജെ.പിയിൽ ചേരും. പലരും ഒളിച്ചും പതുങ്ങിയുമാണ് ബി.ജെ.പിക്കു വേണ്ടി പ്രവർത്തിക്കുന്നതെന്നും അൻവർ പറഞ്ഞു.
മനാമ: രണ്ടാമത് ബഹ്റൈന്‍ സൈക്യാട്രി കോണ്‍ഫറന്‍സ് സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.എജുക്കേഷന്‍ പ്ലസിന്റെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ ആശുപത്രികളാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ബഹ്റൈന്‍, മറ്റു ജി.സി.സി, രാഷ്ട്രങ്ങള്‍, ഈജിപ്ത്, യു.കെ. എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തി വൈദഗ്ദ്ധ്യം കൈമാറുന്നതിനും മാനസികാരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുന്നതിനുമുള്ള വേദിയാണ് കോണ്‍ഫറന്‍സ് നല്‍കുന്നതെന്ന് സൈക്യാട്രിക് ഹോസ്പിറ്റലിലെ മെഡിക്കല്‍ സര്‍വീസസ് മേധാവിയും കോണ്‍ഫറന്‍സ് ചെയര്‍പേഴ്‌സണുമായ ഡോ. ഷൈമ ബുച്ചേരി പറഞ്ഞു.
