- മുനീറ അല്‍ ദോസേരി കെ.എച്ച്.ജി.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍
- തെറ്റായ മാധ്യമ പ്രസ്താവന നടത്തിയയാള്‍ അറസ്റ്റില്‍
- ബഹ്റൈന്‍, സൗദി നാവിക സേനകള്‍ സംയുക്ത അഭ്യാസം നടത്തി
- ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ
- ഐപിഎല്‍ ലേലത്തിന് മുമ്പ് രണ്ട് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്
- ഗതാഗത നിയമലംഘകർക്ക് കർശന ശിക്ഷ, 1000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ
- തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ
- ബഹ്റൈനില്‍ കുട്ടികള്‍ക്ക് മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു
Author: News Desk
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് പുനഃസ്ഥാപിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അശാസ്ത്രീയ പരിഷ്‌കാരങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. സ്‌പോട്ട് ബുക്കിംഗിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യ പിടിവാശി ഉപേക്ഷിക്കണം. ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടത്.മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ നിരവധി ഭക്തരാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ദൂരദേശങ്ങളില്‍ നിന്നെത്തുന്നത്. ദര്‍ശനം കിട്ടാതെ ഭക്തര്‍ മടങ്ങിപ്പോകുന്ന സാഹചര്യം സൃഷ്ടിക്കരുത്. ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം ലഭ്യമാക്കുന്നതിനായി ഇടത്താവളങ്ങളില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നത് വലിയ സൗകര്യമായിരുന്നു. എന്നാല്‍ ഈ സൗകര്യം ഒഴിവാക്കുന്നത് വലിയ പ്രയാസം ഭക്തര്‍ക്ക് സൃഷ്ടിക്കും. അതിനാല്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം തുടര്‍ന്ന് ഏര്‍പ്പെടുത്തണമെന്നും നിയന്ത്രണങ്ങള്‍ അടിച്ചേല്‍പ്പിച്ച് ഭക്തരെ ബുദ്ധിമുട്ടിക്കുന്ന നീക്കത്തില്‍ നിന്നും സര്‍ക്കാരും ദേവസ്വം വകുപ്പും പിന്തിരിയണമെന്നും കെ.സുധാകരന്‍ ആവശ്യപ്പെട്ടു.
മനാമ: ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിൻറെ അളവിൽ കുറവ് വരുത്തി. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരും. ഇക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്, എന്നാൽ 25 കിലോ ലഗേജ് കൊണ്ടുപോകാം. ഇക്കണോമി ക്ലാസ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയും ഫ്ലക്സ് വിഭാഗത്തിൽ 35 കിലോയും ലഗേജ് കൊണ്ടുപോകാം. നിശ്ചിത തൂക്കത്തിനുള്ളിൽ പരമാവധി അഞ്ചു ബാഗേജുകളാക്കി കൊണ്ടുപോകാം. പക്ഷേ ഒരു ബാഗേജ് 32 കിലോയിൽ കൂടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇക്കണോമി ക്ലാസ് ഹാൻഡ് ബാഗേജ് ആറു കിലോ തന്നെയായിരിക്കും. ബിസിനസ് ക്ലാസിൽ ഇതുവരെ 32+32 കിലോ ലഗേജായിരുന്നു അനുവദിച്ചിരുന്നത്. അത് ഇനി മുതൽ സ്മാർട്ട് വിഭാഗത്തിൽ 40 കിലോയും ഫ്ലക്സ് വിഭാഗത്തിൽ 50 കിലോയുമായി മാറും. ഹാൻഡ് ബാഗേജ് നിലവിലുള്ള 9 കിലോ തന്നെയായി തുടരും.
തൃശൂർ: യു.കെ.ജി. വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ അദ്ധ്യാപിക ഒളിവിൽ. സംഭവത്തിൽ നെടുപുഴ പോലീസാണ് കേസെടുത്തത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അദ്ധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന കാരണത്താൽ അഞ്ചു വയസ്സുകാരനെ അദ്ധ്യാപിക ക്രൂരമായി മർദിച്ചത്. ആദ്യം ചൂരൽകൊണ്ട് അടിച്ചെന്നും കരയാത്തതിനെ തുടർന്ന് വീണ്ടും മർദിച്ചെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കുട്ടിയുടെ കാലിൽ നിരവധി മുറിവുകളുണ്ട്. സംഭവത്തിൽ പോലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണമുയർന്നിട്ടുണ്ട്. മാത്രമല്ല, പരാതി പിൻവലിക്കാൻ മാതാപിതാക്കൾക്കു മേൽ സ്കൂൾ അധികൃതർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്. പരാതി പിൻവലിച്ചാൽ കുട്ടിക്ക് 3 വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും ഭക്തിനിർഭരമായ സമാപനം. വിദ്യാരംഭ ദിവസമായ ഇന്ന് രാവിലെ അഞ്ചു മണി മുതൽ സൊസൈറ്റി ആസ്ഥാനത്ത് നടന്ന വിദ്യാരംഭ ചടങ്ങുകളിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണിമേനോൻ നിരവധി കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകി. https://youtu.be/LYNw6-fJxgc?si=4cxfzEO810In3OGn നവരാത്രി ആഘോഷങ്ങളുടെ ജനറൽ കൺവീനർ സുജിത്ത് വാസപ്പനും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാവിൽ ആദ്യാക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കുന്ന എല്ലാ കുട്ടികൾക്കും ഉണ്ണിമേനോൻ ആശംസകൾ നേർന്നു. സംഗീതത്തിന്റെ സപ്ത സ്വരങ്ങളും ആദ്യാക്ഷരം കുറിക്കാനുമായി നിരവധി പേർ എത്തി. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃതം നൽകി. വരും ദിവസം തന്നെ ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് ഉണ്ണിമേനോൻ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ…
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്ന് വീണയുടെ ഭർത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്.ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി തോന്നുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല.ഇവിടെ നടന്ന പ്രചാരണം പല ഒത്തുതീർപ്പും നടക്കുന്നു എന്നായിരുന്നു. എന്തൊക്കെ പ്രചാരണമാണ് നടന്നത്. തൃശൂർ സീറ്റിനുവേണ്ടി ചില ഒത്തുതീർപ്പ് നടന്നു എന്ന് പ്രചരിപ്പിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബി.ജെ.പിയും ആർ.എസ്.എസുമായി ഒത്തുതീർപ്പ് നടത്തുന്നു എന്ന് പ്രചരിപ്പിച്ചു. ആ പ്രചാരണം നടത്തിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്? ഇതെല്ലാം സ്വാഭാവികമായി ജനം ചിന്തിക്കും. കേസിന്റെ രാഷ്ട്രീയ വശങ്ങളെല്ലാം നേരത്തെ പറഞ്ഞതാണ്. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നത് നേരത്തെ ചർച്ച ചെയ്തതാണ്. വിഷയത്തിൽ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. ആ നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും റിയാസ് പറഞ്ഞു.
ആലപ്പുഴ: പ്രീതികുളങ്ങരയിൽ ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി.രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടിയും കുടുംബവും പോലീസിൽ പരാതി നൽകി.ഇന്നലെ രാത്രിയായിരുന്നു സംഭവം. മുടിയുടെ ഒരു ഭാഗമാണ് മുറിച്ചത്. എപ്പോഴാണ് മുറിച്ചതെന്നോ ആരാണ് മുറിച്ചതെന്നോ വ്യക്തമല്ല. തദ്ദേശവാസികളാണ് ക്ലബ്ബിലെ പരിപാടിക്കെത്തിയത്. അതുകൊണ്ടുതന്നെ കൃത്യം നടത്തിയത് പുറത്തുള്ളവരാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഇതിനു പിന്നിൽ കുടുംബത്തോടു വൈരാഗ്യമുള്ളവരാണോ എന്ന സംശയവും ഉയരുന്നുണ്ട്. മണ്ണഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
രണ്ടാം വിവാഹത്തിൽ അതൃപ്ത, വിവാഹിതനായ കാമുകനൊപ്പം പോവണം, യുവതിയുടെ ആത്മഹത്യാ നാടകത്തിൽ ജീവൻ പോയത് വയോധികന്
രാജ്കോട്ട്: രണ്ടാം വിവാഹത്തിൽ തൃപ്തയില്ല. കാമുകനൊപ്പം ജീവിക്കാൻ ആത്മഹത്യാ നാടകവുമായി 27കാരി. ആൾമാറാട്ടത്തിനായി കൊന്ന് തള്ളിയത് ഭിക്ഷാടകനെ. ഗുജറത്തിലെ കച്ചിലാണ് സംഭവം. വിവാഹിതനായ കാമുകനൊപ്പമുള്ള സ്വസ്ഥമായ ജീവിതത്തിന് യുവതി കണ്ടെത്തിയ ഒരേയൊരു മാർഗമാണ് ആത്മഹത്യ ചെയ്തതായി വീട്ടുകാരെ വിശ്വസിപ്പിക്കുക എന്നത്. തെരുവിൽ നിന്ന് ഒരാളെ കാറിൽ തട്ടിക്കൊണ്ട് വന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യാ നാടകം യുവതി നടത്തിയത്. യുവതിയുടെ പ്ലാനുകൾക്ക് പൂർണമായ പിന്തുണയുമായി നിന്ന കാമുകനും 27കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ജൂലൈ 5നായിരുന്നു 27കാരിയായ റാമി കേസരിയ എന്ന യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ ഭർതൃവീട്ടുകാർ കണ്ടെത്തിയത്. യുവതിയുടെ ഫോണും ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും അടക്കമുള്ളത് കണ്ടെത്തുകയും ഏറെക്കുറെ ചാരമായ മൃതദേഹം തിരിച്ചറിയാവാത്ത നിലയിലും ആയിരുന്നതിനാൽ ഭർത്താവും വീട്ടുകാരും യുവതിയുടെ വീട്ടുകാരും 27കാരി ജീവനൊടുക്കിയതായി കണ്ട് മരണാനന്തര ചടങ്ങുകൾ ചെയ്യുകയായിരുന്നു. ഖാരി ഗ്രാമത്തിലെ ഭർതൃവീട്ടുകാരുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു കത്തിക്കരിയുന്ന നിലയിൽ…
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉറപ്പാക്കണം, അനാവശ്യവിവാദം തീര്‍ഥാടനം ദുഷ്കരമാക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പലപ്പോഴും ഭക്തജനഹിതത്തിനെതിരായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ ദേവസ്വം ബോർഡിന്‍റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദർശനമെന്നത് ശബരിമലയിൽ പ്രായോഗികമല്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ഏറെ ദൂരം യാത്രചെയ്ത് വരുന്നവർക്ക് പലപ്പോഴും നിശ്ചിതസമയത്ത് ശബരിമലയിലെത്തിച്ചേരാൻ കഴിയണമെന്നില്ല. ആചാരപ്രകാരം കാൽനടയായി അയ്യപ്പദർശനത്തിനെത്തുന്ന ഭക്തരുടെ കാര്യവും അതുതന്നെ. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് ഇത്തരക്കാരായ ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് സ്വാമി ദർശനത്തിനുള്ള അവസരം നിഷേധിക്കുന്നതിന് സമമാണ്. അതിനാൽ മുൻ വർഷങ്ങളെപ്പോലെ ഓൺലൈനിനൊപ്പം തന്നെ ഭക്തജനങ്ങൾക്ക് സ്പോട്ട് ബുക്കിങ് സൗകര്യവും ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സ്ത്രീ പ്രവേശനം മുതൽ സമീപ വര്‍ഷങ്ങളിലെല്ലാം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് തീര്‍ഥാടനം ദുഷ്കരമാക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്…
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അഴീക്കോട് ചുങ്കം സ്വദേശി നിഖില്‍ (24) ആണ് മരിച്ചത്. ദേശീയപാത നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരീശങ്കര്‍ ജങ്ഷനില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. അപകടസാധ്യത അറിയാതെ ബൈക്ക് യാത്രക്കാരന്‍ കുഴിയില്‍ വീഴുകയായിരുന്നു.
ചെന്നൈ: ഏറെ വിവാദമായ മാസപ്പടി വിവാദക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ). ചെന്നൈയിലെ ഓഫീസിൽ കഴിഞ്ഞ ബുധനാഴ്ച ഹാജരായാണ് വീണാ വിജയൻ മൊഴി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് വീണയുടെ മൊഴിയെടുത്തത്.പല തവണയായി വീണയുടെ കമ്പനിയായ എക്സാലോജികിൽ നിന്ന് എസ്എഫ്ഐഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന വിമർശനം മുൻപും നിലനിന്നിരുന്നു. നവംബറിലാണ് കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അനധികൃതമായി സിഎംആർഎല്ലിൽ നിന്നും വീണാ വിജയനും കമ്പനിയും പണം നേടിയെടുത്തുവെന്നാണ് കേസ്.1.72 കോടിയാണ് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും എക്സാലോജിക് മാസപ്പടിയായി കൈപ്പറ്റിയത്. അന്വേഷണത്തിന്റെ അന്തിമഘട്ടവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മൊഴിയെടുപ്പ് തുടരുകയായിരുന്നുവെന്നാണ് സൂചന. രണ്ടാഴ്ച മുൻപ് കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരെയും സിഎംആർഎൽ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യുന്നതിന് വിളിച്ചുവരുത്തിയിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ കൈമാറാൻ വീണാ വിജയനോട് എസ്എഫ്‌ഐഒ കഴിഞ്ഞ…
