Author: News Desk

മനാമ: ബഹ്‌റൈനിലെ ജിദാഫ്‌സ് മാര്‍ക്കറ്റില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച നിരവധി പച്ചക്കറി, പഴം, മത്സ്യ സ്റ്റാളുകള്‍ മനാമ മുനിസിപ്പാലിറ്റി അധികൃതര്‍ പൊളിച്ചുമാറ്റി.ഗോള്‍ഡ് സൂക്കിലേക്ക് പോകുന്ന തെരുവിന്റെ അറ്റത്ത് വടക്കേ ഭാഗത്തായിരുന്നു ഈ കടകള്‍. കടയുടമകള്‍ക്ക് മൂന്നു ദിവസം മുമ്പ് നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് നടപടി. അപകടസാധ്യതയുള്ള വഴിയായതിനാലും നിയമപരമായ അനുമതിയില്ലാത്തതിനാലും കടകള്‍ പൊളിച്ചുമാറ്റണമെന്ന് നോട്ടീസില്‍ പറഞ്ഞിരുന്നു.നടപടിയില്‍ ചില കച്ചവടക്കാര്‍ നിരാശ പ്രകടിപ്പിച്ചു. പൊളിക്കല്‍ മൂലം തങ്ങളുടെ വസ്തുവകകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായതായി അവര്‍ പറഞ്ഞു. തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും മാര്‍ക്കറ്റിലെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തുകൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് മുനിസിപ്പാലിറ്റി കാര്യ മന്ത്രിയോട് അവര്‍ അഭ്യര്‍ത്ഥിച്ചു.

Read More

തിരുവനന്തപുരം: കാസര്‍കോട് നീലേശ്വരത്ത് ഇന്നലെ നടന്ന വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്തു. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. 154 പേര്‍ക്കാണ് നീലേശ്വരം അപകടത്തില്‍ പൊള്ളലേറ്റത്. 98 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ പത്ത് പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബി എന്‍ എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. പ്രതികള്‍ക്കെതിരെ വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.  മന്ത്രിസഭായോഗത്തിലെ മറ്റ് തീരുമാനങ്ങൾ ഭിന്നശേഷി നിയമപ്രകാരം ജോലി വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വെങ്ങാനൂര്‍ ഗവ. മോഡല്‍ എച്ച്.എസ് എസിലെ എല്‍ പി സ്‌കൂള്‍ അസിസ്റ്റന്റ് സന്ധ്യാറാണിക്ക് ഭിന്നശേഷി നിയമപ്രകാരം സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സര്‍വ്വീസില്‍ തുടരാന്‍ അനുവദിക്കും. വൈകല്യം സംഭവിച്ച 19.12.2023 മുതല്‍ ജോലിയില്‍ പ്രവേശിക്കുവാന്‍ പ്രാപ്തയാകുന്ന തീയതി വരെയോ…

Read More

ചലച്ചിത്ര കലാ മിത്ര പുരസ്കാരം – മോളി കണ്ണമാലി , മാധ്യമ മിത്ര പുരസ്കാരം – പി. ആർ. സുമേരൻ, കാരുണ്യ മിത്ര പുരസ്കാരം – ബ്രദർ ആൽബിൻ. ആലപ്പുഴ:സാബർമതി 2023-24 ചലച്ചിത്ര കലാ മിത്ര പുരസ്കാരത്തിന് മോളി കണ്ണമാലിയേയും മാധ്യമ മിത്ര പുരസ്കാരത്തിന് പി. ആർ. സുമേരനേയും കാരുണ്യ മിത്ര പുരസ്കാരത്തിന് ബ്രദർ ആൽബിനേയും തെരഞ്ഞെടുത്തു.പുരസ്കാര വിതരണംനവംബർ 1 ന് ഉച്ചയ്ക്ക് 1.30-ന് ആലപ്പുഴ പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. ചടങ്ങിൽ സാബർമതി ചാരിറ്റബിൾ സൊസൈറ്റി സംസ്ഥാന ചെയർമാനും രാഷ്ട്രപതി അവാർഡ് ജേതാവുമായ രാജു പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിക്കും. ആലപ്പുഴ ജില്ലാ സിവിൽ ജഡ്ജും ജില്ലാ ലീഗൽ സർവീ സസ് അതോറിറ്റി സെക്രട്ടറിയുമായ പ്രമോദ് മുരളി ഉദ്ഘാടനം ചെയ്യും. നടനും എഴുത്തുകാ രനും നിർമ്മാതാവും സംവിധായകനും ലോക റെക്കോർഡ് ജേതാവുമായ ജോയി കെ. മാത്യു മുഖ്യാതിഥിയായിരിക്കും. നടനും നിർമ്മാതാവും ദേശീയ അവാർഡ് ജേതാവുമായ റ്റോം സ്കോട് അവാർഡ് വിതരണം ചെയ്യും.…

Read More

മനാമ: ഇൻ്റർനാഷണൽ സ്‌കൂൾ സ്‌പോർട് ഫെഡറേഷൻ (ഐ.എസ്.എഫ്) ജിംനേഷ്യഡ് ബഹ്‌റൈൻ 2024ൽ നേട്ടങ്ങൾ ആവർത്തിച്ച് ബഹ്റൈൻ.പാരാ അത്‌ലറ്റിക്‌സ് ഇനങ്ങളിൽ ബഹ്‌റൈൻ അത്‌ലറ്റ് അഹമ്മദ് നോഹ് മികച്ച പ്രകടനം നടത്തി. 3000 മീറ്റർ ടി53 ഓട്ടത്തിൽ 10:38.41 സമയത്തിൽ വെള്ളി നേടി.പെൺകുട്ടികളുടെ 200 മീറ്റർ ഓട്ടത്തിൽ ബഹ്‌റൈൻ ഓട്ടക്കാരി ആയിഷ അബ്ദുല്ല 23.82 സെക്കൻഡിൽ വെങ്കലം നേടി.73 കിലോഗ്രാമിൽ താഴെയുള്ള തായ്‌ക്വോണ്ടോ ഇനത്തിൽ ബഹ്‌റൈൻ അത്‌ലറ്റ് യൂസിഫ് റെധ സ്വർണം നേടി.

Read More

കണ്ണൂര്‍ എഡിഎം നവീന്‍ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുവരണമെന്ന് കുടുംബം. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറഞ്ഞ് പ്രചരിപ്പിച്ച വ്യാജ പരാതി അടക്കം ആരാണ് ഉണ്ടാക്കിയതെന്ന് അറിയണം. സത്യം തെളിയാന്‍ പ്രശാന്തിന്റെ പങ്ക് അന്വേഷിക്കണം. ബിനാമി ഇടപാടുകള്‍ പുറത്തുവരാനും അന്വേഷണം അനിവാര്യമാണെന്നും നവീന്റെ കുടുംബം ആവശ്യപ്പെടുന്നു. ദിവ്യയ്ക്കു പുറമേ, ആരോപണം ഉന്നയിച്ച പ്രശാന്തനെ കൂടി പ്രതിചേര്‍ക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും, പൊലീസ് പ്രശാന്തനെ പ്രതി ചേര്‍ത്തില്ലെന്നും ബന്ധു ഹരീഷ് കൂമാര്‍ പറഞ്ഞു. ആരോപണത്തിനു പിന്നില്‍ ഗൂഢാലോചന സംശയം ഉന്നയിച്ച് എസ്എച്ച്ഒയ്ക്ക് പരാതി നല്‍കിയിരുന്നു. ഈ മാസം 15 നാണ് നവീന്‍ബാബുവിന്റെ സഹോദരന്‍ ഗൂഢാലോചന സംശയിച്ച് പൊലീസിന് പരാതി നല്‍കിയത്. അതില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നും കുടുംബം ആരോപിക്കുന്നു. യാത്രയയപ്പ് ചടങ്ങില്‍ ദിവ്യ സംബന്ധിക്കുന്നതും, ദിവ്യയുടെ പ്രസംഗത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നതും പ്രചരിപ്പിക്കപ്പെട്ടതും സംശയകരമാണ്. ഇതിനു പിന്നില്‍ പ്രശാന്തനും പി പി ദിവ്യയും തമ്മില്‍ ഗൂഢാലോചന നടന്നുവെന്ന് സംശയമുണ്ടെന്നാണ് പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പൊലീസില്‍ നിന്നും ഇതിന്മേല്‍…

Read More

മനാമ: കലവറ റെസ്റ്റോറെന്റിൽ നടന്ന ഓണപരിപാടിയിൽ മുഖ്യാതിഥി ആയിരുന്ന ലുലു എക്സിക്യൂട്ടീവ് ഷെഫ് സുരേഷ് നായരെ ബി ഫ് ൽ ഫൗണ്ടറും അഡ്‌മിൻസും ചേർന്ന് മൊമെന്റോ നൽകി ആദരിച്ചു. രശ്മി അനൂപ് സ്വാഗതം പറഞ്ഞ സദസ്സിൽ ശ്രീജിത്ത് ഫെറോക് അധ്യക്ഷനായിരുന്നു.ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് ഫൗണ്ടർ ആയ ഷജിൽ ആലക്കലിനെ മുഖ്യാഥിതി ഷെഫ് സുരേഷ് നായരും ബി എഫ് ൽ അഡ്മിൻ ടീമും മൊമെന്റോ നൽകി ആദരിച്ചു, അഡ്‌മിൻസ്മാരായ ശ്രീമതി സീർഷ ആശംസയും ശ്രീ വിഷ്ണു സോമൻ നന്ദിയും അർപ്പിച്ചു. ഫുഡ് ലവ്വേഴ്‌സ് അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഷെഫ് സുരേഷ്‌നായരുമായി നടത്തിയ ഭക്ഷണത്തെപറ്റിയുള്ള സംവാദം അംഗങ്ങൾക്ക് ഉപകാരപ്രദമായി. ഓണം ട്രഡീഷണൽ കോസ്റ്റും കോമ്പറ്റിഷൻ ഫാമിലി റൗണ്ട് വിജയികളായി അനിൽ മാരാർ, രമണി അനിൽ മാരാർ എന്നിവരേയും സിംഗിൾ റൗണ്ടിൽ അഫ്സൽ അബ്ദുള്ളയും സമ്മാനർഹരായി. പരിപാടിക്ക് മാറ്റുകൂട്ടിയ ഗായകരായ രാജാറാം ,ഷാജി സെബാസ്റ്റ്യൻ, രാജേഷ് ഇല്ലത്ത് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.…

Read More

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങള്‍ നിയമപരവും നീതിന്യായപരവുമായ സഹകരണം ശക്തിപ്പെടുത്തണമെന്നും ഇതു സംബന്ധിച്ച കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്നും നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മൗദ പറഞ്ഞു. ജി.സി.സി. രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ 34ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജി.സി.സി. ജുഡീഷ്യല്‍ വിധികള്‍, ഡെപ്യൂട്ടേഷനുകള്‍, വിജ്ഞാപനങ്ങള്‍ എന്നിവ നടപ്പിലാക്കാനുള്ള കരാര്‍ നവീകരിക്കുന്നതിന്റെ ചട്ടക്കൂടിനുള്ളില്‍ വരുന്ന സിവില്‍, ക്രിമിനല്‍ നിയമ സഹകരണം സംബന്ധിച്ച കരാറുകള്‍ക്ക് യോഗം അംഗീകാരം നല്‍കി. ജുവനൈല്‍ ജസ്റ്റിസ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ദോഹ രേഖയ്ക്ക് യോഗം അംഗീകാരം നല്‍കി. വിവേചന വിരുദ്ധ നിയമങ്ങള്‍ക്കും വിദ്വേഷ പ്രസംഗ നിയമങ്ങള്‍ക്കും ഏകീകൃത മാനദണ്ഡങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം അവലോകനം ചെയ്തു.

Read More

മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ നടത്തിയ ആദ്യത്തെ യാത്രാമേള വിജയകരമായി സമാപിച്ചു. ഒക്ടോബര്‍ 26, 27 തീയതികളിലായിരുന്നു മേള.ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ഫ്‌ളൈറ്റുകളില്‍ പ്രഖ്യാപിച്ച 50% വരെ ഡിസ്‌കൗണ്ടുകള്‍ ആയിരക്കണക്കിന് യാത്രക്കാര്‍ പ്രയോജനപ്പെടുത്തി. ലണ്ടന്‍, ബാങ്കോക്ക്, ഇസ്താംബുള്‍, ഡല്‍ഹി, വിവിധ ജി.സി.സി. നഗരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ബുക്ക് ചെയ്ത പ്രധാന ലക്ഷ്യസ്ഥാനങ്ങള്‍. കുടുംബ- സൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഒരു ശ്രേണി അവതരിപ്പിച്ച മേള, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളമുള്ള കാര്യമായ ഇടപെടല്‍ ഉള്‍പ്പെടെ ഗണ്യമായ മാധ്യമ ശ്രദ്ധ നേടി. വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ ഏര്‍പ്പെടുത്തിയ പ്രതിദിന റാഫിളുകള്‍ പങ്കെടുത്തവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കി.

Read More

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായും, 10 കേസുകളില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എട്ടു കേസുകളില്‍ പ്രതികളുടെ പേരുകളുണ്ട്. 18 കേസുകളില്‍ പ്രതികളുടെ പേര് ഇല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. മുദ്രവെച്ച കവറിലാണ് സര്‍ക്കാര്‍ നടപടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സിനിമാ നിയമനിര്‍മ്മാണത്തിന്റെ കരട് തയ്യാറാക്കിയതായും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാനായി രൂപീകരിച്ച ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

Read More

ആലപ്പുഴ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയെ ബംഗളൂരുവിൽ നിന്ന് ആലപ്പുൻ നോർത്ത് പൊലീസ് അറസ്റ്റു ചെയ്തു. അവലക്കുന്ന് തലവടി തങ്കം ചിറയിൽ ഹൗസ് സാബു സത്യൻ (മാവോ ബിജു) ആണ് ആലപ്പുഴ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. 2018ലാണ് കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്. ശേഷം കേരളത്തിൽ പാലക്കാടും, തമിഴ്‌നാട്ടിലും കർണാടകയിലുമൊക്കെ ഇയാൾ ഒളിവിലായിരുന്നു. എസ്.ഐ അബ്ദുൽ ഖാദർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ജയസുധ, സിവിൽ പൊലീസ് ഓഫീസർമാരായ വിനു കൃഷ്ണൻ, സുഭാഷ് സുജിത്ത്, ലവൻ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More