- ബഹ്റൈനില്‍ കുട്ടികള്‍ക്ക് മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു
- മാതാപിതാക്കള്‍ ആരെന്നറിയാത്ത കുട്ടികള്‍ക്ക് ഡി.എന്‍.എ. ടെസ്റ്റ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം
- സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കമ്മിറ്റികളിൽ പങ്കാളിത്തമില്ല, യൂത്ത് ലീഗിന്റെ പ്രതിഷേധം ഫലം കണ്ടു; പരിഹരിച്ച് സാദിഖലി തങ്ങൾ
- ഇന്ത്യൻ ടീമില്‍ മുഹമ്മദ് ഷമിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ, ഒടുവില്‍ നിലപാട് വ്യക്തമാക്കി ശുഭ്മാന്‍ ഗില്‍
- ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ തുടങ്ങി
- റോഡില്‍ വാഹനാഭ്യാസം: ഡ്രൈവര്‍ അറസ്റ്റില്‍
- പണം തട്ടിപ്പ്: ബഹ്‌റൈന്‍ പൗരന് 10 വര്‍ഷം തടവ്
- വിജയ സാധ്യതയുള്ള വാർഡിനായി ബിജെപിയിൽ പിടിയും വലിയും; പ്രശാന്തുൾപ്പെടെ 3 നേതാക്കൾ രംഗത്ത്, പാലക്കാട് തർക്കം തുടരുന്നു.
Author: News Desk
പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വന്‍ കായിക പദ്ധതി ഒരുങ്ങുന്നു. മലബാര്‍ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തന്‍കുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റ്റ്റിന്റെ 21 ഏക്കര്‍ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോര്‍ട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയില്‍ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകള്‍, ഫ്‌ളഡ് ലൈറ്റ് , ക്ലബ് ഹൗസ് , നീന്തല്‍ കുളം,ബാസ്‌കറ്റ് ബോള്‍ ഫുട്‌ബോള്‍ മൈതാനങ്ങള്‍, കൂടാതെ മാറ്റ് കായിക ഇനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടാവും. ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ 33 വര്‍ഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35000 രൂപ വാര്‍ഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നല്‍കും. പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികള്‍ക്ക് ജോലിക്ക് മുന്‍ഗണന നല്‍കാനും വ്യവസ്ഥ ഉണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്‌പോര്‍ട്‌സ് ഹബ് നിര്‍മ്മിക്കുക. ഈ വര്‍ഷം ഡിസംബറില്‍ കരാര്‍ ഒപ്പിടും.…
ദില്ലി:ആഗ്രയ്ക്കടുത്ത് കരഗോൽ എന്ന ഗ്രാമത്തിലെ പാടത്തിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണു. പിന്നാലെ തീപിടിച്ച വിമാനം കത്തിയമർന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതർ എന്നാണ് വിവരം. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബിലെ അദംപൂറിൽ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. അപകടം മുന്നിൽ കണ്ട് പൈലറ്റുമാർ സുരക്ഷിതമായി വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിൻ്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പൊലീസും അന്വേഷണം നടത്തും.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി മലയാളം പാഠശാലയുടെ നേതൃത്വത്തിൽ 68 മത് കേരള പ്പിറവി ദിനം ആഘോഷിച്ചു. കഴിഞ്ഞദിവസം സൊസൈറ്റി അങ്കണത്തിൽ മലയാളം പാഠശാല അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും സൊസൈറ്റി കുടുംബാംഗങ്ങളും പങ്കെടുത്തു ചടങ്ങിൽ കേരളത്തെക്കുറിച്ച് കുട്ടികളുമായി പ്രഥമ അധ്യാപകൻ സതീഷ് കുമാർ സംസാരിക്കുകയും കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിക്കുകയും ഉണ്ടായി ഡയറക്ടർ ബോർഡ് അംഗങ്ങളെ കൂടാതെ പാഠശാല ജനറൽ കൺവീനർ അജിത്ത് പ്രസാദ് സീനിയർ അധ്യാപിക ശ്രീജയ് ബിനോ, ശിവപുത്രി ജിതിൻ, റാണി വിപിൻ എന്നിവർ പങ്കെടുത്തു. പാഠശാല കോർഡിനേറ്റർ ദേവദത്തൻ നന്ദി അറിയിച്ചു.
ന്യൂഡൽഹി: പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഈ മാസം 20ലേക്ക് മാറ്റി. കൽപ്പാത്തി രഥോത്സവം കണക്കിലെടുത്താണ് തീരുമാനം.വോട്ടെടുപ്പ് മാറ്റണമെന്ന് വിവിധ രാഷ്ട്രീയപ്പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. 13നാണ് വോട്ടെടുപ്പ് നടക്കേണ്ടിയിരുന്നത്. കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് തിയതി മാറ്റിയിട്ടുണ്ട്.
മനാമ: 2025-2026ലെ ബഹ്‌റൈന്‍ ബജറ്റ് സംബന്ധിച്ച് രാജ്യത്തെ സര്‍ക്കാര്‍ പ്രതിനിധികളും പാര്‍ലമെന്റ് അംഗങ്ങളും യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തി.സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം, ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അലി ബിന്‍ സാലിഹ് അല്‍ സാലിഹ്, ധന-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. യോഗത്തില്‍ മന്ത്രിമാര്‍, പാര്‍ലമെന്റിന്റെ ധനകാര്യ, സാമ്പത്തിക അംഗ സമിതി അംഗങ്ങള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.ദേശീയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യമിട്ട്, നിലവിലെ പാര്‍ലമെന്റ് സമ്മേളനത്തിന്റെ ഉദ്ഘാടന വേളയില്‍ രാജകീയ പ്രസംഗത്തില്‍ സൂചിപ്പിച്ചതുപോലെ, രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ബജറ്റെന്ന് സ്പീക്കര്‍ അല്‍ മുസല്ലം പറഞ്ഞു.ദേശീയ നേട്ടങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെയും രാജാവിന്റെ നിര്‍ദ്ദേശപ്രകാരം വികസന സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെയും പ്രാധാന്യം ശൂറ കൗണ്‍സില്‍ ചെയര്‍മാന്‍ അല്‍ സലേഹ് ചൂണ്ടിക്കാട്ടി.വരാനിരിക്കുന്ന ഘട്ടത്തില്‍ ബഹ്റൈന്റെ വികസന ലക്ഷ്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ 2025-2026 ബജറ്റിന് ഏറെ പ്രാധാന്യമുണ്ടെന്ന്…
മനാമ: ബഹ്‌റൈനിലെ മനാമയില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ (ഐ.എസ്.എഫ്) വേള്‍ഡ് ജിംനേഷ്യഡ് 2024ല്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ടീം രണ്ട് സ്വര്‍ണ്ണ മെഡലുകളും നാല് വെള്ളി മെഡലുകളും ആറ് വെങ്കല മെഡലുകളും നേടി. അമ്പെയ്ത്ത്, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ്‌ബോള്‍, ചെസ്സ്, ഫെന്‍സിംഗ്, ജൂഡോ, കരാട്ടെ, നീന്തല്‍, ടേബിള്‍ ടെന്നീസ്, തായ്‌ക്വോണ്ടോ, ടെന്നീസ് തുടങ്ങി വിവിധ ഇനങ്ങളില്‍ ഇന്ത്യന്‍ ടീം പങ്കെടുത്തുത്തു.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടങ്ങുന്ന 185 അംഗ സംഘമാണ് ജിംനേഷ്യഡിനെത്തിയത്.’വിസിറ്റ് എംബസി’ പ്രോഗ്രാമിന്റെ ഭാഗമായി പ്രതിനിധി സംഘത്തിനായി ഇന്ത്യന്‍ എംബസി സന്ദര്‍ശനം സംഘടിപ്പിച്ചു. അംബാസഡര്‍ വിനോദ് കെ. ജേക്കബ് സംഘവുമായി ആശയവിനിമയം നടത്തി. എംബസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു. എംബസി ആതിഥേയത്വം വഹിക്കുന്ന നിരവധി സംരംഭങ്ങളെക്കുറിച്ചും എക്‌സിബിഷനുകളെക്കുറിച്ചും അവരെ അറിയിച്ചു. കൂടാതെ, ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് എംബസി അധികൃതര്‍ സംസാരിച്ചു.
6 ചാക്കുകളിൽ പണമെത്തിച്ചു; കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ
തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിക്കെതിരെ സാക്ഷിയുടെ വെളിപ്പെടുത്തൽ.കുഴല്‍പ്പണമെത്തിച്ചത് ചാക്കിലാക്കിയാണെന്ന് ബി.ജെ.പി. മുന്‍ ജില്ലാ ഓഫിസ് സെക്രട്ടറി സതീശന്‍ തിരൂര്‍ പറഞ്ഞു. കുഴല്‍പ്പണമെത്തിച്ച ധര്‍മരാജന് തൃശൂരില്‍ മുറിയെടുത്തുകൊടുത്തു. 6 ചാക്കുകൾ നിറയെ പണമുണ്ടായിരുന്നു. പണമാണെന്നറിഞ്ഞത് പിന്നീടാണെന്നും സതീശന്‍ പറഞ്ഞു.2021 ഏപ്രില്‍ മൂന്നിനാണ് കൊടകരയില്‍ കാര്‍ തട്ടിക്കൊണ്ടുപോയി മൂന്നരക്കോടി രൂപ കവര്‍ന്നത്. സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ ഷംജീര്‍ കൊടകര പോലീസില്‍ പരാതി നല്‍കിയിരുന്നു. കാര്‍ തട്ടിക്കൊണ്ടുപോയെന്നും അതില്‍ 25 ലക്ഷം രൂപയുണ്ടായിരുന്നെന്നുമായിരുന്നു പരാതി. കേസന്വേഷിച്ച പ്രത്യേക സംഘം, അത് ബി.ജെ.പിയുടെ പണമായിരുന്നെന്നും 3.5 കോടി ഉണ്ടായിരുന്നെന്നും കണ്ടെത്തി.തെരഞ്ഞെടുപ്പ് ചെലവിനായി കര്‍ണാടകയില്‍നിന്ന് ബി.ജെ.പി. ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്തയ്ക്കു നല്‍കാനാണ് കൊണ്ടുപോയതെന്നും ഇരിങ്ങാലക്കുട കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. കേസിൽ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികളാണ്. പണം കൊണ്ടുവന്ന കാറിന്റെ ഡ്രൈവർ ഷംജീറാണ് ഒന്നാം സാക്ഷി. പരാതിക്കാരൻ ധർമരാജൻ രണ്ടാം സാക്ഷിയാണ്.
‘കയ്യും കാലും വെട്ടുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഭീഷണി’; പരാതി നൽകി യൂണിറ്റ് കമ്മിറ്റി അംഗം
കോഴിക്കോട്: ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി കയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി ഡി വൈ എഫ് ഐ നരിക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അംഗത്തിന്‍റെ പരാതി. സംഭവത്തിൽ ഡി വൈ എഫ് ഐ കോഴിക്കോട് നാദാപുരം ബ്ലോക്ക് സെക്രട്ടറി രാഹുൽ രാജനെതിരെ പൊലീസിൽ പരാതി നൽകി. നരിക്കാട്ടേരി യൂണിറ്റ് കമ്മിറ്റി അംഗം ടി. ജയലേഷ് രാഹുൽ രാജനെതിരെ പരാതി നൽകിയത്. രാഹുൽ രാജിനെതിരായ ഒരു വാട്സ് ആപ്പ് സന്ദേശം ഡിവൈഎഫ്ഐ നേതാക്കള്‍ക്ക് ജയലേഷ് അയച്ചുകൊടുത്തിരുന്നു. ഇതിൽ പ്രകോപിതനായാണ് രാഹുൽ രാജ് ഭീഷണി മുഴക്കിയതെന്നാണ് ജയലേഷ് പരാതിയിൽ പറയുന്നത്. യഥാര്‍ത്ഥ വസ്തുത ബന്ധപ്പെട്ട പാർട്ടി നേതൃത്വത്തെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ജയലേഷ് പരാതിയിൽ പറഞ്ഞു. നാദാപുരം ഡിവൈഎസ്പിക്കാണ് ഇന്ന് പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി പരിശോധിച്ച് വരികയാണെന്നും അതിനുശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ (ബി.സി.ഐ.സി.എ.ഐ) ബഹ്‌റൈന്‍ ചാപ്റ്റര് മനാമയിലെ ക്രൗണ്‍ പ്ലാസയില്‍ ബിസിനസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍നാഷണന്‍ (ബി.എന്‍.ഐ) ബഹ്‌റൈന്‍ നെറ്റ്‌വര്‍ക്ക് പങ്കാളിയായി ‘സ്റ്റാര്‍ട്ടഅപ്പ് മജ്‌ലിസ്’ സംഘടിപ്പിച്ചു. നിരവധി പ്രസംഗകര്‍ പരിപാടിയില്‍ പങ്കെടുത്തു. സി.എ. ഭാരതി മഹേശ്വരി മാസ്റ്റര്‍ ഓഫ് ഇവന്റ് ആയി. അദ്ധ്യക്ഷന്‍ സി.എ. വിവേക് ഗുപ്ത പരിപാടി ഉദ്ഘാടനം ചെയ്തു. ഹോപ്പ് വെഞ്ച്വേഴ്‌സ് വൈസ് ചെയര്‍മാന്‍ മുഹമ്മദ് അബ്ദുല്ലലി അല്‍ അലി വിശിഷ്ടാതിഥിയായിരുന്നു. ബിസിനസ്സ് വഴിത്തിരിവുകള്‍ക്ക് ശക്തമായ സി.എഫ്.ഒകളുടെ പ്രാധാന്യം ചടങ്ങില്‍ ചര്‍ച്ച ചെയ്തു. ശക്തമായ സ്ഥാപകരുടെയും തന്ത്രപരമായ വളര്‍ച്ചാ മേഖലകളുടെയും പ്രാധാന്യം ഉയര്‍ത്തിത്തിക്കാട്ടിക്കൊണ്ട് ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള ഉള്‍ക്കാഴ്ചകള്‍ ടെന്‍മൗ മുന്‍ സി.ഇ.ഒ. നവാഫ് മുഹമ്മദ് അല് കോഹെജി പങ്കുവെച്ചു. ബി.എന്‍.ഐ. ബഹ്‌റൈന്‍ ദേശീയ ഡയറക്ടര്‍ അരുണോദയ് ഗാംഗുലിയും സംസാരിച്ചു. സാങ്കേതിക സെഷനുകളില്‍ വ്യവസായ പ്രമുഖര്‍, നിക്ഷേപ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്ത വിസൂര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഫയേഴ്‌സ് ലിമിറ്റഡിലെ അനീഷ് മഹേശ്വരി, സോഹോയില്‍…
മനാമ: ബഹ്‌റൈനിലെ മുഹറഖിലെ ഏറെ ചരിത്രപ്രാധാന്യമുള്ള രണ്ടു പൗരാണിക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടി തുടങ്ങി. മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പിന്തുണയോടെ ബഹ്‌റൈന്‍ അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബി.എ.സി.എ) ആണ് സംരക്ഷണപ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നത്.റോഡ് 621, ബ്ലോക്ക് 206ലുള്ള ആദ്യകെട്ടിടം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പൗരാണിക വാസ്തുവിദ്യാ ഘടന നിലനിര്‍ത്തിക്കൊണ്ടുതന്നെ ഈ കെട്ടിടത്തിന് അറ്റകുറ്റപ്പണി നടത്തും. റോഡ് 310, ബ്ലോക്ക് 203ലെ രണ്ടാമത്തെ കെട്ടിടം പൊളിച്ചുപണിയാന്‍ ഉടമ അനുമതി തേടിയിട്ടുണ്ട്. ഈ കെട്ടിടം പൗരാണിക രൂപഘടന നിലനിര്‍ത്തിക്കൊണ്ട് പൊളിച്ചുപണിയാനാണ് സാധ്യത.സംരക്ഷണ പ്രവൃത്തികള്‍ സംബന്ധിച്ച് മുനിസിപ്പാലിറ്റി കാര്യ മന്ത്രി വഈല്‍ മുബാറക്കിന് ബി.എ.സി.എ. പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫ കത്തെഴുതിയിട്ടുണ്ട്. സംരക്ഷണ പ്രവൃത്തിയുമായി സഹകരിക്കുന്നതിനു വേണ്ടി മുനിസിപ്പാലിറ്റി മന്ത്രാലയം, പ്രാദേശിക പോലീസ്, മുനിസിപ്പല്‍ കൗണ്‍സില്‍, ഗവര്‍ണറുടെ ഓഫീസ്, ബി.എ.സി.എ, പൊതുജനാരോഗ്യ വിഭാഗം എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു വര്‍ക്കിംഗ് ഗ്രൂപ്പിന് രൂപം നല്‍കി.
