Author: News Desk

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുകളിലെ തെറ്റു തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരം നല്‍കാനും അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും നടപടിയുമായി ഭക്ഷ്യ പൊതുവിതരണ വകുപ്പ്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ തെളിമ പദ്ധതി 15 ന് ആരംഭിക്കും. ഡിസംബര്‍ 15 വരെ പദ്ധതി നീണ്ടു നില്‍ക്കും. തെറ്റു തിരുത്താനും മാറ്റം വരുത്താനും കാര്‍ഡ് ഉടമകള്‍ ഇനി റേഷന്‍ കടകളില്‍ പോയാല്‍ മതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതുതായി ആധാര്‍ നമ്ബര്‍ ചേര്‍ക്കാനും അവസരമുണ്ട്. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ടു റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും അവസരമുണ്ടാകും. ഓരോ റേഷന്‍ കടകളില്‍ ഇതിനായി പ്രത്യേക പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ട്. റേഷന്‍ കടകള്‍ക്ക് മുന്നില്‍ താഴിട്ടുപൂട്ടി സ്ഥാപിക്കുന്ന ഡ്രോപ് ബോക്‌സില്‍ പരാതികളും അപേക്ഷകളും ഇടാം. അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, അംഗങ്ങളുടെ തൊഴില്‍ തുടങ്ങിയ വിവരങ്ങളിലെ തെറ്റുകള്‍ തിരുത്തി നല്‍കും. പാചക…

Read More

മനാമ: ആലപ്പുഴ ജില്ലയിലെ ബഹറൈൻ പ്രവാസികളുടെ കൂട്ടായ്മയായ വോയ്‌സ് ഓഫ് ആലപ്പിയുടെ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സി പ്രകാശനം സിഞ്ച് അൽ അഹലി സ്റ്റേഡിയത്തിൽ വച്ച് നടന്നു. ജേഴ്സി പ്രകാശന ചടങ്ങിന് വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി സ്വാഗതം ആശംസിച്ചു, പ്രസിഡൻ്റ് സിബിൻ സലിം ടീം ക്യാപ്റ്റൻ അനൂപ് ശശികുമാറിനും ടീം അംഗങ്ങൾക്കും ജേഴ്സി നൽകി പ്രകാശനം നിർവഹിച്ചു, ലേഡീസ് വിങ് ചീഫ് കോർഡിനേറ്റർ രശ്മി അനുപ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അജിത്ത് കുമാറും മറ്റ് ഭാരവാഹികളും സന്നിഹിതരായിരുന്നു, സ്പോർട്സ് വിങ്ങ് കൺവീനർ ബോണി മുളപ്പാംപള്ളിൽ ചടങ്ങിൽ എത്തിച്ചേർന്ന ഏവർക്കും നന്ദി അറിയിച്ചു.

Read More

മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ മനാമ, മുഹറഖ് ഏരിയകളും ദാറുൽ ഈമാൻ കേരള മനാമ മദ്രസയും സംയുക്തമായി ഖുർആൻ ടോക്കും പി.ടി.എ മീറ്റിങ്ങും സംഘടിപ്പിച്ചു. ഇസ്‌ലാമിന്റെ വിട്ടുവീഴ്ചയില്ലാത്ത മൗലിക തത്വമാണ് ഏകദൈവത്വം എന്ന് മുഖ്യപ്രഭാഷണം നടത്തിയ യുവ പണ്ഡിതനും വാഗ്മിയുമായ യൂനുസ് സലീം അഭിപ്രായപ്പെട്ടു. “അല്ലാഹുവിനു തുല്യം അല്ലാഹു മാത്രം” എന്ന വിഷയത്തിൽ “ഖുർആൻ ടോക്ക്” നടത്തുകയായിരുന്നു അദ്ദേഹം. ഏകദൈവ വിശ്വാസത്തിന്റെ അടിസ്ഥാനങ്ങളാണ് പ്രാർഥനകളും സഹായാഭ്യർഥനയും അല്ലാഹുവോട് മാത്രമായിരിക്കണം എന്നത്. വിശ്വാസികളുടെ പ്രാർഥനകൾ മധ്യവർത്തികളില്ലാതെ അവനു കേൾക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മദ്രസ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ച പരിപാടിയിൽ മനാമ കാംപസ് വൈസ് പ്രിൻസിപ്പൽ ജാസിർ പി.പി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് മദ്രസയെകുറിച്ചും ആസന്നമായ അർധവാർഷിക പരീക്ഷയെ സംബന്ധിച്ചും വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് റഫീഖ് അബ്ദുല്ല, എം.ടി.എ പ്രസിഡന്റ് സബീന ഖാദർ എന്നിവർ ആശംസകൾ നേർന്നു. രക്ഷിതാക്കളുടെ അന്വേഷണങ്ങൾക്ക് സ്ഥാപനാധികാരികൾ മറുപടി നൽകി. പി.ടി.എ സെക്രട്ടറി…

Read More

പാലക്കാട്: പാലക്കാട് കോൺ​ഗ്രസ് നേതാക്കളുടെ ഹോട്ടൽമുറികളിൽ അർധരാത്രി പോലീസ് നടത്തിയ പരിശോധന സിപിഎമ്മും ആർ.എസ്.എസ്സും തമ്മിലുള്ള ഡീലാണെന്ന് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. എനിക്കെതിരായ പരാതിയുടെ അടിസ്ഥാനത്തിൽ എന്തിനാണ് സിപിഎം നേതാക്കളായ ടി.വി.രാജേഷിന്റെയും വിജിന്റെയും മുറികൾ പരിശോധിച്ചത്. ഞാൻ പണം കൊടുക്കുന്ന ആളുകളാണോ ടി.വി.രാജേഷും വിജിനും. ഷാനിമോൾ ഉസ്മാൻ ഒഴികെ ബാക്കി എല്ലാവരും മുറി തുറന്നുകൊടുത്തു. അവർ തുറന്നുകൊടുക്കാത്തത് വനിതാ പോലീസിന്റെ സാന്നിധ്യം ഇല്ലാത്തതുകൊണ്ടാണ്. ബിജെപിയുടെയും സിപിഎമ്മിന്റെയും മുറികൾ പരിശോധിച്ചപ്പോൾ എന്തുകൊണ്ടാണ് പരസ്പരം ഇവർ ആരോപണം ഉന്നയിക്കാതിരുന്നത്. ഇതോടെ ജനങ്ങളുടെ മുൻപിൽ സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീൽ അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്, രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റും, ദേശീയ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന തൃശൂർ പുള്ള് സ്വദേശി ലാൽസൺ പുള്ളിന്റെ അഞ്ചാം ചരമ വാർഷികത്തോട് അനുബന്ധിച്ച് സൗജ്യന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു കൊണ്ട് നവംബർ 8 മുതൽ 15 വരെ ഒരാഴ്ച നീണ്ടു നിൽക്കുന്ന രീതിയിലാണ് മെഡിക്കൽ ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ ടെസ്റ്റുകളും, ഡോക്ടർ കൺസൽട്ടേഷനുമടക്കമുള്ള വിവിധ സേവനങ്ങൾ സൗജന്യമായാണ് ഒരാഴ്ച ലഭ്യമാവുന്നത്. പ്രവാസികളിലെ ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി നടത്തുന്ന ഇത്തരം മെഡിക്കൽ ക്യാമ്പുകളിൽ എല്ലാവരും ഭാഗമാകണമെന്നും, മെഡിക്കൽ ക്യാമ്പിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായും ഐ.വൈ.സി.സി ബഹ്‌റൈൻ ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റ്‌ നവീൻ ചന്ദ്രൻ, സെക്രട്ടറി ഷാഫി വയനാട്, ട്രെഷറർ ഫൈസൽ പട്ടാമ്പി എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.35590391, 35019446, 39114530

Read More

മനാമ: പ്രത്യേക അസംബ്ലികളും വൃക്ഷത്തൈ നടീൽ യജ്ഞവും ഉൾപ്പെടെ വിവിധ പ്രവർത്തനങ്ങളിലൂടെ  വിദ്യാർത്ഥികളിൽ  പരിസ്ഥിതി  അവബോധം വളർത്തുന്നതിനുമായി ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസ് ദേശീയ വൃക്ഷ വാരാഘോഷം സംഘടിപ്പിച്ചു.   വൃക്ഷത്തൈ നടൽ, ഹരിത ഇടങ്ങളുടെ വിപുലീകരണം തുടങ്ങിയ പരിസ്ഥിതി സൗഹൃദ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ  പ്രാധാന്യത്തിന് ഊന്നൽ നൽകിയായിരുന്നു ആഘോഷം.  2035 ഓടെ 3.6 ദശലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിടുന്ന ബഹ്‌റൈന്റെ  ദേശീയ വനവൽക്കരണ പദ്ധതിയുമായി ബദ്ധപ്പെട്ടാണ് വൃക്ഷ വാരം നടത്തുന്നത്.  2060-ഓടെ കാർബൺ പുറന്തള്ളൽ പൂജ്യമായി കുറയ്‌ക്കാനുള്ള രാജ്യത്തിന്റെ  പ്രതിബദ്ധതയെ സ്‌കൂൾ പിന്തുണക്കുന്നു. ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, പ്രധാന അധ്യാപിക, കോ-ഓർഡിനേറ്റർമാർ, ജീവനക്കാർ, പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾ, വിദ്യാർഥികൾ എന്നിവർ കാമ്പസിന്റെ  വിവിധയിടങ്ങളിൽ വൃക്ഷത്തൈ നടീൽ യജ്ഞത്തിൽ ഏർപ്പെട്ടു. ഹരിത സംസ്‌കാരം ഉൾക്കൊള്ളുന്നതിനായി വിദ്യാർത്ഥികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. വൃക്ഷത്തൈ നടീലിന്റെ  പ്രാധാന്യം വ്യക്തമാക്കുന്ന വിജ്ഞാനപ്രദമായ വീഡിയോ പ്രദർശിപ്പിച്ചു.  ജൂനിയർ വിംഗ്…

Read More

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം. ഓപ്പറേഷൻ തിയറ്റർ കോംപ്ലക്സിലെ ഇൻവെർട്ടർ മുറിയിലാണ് തീ പിടിച്ചത്. സമീപത്തുണ്ടായിരുന്ന രോഗികളെ ഉടന്‍ തന്നെ അവിടെ നിന്നും മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. താനൂരിൽ നിന്നുള്ള ഫയർ ഫോഴ്സ് എത്തി തീയണച്ചു. തീപിടുത്തത്തിൽ അപകടത്തില്‍ ആളപായമില്ല. തീയണച്ചെന്ന് അധികൃതര്‍ അറിയിച്ചു.

Read More

കൊച്ചി: തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. മൂവാറ്റുപുഴ ആവോലി പരീക്കപ്പീടിക മുണ്ടയ്ക്കല്‍ വീട്ടില്‍ ഷൈനി മാത്യുവിനെ (49) മൂവാറ്റുപുഴ പോലീസാണ് അറസ്റ്റ് ചെയ്തത്. സിങ്കപ്പൂരിലും ജര്‍മനിയിലും ജോലി വാഗ്ദാനം ചെയ്ത് രണ്ടുപേരില്‍ നിന്ന് ഏഴുലക്ഷത്തോളം രൂപയാണ് ഷൈനി തട്ടിയെടുത്തത്. മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഷൈനി പണം വാങ്ങിയത്. ജര്‍മനിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലിക്കായുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് ഊരമന സ്വദേശിയില്‍ നിന്ന് 4.38 ലക്ഷം രൂപയും ഇയാളുടെ സുഹൃത്തിന് സിങ്കപ്പൂരിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടു ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴയിലെ ഈസി വിസ എന്ന സ്ഥാപനത്തിന് വിദേശത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്‍സ്‌പെക്ടര്‍ ബേസില്‍ തോമസിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ പേര്‍ പറ്റിക്കപ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Read More

തിരുവനന്തപുരം: ചേലക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുള്ള ഡോക്ടറോട്, രോഗികളും മറ്റുള്ളവരും നോക്കിനിൽക്കെ അപമര്യാദയായി പെരുമാറുകയും ഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ പി.വി.അൻവർ എംഎൽഎക്കെതിരെ ആശുപത്രി സംരക്ഷണ നിയമമനുസരിച്ച് കേസ് എടുക്കണമെന്ന് ഐഎംഎ. തിരക്കേറിയ ഒപിയിൽ രോഗികളെ പരിശോധിക്കുന്ന ഡോക്ടറെ ഭീഷണി സ്വരത്തിൽ ആക്ഷേപിക്കുകയും സംഘം ചേർന്ന് അപമാനിക്കുകയും ചെയ്‌തത്‌ തികച്ചും അപരിഷ്കൃതമായ നടപടിയാണെന്നും ഐഎംഎ ആരോപിച്ചു. ഡോക്ടർമാരുടെയും മറ്റു ജീവനക്കാരുടെയും ആത്മവിശ്വാസം തകർക്കാനും അവരെ സമൂഹത്തിനു മുന്നിൽ ഇകഴ്ത്തി കാട്ടാനും ശ്രമിക്കുന്നവർ ആരായാലും സംഘടന നോക്കി നിൽക്കില്ല. സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ഐഎംഎ അറിയിച്ചു. പി.വി.അൻവറിനെതിരെ ഒട്ടും വൈകാതെ തന്നെ കേസ് റജിസ്റ്റർ ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

Read More

തിരുവനന്തപുരം: പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണിയെന്ന് സന്ദേശം. ഭീഷണിയെ തുടർന്ന് ട്രെയിനുകളിൽ പരിശോധന നടത്തുകയാണ്. പൊലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്. സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്.  ട്രെയിനുള്ളിൽ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ സ്റ്റേഷൻ മൊത്തമായി പൊലീസും പരിശോധിക്കും. എന്നാൽ ട്രെയിൻ തടഞ്ഞിട്ടുള്ള പരിശോധനയില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

Read More