- ബഹ്‌റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
മനാമ: മൂന്നാം ബഹ്റൈന്‍ തിയേറ്റര്‍ ഫെസ്റ്റിവലിന്റെ നാലാം ദിവസം അവതരിപ്പിച്ച ‘യാസ്മിന’ എന്ന നാടകം പ്രേക്ഷകരുടെ മനം കവര്‍ന്നു. ആധുനിക ജീവിതത്തിന്റെ ദ്രുതഗതിയിലുള്ള മാറ്റങ്ങളെയും വെല്ലുവിളികളെയും പരാമര്‍ശിച്ചുകൊണ്ട് അല്‍ റീഫ് തിയേറ്ററിന്റെ റബാബ് മഹ്ദി എഴുതി അലി മര്‍ഹൂണ്‍ സംവിധാനം ചെയ്ത നാടകമാണിത്. അഭിനേതാക്കളായ അഖീല്‍ അല്‍ മജീദ്, അലി മര്‍ഹൂണ്‍, മരിജ റാക്കിച്ച് എന്നിവരുടെ മികച്ച പ്രകടനങ്ങളും മികച്ച ആവിഷ്‌കാര നിലവാരവും നാടകത്തിന്റെ പ്രധാന സവിശേഷതകളാണ്. കലാപരമായ ഹസ്സന്‍ ഷംസിന്റെ സ്‌കോര്‍, അബ്ദുള്‍റഹ്‌മാന്‍ അല്‍ റുവൈയുടെ സെറ്റ് ഡിസൈന്‍, അബ്ദുല്ല അല്‍ ബക്രിയുടെ പ്രകാശ ക്രമീകരണം, അമീറ സുലൈലിന്റെ വസ്ത്രാലങ്കാരം എന്നിവയും ശ്രദ്ധേയമായി.ബഹ്റൈനിലെ നാടകരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അല്‍ റീഫ് തിയറ്റര്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ അലി ബാദറിനെ ബഹ്റൈന്‍ തിയേറ്റര്‍ യൂണിയന്‍ ആദരിച്ചു.
മനാമ: ബഹ്‌റൈനിലെ പുതിയ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ഡോ. അബ്ദുല്ല ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി എന്നിവർ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ മുന്നിൽ അൽ സഖിർ കൊട്ടാരത്തിൽ സത്യപ്രതിജ്ഞ ചെയ്തു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ചടങ്ങിൽ സന്നിഹിതനായിരുന്നു. രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതിനുള്ള ദേശീയ കർത്തവ്യങ്ങളിൽ വിജയം ആശംസിച്ചുകൊണ്ട് രാജാവ് രണ്ട് മന്ത്രിമാരെയും അഭിനന്ദിച്ചു. മന്ത്രിമാർ രാജാവിനെ നന്ദിയും അഭിനന്ദനവും അറിയിച്ചു.
മനാമ: ന്യൂ ഹൊറൈസൺ സ്കൂളിൽ പഠിക്കുന്ന മഹ്മൂദാ കരിം, കാദറിൻ ഫെർണാണ്ടസ്, സദാന സർവണകുമാർ, ഷംസ സലാഹുദീൻ, ശ്രുതിക ശിവാനി, കാവേരി ലക്ഷ്മി കണ്ണൻ എന്നിവർ കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു. സ്കൂൾ കോർഡിനേറ്റേഴ്‌സ് കവിതയും, ലിജി ശ്യാമും ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ കുട്ടികളോടൊപ്പം എത്തി മുടി കൈമാറി. ബഹ്‌റൈൻ കാൻസർ സൊസൈറ്റി പ്രസിഡണ്ട് ഡോ: അബ്ദുൾറഹ്മാൻ ഫക്രൂ, എക്സിക്യൂട്ടീവ് മാനേജർ അഹമ്മദ് അലി അൽ നോവാഖ്ദ എന്നിവർ ഏറ്റുവാങ്ങി. കാൻസർ കെയർ ഗ്രൂപ്പ് പ്രതിനിധി പ്രവീഷ് പ്രസന്നൻ സന്നിഹിതനായിരുന്നു. കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് സൗജന്യമായി നൽകുന്ന ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുടെ ഉദ്യമത്തിൽ പങ്കാളികളായ ന്യൂ ഹൊറൈസൺ സ്കൂളിനെ കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ. ടി. സലിം എന്നിവർ അനുമോദിച്ചു.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖമുണ്ടെന്ന് പ്രതികരിച്ച് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ. നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുളള അവസരം ലഭിക്കുമെന്ന് ദിവ്യ പറഞ്ഞു. ‘മാദ്ധ്യമപ്രവർത്തകരായാലും പൊതുജനങ്ങളായാലും എന്നെ രണ്ട് പതിറ്റാണ്ടുകാലമായി കാണുകയാണ്. കഴിഞ്ഞ 14 വർഷമായി ജില്ലാ പഞ്ചായത്തിൽ ജനപ്രതിനിധിയായും പ്രവർത്തിച്ചിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടിയുളളവരുമായും ഉദ്യോഗസ്ഥരുമായും സഹകരിച്ച് പോകുന്ന വ്യക്തിയാണ് ഞാൻ. സദുദ്ദേശപരമായിട്ട് മാത്രമേ ഞാൻ ഏത് ഉദ്യോഗസ്ഥരോടും സംസാരിക്കാറുളളൂ. നിയമത്തിൽ വിശ്വസിക്കുന്നു. എന്റെ ഭാഗം കോടതിയോട് പറയും. നവീൻ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്ന പോലെ ഞാനും ആഗ്രഹിക്കുന്നു. മരണത്തിൽ കൃത്യമായും അന്വേഷണം നടക്കണം. എന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കാനുളള അവസരം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- ദിവ്യ പ്രതികരിച്ചു.അതേസമയം, നവീനിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനഘട്ടത്തിലാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. സ്ത്രീയെന്ന പരിഗണനയിലാണ് കണ്ണൂർ പ്രിൻസിപ്പൽ സെഷൻസ് കോടതി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. കുടുംബനാഥയുടെ അസാന്നിദ്ധ്യം ചെറിയകാലത്തേക്കാണെങ്കിലും കുടുംബത്തിൽ പ്രയാസം സൃഷ്ടിക്കുമെന്നും കോടതി നിരീക്ഷിച്ചു.…
തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തബാധിത മേഖലയായ വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കുറിപ്പ് നൽകിയിരുന്നു. തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്വേഷിക്കും. ഇതു സംബന്ധിച്ച് പ്രാഥമികാന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.താൽക്കാലിക പുനരധിവാസത്തിൻ്റെ ഭാഗമായി മേപ്പാടി പഞ്ചായത്തിലെ 19–ാം വാർഡ് കുന്നമ്പറ്റയിൽ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കൈ–ചൂരൽമല സ്വദേശികളായ 3 കുടുംബങ്ങൾക്ക് ബുധനാഴ്ച ഉദ്യോഗസ്ഥർ വിതരണം ചെയ്ത കിറ്റിലാണ് പുഴുവരിച്ച് ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കൾ ലഭിച്ചത്. പുഴുവരിക്കുന്ന അരിയും പ്രാണികളും നിറഞ്ഞ ആട്ടയും കട്ട പിടിച്ച റവയുമാണ് ഇവർക്ക് ലഭിച്ചത്. ഉപയോഗ്യമല്ലാത്ത വസ്ത്രങ്ങളും കിറ്റിലുണ്ടായിരുന്നു. സംഭവത്തിൽ അടിയന്തര…
കള്ളപ്പണം പാലക്കാട്ട് പ്രചാരണ വിഷയമാകരുതെന്ന് കൃഷ്ണദാസ്, വിഷയം വിടാതെ ജില്ലാ സെക്രട്ടറിയും മന്ത്രിയും; സി.പി.എമ്മിലെ ഭിന്നസ്വരങ്ങൾ മറനീക്കി പുറത്ത്
പാലക്കാട്: കള്ളപ്പണമാകരുത് പാലക്കാട്ടെ പ്രചാരണ വിഷയമെന്ന് ആവർത്തിച്ച് സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ്. പെട്ടിയിലേക്ക് മാത്രം പ്രചാരണമൊതുക്കുന്നത് ട്രാപ്പാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ കെണിയാണത്. ട്രോളി ബാഗില്‍ പണമുണ്ടോ, സ്വര്‍ണമുണ്ടോ എന്നൊക്കെ കണ്ടെത്തേണ്ടത് പാർട്ടിയല്ല പോലീസാണ്. തെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ കാര്യമാണെന്നും കൃഷ്ണദാസ് പറഞ്ഞു. കോണ്‍ഗ്രസ് കള്ളപ്പണം എത്തിച്ചെന്നും അന്വേഷണം വേണമെന്നും സി.പി.എം. ജില്ലാ നേതൃത്വവും മന്ത്രി എം.ബി. രാജേഷും ആവര്‍ത്തിച്ച് പറയുമ്പോഴാണ് അതു തള്ളി മുതിര്‍ന്ന പാർട്ടി നേതാവായ കൃഷ്ണദാസ് രംഗത്തുവന്നത്. കൃഷ്ണദാസ് മാധ്യമങ്ങളോട് നിലപാട് വ്യക്തമാക്കിയതിനു പിന്നാലെ അദ്ദേഹത്തെ തള്ളി സി.പി.എം. ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും മാധ്യമങ്ങളെ കണ്ട കൃഷ്ണദാസ് തന്റെ നിലപാട് ആവർത്തിക്കുകയായിരുന്നു. പാലക്കാട് നശിച്ച അവസ്ഥയിലാണെന്നും കൃഷ്ണദാസ് പറഞ്ഞു. ജനകീയ പ്രശ്നങ്ങള്‍ ഒരുപാടുണ്ട്. അതാണ് ചര്‍ച്ച ചെയ്യേണ്ടത്. നഗരസഭ ബി.ജെ.പി. ഭരിച്ച് കുളമാക്കിയിരിക്കുകയാണ്. ഇതല്ലേ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യേണ്ടത്. മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നുള്ള ചര്‍ച്ചയൊക്കെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ്. രാഷ്ട്രീയം…
മനാമ: ബഹ്‌റൈനിൽ സ്വദേശിവത്കരണ ക്വോട്ടയിൽ ജോലി നൽകാത്ത സ്ഥാപനങ്ങൾക്ക് ഉയർന്ന ലേബർ ഫീസ് ഈടാക്കണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചു. ഈ നിയമം പാലിക്കാത്ത കമ്പനികൾ വിദേശ ജീവനക്കാരനെ നിയമിക്കുമ്പോൾ ഒരു ജീവനക്കാരന് 2,500 ദീനാർവരെ എന്ന ക്രമത്തിൽ ലേബർ ഫീസ് ഈടാക്കാനാണ് നിർദേശം. ഹനാൻ ഫർദാന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
മനാമ: ബഹ്‌റൈനില്‍ ജോലിസ്ഥലത്ത് ദുരിതമനുഭവിക്കേണ്ടിവന്ന ഇന്ത്യക്കാരിയായ വീട്ടുവേലക്കാരിയെ എംബസി നാട്ടിലെത്തിച്ചു.ബഹ്‌റൈനില്‍ വീട്ടുജോലി ചെയ്തിരുന്ന ഇന്ത്യക്കാരി സിരിഷ പക്കയാണ് ജോലിസ്ഥലത്തെ ദുരിതം സംബന്ധിച്ച പരാതിയുമായി നവംബര്‍ 4ന് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. സഹായമഭ്യര്‍ത്ഥിച്ച സിരിഷയ്ക്ക് നവംബര്‍ 5ന് സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കിയതായി എംബസി അധികൃതര്‍ അറിയിച്ചു.
മനാമ: വേദിക് എ.ഐ. സ്‌കൂള്‍ ബഹ്‌റൈനില്‍ ഐ ലേണിംഗ് എഞ്ചിനീയറിംഗും ബോബ്‌സ്‌കോ എജ്യുവുമായി സഹകരിച്ച് പെന്റാത്ത്‌ലോണ്‍ 2024 അന്താരാഷ്ട്ര ഒളിമ്പ്യാഡ് നടത്തി. https://youtu.be/ocU28X0UlZ8 മനാമയിലെ അദാരി പാര്‍ക്കില്‍ നടന്ന പരീക്ഷകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ജനറല്‍ നോളജ്-ഡ്രോയിംഗ് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അറിവ് പരീക്ഷിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ക്ലാസ് അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരം. മുഖ്യാതിഥി ഡോ. മറിയം അല്‍ ദഇന്‍ എം.പി, ഏഷ്യന്‍ പാര്‍ലമെന്ററി അസംബ്ലി (എ.പി.എ) വൈസ് പ്രസിഡന്റും ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് അല്‍ സലൂം, മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി എം.പി, ബഹ്‌റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ യൂസഫ് യാക്കൂബ് ലോറി, വേദിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, ബോബ്‌സ്‌കോ ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബന്‍…
മനാമ: ബഹ്‌റൈനിൽ അവധിക്കാലത്ത് വാണിജ്യ മേഖലയുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ ദേശീയ സംരംഭം ആരംഭിച്ചതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രൊമോഷണൽ കാമ്പെയിനുകളുടെ ഫീസ് ഒഴിവാക്കുന്നതും ഡിസംബർ ഒന്ന് മുതൽ വർഷാവസാനം വരെ വാണിജ്യ കിഴിവുകളുടെ കാലാവധി നീട്ടുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നുവെന്ന് വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ആഭ്യന്തര, വിദേശ വ്യാപാര അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ച്, promotion_enquiries@moic.gov.bh എന്ന ഇ-മെയിൽ വഴി അപേക്ഷിക്കുന്നതിലൂടെ ഈ പ്രോത്സാഹനത്തിൻ്റെ പ്രയോജനം ലഭ്യമാക്കാൻ കട ഉടമകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.ദേശീയ ആഘോഷങ്ങളിൽ വാണിജ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവധിക്കാലത്ത് വിപണി പ്രവർത്തനം വർധിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. 1,122ലധികം കടകൾ പങ്കെടുത്ത കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ ജനപങ്കാളിത്തം അദ്ദേഹം ചൂണ്ടിക്കാട്ടി.
