Author: newadmin3 newadmin3

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ് ജോയിയെ കാണാതായത്. റെയിൽവേ സ്റ്റേഷന്റെ ഭാഗത്തുനിന്ന് വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 46 മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെത്താനായത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചു.

Read More

മനാമ: മുൻ യു.എസ്. പ്രസിഡൻ്റും ഇപ്പോൾ അവിടുത്തെ പ്രസിഡൻ്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ പ്രചാരണത്തിനിടയിൽ വധിക്കാൻ നടന്ന ശ്രമത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. കൊലപാതകശ്രമം ജനാധിപത്യ തത്വങ്ങൾക്ക് വിരുദ്ധമായ കുറ്റകൃത്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ട്രംപിന് ആരോഗ്യവും സുരക്ഷയുമുണ്ടാകട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു. ഒരു തരത്തിലുള്ള അക്രമവും തീവ്രവാദവും കൂടാതെ യു.എസ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ സമാധാനപരമായി തുടരട്ടെ. മന്ത്രാലയം അമേരിക്കയ്ക്ക് രാജ്യത്തിൻ്റെ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും മന്ത്രാലയം ആശംസിച്ചു.

Read More

മനാമ: കപ്പൽ റീസൈക്ലിംഗ് വ്യവസായം വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനും സഹകരിക്കാൻ ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും വ്യവസായ വാണിജ്യ മന്ത്രാലയവും എ.പി. മോളർ- മേഴ്‌സ്‌കുമായി ധാരണാപത്രത്തിൽ (എം.ഒ.യു) ഒപ്പുവച്ചു. ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിൽ പ്രധാന പങ്കാളികളായ അറബ് ഷിപ്പ് ബിൽഡിംഗ് ആൻഡ് റിപ്പയർ യാർഡ് കമ്പനി (എ.എസ്. ആർ.വൈ), ബഹ്റൈൻ സ്റ്റീൽ, എ.പി.എം. ടെർമിനൽസ് ബഹ്‌റൈൻ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. ബഹ്‌റൈനിലെ പങ്കാളികളായ കമ്പനികൾക്കിടയിൽ സുരക്ഷിതവും സുസ്ഥിരവുമായ കപ്പൽ പുനരുപയോഗത്തിൽ സംയുക്ത പ്രവർത്തനവും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിന് ധാരണാപത്രം ലക്ഷ്യമിടുന്നു. ഇത് രാജ്യത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ സഹകരണമാണ്. ധാരണാപത്രമനുസരിച്ച് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവും വ്യവസായ വാണിജ്യ മന്ത്രാലയവും എ.എസ്. ആർ.വൈക്ക് സംഘാടന പിന്തുണ നൽകും. കമ്പനി വലിയ കപ്പലുകൾക്കായി ഡോക്കുകളും യാർഡുകളുമൊരുക്കും. എ.പി. മോളർ- മേഴ്സ്ക് പുനരുപയോഗത്തിനായി കപ്പലുകളെ ആകർഷിക്കുകയും പ്രവർത്തനങ്ങൾ അന്താരാഷ്ട്ര നിലവാരം പുലർത്തുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഒരു കൺസൾട്ടൻ്റായി അതിൻ്റെ വിദഗ്ദ്ധ സഹായം നൽകുകയും ചെയ്യും. പകരമായി പ്രാദേശിക, അന്തർദേശീയ വിപണികളിൽ വിതരണം…

Read More

മനാമ: ഗവൺമെൻ്റ് ഹോസ്പിറ്റൽസ് അഡ്മിനിസ്ട്രേഷൻ ഡബ്ലിനിലെ ട്രിനിറ്റി കോളേജുമായി സഹകരണ കരാറിൽ ഒപ്പുവച്ചു. ഗവൺമെൻ്റ് ഹോസ്പിറ്റൽസ് അഡ്മിനിസ്‌ട്രേഷൻ സി.ഇ.ഒ. ഡോ. മറിയം അദ്ബി അൽ ജലഹ്മയും ഡബ്ലിനിലെ ട്രിനിറ്റി കോളജിലെ സ്‌കൂൾ ഓഫ് മെഡിസിൻ മേധാവി പ്രൊഫസർ കോളിൻ ഡോഹെർട്ടിയുമാണ് കരാറിൽ ഒപ്പുവെച്ചത്. കോളേജിൻ്റെ പരിശീലന പരിപാടികളിൽനിന്നും തുടർ പ്രൊഫഷണൽ വിദ്യാഭ്യാസ (സി.പി.ഇ) പ്രോഗ്രാമുകളിൽനിന്നും പ്രയോജനം നേടുന്നതിലൂടെയും പ്രത്യേക മെഡിക്കൽ മേഖലകളിൽ മെഡിക്കൽ ഫെലോഷിപ്പ് പൂർത്തിയാക്കിയ ഡോക്ടർമാർക്ക് പരിശീലനം നൽകുന്നതിലൂടെയും സഹകരണം ശക്തിപ്പെടുത്തുകയാണ് കരാർ ലക്ഷ്യമിടുന്നത്. ആരോഗ്യ മേഖലയുടെ പുരോഗതിക്കും പൗരർക്ക് വൈദ്യ പരിചരണത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള ബഹ്‌റൈൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് കരാറെന്ന് ഡോ. അൽ ജലഹ്മ പറഞ്ഞു. ഡോക്ടർമാർക്ക് അവരുടെ പ്രൊഫഷണൽ കഴിവുകളും പ്രത്യേക മെഡിക്കൽ മേഖലകളിലെ പ്രായോഗിക അനുഭവവും കൂടുതൽ വികസിപ്പിക്കാനുള്ള അവസരങ്ങൾ ഇതുവഴി ലഭിക്കുമെന്നും അവർ പറഞ്ഞു.

Read More

കൊച്ചി: ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥയൊരുക്കിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനിടെ ചിത്രത്തില്‍ മധു ബാലകൃഷ്ണന്‍ ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ചലച്ചിത്ര-സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെസ്ലിന്‍ രതീഷ് രചന നിര്‍വ്വഹിച്ച് സാജന്‍ സി ആര്‍ സംഗീതം ഒരുക്കി പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ ആലപിച്ച ‘അച്ഛനെന്നൊരു പുണ്യം എന്നെ അരുമയായ് കാത്തൊരു ധന്യജന്മം” എന്ന ഗാനമാണ് സംഗീതപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, രമ്യ രാജേഷ് മുരളി കാക്കനാട്, ശിവദാസ് വൈക്കം സാവിത്രി പിള്ള, ബേബി ശ്രിയ പ്രദീപ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.…

Read More

തിരുവനന്തപുരം: കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill – 2024 )  കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല. കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും വീടും, സ്ഥലവും കെട്ടിടവും , വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവിൽ തള്ളുന്ന കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി ഇനി മുതൽ ചെയ്യാൻ കഴിയില്ല. കേരളത്തിലെ സഹകരണ ബാങ്കുകൾ, ദേശ സാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കൊമേയ്ഷ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സർക്കാരിന് ഇടപെടാൻ പൂർണ്ണ അധികാരം നൽകുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകൾ…

Read More

ദുബൈ: യുഎഇയില്‍ പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ശനിയാഴ്ച മന്ത്രിസഭ പുന:സംഘടന പ്രഖ്യാപിച്ചത്. ദുബൈ കിരീടവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ശൈഖ് ഹംദാന്‍ യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമാകും. വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാനും ഉപ പ്രധാനമന്ത്രിയുടെ ചുമതല നല്‍കി. വിദ്യാഭ്യാസ, നൂതന സാങ്കേതിക വിദ്യ വകുപ്പ് സഹ മന്ത്രിയായിരുന്ന സാറ അല്‍ അമീരിയയാണ് വിദ്യാഭ്യാസ മന്ത്രി. മാനവ വിഭവ ശേഷി, സ്വദേശിവക്ത്കരണ മന്ത്രി ഡോ അബ്ദുര്‍റഹ്‌മാന്‍ അല്‍ അവാറിന് ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ വകുപ്പിന്റെ അധിക ചുമതല നല്‍കി. മുന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന അഹമ്മദ് ബെല്‍ഹൂലാണ് കായിക മന്ത്രി.

Read More

മനാമ: ചുരുങ്ങിയ കാലം കൊണ്ട് ജീവകാരുണ്യ കലാസാംസ്കാരിക രംഗത്ത് അറിയപ്പെടുന്ന സംഘടനയായ സിസ്റ്റേഴ്സ് നെറ്റ്‌വർക്ക് ബഹ്‌റൈൻന്റെ നേതൃത്വത്തിൽ സീഫ് ഏരിയ ഉൾപ്പെടെ വിവിധ കൺസ്ട്രക്ഷൻ സൈറ്റുകളിൽ തൊഴിലാളികൾക്ക് കുടിവെള്ളം, ഫ്രൂട്സ്, മറ്റു ഭക്ഷണ പദാർത്ഥങ്ങളും വിതരണം ചെയ്തു. പ്രസിഡന്റ് അലീമ ബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി മായഅച്ചു സ്വാഗതവും, സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ് വിതരണ ഉദ്ഘാടനവും ചെയ്തു. നൂറ്റി അൻപതിൽ പരം തൊഴിലാളികൾക്കുള്ള ഭക്ഷണ വിതരണത്തിന് ആയിഷ സയിദ് ഹനീഫ്, ജോയിന്റ് സെക്രട്ടറി ഷംല നസീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മായാരാജു, ഷെറിൻ, ജമീല, ഹുസൈബ, മേരി ഗ്രൂപ്പിലെ അംഗങ്ങൾ നേതൃത്വം നൽകി. മുഖ്യ രക്ഷാധികാരി ഷക്കീല മുഹമ്മദ്‌ നന്ദി പറഞ്ഞു.

Read More

ടെൽ അവീവ്: ഇസ്രായേലിൽ മലയാളി യുവതി മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സെെഗ പി അഗസ്റ്റിൻ (41) ആണ് മരിച്ചത്. ഇസ്രായേലിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. ഒഴിവ് സമയത്ത് കടൽ കാണാൻ പോയതായിരുന്നു. ഇതിനിടെ വെള്ളത്തിൽ വീണാണ് അപകടം ഉണ്ടായത്.

Read More

കണ്ണൂർ: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കൾ (ജൂലൈ 15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

Read More