മനാമ : കോഴിക്കോട് സ്വെദേശിയും, തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ റിസ ഫാത്തിമ തറമ്മൽ രചിച്ച 40 കവിതകളുടെ സമാഹാരം ” രണ്ടു വരകൾ ” കൃതിയുടെ ജി.സി.സി തല ഉത്ഘാടനം ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് നിർവഹിച്ചു. വടകര എം.പി ഷാഫി പറമ്പിലാണ് കൃതി നാട്ടിൽ പ്രകാശനം ചെയ്തിരുന്നത്. ആദ്യ കോപ്പി കവിയത്രിയും, പ്രമുഖ സാമൂഹിക പ്രവർത്തകയും, യൂണിവേഴ്സിറ്റി അധ്യാപികയുമായ ഡോക്ടർ ഷെമിലി പി ജോൺ ഏറ്റുവാങ്ങി. റിസ ഫാത്തിമയുടെ വിദ്യാർത്ഥി ജീവിതത്തേ തൊട്ടുണർത്തിയ അനുഭവ ആശയങ്ങളാണ് കവിതകളിൽ പങ്ക് വെക്കുന്നത്. ചടങ്ങിൽ കവിയത്രിയുടെ സഹോദരൻ മുഹമ്മദ് റജാസ്, ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.
Trending
- ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ
- ശബരി റെയില്‍ പദ്ധതി:കേന്ദ്രം സഹകരണം ആവശ്യപ്പെട്ടു; യോഗം വിളിച്ച് മുഖ്യമന്ത്രി
- ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടത്തി
- കൈക്കൂലി കേസില്‍ പോലീസുകാരന് സസ്പെന്ഷന്
- ബഹ്റൈൻ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു
- ബഹ്റൈനിൽ കുട്ടികളുടെ പരാതികൾ കൈകാര്യം ചെയ്യാൻ ഓംബുഡ്സ്മാൻ പുതിയ ഡിവിഷൻ ആരംഭിച്ചു
- സന്ദീപ് വാര്യര്‍ക്ക് കെപിസിസിയില്‍ സ്വീകരണം നല്കി
- ദൈവനാമത്തില്‍ രാഹുല്‍; രണ്ടാം തവണയും സഗൗരവം യുആര്‍ പ്രദീപ്; എംഎല്‍എമാരായി സത്യപ്രതിജ്ഞ