- ഓപ്പറേഷൻ തൂഫാൻ: ഓണക്കാലത്ത് പരിശോധന ശക്തമാക്കും; വീഴ്ച വരുത്തുന്ന പൊലീസുകാർക്കെതിരെ നടപടിയെന്ന് രമേശ് ചെന്നിത്തല
- മോഹൻലാൽ ചിത്രം ‘അതിമനോഹരം’; സന്നിധാനത്തെ ചിത്രീകരണത്തിന് അനുമതി നിഷേധിച്ചു
- ബഹ്റൈൻ പ്രതിഭ വടംവലി ജേഴ്സി പ്രകാശനം ചെയ്തു
- ഓപ്പറേഷൻ തൂഫാൻ: 38 പേർ കൂടി അറസ്റ്റിൽ; ആകെ അറസ്റ്റുകൾ 9,795
- സംസ്കൃത സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം; വിസിയുടെ പരാതിയിൽ നാല് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
- വോയ്സ് ഓഫ് ട്രിവാൻഡ്രം സ്വാതന്ത്ര്യദിനം ആഘോഷിച്ചു
- ബിഡികെ ബഹ്റൈൻ മെഡിക്കൽ – രക്തദാന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
- ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് സിറോ മലബാർ സൊസൈറ്റി
Author: News Desk
വാണിജ്യ സിലിണ്ടർ വിതരണ പ്രതിസന്ധി: കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടുന്നു; സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞു
കോഴിക്കോട്: സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ പ്രതിസന്ധി തുടരുന്നതിനിടെ കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി. കൊച്ചിയില്‍ 70 ശതമാനം ഹോട്ടലുകളും ഗ്യാസ് ക്ഷാമത്തെത്തുടര്‍ന്ന് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഓൺലൈൻ ഭക്ഷണ വിതരണത്തിലും കടുത്ത പ്രതിസന്ധി തുടരുകയാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിതരണത്തില്‍ നിലവില്‍ കാര്യമായ പ്രതിസന്ധിയില്ലെങ്കിലും ബുക്കിംഗില്‍ പ്രയാസം നേരിടുന്നതായി പരാതിയുണ്ട്.പശ്ചമേഷ്യന്‍ യുദ്ധത്തെത്തുടര്‍ന്ന് ഉടലെടുത്ത പാചക വാതക പ്രതിസന്ധി പരിഹരിക്കാനായി ഹോട്ടലുകള്‍ക്കുള്‍പ്പെടെ വാണിജ്യ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെ സംസ്ഥാനത്തെ ഹോട്ടല്‍ മേഖല കൂടുതല്‍ പ്രതിസന്ധിയിലേക്ക് വീണു. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും ഭൂരിഭാഗം ഹോട്ടലുകളും ഇതിനോടകം അടച്ചു പൂട്ടുകയോ പ്രവര്‍ത്തനം പേരു മാത്രമാക്കി ചരുക്കുകയോ ചെയ്തുകഴിഞ്ഞു. കൊച്ചി നഗരത്തില്‍ 70 ശതമാനം ഹോട്ടലുകളും പൂട്ടിയതായാണ് കണക്ക്. ഓൺലൈൻ ഭക്ഷണ വിതരണം അവതാളത്തിലായത് ഐടി ഉള്‍പ്പെടെ വിവിധ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നവരെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. സൊമാറ്റോ, സ്വിഗ്ഗി വഴിയുള്ള ഭക്ഷണ വിതരണം പകുതിയായി കുറഞ്ഞതായാണ് കണക്ക്. ലഭ്യമായ…
പത്തോളം ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ, ജപ്പാൻ തീരത്തും മിസൈലുകൾ പതിച്ചതായി റിപ്പോർട്ട്
ടോക്കിയോ: പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാവുന്നതിനിടെ ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിച്ചതായി റിപ്പോർട്ട്. ഉത്തര കൊറിയ ശനിയാഴ്ച നിരവധി മിസൈലുകൾ പരീക്ഷിച്ചതായും അതിൽ ചിലത് ജപ്പാൻ തീരത്തിന് സമീപത്ത് പതിച്ചതായുമാണ് റിപ്പോർട്ട്. ദക്ഷിണ കൊറിയയും ജപ്പാനും മിസൈൽ വിക്ഷേപണം സ്ഥിരീകരിച്ചിട്ടുണ്ട്. ഏകദേശം 10 മിസൈലുകൾ വിക്ഷേപിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ വിശദമാക്കുന്നത്. എന്നാൽ ഈ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ജപ്പാൻ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിലെ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഉത്തര കൊറിയ പെട്ടെന്ന് ഇത്രയധികം മിസൈലുകൾ പരീക്ഷിച്ചത് എന്തിനാണെന്നും ഇതിന് പിന്നിൽ വലിയ എന്തെങ്കിലും തന്ത്രപരമായ സന്ദേശമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. ജപ്പാന്റെ പ്രതിരോധ മന്ത്രാലയം വിശദമാക്കുന്നത് അനുസരിച്ച് ഉത്തര കൊറിയ പരീക്ഷിച്ചിരിക്കുന്നത് ബാലിസ്റ്റിക് മിസൈലുകളാകാം എന്നാണ്. ദീർഘ ദൂരം സഞ്ചരിച്ച് ലക്ഷ്യം ഭേദിക്കാൻ കഴിയുന്നവയാണ് ബാലിസ്റ്റിക് മിസൈലുകൾ. അതുകൊണ്ട് തന്നെ ഇതൊരു വലിയ സൈനിക ശക്തിപ്രകടനമായാണ് കണക്കാക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ജപ്പാന്റെ സമുദ്രാതിർത്തിക്ക് സമീപം ഏകദേശം…
കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ജിം സന്തോഷ് വധക്കേസ് പ്രതിയെ വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ
കൊല്ലം: ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു. ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ എത്തിയ ശേഷം മടങ്ങി പോകുമ്പോഴായിരുന്നു അക്രമം ഉണ്ടായത്. ആക്രമണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയാണ് അലുവ അതുൽ. കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. കേസിൽ ജാമ്യത്തിലിറങ്ങിയ അതുൽ സ്റ്റേഷനിലെത്തി മടങ്ങി പോവുകയായിരുന്നു. പ്രതിയെ പിന്തുടർന്ന് കാർ ഒരു വശത്തേക്ക് ഇടിച്ചിട്ടായിരുന്നു ആയുധങ്ങളേന്തിയ സംഘം ആക്രമിച്ചത്. അക്രമികൾ നിരവധി തവണ അതുലിനെ വെട്ടി. അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അതുലിൻ്റെ ജീവൻ രക്ഷിക്കാനായില്ല. എന്നാൽ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിൽ ഗുണ്ടാകുടിപ്പകയാണെന്നാണ് അനുമാനം. ഗുണ്ടാകുടിപ്പകയുടെ മറ്റൊരു ഇരയായിരുന്നു ജിം സന്തോഷ്. ജിം സന്തോഷിനെ വീട്ടിൽ കയറി ക്രൂരമായാണ് കൊലപ്പെടുത്തിയത്. അമ്മ വീട്ടിലുള്ളപ്പോഴായിരുന്നു കൊലപാതകം. പുലർച്ചെ വീട്ടിലെത്തിയ ഒരു സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. അതിക്രൂരമായിരുന്നു കൊലപാതകം. അന്ന് കേസിൽ പ്രതികളെല്ലാം അറസ്റ്റിലായിരുന്നു. കരുനാഗപ്പള്ളി…
‘ശ്രീനാരായണ ഗുരു ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം’; വെള്ളാപ്പള്ളി നടേശനെതിരായ കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം
തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശനെ എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ശിവഗിരി മഠം. കോടതി വിധി ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനമാണെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളിൽ നിന്ന് പിന്നോക്കം പോകുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിൽ ജയിക്കുന്ന മണ്ഡലങ്ങൾ പിന്നാക്ക സമുദായക്കാർക്ക് നൽകുന്നില്ലെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി.കരുണാകരൻ, ആന്റണി എന്നിവരുടെ കാലം വരെ ഇങ്ങനെ അല്ലായിരുന്നു. ഇപ്പോൾ തോൽക്കുന്ന മണ്ഡലങ്ങൾ മാത്രം നൽകുകയാണ്.എൽഡിഎഫ് മന്ത്രിസഭയിൽ ഒരു സമുദായത്തിൽപ്പെട്ട പത്തുപേരുണ്ട്. പിന്നാക്കക്കാരില്ലെന്നും സ്വാമി സച്ചിദാനന്ദൻ പറഞ്ഞു.എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്‍റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. കമ്പനി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ ഒന്‍പത് വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി. താൽകാലിക ഡയറക്ടർമാരെ…
ശ്രീനാദേവിക്കെതിരായ പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടി, നടക്കുന്നത് സിപിഐയുടെ ഗൂഢാലോചനയെന്ന് ശ്രീനാദേവി കുഞ്ഞമ്മ
പത്തനംതിട്ട : കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവിക്കെതിരായ പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടി. അടൂർ പൊലീസ് റേഷനിങ്ങ് ഇൻസ്പെക്ടറോടാണ് വിവരം തേടിയത്. ഇതിന്റെ അടിസ്ഥാനത്തിലാകും കേസെടുക്കുക. വ്യാജരേഖ നൽകി മറ്റൊരാളുടെ റേഷൻ കാർഡിൽ പേരു ചേർത്തുവെന്നാണ് പരാതി. എന്നാൽ വ്യാജ രേഖ ചമച്ചുവെന്നത് തന്നെ ശരിയല്ലെന്നും സിപിഐ അംഗമായി ജില്ലാ പഞ്ചായത്തിലേക്ക് ജയിച്ചപ്പോൾ ഇതേ അഡ്രസ്സിലായിരുന്നുവെന്നും ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചു. ഇപ്പോൾ നടക്കുന്നത് സിപിഐയുടെ ഗൂഢാലോചനയാണ്. കോൺഗ്രസിൽ ചേർന്ന് സിപിഐയെ തോൽപ്പിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് ശ്രമിക്കുന്നത്. അന്നത്തെ സിപിഐ ജില്ലാ സെക്രട്ടറി എപി ജയനാണ് മത്സരിക്കാനായി ഇതേ അഡ്രസ്സിൽ റേഷൻ കാർഡിൽ പേര് ചേർത്തതെന്നും അവർ ചൂണ്ടിക്കാട്ടി. സ്കൂൾ കാലം മുതൽ പത്തനംതിട്ട ജില്ലയിലാണ് താമസിക്കുന്നത്. പരാതി നൽകിയവർ ബന്ധുക്കളാണ്. അവരുടെ സഹോദരി തന്റെ ഒപ്പമുണ്ട്. അവർ വസ്തുവിൽ അവകാശം എഴുതി തന്നു. പരാതിയുമായി പോയ സഹോദരങ്ങൾ ഇപ്പോൾ സിപിഐയുടെ കൈയിലെ ചട്ടുകങ്ങളാണ്. റേഷൻ കാർഡ് റദ്ദാക്കിയ സപ്ലൈ ഓഫീസർക്ക് എതിരെ നിയമ…
ദില്ലി: ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം. ഇദ്ദേഹത്തിന്റെ തടങ്കൽ ഉടനടി പിൻവലിക്കാൻ തീരുമാനമായി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് തീരുമാനം. ദേശീയ സുരക്ഷാ നിയമപ്രകാരം ലഭ്യമായ അധികാരങ്ങൾ വിനിയോഗിച്ചുകൊണ്ട് ആണ് നടപടി. ലഡാക്കിൽ സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭത്തിനിടെയാണ് സോനം അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റമടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരുന്നത്. ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ചവരിൽ ഏറ്റവും പ്രമുഖനാണ് ആക്ടിവിസ്റ്റും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്ക്. നിന്നും കശ്മീരില്‍ നിന്നും സ്വതന്ത്രമായി. ഇതിന്‍റെ ഫലമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോ മുഖ്യമന്ത്രിയോ ലഡാക്കിനില്ല. ലഡാക്കിലെ ഓരോ ജില്ലയും ഒരു സ്വയംഭരണ ജില്ലാ കൗൺസിലിനെ തെരഞ്ഞെടുക്കും. എന്നാല്‍ ഈ കൗണ്‍സിലിന് ഭരണപരമായ അധികാരങ്ങളില്ല. ഇതാണ് പ്രക്ഷോഭത്തിന്‍റെ മൂല കാരണം. ലഡാക്കിലെ സാമൂഹിക രാഷ്ട്രീയ മത ഗ്രൂപ്പകൾ ഉൾപ്പെട്ട ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന് 2021 മുതല്‍ ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന…
മുജ്തബ ഖമനേയി അടക്കമുള്ള ഇറാൻ നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 93 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക
വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവിനെയും മുതിർന്ന ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് വൻ പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമനേയി ഉൾപ്പെടെയുള്ള മുതിർന്ന ഇറാനിയൻ സൈനിക, രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്ക 10 ദശലക്ഷം ഡോളർ (ഏകദേശം 926048500 രൂപ) ആണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വെബ്‌സൈറ്റ് പ്രകാരം, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി ബന്ധപ്പെട്ട പത്ത് ഉദ്യോഗസ്ഥരെയാണ് വൻ പ്രതിഫല വാഗ്ദാനത്തിലൂടെ ലക്ഷ്യമിടുന്നത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം രൂപീകരിച്ച ഈ സൈനിക വിഭാഗം പരമോന്നത നേതാവിനോട് കൂറുള്ളവരും ഷിയാ പുരോഹിത ഭരണകൂടത്തെ സംരക്ഷിക്കാൻ ചുമതലപ്പെട്ടവരുമാണ്.ഫെബ്രുവരി 28ന് സംയുക്ത യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമനേയിയും മറ്റ് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതിനെ തുടർന്നാണ് മുജ്തബ ഖമനേയി ഇറാന്റെ പരമോന്നത നേതാവായി സ്ഥാനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റതായി വിശ്വസിക്കപ്പെടുന്ന മുജ്തബ ഖമനേയി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും വ്യാഴാഴ്ച തന്റെ…
ടെഹ്റാന്റെ തെരുവിൽ ജനങ്ങൾക്കൊപ്പം റമദാനിലെ അവസാന വെള്ളിയാഴ്ച റാലിയിൽ പങ്കെടുത്ത് ഇറാൻ നേതാക്കൾ, അമേരിക്കയ്ക്ക് പരിഹാസം
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാവുന്നതിനിടെ റമദാനിലെ അവസാന വെള്ളിയാഴ്ചയിൽ ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയന്‍, വിദേശകാര്യമന്ത്രി അബ്ബാസ് അറ്ഗചി, ദേശീയ സുരക്ഷാസമിതി മേധാവി അലി ലരിജാനി എന്നിവർ ടെഹ്റാനിൽ ജനങ്ങൾക്കിടയിലൂടെ നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇറാന്റെ നേതൃത്വം ഭൂഗർഭ അറകളിൽ ഭീതിയോടെ ഒളിച്ചിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിന്റെ അവകാശ വാദങ്ങളെ പരിഹസിച്ചാണ് സൈനികരുടെ പിന്തുണയില്ലാതെ ആളുകളോട് സംസാരിച്ച് കൊണ്ട് ഇറാന്റെ നേതാക്കൾ ടെഹ്റാൻറെ തെരുവുകളിലൂടെ നടക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. തങ്ങളുടെ വനേതാക്കൾ ജനങ്ങൾക്ക് ഇടയിൽ തന്നെയുണ്ടെന്നും നിങ്ങളുടെ നേതാക്കൾ എപ്സ്റ്റീൻ ദ്വീപിൽ ഒളിച്ചിരിക്കുകയാണോയെന്ന പരിഹാസത്തോടെയാണ് ഇറാൻ ദേശീയ സുരക്ഷാസമിതി മേധാവി അലി ലരിജാനി ഇറാൻ നേതൃത്വത്തിന്റെ വീഡിയോ പുറത്ത് വിട്ടിട്ടുള്ളത്. ആളുകളോട് സംസാരിച്ചും ജനങ്ങൾക്കൊപ്പം ചിത്രങ്ങളെടുത്തും അഭിവാന്ദ്യം ചെയ്തും മുന്നോട്ട് പോകുന്ന ഇറാൻ നേതാക്കളുടെ ദൃശ്യമാണ് വീഡിയോയിലുള്ളത്. റമദാനിലെ അവസാനത്തെ വെള്ളിയായിരുന്ന ഇന്നലെ ടെഹ്റാനില്‍ നടന്ന റാലിയിലാണ് അമേരിക്കയ്ക്കും ഇസ്രയേലുമെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ചും പലസ്തീന് പിന്തുണ…
മലപ്പുറത്ത് വാഹനങ്ങള്‍ക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് സിലിണ്ടര്‍ നിറച്ചു നൽകി, വില 2000
മലപ്പുറം: മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിൽ വാഹനങ്ങൾക്ക് എൽപിജി വിതരണം ചെയ്യുന്നിടത്ത് വീട്ടാവശ്യത്തിനും വാണിജ്യാവശ്യത്തിനുമുള്ള എൽപിജി സിലണ്ടർ ഫിൽ ചെയ്തു നൽകി. കൊട്ടുക്കര എസ്സെ ഓട്ടോ എൽപിജിയിലാണ് 2000 രൂപ നിരക്കിൽ സിലിണ്ടറിൽ ഫിൽ ചെയ്തു നൽകിയത്. നിരവധി പേരാണ് സിലിണ്ടർ നിറക്കാനായി സ്റ്റേഷനിലെത്തിയത്. ഇന്നലെ നിരവധിപേർക്ക് ഇവിടെ നിന്ന് സിലിണ്ടർ നിറച്ചു നൽകിയിരുന്നു. നിയമപ്രശനം ആകുമെന്ന് അറിഞ്ഞതോടെ ഇന്ന് രാവിലെ ഇവിടെ നിന്നുള്ള ഫില്ലിങ് നിർത്തിവെച്ചു. പാചക വാതക ക്ഷാമം രൂക്ഷമായതോടെയാണ് എൽപിജി സിലിണ്ടറുകള്‍ ഇവിടെ നിന്ന് നിറച്ചു നൽകിയത്.
പത്തനംതിട്ട: പത്തനംതിട്ട കോന്നി മെഡിക്കൽ കോളേജ് വിവാദത്തിൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദ് അവധിയിൽ പ്രവേശിച്ചു. ശസ്ത്രക്രിയ ദിവസം മാത്രം മെഡിക്കൽ കോളേജിൽ എത്തും. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഡോ. ശിവപ്രസാദ് ഇന്നലെ വിശദീകരണം നൽകിയിരുന്നു. പിന്നാലെയാണ് അവധിയിൽ പ്രവേശിച്ചത്.കോന്നി മെഡിക്കൽ കോളേജിലെ അപര്യാപ്തതകൾ ചൂണ്ടിക്കാട്ടി സർജറി വിഭാഗത്തിൽ നോട്ടീസ് പതിച്ചിരുന്നു. എന്നാൽ, അത് പരസ്യമായി ഒട്ടിച്ചത് താൻ അല്ലെന്നും സംഭവത്തിൽ തികച്ചും നിരപരാധിയാണെന്നുമാണ് കഴിഞ്ഞ ദിവസം ഡോക്ടർ കാരണം കാണിക്കൽ നോട്ടീസിൽ നൽകിയ വിശദീകരണം. തുടർനടപടിക്കായി വിശദീകരണം സൂപ്രണ്ട് ഡിഎംഇക്ക് കൈമാറിയിരുന്നു. അതേസമയം, സമ്മതപത്രത്തിൽ ചൂണ്ടിക്കാട്ടിയ ആക്ഷേപങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഡോ. ശിവപ്രസാദ് പറയുന്നു. ഇദ്ദേഹത്തിന്റെ സ്വയം വിരമിക്കൽ അപേക്ഷയും ആരോഗ്യവകുപ്പിന്റെ പരിഗണനയിലാണ്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ഡോ. ശിവപ്രസാദ് കൈപ്പറ്റിയിരുന്നില്ല. തുടർന്ന് ഉന്നതതല നിർദ്ദേശപ്രകാരം ഇമെയിൽ വഴി നൽകുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് എത്തുന്ന രോഗികൾ ആശുപത്രിയുടെ അപര്യാപ്തതകൾ അറിഞ്ഞിരിക്കണമെന്നും…
